അരങ്ങേറ്റത്തിനൊരുങ്ങി ഹ്യുണ്ടായി ഗ്രാന്റ് i10; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

രണ്ടാം തലമുറ ഗ്രാന്റ് i10 -നെ നിരത്തിലെത്തിക്കാന്‍ ഒരുങ്ങുകയാണ് കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. മാരുതി സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കിനെതിന്റെ വിപണിയാണ് രണ്ടാം തലമുറ ഗ്രന്റ് i10 -ലൂടെ ഹ്യുണ്ടായി ലക്ഷ്യമിട്ടിരിക്കുന്നത്.

അരങ്ങേറ്റത്തിനൊരുങ്ങി ഹ്യുണ്ടായി ഗ്രാന്റ് i10; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

മൂന്നാം തലമുറ സ്വിഫ്റ്റ് വിപണിയില്‍ അവതരിപ്പിച്ച് ഏറെ നാളുകള്‍ക്ക് ശേഷമാണ് ഹ്യുണ്ടായി ഗ്രാന്റ് i10 -നെ അപഡേറ്റ് ചെയ്യുന്നത്. സ്വിഫ്റ്റ് എത്തിയതോടെ വിപണിയില്‍ പിന്നോട്ട് പോകാന്‍ തുടങ്ങിയതോടെയാണ് പുതിയ തലമുറയെയും കൊണ്ട് ഹ്യുണ്ടായി വിപണിയില്‍ എത്തുന്നത്. 2019 ഓഗസ്റ്റ് 20 ന് വാഹനം വിപണിയില്‍ എത്തും.

അരങ്ങേറ്റത്തിനൊരുങ്ങി ഹ്യുണ്ടായി ഗ്രാന്റ് i10; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

ഇതിനിടെ നിരവധി തവണ വാഹനം പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. എന്തൊക്കെയാണ് പ്രധാനമായും പുതിയ തലമുറ ഗ്രാന്റ് i10 -ല്‍ കമ്പനി വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ എന്നൊക്കെ നോക്കാം.

അരങ്ങേറ്റത്തിനൊരുങ്ങി ഹ്യുണ്ടായി ഗ്രാന്റ് i10; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

കാഴ്ചയില്‍

ഇന്ത്യന്‍ വിപണിയില്‍ ആദ്യം എത്തിയപ്പോള്‍ മോഡലിനെ മികച്ച ഹാച്ച്ബാക്കുകളിലൊന്നാക്കി മാറ്റിയത് അതിന്റെ ഡിസൈന്‍ ഭാഷ്യം തന്നെയായിരുന്നു. ഫ്‌ളൂയിഡിക് ഡിസൈനും, മുന്‍വശത്തെ ഗ്രില്ലും വളരെപ്പെട്ടെന്ന് ശ്രദ്ധ നേടി.

അരങ്ങേറ്റത്തിനൊരുങ്ങി ഹ്യുണ്ടായി ഗ്രാന്റ് i10; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

നിരത്തിലെത്താന്‍ ഒരുങ്ങുന്ന രണ്ടാം തലമുറയിലും ഇതേ ഫ്‌ളൂയിഡിക് ഡിസൈനും, അടുത്തിടെ വിപണിയില്‍ എത്തിയ വെന്യുവിന് സമാനമായ കാസ്‌കേഡ് ഗ്രില്ലും വാഹനത്തില്‍ ഇടം പിടിച്ചേക്കും. യൂറോപ്പ് വിപണയില്‍ വില്‍ക്കുന്ന രണ്ടാം തലമുറ ഗ്രാന്റ് i10 -ന് സമാനമായ ഫോഗ് ലാമ്പുകളാണ് പുതിയ മോഡലുകളിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അരങ്ങേറ്റത്തിനൊരുങ്ങി ഹ്യുണ്ടായി ഗ്രാന്റ് i10; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

റേഡിയേറ്റര്‍ ഗ്രില്ലിന് മുകളിലായിട്ടാണ് ഈ ഫോഗ് ലാമ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്. വാഹനത്തിന്റെ അളവുകള്‍ നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനെക്കാള്‍ കൂടിയും കുറഞ്ഞും ഇരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ ഡിസൈനിലുള്ള അലോയി വീലുകള്‍, പരിഷ്‌കരിച്ച ഹെഡ്‌ലൈറ്റ്, പുത്തന്‍ ശൈലിയിലുള്ള ടെയില്‍ ലാമ്പ് എന്നിവയൊക്കെ രണ്ടാം തലമുറ ഗ്രാന്റ് i10 -ന്റെ സവിശേഷതകളായിരിക്കും.

