പുതുതലമുറ ഇസൂസു D-മാക്‌സ് ആഗോളതലത്തിൽ അവതരിപ്പിച്ചു

ഇസൂസു D-മാക്‌സിന്റെ പുതിയ തലമുറ മോഡൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചു. എട്ട് വർഷമായി വിപണിയിലെത്തിയിരുന്ന നിലവിലെ ഇസൂസു D-മാക്‌സിനെ മൂന്നാം തലമുറ മോഡൽ പിന്തുടരും.

പുതുതലമുറ ഇസൂസു D-മാക്‌സ് ആഗോളതലത്തിൽ അവതരിപ്പിച്ചു

ഇന്ത്യയിൽ വളരെയധികം ജനപ്രീതി ലഭിച്ച ആദ്യത്തെ പിക്ക് അപ്പ് ട്രക്കാണ് ഇസൂസു D-മാക്സ് V-ക്രോസ്. ഏതാനും മാസങ്ങൾക്ക് മുമ്പ് ജൂണിൽ വി-ക്രോസിന്റെ ഫെയ്‌സ് ലിഫ്റ്റ് മോഡലിനെ ഇസൂസു അവതരിപ്പിച്ചിരുന്നു.

പുതുതലമുറ ഇസൂസു D-മാക്‌സ് ആഗോളതലത്തിൽ അവതരിപ്പിച്ചു

ഒരു ഇൻഫിനിറ്റ് പൊട്ടെൻഷ്യൽ തീം അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ D-മാക്സ്. ബോഡി ഓൺ ഫ്രെയിം നിർമ്മാണം. സോളിഡ്-ബീം റിയർ ആക്‌സിൽ, ഡിമാൻഡ് ഓൺ ഓൾ-വീൽ ഡ്രൈവും റിയർ ഡിഫറൻഷ്യൽ ലോക്കും വാഹനത്തിൽ നിലനിർത്തും.

പുതുതലമുറ ഇസൂസു D-മാക്‌സ് ആഗോളതലത്തിൽ അവതരിപ്പിച്ചു

അളവുകളുടെ അടിസ്ഥാനത്തിൽ, D-മാക്സ് 5265 mm നീളവും 1870 mm വീതിയും 1790 mm ഉയരവുമാണ് പുതുതലമുറ മോഡലിൽ കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനർത്ഥം നിലവിലെ മോഡലിനെ അപേക്ഷിച്ച് 30 mm നീളംവും 10 mm വീതി, യും 5 mm ഉയരവും കുറവാണ് പുതിയ പതിപ്പിന്. എന്നാൽ വീൽബേസ് 3125 mm ആണ്. ഇത് 30 mm നീളമേറിയതാണ്.

പുതുതലമുറ ഇസൂസു D-മാക്‌സ് ആഗോളതലത്തിൽ അവതരിപ്പിച്ചു

മൊത്തത്തിലുള്ള വാഹനത്തിന്റെ നീളം കുറഞ്ഞുവെങ്കിലും ക്യാബിൻ ഇടം വർധിപ്പിച്ചിട്ടുണ്ട്. ദൈർഘ്യമേറിയ വീൽബേസാണ് ഇതിന് കാരണമായത്. പുതിയ പതിപ്പിലെ ഡ്രൈവിംഗ് പ്രകടനവും മികച്ചതാണ്.

പുതുതലമുറ ഇസൂസു D-മാക്‌സ് ആഗോളതലത്തിൽ അവതരിപ്പിച്ചു

പുതിയ ഫ്രണ്ട് എൻഡ് ഡിസൈൻ, പുതിയ ബൈ-എൽഇഡി ഹെഡ് ലാമ്പുകൾ, യു ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ എന്നിവയോടൊപ്പം ഒരു വലിയ ഗ്രില്ലും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ബമ്പറിന്റെ ഇരുവശത്തും രണ്ട് റൌണ്ട് പ്രൊജക്ടറുകളും സ്ഥാപിച്ചിരിക്കുന്നു. പിൻവശത്തെ മാറ്റങ്ങളിൽ ഡ്യുവൽ സ്ക്വയർ ലൈറ്റിംഗ് മോട്ടിഫുകളുള്ള ഡാർക്ക് സ്കീമിൽ എൽഇഡി ടെയിൽ ലാമ്പുകളും ഉൾപ്പെടുന്നു.

