ടാറ്റ ഹാരിയറിന് എതിരെ കച്ചമുറുക്കി മഹീന്ദ്ര, പുതുതലമുറ XUV500 -യെ കുറിച്ച് അറിയണം ഇക്കാര്യങ്ങള്‍

കീശ കാലിയാക്കാത്ത ആഢംബരവും കരുത്തും. 2011 -ല്‍ XUV500 കടന്നുവന്നപ്പോള്‍ ഇരുകൈയ്യും നീട്ടിയാണ് ഏഴു സീറ്റുള്ള മഹീന്ദ്ര എസ്‌യുവിയെ വിപണി സ്വീകരിച്ചത്. ഇപ്പോള്‍ എട്ടുവര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇതിനിടെ 2015 -ല്‍ എസ്‌യുവിയെത്തേടി ആദ്യ അപ്‌ഡേറ്റ് എത്തി. 2018 -ല്‍ ജീപ്പ് കോമ്പസ് തരംഗം ഇന്ത്യയില്‍ ആഞ്ഞടിച്ചപ്പോള്‍ മഹീന്ദ്ര XUV500 കൂടുതല്‍ കരുത്തുമായി വീണ്ടും ചമഞ്ഞൊരുങ്ങി.

ടാറ്റ ഹാരിയറിന് എതിരെ കച്ചമുറുക്കി മഹീന്ദ്ര, പുതുതലമുറ XUV500 -യെ കുറിച്ച് അറിയണം ഇക്കാര്യങ്ങള്‍

അടുത്തവര്‍ഷം കര്‍ശനമായ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത് പ്രമാണിച്ച് XUV500 -യെ പൊളിച്ചെഴുതാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍. പുതിയ പ്ലാറ്റ്‌ഫോം. പുതിയ എഞ്ചിന്‍. പുതിയ ഡിസൈന്‍. XUV500 -യ്ക്ക് വലിയ പരിണാമം സംഭവിക്കാന്‍ പോവുകയാണ്. പുതുതലമുറ മഹീന്ദ്ര XUV500 -യെ കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങള്‍ ഇവിടെ പരിശോധിക്കാം.

ടാറ്റ ഹാരിയറിന് എതിരെ കച്ചമുറുക്കി മഹീന്ദ്ര, പുതുതലമുറ XUV500 -യെ കുറിച്ച് അറിയണം ഇക്കാര്യങ്ങള്‍

പുതിയ 2.0 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍

ഭാരത് സ്‌റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പിടിമുറുക്കുന്നതോടെ ഇപ്പോഴുള്ള 2.2 ലിറ്റര്‍ ഡീസല്‍ യൂണിറ്റിനെ കമ്പനിക്ക് ഉപേക്ഷിക്കേണ്ടതായി വരും. ഇക്കാര്യം മുന്നില്‍ കണ്ട് പുതിയ 2.0 ലിറ്റര്‍ ടര്‍ബ്ബോ യൂണിറ്റിനെ അണിയറയില്‍ കമ്പനി സജ്ജമാക്കിക്കഴിഞ്ഞു.

Most Read: 85,000 രൂപയ്ക്ക് മഹീന്ദ്ര e2O ഓടിയത് ഒരുലക്ഷം കിലോമീറ്റര്‍

ടാറ്റ ഹാരിയറിന് എതിരെ കച്ചമുറുക്കി മഹീന്ദ്ര, പുതുതലമുറ XUV500 -യെ കുറിച്ച് അറിയണം ഇക്കാര്യങ്ങള്‍

ഭാരത് സ്റ്റേജ് VI നിലവാരത്തിലുള്ള 2.0 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന് 180 bhp വരെ കരുത്തു കുറിക്കാനാവുമെന്നാണ് സൂചന. വിവിധ്യ ട്യൂണിങ് നിലകള്‍ എഞ്ചിന്‍ കാഴ്ച്ചവെക്കും. പുതുതലമുറ ഥാര്‍, സ്‌കോര്‍പിയോ പതിപ്പുകള്‍ക്കും ഇതേ എഞ്ചിന്‍ യൂണിറ്റാണ് മഹീന്ദ്ര വിഭാവനം ചെയ്യുന്നത്.

ടാറ്റ ഹാരിയറിന് എതിരെ കച്ചമുറുക്കി മഹീന്ദ്ര, പുതുതലമുറ XUV500 -യെ കുറിച്ച് അറിയണം ഇക്കാര്യങ്ങള്‍

സാങ്‌യോങ്ങിന്റെ കുപ്പായം

അടുത്തകാലത്തായി ദക്ഷിണ കൊറിയന്‍ കാര്‍ കമ്പനി സാങ്‌യോങ്ങിനെ മഹീന്ദ്ര കൂടുതലായി ആശ്രയിക്കുകയാണ്. ആദ്യം സാങ്‌യോങ് G4 റെക്‌സ്റ്റണ്‍ ആള്‍ട്യൂറാസ് G4 ആയി മഹീന്ദ്ര നിരയിലെത്തി. ശേഷം സാങ്‌യോങ് ടിവോലി XUV300 -യ്ക്ക് അടിത്തറ പാകി. ഇരു മോഡലുകളും വിപണിയില്‍ വന്‍പ്രചാരം നേടവെ, സാങ്‌യോങ് കൊറാന്‍ഡോയെ XUV500 -യിലേക്ക് കുടിയിരുത്താനുള്ള നീക്കത്തിലാണ് മഹീന്ദ്ര.