അരങ്ങേറ്റത്തിനൊരുങ്ങി ഹ്യുണ്ടായി ഗ്രാന്റ് i10; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

മൊത്തത്തില്‍ കാര്‍ നിരത്തിലുള്ള മോഡലിന് സമാനമാണെങ്കിലും കാഴ്ചയില്‍ വലിപ്പമേറിയതും ശക്തനുമായിരിക്കുമെന്നും കമ്പനി അറിയിച്ചു. പിന്നില്‍ ഇരിക്കുന്നവര്‍ക്കും പുറം കാഴ്ചകള്‍ കാണത്തക്ക വിധം റിയര്‍ വിന്‍ഡോയുടെ വലിപ്പം വര്‍ധിപ്പിച്ചേക്കും. പിന്നിലും പുതിയ ഫോഗ് ലാമ്പുകള്‍ ഇടംപിടിച്ചേക്കും.

അരങ്ങേറ്റത്തിനൊരുങ്ങി ഹ്യുണ്ടായി ഗ്രാന്റ് i10; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

ക്യാബിന്‍

ഈ സെഗ്മെന്റിലെ മികച്ച ക്യാബിന്‍ സൗകര്യമാണ് ഗ്രാന്റ് i10 -ന്റെ മറ്റൊരു സവിശേഷത. രണ്ടാം തലമുറ ഗ്രാന്റ് i10 -ലും ഇതേ ക്യാബിന്‍ സൗകര്യം തന്നെ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ കമ്പനി നിരത്തിലെത്തിച്ച കോംപാക്ട് എസ്‌യുവിയായ വെന്യുവിന്റെ അതേ ഫ്ളാറ്റ്ഫോമില്‍ തന്നെയാകും പുതിയ ഗ്രാന്റ് i10 -നും നിരത്തിലെത്തുക.

അരങ്ങേറ്റത്തിനൊരുങ്ങി ഹ്യുണ്ടായി ഗ്രാന്റ് i10; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

വെന്യുവിന് സമാനമായ പുതിയ ഡാഷ്ബോര്‍ഡ് ഡിസൈന്‍, ബ്ലൂലിങ്ക് കണക്ട ചെയ്ത പുതിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, അധിക സുരക്ഷാ സവിശേഷതകള്‍, മികച്ച മെറ്റീരിയല്‍ എന്നിവയും മോഡലിന്റെ സവിശേഷതകളായിരിക്കും. ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും സപ്പോര്‍ട്ട് ചെയ്യുന്ന 8 ഇഞ്ചിന്റെ വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തില്‍ ഇടംപിടിക്കും.

അരങ്ങേറ്റത്തിനൊരുങ്ങി ഹ്യുണ്ടായി ഗ്രാന്റ് i10; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

ഭാഗികമായി ഡിജിറ്റലും അനലോഗുമായ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും വാഹനത്തില്‍ ഇടം പിടിച്ചേക്കും. സുരക്ഷാ സംവിധാനം ശക്തമാക്കിയതോടെ പുതിയ ഗ്രാന്‍് i10 -ല്‍ ഡ്യുവല്‍ എയര്‍ബാഗുകള്‍, ABS-EBD സംവിധാനം പോലുള്ള സുരക്ഷാ ഫീച്ചറുകളും ലഭിക്കും.

അരങ്ങേറ്റത്തിനൊരുങ്ങി ഹ്യുണ്ടായി ഗ്രാന്റ് i10; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

എഞ്ചിന്‍

നിലവിലുള്ള 1.2 ലിറ്റര്‍ കാപ്പ പെട്രോള്‍ എഞ്ചിന്‍ പരിഷ്‌കരിച്ച് മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് 6 (BS-1V) നിലവാരത്തിലേക്ക് ഉയര്‍ത്തിയാകും പുതിയ മോഡലിനെ കമ്പനി നിരത്തിലെത്തിക്കുന്നത്. 1.2 ലിറ്റര്‍ U2 ഡീസല്‍ എഞ്ചിന്‍ പതിപ്പിനെയും ഭാരത് സ്റ്റേജ് 6 നിലവാരത്തിലേക്ക് ഉയര്‍ത്തിയാകും വിപണിയില്‍ അവതരിപ്പിക്കുന്നത്.

