ഇക്കോസ്‌പോര്‍ടിന്റെ ചേട്ടനായി ഫോര്‍ഡ് പൂമ

പതിനേഴു വര്‍ഷങ്ങള്‍ക്ക് ശേഷം ഫോര്‍ഡ് നിരയില്‍ വീണ്ടുമൊരു പൂമ വന്നിരിക്കുന്നു. എന്നാല്‍ ഇക്കുറി സ്‌പോര്‍ട്‌സ് കൂപ്പെയല്ല കാര്‍; ഒന്നാന്തരം കോമ്പാക്ട് എസ്‌യുവി കുപ്പായമാണ് പൂമയ്ക്കായി ഫോര്‍ഡ് തയ്പ്പിച്ചിരിക്കുന്നത്. ഇനിയുള്ള കാലം ഇക്കോസ്‌പോര്‍ടിനെ ആശ്രയിച്ചുമാത്രം മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് ഫോര്‍ഡ് തിരിച്ചറിയുന്നു. കമ്പനിയുടെ പ്രാരംഭ എസ്‌യുവിയായി ഇക്കോസ്‌പോര്‍ടിനും കൂഗയ്ക്കുമിടയില്‍ പുതിയ പൂമ ഇടംകണ്ടെത്തും.

ഇക്കോസ്‌പോര്‍ടിന്റെ ചേട്ടനായി ഫോര്‍ഡ് പൂമ

അടുത്തകാലത്തായി യൂട്ടിലിറ്റി നിരയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഫോര്‍ഡിന്റെ നീക്കം മുഴുവന്‍. ഇപ്പോള്‍ വന്നിരിക്കുന്ന പൂമ എസ്‌യുവി ഫോര്‍ഡ് നിരയ്ക്ക് കൂടുതല്‍ വൈവിധ്യം സമര്‍പ്പിക്കും. സ്‌പോര്‍ടി ഭാവം തുളുമ്പുന്ന ശൈലിയാണ് പുതിയ പൂമയ്ക്ക്. മുന്നില്‍ കറുപ്പഴകുള്ള പതിവ് ഹെക്‌സഗണല്‍ ഗ്രില്ല് കാണാം.

ഇക്കോസ്‌പോര്‍ടിന്റെ ചേട്ടനായി ഫോര്‍ഡ് പൂമ

മുകളില്‍ ബോണറ്റ് കൈയ്യേറിയാണ് ഹെഡ്‌ലാമ്പുകള്‍ നിലകൊള്ളുന്നത്. എല്‍ഇഡി ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകളും ഹെഡ്‌ലാമ്പുകളില്‍ത്തന്നെ. എല്‍ഇഡി ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകളില്‍ ഫോര്‍ഡ് GT ഹൈപ്പര്‍ കാറിന്റെ സ്വാധീനം അനുഭവപ്പെടും. മുന്‍ ബമ്പറിന് ഇരുവശത്തുമാണ് ഫോഗ്‌ലാമ്പുകള്‍ക്ക് സ്ഥാനം. ബമ്പറിന് നടുവില്‍ വലിയ എയര്‍ ഇന്‍ടെയ്ക്കും ഒരുങ്ങുന്നുണ്ട്.

ഇക്കോസ്‌പോര്‍ടിന്റെ ചേട്ടനായി ഫോര്‍ഡ് പൂമ

എസ്‌യുവിയെക്കാളുപരി മുഴച്ചുനില്‍ക്കുന്ന ഹാച്ച്ബാക്കായാണ് മോഡലിന്റെ പാര്‍ശ്വങ്ങള്‍ പ്രതീതി ജനിപ്പിക്കുന്നത്. ഉയര്‍ത്തിയ വിന്‍ഡ്ഷീല്‍ഡും പിന്‍ഭാഗവും ഈ ധാരണ ശക്തിപ്പെടുത്തും. പാര്‍ശ്വങ്ങളിലൂടെ കടന്നുപോകുന്ന നേര്‍ത്ത ഡിസൈന്‍ വരകള്‍ പൂമയുടെ ആകാരം പറഞ്ഞുവെയ്ക്കുന്നുണ്ട്. മേല്‍ക്കൂരയോട് താദാത്മ്യം പ്രാപിക്കുന്ന സ്‌പോയിലറാണ് ഫോര്‍ഡ് എസ്‌യുവിയുടെ മറ്റൊരു സവിശേഷത.

