പുതുതലമുറ ജാസ്സ് ഇന്ത്യയില്‍ എത്തിയേക്കില്ല

രണ്ടാഴ്ച മുമ്പ് ടോക്കിയോ മോട്ടോര്‍ ഷോയിലാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട നാലാം തലമുറ ജാസ്സിനെ അവതരിപ്പിക്കുന്നത്. ആദ്യം ജപ്പാനിലായിരിക്കും പുതിയ ജാസ്സ് എത്തുകയെന്ന് അന്ന് കമ്പനി അറിയിച്ചിരുന്നു.

പുതുതലമുറ ജാസ്സ് ഇന്ത്യയില്‍ എത്തിയേക്കില്ല

തുടര്‍ന്നായിരിക്കും മറ്റ് രാജ്യങ്ങളിലേക്കും ജാസ്സിന്റെ നാലാം തലമുറ വില്പനയ്‌ക്കെത്തുക. എന്നാല്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുമോ എന്ന കാര്യത്തില്‍ കമ്പനി ഒന്നും തന്നെ വ്യക്തമാക്കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തില്ലെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുന്നത്.

പുതുതലമുറ ജാസ്സ് ഇന്ത്യയില്‍ എത്തിയേക്കില്ല

നിലവിലെ സാഹചര്യത്തില്‍ വാഹനത്തിന് വില്‍പ്പനയില്‍ മുന്‍തൂക്കം ഉണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ കണക്കുകള്‍ അനുസരിച്ച് 963 യൂണിറ്റുകളുടെ വില്‍പ്പന ജാസ്സിന് പ്രതിമാസം വിപണിയില്‍ ലഭിക്കുന്നുണ്ട്.

പുതുതലമുറ ജാസ്സ് ഇന്ത്യയില്‍ എത്തിയേക്കില്ല

2016 സാമ്പത്തിക വര്‍ഷത്തില്‍ 3,450 യൂണിറ്റുകളുടെ വില്‍പ്പന വരെ ജാസ്സിന് പ്രതിമാസം ലഭിച്ചിരുന്നു. എന്നാല്‍ നിലവിലെ വില്‍പ്പനവെച്ച് പുതു തലമുറയ്ക്കായി ഇനിയും വലിയ നിക്ഷേപം ഇന്ത്യയില്‍ നടത്താന്‍ കമ്പനി തുനിഞ്ഞേക്കില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പുതുതലമുറ ജാസ്സ് ഇന്ത്യയില്‍ എത്തിയേക്കില്ല

2009 -ല്‍ പുറത്തിറങ്ങിയ രണ്ടാം തലമുറ ജാസ്സിനോടാണ് രൂപത്തില്‍ പുതുതലമുറയ്ക്ക് സാദൃശ്യം. യാത്രക്കാര്‍ക്ക് കൂടുതല്‍ സ്ഥലവും സൗകര്യവുമാണ് പുതിയ ജാസ്സിന്റെ പ്രധാന സവിശേഷത. വൃത്താകൃതിയിലുള്ള വലിയ ഹെഡ്‌ലാമ്പുകള്‍, ബൂട്ടിന് കുറുകെയുള്ള ടെയ്ല്‍ ലാമ്പ്, വലിയ ഗ്ലാസ് ഹൗസ്, പിന്‍ഭാഗത്ത് പുതുക്കിയ ബമ്പറുകള്‍ എന്നിവയാണ് പ്രധാന മാറ്റം.

പുതുതലമുറ ജാസ്സ് ഇന്ത്യയില്‍ എത്തിയേക്കില്ല

ബേസിക്, ഹോം, നെസ്, ക്രോസ്സ്റ്റാര്‍, ലക്‌സ് എന്നീ അഞ്ച് വകഭേദങ്ങളിലാണ് വാഹനം വിപണിയിലെത്തുക. ഇന്റര്‍നെറ്റ് കണക്ടിവിറ്റിയോടുകൂടിയ വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തന്നെയാണ് അകത്തളത്തിലെ പ്രധാന ആകര്‍ഷണം.

