ആഗോള വിപണിയിൽ 2020 ജാസ്സിനെ പുറത്തിറക്കി ഹോണ്ട

ഹോണ്ട ജാസ്സിന്റെ ഏറ്റും പുതിയ തലമുറയെ ആഗോളതലത്തിൽ ഹോണ്ട അവതരിപ്പിച്ചു. ജപ്പാനിൽ നടന്ന 2019 ടോക്കിയോ മോട്ടോർ ഷോയിലാണ് നിർമ്മാതാക്കൾ വാഹനത്തെ ലോകത്തിന് കാഴ്ച്ചവയ്ച്ചത്. ആദ്യം ജപ്പാനിൽ വാഹനത്തെ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ നീക്കം, അതിനു ശേഷം പുതുതലമുറ ജാസ്സ് ലോകത്തെ മറ്റ് രാജ്യങ്ങളിലെ വിപണിയിലെത്തും.

ആഗോള വിപണിയിൽ 2020 ജാസ്സിനെ പുറത്തിറക്കി ഹോണ്ട

പൂർണ്ണമായും പരിഷ്കരിച്ച സ്റ്റൈലിങ് ഫീച്ചർ ചെയ്യുന്ന, നാലാം തലമുറ ഹോണ്ട ജാസ്സ് കമ്പനിയുടെ മാൻ മാക്സിമം, മെഷീൻ മിനിമം ഫിലോസഫി പിന്തുടരുന്നു. ഇത് യാത്രക്കാർക്ക് കൂടുതൽ സ്ഥലവും സൗകര്യവും പ്രദാനം ചെയ്യുന്നു.

ആഗോള വിപണിയിൽ 2020 ജാസ്സിനെ പുറത്തിറക്കി ഹോണ്ട

ശ്രേണിയിലെ മികച്ച ഇന്റീരിയറും സ്ഥല സൗകര്യവും നിലവിൽ ഇന്ത്യയിൽ വിൽ‌പനയിലുള്ള ജാസ്സ് നൽകുന്നു. എന്നാൽ പുതിയ ജാസ്സ് ഇപ്പോഴത്തെ വാഹനത്തിലും കൂടുതൽ വിശാലമാണ്.

ആഗോള വിപണിയിൽ 2020 ജാസ്സിനെ പുറത്തിറക്കി ഹോണ്ട

മൊത്തത്തിലുള്ള രൂപകൽപ്പന 2009 -ൽ പുറത്തിറങ്ങിയ രണ്ടാമത്തെ തലമുറ ഹോണ്ട ജാസ്സിനെ ഓർമ്മപ്പെടുത്തുന്നുണ്ടെങ്കിലും, പുതിയ വാഹനത്തിൽ ഒരുക്കിയിരിക്കുന്ന സവിശേഷതകൾ ഹാച്ച്ബാക്കിനെ വേറിട്ടു നിർത്തുന്നു.

ആഗോള വിപണിയിൽ 2020 ജാസ്സിനെ പുറത്തിറക്കി ഹോണ്ട

ആകെ മൊത്തം വൃത്താകൃതിയിലുള്ള രൂപകൽപ്പനയിൽ വലിയ ഹെഡ്‌ലാമ്പുകൾ, ഡിക്കിക്കും കുറുകെ സ്ഥാപിച്ചിരിക്കുന്ന ടെയിൽ ലാമ്പ്, ഒരു വലിയ ഗ്ലാസ് ഹൗസ്, പിൻഭാഗത്ത് പുതുക്കിയ ബമ്പറുകൾ എന്നിവയാണ് വാഹനത്തിന്റെ ഘടനയിലെ പ്രധാന മാറ്റങ്ങൾ.

ആഗോള വിപണിയിൽ 2020 ജാസ്സിനെ പുറത്തിറക്കി ഹോണ്ട

ബേസിക്, ഹോം, നെസ്, ക്രോസ്സ്റ്റാർ, ലക്സ് എന്നീ അഞ്ച് വകഭേദങ്ങളിൽ പുതിയ ജാസ്സ് ഹോണ്ട വാഗ്ദാനം ചെയ്യുന്നു. എല്ലാം വ്യത്യസ്ത എക്സ്റ്റീരിയറുകളും ഇന്റീരിയറുകളും ഉള്ളവയാണ്.