അരങ്ങേറ്റത്തിനൊരുങ്ങി ഹ്യുണ്ടായി ഗ്രാന്റ് i10; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപഷനുകളും ഹാച്ച്ബാക്കില്‍ പ്രതീക്ഷിക്കാം. ഇന്ത്യന്‍ വിപണിയില്‍, രണ്ടാം തലമുറ ഗ്രന്റ് i10 ആയിരിക്കും കൊറിയന്‍ നിര്‍മ്മാതാക്കളില്‍ നിന്ന് ഭാരത് സ്റ്റേജ് 6 നിലവാരത്തിലെത്തുന്ന ആദ്യ വാഹനം.

അരങ്ങേറ്റത്തിനൊരുങ്ങി ഹ്യുണ്ടായി ഗ്രാന്റ് i10; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

വില

നിരത്തില്‍ ഉള്ള മോഡലിനെക്കാള്‍ രണ്ടാം തലമുറ ഗ്രന്റ് i10 -ന് വില ഉയരും. ഭാരത് സ്റ്റേജ് 6 നിലവാരത്തിലേക്ക് എഞ്ചിന്‍ ഉയര്‍ത്തുന്നതോടെ മോഡലില്‍ 25,000 രൂപ വരെ വില ഉയരാം. മാരുതിയുടെ ജനപ്രീയ മോഡലായ സുസുക്കി സ്വിഫ്റ്റിനെക്കാള്‍ വിപണിയില്‍ വില ഉയര്‍ന്നേക്കും.

അരങ്ങേറ്റത്തിനൊരുങ്ങി ഹ്യുണ്ടായി ഗ്രാന്റ് i10; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

എതിരാളികള്‍

പുതിയ മോഡലിനൊപ്പം തന്നെ പഴയ മോഡലിനെ കമ്പനി വിപണിയില്‍ നിലനിര്‍ത്തും. അതേസമയം ആദ്യ മോഡലിന് ഗ്രാന്‍ഡ് i10 പ്രൈം എന്ന പേര് നല്‍കി ടാക്സി വിഭാഗത്തില്‍ വില്‍പ്പന നടത്താനാണ് സാധ്യത.

അരങ്ങേറ്റത്തിനൊരുങ്ങി ഹ്യുണ്ടായി ഗ്രാന്റ് i10; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

ഹാച്ച്ബാക്ക് വിഭാഗത്തില്‍ ഫോര്‍ഡ് ഫിഗോ, മാരുതി സ്വിഫ്റ്റ്, ടാറ്റ ടിയാഗൊ, മാരുതി സെലറിയോ തുടങ്ങിയ മോഡലുകളായിരിക്കും വാഹത്തിന്റെ എതിരാളികള്‍.അടുത്തിടെയാണ് ഹ്യുണ്ടായി ഗ്രാന്‍ഡ് i10 സിഎന്‍ജി പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

അരങ്ങേറ്റത്തിനൊരുങ്ങി ഹ്യുണ്ടായി ഗ്രാന്റ് i10; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

മാഗ്‌ന വകഭേദത്തില്‍ മാത്രം അവതരിക്കുന്ന പുതിയ ഗ്രാന്‍ഡ് i10 സിഎന്‍ജി മോഡലിന് 6.39 ലക്ഷം രൂപയാണ് ഷോറൂം വില. അതായത് സാധാരണ പെട്രോള്‍ പതിപ്പിനെ അപേക്ഷിച്ച് സിഎന്‍ജി പതിപ്പിന് 67,000 രൂപ കൂടുതല്‍. ഇതുവരെ ടാക്സി കാര്‍ വിപണിയില്‍ മാത്രമായിരുന്നു ഗ്രാന്‍ഡ് i10 സിഎന്‍ജി വിപണിയില്‍ ലഭ്യമായിരുന്നത്.

അരങ്ങേറ്റത്തിനൊരുങ്ങി ഹ്യുണ്ടായി ഗ്രാന്റ് i10; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

എന്നാല്‍ ഇനി സ്വകാര്യ കാര്‍ ഉപഭോക്താക്കള്‍ക്കും ഗ്രാന്‍ഡ് i10 സിഎന്‍ജി മോഡല്‍ വാങ്ങാമെന്ന് കമ്പനി വ്യക്തമാക്കി. ഇതിലൂടെ ഇന്ധന ചിലവ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്തക്കാളെയും സ്വന്തമാക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ദില്ലി, പൂനെ, മുംബൈ തുടങ്ങി തിരഞ്ഞെടുത്ത ചില നഗരങ്ങളില്‍ മാത്രമേ ആദ്യഘട്ടത്തില്‍ ഗ്രാന്‍ഡ് i10 സിഎന്‍ജി പതിപ്പ് വില്‍പ്പനയ്ക്ക് എത്തുകയുള്ളു.

Most Read Articles

Malayalam
English summary
New Grand i10 launch this month to know these things about the car. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X