ടാറ്റ ഹാരിയറിന് എതിരെ കച്ചമുറുക്കി മഹീന്ദ്ര, പുതുതലമുറ XUV500 -യെ കുറിച്ച് അറിയണം ഇക്കാര്യങ്ങള്‍

പുതുതലമുറ കൊറാന്‍ഡോയുടെ അടിത്തറയും ഡിസൈനും പുതുതലമുറ XUV500 പങ്കിടും. 2019 ജനീവ മോട്ടോര്‍ ഷോയിലാണ് പുത്തന്‍ കൊറാന്‍ഡോ അവതരിച്ചത്. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള പ്രശസ്ത കാര്‍ ഡിസൈന്‍ കമ്പനി പിനിന്‍ഫറീന, മഹീന്ദ്ര എസ്‌യുവിയുടെ രൂപകല്‍പ്പനയില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തുമെന്ന് പ്രതീക്ഷിക്കാം. മോണോകോഖ് പ്ലാറ്റ്‌ഫോമിലും പരിഷ്‌കാരങ്ങള്‍ സംഭവിക്കും.

ടാറ്റ ഹാരിയറിന് എതിരെ കച്ചമുറുക്കി മഹീന്ദ്ര, പുതുതലമുറ XUV500 -യെ കുറിച്ച് അറിയണം ഇക്കാര്യങ്ങള്‍

പുതിയ പെട്രോള്‍ എഞ്ചിന്‍

വരാനിരിക്കുന്ന മുഴുവന്‍ മോഡലുകള്‍ക്കും പെട്രോള്‍ പതിപ്പ് ലഭിക്കുമെന്ന് മഹീന്ദ്ര ആദ്യമേ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയ 1.5 ലിറ്റര്‍ ടര്‍ബ്ബോ, 2.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ യൂണിറ്റുകള്‍ പുത്തന്‍ മഹീന്ദ്ര മോഡലുകള്‍ക്ക് തുടിപ്പേകും.

Most Read: ആനന്ദ് മഹീന്ദ്രയെ അമ്പരപ്പെടുത്തി മഹീന്ദ്ര റോക്സോർ രൂപമാറ്റം

ടാറ്റ ഹാരിയറിന് എതിരെ കച്ചമുറുക്കി മഹീന്ദ്ര, പുതുതലമുറ XUV500 -യെ കുറിച്ച് അറിയണം ഇക്കാര്യങ്ങള്‍

ഏറ്റവുമാദ്യം എത്തുന്ന മറാസോ പെട്രോളില്‍ 1.5 ലിറ്റര്‍ യൂണിറ്റിനാണ് സാധ്യത കൂടുതല്‍. പുതുതലമുറ XUV500 -ല്‍ 2.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനെയും പ്രതീക്ഷിക്കാം. 200 bhp -യോളം കരുത്തു സൃഷ്ടിക്കാന്‍ എഞ്ചിന് കഴിയും.

എസ്‌യുവിയെ ഫോര്‍ഡും പങ്കിടും

സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ഇടത്തരം എസ്‌യുവിയെ ഫോര്‍ഡും മഹീന്ദ്രയും സംയുക്തമായി വികസിപ്പിക്കാനിരിക്കുകയാണ്. വരാനിരിക്കുന്ന എസ്‌യുവിക്ക് പുതുതലമുറ XUV500 അടിസ്ഥാനമാവും. ചിലവ് ചുരുക്കാനായി XUV500 -യുടെ പവര്‍ട്രെയിനായിരിക്കും മോഡല്‍ പങ്കിടുക. അടുത്തവര്‍ഷം രണ്ടാംപാദം ഫോര്‍ഡ് - മഹീന്ദ്ര കൂട്ടുകെട്ടില്‍ നിന്നുള്ള ആദ്യ അവതാരത്തെ വിപണിയില്‍ പ്രതീക്ഷിക്കാം.

ടാറ്റ ഹാരിയറിന് എതിരെ കച്ചമുറുക്കി മഹീന്ദ്ര, പുതുതലമുറ XUV500 -യെ കുറിച്ച് അറിയണം ഇക്കാര്യങ്ങള്‍

അവതരണം

അടുത്തവര്‍ഷം ദില്ലിയില്‍ നടക്കുന്ന 2020 ഓട്ടോ എക്‌സ്‌പോയില്‍ പുതുതലമുറ XUV500 -യെ അണിനിരത്താനാണ് മഹീന്ദ്രയ്ക്ക് പദ്ധതി. ഓട്ടോ എക്‌സ്‌പോയില്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ സ്റ്റാര്‍ മോഡലായിരിക്കുമിത്. ഓഗസ്റ്റ് - സെപ്തംബര്‍ കാലയളവില്‍ 2020 XUV500 -യെ വിപണിയില്‍ കരുതാം.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
2020 Mahindra XUV500: Things To Know. Read in Malayalam.
Story first published: Friday, April 19, 2019, 19:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X