പുതുതലമുറ ഹോണ്ട സിറ്റിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

നിരവധി വർഷങ്ങളായി പ്രീമിയം സെഡാൻ വിഭാഗത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറാണ് ഹോണ്ട സിറ്റി. എന്നാൽ എതിരാളികളായ മാരുതി സിയാസ്, ഹ്യുണ്ടായി വേർണ തുടങ്ങിയ എതിരാളി മോഡലുകൾ വിപണിയിൽ എത്തിയ ശേഷം ഈ വിഭാഗത്തിൽ സിറ്റിക്ക് ആധിപത്യം നഷ്ടപ്പെട്ടു.

പുതുതലമുറ ഹോണ്ട സിറ്റിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

നിലവിൽ ഹോണ്ട സിറ്റിക്ക് വേർണ, സിയാസ് എന്നീ മൂന്ന് മോഡലുകൾക്കും സമാനമായ വിൽപ്പനയാണ് ഇന്ത്യയിലുള്ളത്. C-വിഭാഗത്തിലെ ആധിപത്യം തിരികെ പിടിക്കാനായി നിലവിലുള്ള ഹോണ്ട സിറ്റിയെ അടിമുടി പരിഷ്ക്കരിച്ച് വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ് കമ്പനി.

പുതുതലമുറ ഹോണ്ട സിറ്റിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

അതിന്റെ ഭാഗമായി നാലാം തലമുറ സിറ്റി സെഡാനെ ഹോണ്ട അടുത്തിടെ ആഗോളതലത്തിൽ പുറത്തിറക്കിയിരുന്നു. പുതുതലമുറ മോഡൽ ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ എത്തുമെന്നും കമ്പനി സൂചന നൽകിയിട്ടുണ്ട്.

പുതുതലമുറ ഹോണ്ട സിറ്റിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഏകദേശം 13.7 ലക്ഷം രൂപയുടെ പ്രാരംഭ വിലയ്ക്ക് ഇതിനകം തായ്‌ലൻഡിൽ സമാരംഭിച്ച 2020 ഹോണ്ട സിറ്റി നിലവിലെ മോഡലിനെ അപേക്ഷിച്ച് വലിപ്പം കൂടിയ മോഡലാണ്. 4553 മില്ലീമീറ്റർ നീളമുള്ള സെഗ്‌മെന്റിലെ ഏറ്റവും നീളമോറിയ കാറാണ് പുതിയ സിറ്റി സെഡാൻ.

പുതുതലമുറ ഹോണ്ട സിറ്റിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

താരതമ്യപ്പെടുത്തുമ്പോൾ, നിലവിലെ സിറ്റി 4440 മില്ലിമീറ്ററും നിലവിലെ വേർണ 4440 മില്ലീമീറ്ററും സിയാസ് 4490 മില്ലീമീറ്ററുമാണ്. 1748 മില്ലീമീറ്റർ വീതിയുള്ള ക്ലാസിലെ ഏറ്റവും വിശാലമായ കാറും നാലാം തലമുറ ഹോണ്ട സിറ്റിയാണ്.

പുതുതലമുറ ഹോണ്ട സിറ്റിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

നിലവിലെ തലമുറ ഹോണ്ട സിവിക് സെഡാനിൽ നിന്നുള്ള ഡിസൈൻ സൂചനകൾ പുതിയ ഹോണ്ട സിറ്റി ഏറ്റെടുക്കുന്നു. പരിഷ്ക്കരിച്ച മോഡലിന് മികച്ച ഹെഡ്‌ലാമ്പുകൾ ലഭിക്കും.

പുതുതലമുറ ഹോണ്ട സിറ്റിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

മുന്നിലും പിന്നിലും പൂർണ എൽഇഡി യൂണിറ്റുകളും ഹോണ്ട സിഗ്നേച്ചർ ക്രോം ബാർ, കൂപ്പ് സ്റ്റൈൽ സ്ലോപ്പിംഗ് റൂഫ്‌ലൈൻ, വലിയ ഒആർവിഎം എന്നിവ വാഹനത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങളാണ്. ഇതിന് ഒരു ഷാർക്ക് ഫിൻ ആന്റിന, ഹ്രസ്വ ടെയിൽ സെഗ്മെന്റ്, നന്നായി കൊത്തിയെടുത്ത ബൂട്ട് ലിഡ് എന്നിവയും ലഭിക്കുന്നു.

Most Read: ട്രൈബർ തരംഗം; ഇന്ത്യയിലെ അഞ്ചാമത്തെ വലിയ കാർ നിർമ്മാതാക്കളായി റെനോ

പുതുതലമുറ ഹോണ്ട സിറ്റിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഇന്റീരിയറുകളിലും കൂടുതൽ നവീകരണങ്ങളുമായാണ് വാഹനം വിപണിയിലെത്തുക. ഡ്യുവൽ ടോൺ കളർ സ്കീമുകൾ, ക്രമീകരിക്കാവുന്ന റിയർ ഹെഡ് റെസ്റ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, പുതിയ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയും 2020 ഹോണ്ട സിറ്റിയിൽ ഇടംപിടിക്കുന്നു.

Most Read: ടാറ്റയില്‍ വിശ്വസിച്ച് സംസ്ഥാനങ്ങള്‍; ലഭിച്ചത് 2,300 ബസുകള്‍ക്കായുള്ള ഓര്‍ഡര്‍

പുതുതലമുറ ഹോണ്ട സിറ്റിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

കൂടാതെ എംജി ഹെക്ടർ, കിയ സെൽറ്റോസ് എന്നിവയിൽ കാണുന്നതുപോലെ കണക്റ്റഡ് കാർ സാങ്കേതികവിദ്യകളും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read: രണ്ട് വർഷത്തിനുള്ളിൽ ആറ് പുതിയ മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിക്കാൻ സ്കോഡ

പുതുതലമുറ ഹോണ്ട സിറ്റിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പുതിയ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും സിറ്റിയിൽ ഹോണ്ട വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഇത് ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനെക്കുറിച്ച് സ്ഥിരീകരണങ്ങളൊന്നും തന്നെയില്ല.

പുതുതലമുറ ഹോണ്ട സിറ്റിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ടർബോ പെട്രോൾ എഞ്ചിന്റെ ഉപയോഗം ഇന്ധനക്ഷമതയിൽ 33% പുരോഗതി കൈവരിക്കാൻ കാറിനെ സഹായിക്കും. ബിഎസ്-VI 1.5 ലിറ്റർ i-VTEC പെട്രോൾ എഞ്ചിൻ, , 1.5 ലിറ്റർ ഡീസൽ ബിഎസ്-VI എന്നിവയും 2020 സിറ്റിയിൽ ഹോണ്ട വാഗ്ദാനം ചെയ്യും.

പുതുതലമുറ ഹോണ്ട സിറ്റിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഗിയർബോക്സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക്ക് എന്നിവ ഉൾപ്പെടാം. ഉയർന്ന വകഭേദങ്ങളിൽ 1.5 ലിറ്റർ i-VTEC പെട്രോൾ എഞ്ചിൻ, ഹോണ്ടയുടെ പുതിയ 2 മോട്ടോർ e:HEV മൈൽഡ് ഹൈബ്രിഡ് സിസ്റ്റം, i-MMD ടെക്കിന്റെ ചെറിയ പതിപ്പാണ്. ഇത് പുതുതലമുറ ജാസിൽ അരങ്ങേറ്റം കുറിച്ചതാണ്.

Source: Team bhp

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
New Gen 2020 Honda City spied in India. Read more Malayalam
Story first published: Saturday, December 7, 2019, 10:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X