പുതിയ സ്കോഡ ഒക്ടാവിയ നവംബറിൽ ആഗോളതലത്തിൽ അവതരിപ്പിക്കും

ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമ്മാതാക്കളായ സ്കോഡ തങ്ങളുടെ ജനപ്രിയ മോഡലായ ഒക്ടാവിയയുടെ അടുത്ത തലമുറയെ 2020 ആദ്യം ഇന്ത്യയിൽ അവതരിപ്പിക്കും. സ്കോഡയുടെ ഇന്ത്യൻ സെയിൽസ് സർവ്വീസ് മാർക്കറ്റിംഗ് തലവൻ സാക് ഹോളിസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

പുതിയ സ്കോഡ ഒക്ടാവിയ നവംബറിൽ ആഗോളതലത്തിൽ അവതരിപ്പിക്കും

ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും പ്രചാരത്തിലുള്ള വാഹനമാണ് ഒക്ടാവിയ. നിലവിലെ മൂന്നാംതലമുറ മോഡൽ 2013 മുതൽ ഇന്ത്യൻ വിപണിയിലുണ്ട്. 2017-ൽ ഒരു ഫെയ്‌സ് ലിഫ്റ്റ് പരിഷ്ക്കരണം വാഹനത്തിന് ലഭിച്ചെങ്കിലും ഇത് കാലഹരണപെട്ടതായി തുടങ്ങിയിരുന്നു.

പുതിയ സ്കോഡ ഒക്ടാവിയ നവംബറിൽ ആഗോളതലത്തിൽ അവതരിപ്പിക്കും

2019 ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിൽ അടുത്ത തലമുറ ഒക്ടാവിയ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. ഈ വർഷം നവംബർ 11-ന് സ്കോഡ പുതിയ ഒക്ടാവിയയെ നോച്ച്ബാക്ക് രൂപത്തിൽ വെളിപ്പെടുത്തുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

പുതിയ സ്കോഡ ഒക്ടാവിയ നവംബറിൽ ആഗോളതലത്തിൽ അവതരിപ്പിക്കും

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ എംക്യുബി പ്ലാറ്റ്ഫോമിന്റെ പരിഷ്ക്കരിച്ച പതിപ്പ് ഉപയോഗിച്ചായിരിക്കും 2020 ഒക്ടാവിയയുടെ നിർമ്മാണം സ്കോഡ പൂർത്തിയാക്കുക. ഇത് നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് വലിപ്പം കൂടിയ പുതിയ മോഡലിലേക്ക് വിവർത്തനം ചെയ്യും.

പുതിയ സ്കോഡ ഒക്ടാവിയ നവംബറിൽ ആഗോളതലത്തിൽ അവതരിപ്പിക്കും

സ്‌കോഡയുടെ പുതിയ ഡിസൈൻ ഭാഷയ്‌ക്ക് അനുസൃതമായ പുതുക്കിയ സ്റ്റൈലിംഗായിരിക്കും ഒക്ടാവിയയ്‌ക്ക് ലഭിക്കുന്നത്. ഇത് അന്താരാഷ്ട്ര തലത്തിൽ വിൽക്കുന്ന പുതിയ കാമിക്ക്, സ്കാല പോലുള്ള മോഡലുകളിൽ കാണാൻ കഴിയും. നിലവിലെ കാറിലെ സ്പ്ലിറ്റ് ഹെഡ് ലൈറ്റും ഗ്രിൽ ഡിസൈനും കൂടുതൽ പരമ്പരാഗത ഹെഡ് ലൈറ്റ് ലേഔട്ടിന് വഴിയൊരുക്കും.

പുതിയ സ്കോഡ ഒക്ടാവിയ നവംബറിൽ ആഗോളതലത്തിൽ അവതരിപ്പിക്കും

പുതിയ ഒക്ടാവിയയിൽ പുതുക്കിയ ഇന്റീരിയർ ആകും അവതരിപ്പിക്കും. 2018 ലെ ജനീവ മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച സ്കോഡ വിഷൻ X കൺസെപ്റ്റിൽ കാണുന്ന യൂണിറ്റിന് സാമ്യമുള്ള ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീലാണ് പ്രധാന മാറ്റങ്ങളിലൊന്ന്.

പുതിയ സ്കോഡ ഒക്ടാവിയ നവംബറിൽ ആഗോളതലത്തിൽ അവതരിപ്പിക്കും

എക്സിക്യൂട്ടീവ് സെഡാന് ഫ്ലോട്ടിംഗ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉള്ള മിനിമലിസ്റ്റ് ഡാഷ്‌ബോർഡും ലഭിക്കും. എയർകണ്ടീഷൻ വെന്റുകൾ നീക്കി ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് കീഴിലായി സ്ഥാപിക്കും.

Most Read: ടിയാഗൊയുടെ സുരക്ഷ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ ടാറ്റ

പുതിയ സ്കോഡ ഒക്ടാവിയ നവംബറിൽ ആഗോളതലത്തിൽ അവതരിപ്പിക്കും

എഞ്ചിൻ ഓപ്ഷനുകളുടെ കാര്യത്തിൽ, സ്കോഡ പെട്രോൾ എഞ്ചിനുകൾ മാത്രമുള്ള പുതിയ ഒക്ടാവിയ വാഗ്ദാനം ചെയ്യുമെന്നും 1.5 ലിറ്റർ ടിഎസ്ഐ ടർബോ-പെട്രോൾ എഞ്ചിൻ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നും പ്രതീക്ഷിക്കുന്നു.

Most Read: മൂന്നാം മാസവും വിൽപ്പനയിൽ ടാറ്റ ഹാരിയറിനേയും, ജീപ്പ് കോമ്പസിനേയും പിന്നിലാക്കി എംജി ഹെക്ടർ

പുതിയ സ്കോഡ ഒക്ടാവിയ നവംബറിൽ ആഗോളതലത്തിൽ അവതരിപ്പിക്കും

നിലവിലെ പെട്രോൾ മോഡലിന്റെ ഗിയർബോക്‌സ് ഓപ്ഷനുകൾ - 6 സ്പീഡ് മാനുവൽ, 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്ക് ഗിയർബോക്‌സ് എന്നിവ പുതുതലമുറ മോഡലിലും തുടർന്നേക്കാം.

Most Read: ആറു മാസത്തിനിടെ മാരുതി വിറ്റത് രണ്ട് ലക്ഷം ബിഎസ് VI വാഹനങ്ങള്‍

പുതിയ സ്കോഡ ഒക്ടാവിയ നവംബറിൽ ആഗോളതലത്തിൽ അവതരിപ്പിക്കും

2020 അവസാനത്തോടെ വിപണിയിൽ എത്തിയാൽ പുതിയ സ്കോഡ ഒക്ടാവിയ ഹോണ്ട സിവിക്, അടുത്തിടെ പരിഷ്ക്കരിച്ച ഹ്യുണ്ടായി എലാൻട്ര എന്നിവയുമായി മത്സരിക്കും. മുമ്പത്തെ റിപ്പോർട്ടുകൾ പ്രകാരം 2020 പകുതിയോടെ അതിന്റെ ഇടത്തരം കരോക്ക് എസ്‌യുവിയും സ്കോഡ ഇന്ത്യയിൽ അവതരിപ്പിക്കും.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Next-gen Skoda Octavia to be unveiled on November. Read more Malayalam
Story first published: Tuesday, October 8, 2019, 18:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X