ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും അവരുടെ പുതിയ കാറുകളും

ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നവരിൽ ഏറെ മുന്നിൽ നിൽക്കുന്ന വിഭാഗമാണ് നമ്മുടെ ക്രിക്കറ്റ് താരങ്ങൾ. അവരിൽ ഭൂരിഭാഗം ആളുകളും ആഢംബര ജീവിതം നയിക്കുന്നവരും ഒപ്പം ആഢംബര കാറുകൾ ഉപയോഗിക്കുന്നവരുമാണ്. ക്രിക്കറ്റ് താരങ്ങൾ അവരുടെ ഗാരേജ് എല്ലായ്പ്പോഴും പുതിയ കാറുകളാൽ പരിഷ്ക്കരിച്ചുകൊണ്ടിരിക്കുന്നു.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും അവരുടെ പുതിയ കാറുകളും

വിരാട് കോഹ്ലി: ബെന്റ്ലി കോണ്ടിനെന്റൽ ഫ്ലൈയിംഗ് സ്പർ

വിരാട് കോഹ്ലി സ്വന്തമാക്കുന്ന രണ്ടാമത്തെ ബെന്റലി കാറാണ് കോണ്ടിനെന്റൽ ഫ്ലൈയിംഗ് സ്പർ. സിനിമ താരം അനുഷ്ക്ക ശർമ്മയുമായുള്ള വിവാഹ ശേഷം മുംബൈയിലേക്ക് താമസം മാറിയതിനുശേഷമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ ഈ പുതിയ വാഹനം സ്വന്തമാക്കുന്നത്.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും അവരുടെ പുതിയ കാറുകളും

3.41 കോടി രൂപ മുതൽ 3.93 കോടി രൂപ വരെയാണ് ഫ്ലൈയിംഗ് സ്പൂറിന്റെ വില. ഇത് പരമാവധി 500 bhp യിൽ 660 Nm torque ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റർ V8 എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. കൂടുതൽ കരുത്തുറ്റ 6.0 ലിറ്റർ W12 എഞ്ചിൻ മോഡലും ഇതിനുണ്ട്. അത് പരമാവധി 616 bhp കരുത്തും 800 Nm torque ഉം സൃഷ്ടിക്കും.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും അവരുടെ പുതിയ കാറുകളും

ഹാർദ്ദിക് പാണ്ഡ്യ: മെഴ്‌സിഡസ് AMG G63

ഇന്ത്യൻ ക്രിക്കറ്റിന്റെ ഓള്‍റൗണ്ട്‌ മുഖമാണ് ഹാർദ്ദിക് പാണ്ഡ്യ. കാറുകളെ വളരെയധികം ഇഷ്ടപ്പെടുന്നയാളാണ് പാണ്ഡ്യ. അടുത്തിടെ ലംബോർഗിനി ഓടിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. എന്നാൽ ഹാർദ്ദിക് പാണ്ഡ്യ ഏറ്റവും പുതിയതായി സ്വന്തമാക്കിയ വാഹനം മെഴ്സിഡസ് AMG G63 ആണ്.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും അവരുടെ പുതിയ കാറുകളും

ഇതിന് 2.19 കോടി രൂപയാണ് എക്സ്ഷോറൂം വില. ഏകദേശം 3 കോടി രൂപ വരെ വരും ഓൺ-റോഡ് വില. 4.0 ലിറ്റർ ബൈ-ടർബോ V8 പെട്രോൾ എഞ്ചിനാണ് വാഹനത്തിൽ നൽകുന്നത്. ഇത് 585 bhp കരുത്തും 850 Nm torque ഉം ഉത്പാദിപ്പിക്കും.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും അവരുടെ പുതിയ കാറുകളും

മഹേന്ദ്ര സിങ് ധോണി: ജീപ്പ് ഗ്രാൻഡ് ചെറോക്കി ട്രാക്ക്ഹോക്ക്

മഹേന്ദ്ര സിങ് ധോണിക്ക് അടുത്തിടെ ജീപ്പ് ഗ്രാൻഡ് ചെറോക്കി ട്രാക്ക്ഹോക്ക് സ്വന്തമാക്കി. സിബിയു വാഹനമായ ഇതിന് രണ്ട് കോടിയിലധികം രൂപയാണ് വില. 6.2 ലിറ്റർ ഹെൽ‌കാറ്റ് V8 പെട്രോൾ എഞ്ചിനാണ് ട്രാക്ക്ഹോക്കിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇത് ലോകത്തിലെ ഏറ്റവും ശക്തമായ എസ്‌യുവികളിൽ ഒന്നാണ്.

