വളര്‍ന്നു വലുതായി പുതിയ മഹീന്ദ്ര ഥാര്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

പുതിയ ഥാറിനെ അടുത്തിടെയാണ് ആരാധകര്‍ ഒരുനോക്ക് കണ്ടത്. നിലവിലെ തലമുറയെക്കാള്‍ ഒരുപാട് വളര്‍ന്നു പുതിയ എസ്‌യുവി. ഥാറിന്റെ രണ്ടാംതലമുറയാണ് വരാനിരിക്കുന്നത്. ഇപ്പോള്‍ പുറത്തുവരുന്ന ചിത്രങ്ങള്‍ പുതുതലമുറ ഥാറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കുന്നു.

വളര്‍ന്നു വലുതായി പുതിയ മഹീന്ദ്ര ഥാര്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

പുതുമയുണ്ടെങ്കിലും എസ്‌യുവിയുടെ വ്യക്തിത്വം മാറിയിട്ടില്ല. ഏഴു സ്ലാറ്റ് ഗ്രില്ലും വട്ടത്തിലുള്ള ഹെഡ്‌ലാമ്പുകളും ടാര്‍പോളീന്‍ വിരിച്ച ബോക്‌സി ക്യാബിനും പുതിയ ഥാറില്‍ അതുപോലെ തുടരുന്നു. എന്നാല്‍ ഥാറിന് വലുപ്പവും വീതിയും കൂടിയിട്ടുണ്ടെന്ന് ഒറ്റ നോട്ടത്തിലെ തിരിച്ചറിയാം.

വളര്‍ന്നു വലുതായി പുതിയ മഹീന്ദ്ര ഥാര്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

പുറംമോടി മുഴുവന്‍ മറച്ചുവെച്ചാണ് പുത്തന്‍ ഥാര്‍ പരീക്ഷണയോട്ടം നടത്തുന്നത്. അതേസമയം മുന്നില്‍ കോയില്‍ സ്പ്രിങ് സസ്‌പെന്‍ഷനാണെന്ന കാര്യം ചിത്രങ്ങളില്‍ വ്യക്തം. ഫെന്‍ഡറും ടയറും തമ്മിലുള്ള അകലം പുതിയ മോഡലില്‍ വര്‍ധിച്ചു. പിറകിലെ ലീഫ് സ്പ്രിങ് സംവിധാനം മഹീന്ദ്ര പരിഷ്‌കരിച്ചെന്നാണ് വിവരം.

വളര്‍ന്നു വലുതായി പുതിയ മഹീന്ദ്ര ഥാര്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

നിലവിലെ ഥാറിന് സമാനമായ ഡാഷ്‌ബോര്‍ഡ് ഘടന പുതിയ ഥാറും പിന്തുടരുന്നു. എന്നാല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലെ ഡയലുകള്‍ സ്‌കോര്‍പിയോയുടെ മാതൃകയിലായിരിക്കും. വലുപ്പം കൂടിയതിന് അനുസരിച്ച് മുന്‍വീല്‍ ആര്‍ച്ചുകളുടെ ഘടനയിലും ചെറിയ മാറ്റങ്ങള്‍ സംഭവിച്ചു.

വളര്‍ന്നു വലുതായി പുതിയ മഹീന്ദ്ര ഥാര്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

സാധാരണ മോഡലിനെക്കാള്‍ ഉയര്‍ന്നാണ് പുതുതലമുറ ഥാറിന്റെ മുന്‍ വീല്‍ ആര്‍ച്ചുകള്‍ ഒരുങ്ങുന്നത്. കൂടുതല്‍ നീളമുള്ള മുന്‍ സസ്‌പെന്‍ഷന്‍ ട്രാവലിനുള്ള സാധ്യത വീല്‍ ആര്‍ച്ചുകള്‍ തുറന്നുകാട്ടുന്നു. എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറന്‍സും കൂടിയിട്ടുണ്ട്.

വളര്‍ന്നു വലുതായി പുതിയ മഹീന്ദ്ര ഥാര്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ലാഡര്‍ ഫ്രെയിം ഷാസിയാണ് പുതുതലമുറ ഥാര്‍ ഉപയോഗിക്കുക. ലാഡര്‍ ഫ്രെയിം ഷാസിയിലേക്ക് കടക്കാനുള്ള മഹീന്ദ്ര ഇതാദ്യമായാണ് തീരുമാനിക്കുന്നത്. ഥാറിന് ശേഷം സ്‌കോര്‍പിയോ, ബൊലേറോ മോഡലുകളുടെ പുതുതലമുറകളിലും ഇതേ നടപടിയായിരിക്കും കമ്പനി കൈക്കൊള്ളുക.