പുതുതലമുറ ജാസ്സ് ഇന്ത്യയില്‍ എത്തിയേക്കില്ല

പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, വെള്ളി വരകള്‍ നല്‍കിയ രണ്ട് സ്‌പോക്ക് സ്റ്റിയറിങ് വീല്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് എന്നിവയാണ് മറ്റ് സവിശേഷതകള്‍. ബോഡി സ്റ്റെബിലൈസിങ് സീറ്റ് എന്ന് ഹോണ്ട വിളിക്കുന്ന പുതിയ സീറ്റുകളാണ് ജാസിലെ മറ്റൊരു ആകര്‍ഷണം.

Most Read: ബിഎസ്-VI അംഗീകാരം നേടി ഹോണ്ട സിറ്റി

പുതുതലമുറ ജാസ്സ് ഇന്ത്യയില്‍ എത്തിയേക്കില്ല

പുതുതലമുറ ഹോണ്ട ജാസ്സിന് അന്താരാഷ്ട്ര വിപണിയില്‍ പെട്രോള്‍, ഹൈബ്രിഡ് എന്‍ജിന്‍ ഓപ്ഷനുകളാണെന്നാണ് റിപ്പോര്‍ട്ട്. ഹോണ്ട സെന്‍സിംഗ് എന്ന് വിളിക്കുന്നതിനെ ഒരു ഫ്രണ്ട് വൈഡ്-വ്യൂ ക്യാമറ കൂടുതല്‍ സുരക്ഷയ്ക്കായി കമ്പനി ചേര്‍ത്തിട്ടുണ്ട്. മുന്‍കൂര്‍ സുരക്ഷയും ഡ്രൈവര്‍ സഹായമായ വിവരങ്ങളും നല്‍കാന്‍ ഈ പുതിയ സാങ്കേതികവിദ്യ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Most Read: വില്‍പ്പന കുറവ്; നോയിഡയിലെ പ്ലാന്റ് അടച്ചുപൂട്ടാനൊരുങ്ങി ഹോണ്ട

പുതുതലമുറ ജാസ്സ് ഇന്ത്യയില്‍ എത്തിയേക്കില്ല

മുന്‍ ക്യാമറയ്ക്ക് പുറമേ എട്ട് സോനാര്‍ സിസ്റ്റങ്ങളും പുതിയ ജാസ്സ്‌സില്‍ സ്ഥാപിച്ചിട്ടുണ്ട്. ഹ്രസ്വ-ദൂരത്തിലും കൂട്ടിയിടി ലഘൂകരിക്കാന്‍ മികച്ച ബ്രേക്കിങ് സംവിധാനം നല്‍കുന്നതിന് ക്യാമറയും സോണാര്‍ സിസ്റ്റവും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. മൂന്ന് വര്‍ഷം മുന്‍പ് ഇന്ത്യന്‍ വിപണിയില്‍ എത്തിയ മൂന്നാം തലമുറ ജാസ്സിന് അടുത്തിടെയാണ് കമ്പനി ആദ്യ അപ്ഡേറ്റ് നല്‍കുന്നത്.

Most Read: NCAP ടെസ്റ്റുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങൾ

പുതുതലമുറ ജാസ്സ് ഇന്ത്യയില്‍ എത്തിയേക്കില്ല

ഹോണ്ടയുടെ ജനപ്രിയ പ്രീമിയം സെഡാനായ സിറ്റിയുടെ പുതുതലമുറ മോഡലിനെ വിപണിയിലെത്തിക്കാന്‍ തയ്യാറെടുക്കുകയാണ് കമ്പനി. ഈ മാസം തായ്‌ലന്‍ഡിന്‍ഡില്‍ അവതരിപ്പിക്കുന്നതോടെ 2020 സിറ്റി ആഗോളതലത്തില്‍ അരങ്ങേറും.

പുതുതലമുറ ജാസ്സ് ഇന്ത്യയില്‍ എത്തിയേക്കില്ല

വാഹനത്തിന്റെ പരീക്ഷണ ചിത്രങ്ങള്‍ നേരത്തെ തന്നെ ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചിരുന്നു. വിപണിയില്‍ ഉള്ള പതിപ്പില്‍ നിന്നും നിരവധി മാറ്റങ്ങളോടെയാണ് 2020 സിറ്റി വിപണിയില്‍ എത്തുന്നത്.

Source: Autocarindia

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
2020 Honda Jazz not coming to India. Read more in Malayalam.
Story first published: Monday, November 4, 2019, 15:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X