Most Read: പുതിയ സിപ്‌ട്രോൺ ഇലക്ടിക്ക് വാഹന സാങ്കേതികവിദ്യയുമായി ടാറ്റ മോട്ടോഴ്‌സ്

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും അവരുടെ പുതിയ കാറുകളും

ചെറോക്കി ട്രാക്ക്ഹോക്കിന്റെ എഞ്ചിൻ 700 bhp കരുത്തും 875 Nm torque ഉം സൃഷ്ടിക്കുന്നു. വെറും 3.62 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയും.

Most Read: ഡ്രൈവിങ് ലൈസന്‍സും വാഹനത്തിന്റെ രേഖകളും സൂക്ഷിക്കാൻ ഡിജി ലോക്കർ

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും അവരുടെ പുതിയ കാറുകളും

ശുഭ്മാൻ ഗിൽ: ലാൻഡ് റോവർ റേഞ്ച് റോവർ വെലാർ

ഇന്ത്യൻ യുവതാരമായ ശുഭ്മാൻ ഗിൽ അടുത്തിടെ സ്വന്തമാക്കിയ വാഹനമാണ് റേഞ്ച് റോവർ വെലാർ. സ്റ്റൈലിഷ് എസ്‌യുവിയ്ക്ക് ഒരു കോടി രൂപയാണ് ഓൺ-റോഡ് വില. ഇത് സെഗ്‌മെന്റിലെ ഏറ്റവും ആകർഷണീയമായ എസ്‌യുവികളിൽ ഒന്നാണ്.

Most Read: മലിനീകരണം നിയന്ത്രിക്കാന്‍ ഡല്‍ഹിയില്‍ വീണ്ടും ഒറ്റ-ഇരട്ട നിയമം

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും അവരുടെ പുതിയ കാറുകളും

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് എസ്‌യുവിയുടെ കരുത്ത്. 3.0 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും വെലാര്‍ ലഭ്യമാകും. സെഗ്‌മെന്റിലെ ഏറ്റവും മികച്ച മെറിഡിയൻ സൗണ്ട് സിസ്റ്റവും ഇതിന് ലഭിക്കുന്നു. S, SE, HSE എന്നീ മൂന്ന് വകഭേദങ്ങളില്‍ വാഹനം വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും അവരുടെ പുതിയ കാറുകളും

സച്ചിൻ ടെൻഡുൽക്കർ: ബിഎംഡബ്ല്യു M760 Li

ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ ടെൻഡുൽക്കറിന് ബിഎംഡബ്ല്യു M5 മുതൽ i8 വരെയുള്ള വാഹനങ്ങൾ സ്വന്തമായുണ്ട്. എന്നാൽ കഴിഞ്ഞ വർഷം ലഭിച്ച ബിഎംഡബ്ല്യു 7-സീരീസിലാണ് ക്രിക്കറ്റ് ദൈവത്തിന്റെ നിലവിലെ യാത്രകൾ.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും അവരുടെ പുതിയ കാറുകളും

7-സീരീസിന്റെ ഉയർന്ന വകഭേദത്തിന് 2.8 കോടി രൂപ വിലയുണ്ട്. ഇതിന്റെ ഓൺ-റോഡ് വില 3.5 കോടി രൂപയിൽ കൂടുതലാണ്. 6.6 ലിറ്റർ V12 എഞ്ചിനാണ് വാഹനത്തിൽ വാഗ്ദാനം ചെയ്യുന്നത്. ഇത് 600 bhp കരുത്തും 850 Nm torque ഉം ഉത്പാദിപ്പിക്കും. കൂടാതെ ഓൾ വീൽ ഡ്രൈവും 7-സീരീസിന് ലഭിക്കുന്നു.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും അവരുടെ പുതിയ കാറുകളും

യുവരാജ് സിങ്:ബിഎംഡബ്ല്യു M5

ബി‌എം‌ഡബ്ല്യുവിന്റെ കടുത്ത ആരാധകനാണ് യുവരാജ് സിങ്. X6M ഉൾപ്പെടെ നിരവധി കാറുകൾ അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഈ വർഷം ആദ്യം ബിഗ് ബോയ്സ് ടോയ്‌സിൽ നിന്ന് ഒരു ബിഎംഡബ്ല്യു M5 യുവരാജ് സ്വന്തമാക്കിയിരുന്നു.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും അവരുടെ പുതിയ കാറുകളും

E60 M5 മോഡൽ 5.0 ലിറ്റർ V10 എഞ്ചിനാണ് നൽകുന്നത്. ഇത് പരമാവധി 500 bhp കരുത്തും 520 Nm torque ഉം ഉത്പാദിപ്പിക്കും.

Most Read Articles

Malayalam
English summary
New cars of Indian cricketers. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X