ഇക്കോസ്‌പോര്‍ടിന്റെ ചേട്ടനായി ഫോര്‍ഡ് പൂമ

സ്‌പോയിലറില്‍ പ്രത്യേക എല്‍ഇഡി സ്റ്റോപ്പ് ലാമ്പുകള്‍ കമ്പനി നല്‍കുന്നുണ്ട്. പിറകോട്ട് വലിഞ്ഞുനില്‍ക്കുന്ന എല്‍ഇഡി ടെയില്‍ലാമ്പുകളും ബൂട്ടിന് വിലങ്ങനെയുള്ള പൂമ ബാഡ്ജും പിന്നഴകിന് അടിവരയിടും. കറുപ്പു നിറമാണ് എസ്‌യുവിയുടെ അകത്തളത്തിന്. ഉള്ളില്‍ 12.3 ഇഞ്ച് വലുപ്പമുള്ള പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ശ്രദ്ധയാകര്‍ഷിക്കുമെന്ന കാര്യമുറപ്പ്.

Most Read: ഇന്ത്യയില്‍ തിരിച്ചുവരണം ഈ അഞ്ചു കാറുകള്‍

ഇക്കോസ്‌പോര്‍ടിന്റെ ചേട്ടനായി ഫോര്‍ഡ് പൂമ

ഫോര്‍ഡിന്റെ SYNC3, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ, നാവിഗേഷന്‍ തുടങ്ങിയ കണക്ടിവിറ്റി സാധ്യകതകള്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം തുറന്നുവെയ്ക്കും. ഫ്‌ളോട്ടിങ് ശൈലിയാണ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം പിന്തുടരുന്നത്.

Most Read: ഗുണനിലവാരത്തില്‍ മുന്നില്‍ ഈ കാര്‍ കമ്പനികള്‍, നിരാശപ്പെടുത്തി വോള്‍വോ

ഇക്കോസ്‌പോര്‍ടിന്റെ ചേട്ടനായി ഫോര്‍ഡ് പൂമ

ഹാന്‍ഡ്‌സ് ഫ്രീ ടെയില്‍ഗേറ്റ്, പ്രീ കൊളീഷന്‍ അസിസ്റ്റ്, പെഡസ്ട്രിയന്‍ ഡിറ്റക്ഷന്‍, എമര്‍ജന്‍സി ബ്രേക്ക് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിട്ടറിങ് സംവിധാനം, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിങ്ങനെ വിശേഷങ്ങള്‍ ഒരുപാടുണ്ട് ഫോര്‍ഡ് പൂമയില്‍. സെമി ഓട്ടോണമസ് പാര്‍ക്ക് അസിസ്റ്റും മോഡലില്‍ പ്രത്യേകം പരാമര്‍ശിക്കണം.

Most Read: ഹ്യുണ്ടായി വെന്യുവിനെ പകർത്തി ബ്രെസ്സ, പുതിയ തന്ത്രം ആവിഷ്കരിച്ച് മാരുതി

ഇക്കോസ്‌പോര്‍ടിന്റെ ചേട്ടനായി ഫോര്‍ഡ് പൂമ

ഫോര്‍ഡിന്റെ വിഖ്യാത 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ഇക്കോബൂസ്റ്റ് ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ പൂമയില്‍ പ്രതീക്ഷിക്കാം. ഹൈബ്രിഡ് ഓപ്ഷനുള്ള സാധ്യതയും പൂമയില്‍ കമ്പനി തേടും. ആറു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഫോര്‍ഡ് പൂമയ്ക്ക് ലഭിക്കുമെന്നാണ് വിവരം. പുതിയ പൂമ ഇന്ത്യയില്‍ വരുമോയെന്ന കാര്യം സംശയമാണ്. മഹീന്ദ്രയുമായുള്ള കൂട്ടുകെട്ട് പൂമയുടെ വരവിനുള്ള സാധ്യത കുറയ്ക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
New Ford Puma Compact-SUV Unveiled. Read in Malayalam.
Story first published: Wednesday, June 26, 2019, 13:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X