ആഗോള വിപണിയിൽ 2020 ജാസ്സിനെ പുറത്തിറക്കി ഹോണ്ട

അകത്തളത്തിൽ, 2020 ഹോണ്ട ജാസ്സിന് ഒരു വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനത്തോടെയാണ് എത്തുന്നത്, ഇപ്പോൾ ഇന്റർനെറ്റ് കണക്ടിവിറ്റിയും ഇതിനൊപ്പം ലഭിക്കുന്നു.

Most Read: 2020 ഹോണ്ട സിറ്റി നവംബറിൽ ആഗോളതലത്തിൽ അവതരിപ്പിക്കും

ആഗോള വിപണിയിൽ 2020 ജാസ്സിനെ പുറത്തിറക്കി ഹോണ്ട

പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സിൽവർ ആക്സന്റുകളുള്ള രണ്ട് സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, പുഷ് ബട്ടൺ സ്റ്റാർട്ട് എന്നിവയാണ് മറ്റ് സവിശേഷതകൾ.

Most Read: ഇന്ത്യയില്‍ ഡീസല്‍ കാര്‍ വില്‍പ്പന അവസാനിപ്പിക്കില്ലെന്ന് ഹോണ്ട

ആഗോള വിപണിയിൽ 2020 ജാസ്സിനെ പുറത്തിറക്കി ഹോണ്ട

‘ബോഡി സ്റ്റെബിലൈസിംഗ് സീറ്റ്' എന്ന് ഹോണ്ട വിളിക്കുന്ന പുതിയ തരം സീറ്റുകൾ 2020 ജാസ്സിന് ലഭിക്കുന്നു. ദീർഘദൂര ഡ്രൈവുകളിൽ പോലും ഇവ വളരെയധികം ആശ്വാസം നൽകുന്നു.

Most Read: ടാറ്റ, മഹീന്ദ്ര മോഡലുകളെ കൈവിട്ടു; കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമാകാന്‍ ഹ്യുണ്ടായി കോന ഇലക്ട്രിക്ക്

ആഗോള വിപണിയിൽ 2020 ജാസ്സിനെ പുറത്തിറക്കി ഹോണ്ട

ഹോണ്ട സെൻസിംഗ് എന്ന് വിളിക്കുന്നതിനെ ഒരു ഫ്രണ്ട് വൈഡ്-വ്യൂ ക്യാമറ കൂടുതൽ സുരക്ഷയ്ക്കായി കമ്പനി ചേർത്തിരിക്കുന്നു. മുൻകൂർ സുരക്ഷയും ഡ്രൈവർ സഹായമായ വിവരങ്ങളും നൽകാൻ ഈ പുതിയ സാങ്കേതികവിദ്യ സഹായിക്കും.

ആഗോള വിപണിയിൽ 2020 ജാസ്സിനെ പുറത്തിറക്കി ഹോണ്ട

മുൻ ക്യാമറയ്ക്ക് പുറമേ എട്ട് സോനാർ സിസ്റ്റങ്ങളും പുതിയ ജാസ്സ്സിൽ സ്ഥാപിച്ചിട്ടുണ്ട്. ഹ്രസ്വ-ദൂരത്തിലും കൂട്ടിയിടി ലഘൂകരിക്കാൻ മികച്ച ബ്രേക്കിംഗ് സംവിധാനം നൽകുന്നതിന് ക്യാമറയും സോണാർ സിസ്റ്റവും ഒരുമിച്ച് പ്രവർത്തിക്കുന്നു.

ആഗോള വിപണിയിൽ 2020 ജാസ്സിനെ പുറത്തിറക്കി ഹോണ്ട

അടുത്ത തലമുറ ഹോണ്ട ജാസ്സ്സിന് അന്താരാഷ്ട്ര വിപണിയിൽ പെട്രോൾ, ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കും. ഹോണ്ട ഇതുവരെ എഞ്ചിൻ ഓപ്ഷനുകളെ കുറിച്ച് വിശദമാക്കിയിട്ടില്ലെങ്കിലും, വിപ്ലവകരമായ 2 സ്റ്റെപ്പ് ഹൈബ്രിഡ് സംവിധാനമാണ് ഇതിലുള്ളതെന്ന് അവർ പറഞ്ഞു, ഇത് ഉപഭോക്താക്കളുടെ ദൈനംദിന ഡ്രൈവിംഗ് ആവശ്യകതകളെ പിന്തുണയ്ക്കാൻ പര്യാപ്തമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
New gen Honda Jazz unveiled at 2020 Tokyo Motor show. Read more Malayalam.
Story first published: Wednesday, October 23, 2019, 15:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X