2019 ഫോര്‍ഡ് എന്‍ഡവര്‍ വിപണിയില്‍, വില 28.19 ലക്ഷം രൂപ മുതല്‍

എന്‍ഡവറിന് പുത്തന്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി ഫോര്‍ഡ്. 2019 എന്‍ഡവര്‍ വിപണിയില്‍ പുറത്തിറങ്ങി. 28.19 ലക്ഷം രൂപയാണ് എസ്‌യുവിയുടെ പ്രാരംഭ വില. ഏറ്റവും ഉയര്‍ന്ന എന്‍ഡവര്‍ വകഭേദം 32.97 ലക്ഷം രൂപ വിലയില്‍ ഷോറൂമുകളിലെത്തും. ഡിസൈനില്‍ ചെറിയ പരിഷ്‌കാരങ്ങളുമായാണ് പുതിയ എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റ് കടന്നുവരുന്നത്. മുന്‍ ബമ്പര്‍ ഘടന മാറി. ഇത്തവണ ക്രോം ആവരണമുള്ള ട്രാപ്പസോയിഡല്‍ ഗ്രില്ല് എസ്‌യുവിക്ക് കൂടുതല്‍ ഗൗരവം പകരും.

2019 ഫോര്‍ഡ് എന്‍ഡവര്‍ വിപണിയില്‍, വില 28.19 ലക്ഷം രൂപ മുതല്‍

ഓഫ്‌റോഡ് സാഹസങ്ങളില്‍ അണ്ടര്‍ബോഡിക്ക് കേടുപറ്റാതിരിക്കാന്‍ മുന്‍ പിന്‍ ബമ്പറുകളില്‍ പ്രത്യേക സ്‌കിഡ് പ്ലേറ്റ് കമ്പനി നല്‍കിയിട്ടുണ്ട്. 18 ഇഞ്ചാണ് പുതിയ ഡിസൈന്‍ ശൈലി പിന്തുടരുന്ന അലോയ് വീലുകളുടെ വലുപ്പം. ദുര്‍ഘടമായ പ്രതലങ്ങളില്‍ എന്‍ഡവറിന് മികവുറ്റ ഗ്രിപ്പും നിയന്ത്രണവും പ്രദാനം ചെയ്യാന്‍ ടയറുകള്‍ക്ക് കഴിയും. മിററുകളില്‍ ഒരുങ്ങുന്ന പഡില്‍ ലാമ്പുകളും പുതിയ എസ്‌യുവിയുടെ വിശേഷമാണ്.

2019 ഫോര്‍ഡ് എന്‍ഡവര്‍ വിപണിയില്‍, വില 28.19 ലക്ഷം രൂപ മുതല്‍

ഉള്ളിലും ചെറിയ നാമമാത്രമായ മാറ്റങ്ങള്‍ മാത്രമാണ് ഫോര്‍ഡ് സ്വീകരിച്ചിട്ടുള്ളത്. ഹാന്‍ഡ്‌സ്ഫ്രീ ടെയില്‍ഗേറ്റ് ഫംങ്ഷനും പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സംവിധാനവും എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റിലെ പുതുമകളില്‍പ്പെടും.

Most Read: ഡീസല്‍ കാറുകളെ കുറിച്ചുള്ള ഏഴു വലിയ തെറ്റിദ്ധാരണകള്‍

2019 ഫോര്‍ഡ് എന്‍ഡവര്‍ വിപണിയില്‍, വില 28.19 ലക്ഷം രൂപ മുതല്‍

ഓട്ടോമാറ്റിക് HID ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, സെമി പാരലല്‍ പാര്‍ക്കിംഗ് അസിസ്റ്റ്, പാനരോമിക് സണ്‍റൂഫ്, ആക്ടിവ് നോയിസ് ക്യാന്‍സലേഷന്‍ തുടങ്ങിയ അടിസ്ഥാന സജ്ജീകരണങ്ങള്‍ പുതിയ എസ്‌യുവി പതിപ്പിലും തുടരുന്നു.

