2020 റാപ്പിഡ് റഷ്യയിൽ അവതരിപ്പിച്ച് സ്കോഡ

ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമ്മാതാക്കളായ സ്കോഡ ഓട്ടോ റാപ്പിഡ് സെഡാന്റെ 2020 മോഡൽ റഷ്യയിൽ പുറത്തിറക്കി. രണ്ടാം തലമുറ റാപ്പിഡ് അടുത്ത വർഷം ആദ്യപാദം മുതൽ വിപണിയിൽ എത്തും.

2020 റാപ്പിഡ് റഷ്യയിൽ അവതരിപ്പിച്ച് സ്കോഡ

എന്നാൽ പുതിയ 2020 റാപ്പിഡ് 2021-ൽ മാത്രമേ ഇന്ത്യൻ വിപണിയിൽ എത്തുകയുള്ളൂ. ഇതേ മോഡൽ ചില പ്രത്യേക മാറ്റങ്ങളോടൊയാകും ഇന്ത്യയിൽ ലഭ്യമാവുക. സ്കോഡ റാപ്പിഡ് ലിഫ്റ്റ്ബാക്ക് ഫോർമാറ്റ് നിലനിർത്തുന്നു. എങ്കിലും നിലവിലുള്ള മോഡലിനെക്കാൾ വളരെ മൂർച്ചയുള്ള സ്റ്റൈലിങാണ് രണ്ടാം തലമുറ റാപ്പിഡിനുള്ളത്.

2020 റാപ്പിഡ് റഷ്യയിൽ അവതരിപ്പിച്ച് സ്കോഡ

ബിൽറ്റ്-ഇൻ എൽഇഡികളുള്ള നേർത്ത ഹെഡ്‌ലൈറ്റുകളാണ് വാഹനത്തിന്റെ മുൻവശത്തെ സവിശേഷത. പിന്നിൽ ഒരു സ്ഫടിക രൂപകൽപ്പനയോടുകൂടിയ L-ആകൃതിയിലുള്ള ടെയിൽ‌ലൈറ്റുകളും സ്കോഡ അവതരിപ്പിക്കുന്നു. ഇതിന് ബൂട്ട് ലിഡിൽ ബോൾഡ് ‘സ്‌കോഡ' ബ്രാൻഡിംഗും ലഭിക്കുന്നു.

2020 റാപ്പിഡ് റഷ്യയിൽ അവതരിപ്പിച്ച് സ്കോഡ

2020 റാപ്പിഡിന്റെ ഇന്റീരിയറും പൂർണ്ണമായും നവീകരിച്ചു. മുൻ തലമുറയെ അപേക്ഷിച്ച് മികച്ച നവീകരണമാണ് വാഹനത്തിന് ലഭിച്ചിരിക്കുന്നത്. ഇത് കൂടുതൽ പ്രീമിയം മെറ്റീരിയലുകളാൽ നിർമ്മിതമാണ്. അതോടൊപ്പം ഡാഷ്‌ബോർഡിന് ഒരു ഫ്ലോട്ടിംഗ് ഇൻഫോടെയിൻമെന്റ് യൂണിറ്റും നൽകിയിരിക്കുന്നു.

2020 റാപ്പിഡ് റഷ്യയിൽ അവതരിപ്പിച്ച് സ്കോഡ

ക്യാബിന് സമൃദ്ധമായ അന്തരീക്ഷം നൽകുന്നതിന് ഇത് ആംബിയന്റ് ലൈറ്റും പ്രധാനം ചെയ്യുന്നു. അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പൂർണ്ണമായും ഡിജിറ്റൽ യൂണിറ്റിന് വഴിയൊരുക്കിയതാണ് അകത്തളത്തെ പ്രധാന ആകർഷണം.

2020 റാപ്പിഡ് റഷ്യയിൽ അവതരിപ്പിച്ച് സ്കോഡ

സ്റ്റിയറിംഗ് വീലിനായി രണ്ട് ഓപ്ഷനുകളുള്ള റഷ്യൻ പതിപ്പ് മോഡൽ വിൽപ്പനയ്‌ക്കെത്തും. ഇവയിലൊന്ന് സാധാരണ 3-സ്‌പോക്ക് യൂണിറ്റാണെങ്കിൽ, മറ്റൊന്ന് ഹീറ്റിംഗ് ഫീച്ചറുളുള്ള 2-സ്‌പോക്ക് ആണ്. രാജ്യത്തെ കടുത്ത ശീതകാലത്ത് ഉപഭോക്താക്കളെ സഹായിക്കുന്നതിനായി റഷ്യൻ മോഡലിന് ഹീറ്റഡ് വിൻഡ്ഷീൽഡും ലഭിക്കും.

2020 റാപ്പിഡ് റഷ്യയിൽ അവതരിപ്പിച്ച് സ്കോഡ

2020 സ്‌കോഡ റാപ്പിഡ് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകളിൽ റഷ്യൻ വിപണിയിലെത്തും. ഇതിൽ 90 bhp-യും 110 bhp കരുത്തും ഉത്പാദിപ്പിക്കുന്ന 1.6 ലിറ്റർ MPi യൂണിറ്റും, 125 bhp നൽകുന്ന നാച്ചുറലി ആസ്പിരേറ്റഡ് 1.4 ലിറ്റർ TSI ടർബോചാർജ്ഡ് എഞ്ചിനുകളും ഇതിൽ ഉൾപ്പെടുന്നു.

Most Read: ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ലാൻഡ് റോവർ ഡിസ്കവറി സ്‌പോർട്ട് ഫെയിസ്‌ലിഫ്റ്റ്‌

2020 റാപ്പിഡ് റഷ്യയിൽ അവതരിപ്പിച്ച് സ്കോഡ

ഇത് 5 സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. 125 bhp പതിപ്പിന് 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോ യൂണിറ്റ് ഉപയോഗിക്കാം. ഉയർന്ന എഞ്ചിൻ 7 സ്പീഡ് DSG-യുമായി ഘടിപ്പിച്ചിരിക്കുന്നു.

Most Read: പുതുതലമുറ D-മാക്സ് പിക്ക്-അപ്പ് ട്രക്കിനെ തായ് മോട്ടോർ എക്സ്പോയിൽ പുറത്തിറക്കി ഇസൂസു

2020 റാപ്പിഡ് റഷ്യയിൽ അവതരിപ്പിച്ച് സ്കോഡ

ഇന്ത്യയിൽ, 2020 സ്കോഡ റാപ്പിഡിന് ഒരൊറ്റ എഞ്ചിൻ ഓപ്ഷൻ മാത്രമായിരിക്കും ലഭിക്കുക. ഇത് 1.0 TSI ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ രൂപത്തിൽ പരമാവധി 115 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും.

Most Read: മൂന്നാം തലമുറ ഒക്ടാവിയ പിൻവലിക്കാനൊരുങ്ങി സ്കോഡ

2020 റാപ്പിഡ് റഷ്യയിൽ അവതരിപ്പിച്ച് സ്കോഡ

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന MQB AO IN പ്ലാറ്റ്ഫോമിലാകും ഇന്ത്യൻ മോഡൽ ഒരുങ്ങുക. 2021 പകുതിയോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
2020 Skoda Rapid Unveiled in Russia. Read more Malayalam
Story first published: Thursday, December 12, 2019, 11:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X