പുതുതലമുറ ഇസൂസു D-മാക്‌സ് ആഗോളതലത്തിൽ അവതരിപ്പിച്ചു

2020 ഇസുസു D-മാക്സിന്റെ അകത്തളം കൂടുതൽ സങ്കീർണ്ണമായ ക്യാബിനാണ് അവതരിപ്പിക്കുന്നത്. അലുമിനിയത്തിന്റെയും ലെതറിന്റെയും വിപുലമായ ഉപയോഗമാണ് ഇന്റീരിയറിൽ ലഭ്യമാക്കുന്നത്. സെൻട്രൽ കൺസോളിനും ക്ലൈമറ്റ് കൺട്രോളിനും അലുമിനിയം ആക്‌സന്റുകൾ ലഭിക്കുമ്പോൾ ഡാഷ്‌ബോർഡിന് ഒരു പിയാനോ ബ്ലാക്ക് ഫിനിഷ് ലഭിക്കും.

Most Read: ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പ് പുറത്തിറങ്ങി; വില 15.89 ലക്ഷം

പുതുതലമുറ ഇസൂസു D-മാക്‌സ് ആഗോളതലത്തിൽ അവതരിപ്പിച്ചു

ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ ലിവറിലും അലുമിനിയം, ലെതർ എന്നിവയാണ് വാഗ്ദാനം ചെയ്യുന്നത്. ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ഡിജിറ്റൽ സ്പീഡോമീറ്റർ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ തുടങ്ങി നിരവധി ഡ്രൈവർ സഹായ സംവിധാനങ്ങൾ പുതിയ ഇസൂസു D-മാക്സിൽ വാഗ്ദാനം ചെയ്യുന്നത്.

Most Read: ഇന്ത്യയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക്ക്-ഹൈബ്രിഡ് കാറുകള്‍

പുതുതലമുറ ഇസൂസു D-മാക്‌സ് ആഗോളതലത്തിൽ അവതരിപ്പിച്ചു

യൂറോപ്യൻ വിപണിക്കായി 1.9 ലിറ്റർ ഡീസൽ യൂണിറ്റും മറ്റ് വിപണികൾക്കായി 3.0 ലിറ്റർ V4 എഞ്ചിനുമാണ് ഇസൂസു അണിനിരത്തുന്നത്. 1.9 ലിറ്റർ ഡീസൽ എഞ്ചിനാണ് ഇന്ത്യൻ വിപണിയിലെ പുതിയ ഇസൂസു D-മാക്സ് V-ക്രോസിന് കരുത്ത് പകരുന്നത്.

Most Read: അടിപതറിയ നാല് അടിപൊളി കാറുകൾ

പുതുതലമുറ ഇസൂസു D-മാക്‌സ് ആഗോളതലത്തിൽ അവതരിപ്പിച്ചു

ഇത് 6 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്‌സാകും ഉൾപ്പെടുത്തുക. പുതിയമോഡലിൽ എഞ്ചിൻ ഒരു ബി‌എസ്-VI ന് അനുസൃതമായിരിക്കും. 50 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കും.

പുതുതലമുറ ഇസൂസു D-മാക്‌സ് ആഗോളതലത്തിൽ അവതരിപ്പിച്ചു

പുതിയ തലമുറ ഇസൂസു D-മാക്സ് കൂടുതൽ സവിശേഷതകളുള്ളതും സാങ്കേതികമായി ലോഡുചെയ്‌തതും മാത്രമായിരിക്കില്ല. അതോടൊപ്പം മികച്ച ഡ്രൈവിംഗ് ഡൈനാമിക്സ്, മികച്ച ഓഫ് റോഡിംഗ് കഴിവുകൾ, ആകർഷകമായ ഡിസൈൻ, മികച്ച ബ്രേക്കിംഗിനായി വലിയ ഡിസ്ക് ബ്രേക്കുകൾ എന്നിവയുൾപ്പടെ വാഗ്ദാനം ചെയ്യുന്ന മികച്ച വാഹനം കൂടിയായിരിക്കുമിത്.

Most Read Articles

Malayalam
കൂടുതല്‍... #ഇസൂസു #isuzu
English summary
New generation Isuzu D MAX Revealed. Read more Malayalam
Story first published: Saturday, October 12, 2019, 16:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X