2019 ഫോര്‍ഡ് എന്‍ഡവര്‍ വിപണിയില്‍, വില 28.19 ലക്ഷം രൂപ മുതല്‍

സീറ്റുകള്‍ക്ക് ലെതര്‍ അപ്‌ഹോള്‍സ്റ്ററിയാണ് ഒരുങ്ങുന്നത്. 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷനുകള്‍ ഉറപ്പുവരുത്തും. മികച്ച ശബ്ദാനുഭവത്തിനായി 10 സ്പീക്കര്‍ ഓഡിയോ സംവിധാനം എസ്‌യുവിയിലുണ്ട്.

2019 ഫോര്‍ഡ് എന്‍ഡവര്‍ വിപണിയില്‍, വില 28.19 ലക്ഷം രൂപ മുതല്‍

ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നിങ്ങനെ രണ്ടു വകഭേദങ്ങള്‍ മാത്രമെ 2019 ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റിലുള്ളൂ. മുമ്പുണ്ടായിരുന്ന ട്രെന്‍ഡ് വകഭേദത്തെ കമ്പനി പിന്‍വലിച്ചു. 2.2 ലിറ്റര്‍, 3.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ എസ്‌യുവിയില്‍ തിരഞ്ഞെടുക്കാം.

2019 ഫോര്‍ഡ് എന്‍ഡവര്‍ വിപണിയില്‍, വില 28.19 ലക്ഷം രൂപ മുതല്‍

പ്രാരംഭ ടൈറ്റാനിയം വകഭേദത്തിലുള്ള 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 158 bhp കരുത്തും 385 Nm torque -മാണ് പരമാവധി സൃഷ്ടിക്കുക. ആറു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ എന്‍ഡവര്‍ ടൈറ്റാനിയം മോഡലിലുണ്ട്.

Most Read: ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ടാറ്റ ഹാരിയര്‍, ആദ്യ ചിത്രങ്ങള്‍ പുറത്ത്

2019 ഫോര്‍ഡ് എന്‍ഡവര്‍ വിപണിയില്‍, വില 28.19 ലക്ഷം രൂപ മുതല്‍

ഏറ്റവും ഉയര്‍ന്ന ടൈറ്റാനിയം പ്ലസിലാണ് 3.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തുടിക്കുന്നത്. എഞ്ചിന്‍ 197 bhp കരുത്തും 470 Nm torque -ഉം കുറിക്കും. ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മോഡലില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. എഞ്ചിന്‍ കരുത്ത് നാലു വീല്‍ ഡ്രൈവ് സംവിധാനം മുഖേന നാലു ചക്രങ്ങളിലേക്കും എത്തും.

2019 ഫോര്‍ഡ് എന്‍ഡവര്‍ വിപണിയില്‍, വില 28.19 ലക്ഷം രൂപ മുതല്‍

യാത്രക്കാരുടെ സുരക്ഷയ്ക്കായി ഏഴു എയര്‍ബാഗുകള്‍ എസ്‌യുവില്‍ ഫോര്‍ഡ് നല്‍കിയിട്ടുണ്ട്. ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ അസെന്റ് & ഡിസെന്റ് കണ്‍ട്രോള്‍, പാര്‍ക്കിംഗ് ക്യാമറ, സെന്‍സറുകള്‍ എന്നിങ്ങനെ നീളും എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റിലെ സുരക്ഷാ സജ്ജീകരണങ്ങള്‍. വിപണിയില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, ഇസൂസു MU-X, മഹീന്ദ്ര ആള്‍ട്യുറാസ് G4 തുടങ്ങിയ മോഡലുകളുമായാണ് ഫോര്‍ഡ് എന്‍ഡവറിന്റെ മത്സരം.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford #new launches
English summary
New 2019 Ford Endeavour Launched In India. Read in Malayalam.
Story first published: Friday, February 22, 2019, 14:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X