Most Read: വിലക്കുറവിന്റെ മാജിക്കുമായി ടാറ്റ, ഹാരിയര്‍ എസ്‌യുവി വിപണിയില്‍

വളര്‍ന്നു വലുതായി പുതിയ മഹീന്ദ്ര ഥാര്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

2020 ഓട്ടോ എക്സ്പോയ്ക്ക് മഹീന്ദ്ര കണ്ടുവെച്ചിട്ടുള്ള നിര്‍ണ്ണായക അവതാരമാണ് രണ്ടാംതലമുറ ഥാര്‍. കര്‍ശനമാവാനിരിക്കുന്ന സുരക്ഷാ ചട്ടങ്ങള്‍ (ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം) മുന്‍നിര്‍ത്തി പുത്തന്‍ അടിത്തറ ഥാറിന് കൂടുതല്‍ ദൃഢത ഉറപ്പുവരുത്തും.

വളര്‍ന്നു വലുതായി പുതിയ മഹീന്ദ്ര ഥാര്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

എയര്‍ ബാഗുകളും ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനവും പിന്‍ പാര്‍ക്കിംഗ് സെന്‍സറുകളും ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകളുമെല്ലാം അടിസ്ഥാന സംവിധാനങ്ങളായി പുതിയ ഥാറിലുണ്ടാവും. ഇതിന് പുറമെ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, വേഗ മുന്നറിയിപ്പ് സംവിധാനം തുടങ്ങിയ നൂതന ഫീച്ചറുകളും എസ്‌യുവിയില്‍ പ്രതീക്ഷിക്കാം.

വളര്‍ന്നു വലുതായി പുതിയ മഹീന്ദ്ര ഥാര്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന ടര്‍ബ്ബോ ഡീസല്‍ എഞ്ചിനാകും പുതിയ ഥാറില്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2.2 ലിറ്റര്‍ mHawk ഡീസല്‍ എഞ്ചിന്‍ പുതിയ എസ്‌യുവിയില്‍ തുടിക്കും. മറാസോയിലെ 1.5 ലിറ്റര്‍ എഞ്ചിന്‍ യൂണിറ്റിനും ഒരുപക്ഷെ അവസരം ലഭിച്ചെന്നുവരാം.

വളര്‍ന്നു വലുതായി പുതിയ മഹീന്ദ്ര ഥാര്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

പുത്തന്‍ പതിപ്പിന് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ലഭിക്കാനുള്ള സാധ്യതയും തള്ളിക്കള്ളയാനാവില്ല. അടുത്തകാലത്തായി ഓഫ്റോഡ് എസ്‌യുവികള്‍ക്ക് നിര്‍മ്മാതാക്കള്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് നല്‍കുന്ന പ്രവണത കൂടി വരികയാണ്.

Most Read: പുതിയ 'വലിയ' മാരുതി വാഗണ്‍ആര്‍ എത്തി, വില 4.19 ലക്ഷം രൂപ മുതല്‍

വളര്‍ന്നു വലുതായി പുതിയ മഹീന്ദ്ര ഥാര്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

നിലവില്‍ രണ്ടു എഞ്ചിന്‍ ഓപ്ഷനുകളാണ് ഥാറിലുള്ളത്; 2.5 ലിറ്ററും 2.6 ലിറ്ററും. 2.5 ലിറ്റര്‍ CRDe എഞ്ചിന്‍ യൂണിറ്റ് 105 bhp കരുത്തും 247 Nm torque ഉം പരമാവധി സൃഷ്ടിക്കും. 2.6 ലിറ്റര്‍ Di എഞ്ചിന്‍ യൂണിറ്റ് ഉത്പാദിപ്പിക്കുന്നതാകട്ടെ 63 bhp കരുത്തും 195 Nm torque ഉം.

വളര്‍ന്നു വലുതായി പുതിയ മഹീന്ദ്ര ഥാര്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

രണ്ടു വീല്‍ ഡ്രൈവ്, നാലു വീല്‍ ഡ്രൈവ് പതിപ്പുകള്‍ ഥാറില്‍ അണിനിരക്കുന്നുണ്ട്. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്. എന്തായാലും രണ്ടാംതലമുറ ഥാറിന് വിപണിയില്‍ ഏഴു മുതല്‍ പത്തുലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല.

Image Source: Parikshith Mithran/4x4India, Team-BHP

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra #Spy Pics
English summary
2020 Mahindra Thar Spied. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X