ക്രെറ്റയ്ക്ക് ഏഴു സീറ്റര്‍ പതിപ്പ് അവതരിപ്പിക്കാന്‍ ഹ്യുണ്ടായി

മൂന്നുവര്‍ഷം മുമ്പാണ് ക്രെറ്റയെ ഹ്യുണ്ടായി ഇന്ത്യയില്‍ കൊണ്ടുവന്നത്. വില്‍പ്പനയ്ക്ക് വന്നതിന് പിന്നാലെ ഹ്യുണ്ടായി എസ്‌യുവി രാജ്യത്ത് ഹിറ്റായി. ഇന്നും ശ്രേണിയില്‍ ക്രെറ്റയാണ് താരം. പ്രതിമാസം പതിനായിരം യൂണിറ്റുകളുടെ വില്‍പ്പന ഹ്യുണ്ടായി ക്രെറ്റ മുടങ്ങാതെ നേടുന്നുണ്ട്. ഇടവേളകളില്‍ ക്രെറ്റയെ പുതുക്കി എസ്‌യുവിയുടെ പ്രചാരം നിലനിര്‍ത്താന്‍ ഹ്യുണ്ടായി ഇതുവരെ വിട്ടുപോയിട്ടില്ല.

ക്രെറ്റയ്ക്ക് ഏഴു സീറ്റര്‍ പതിപ്പ് അവതരിപ്പിക്കാന്‍ ഹ്യുണ്ടായി

എന്നാല്‍ ശ്രേണിയിലേക്ക് കൂടുതല്‍ എതിരാളികള്‍ കടന്നുവരുന്നത് കമ്പനിയെ ചെറുതായി അലട്ടുന്നുണ്ട്. ഇക്കാരണത്താല്‍ പുതുതലമുറ ക്രെറ്റയ്ക്കുള്ള ഒരുക്കങ്ങള്‍ ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ ഇപ്പോഴേ തുടങ്ങി. പോയവര്‍ഷം എസ്‌യുവിക്ക് ഇടക്കാല ഫെയ്‌സ്‌ലിഫ്റ്റ് അപ്‌ഡേറ്റ് കമ്പനി നല്‍കിയിരുന്നു.

ക്രെറ്റയ്ക്ക് ഏഴു സീറ്റര്‍ പതിപ്പ് അവതരിപ്പിക്കാന്‍ ഹ്യുണ്ടായി

ചെറിയ ഡിസൈന്‍ പരിഷ്‌കാരങ്ങളും കൂടുതല്‍ ഫീച്ചറുകളുമായി അവതരിച്ച ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് വില്‍പ്പനയില്‍ സജീവമായി തുടരവെ, എസ്‌യുവിയുടെ രണ്ടാംതലമുറയെ അടുത്തവര്‍ഷം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. നിലവിലെ മോഡലിനെ അപേക്ഷിച്ച് വലിയ നിര്‍ണായക മാറ്റങ്ങളാകും 2020 ക്രെറ്റ പതിപ്പ് കുറിക്കുക.

Most Read: കയറ്റത്തില്‍ കിതച്ച് ഫോര്‍ഡ് എന്‍ഡവര്‍, ഉയരം കീഴടക്കി ടൊയോട്ട ഫോര്‍ച്യൂണറും മഹീന്ദ്ര ഥാറും — വീഡിയോ

ക്രെറ്റയ്ക്ക് ഏഴു സീറ്റര്‍ പതിപ്പ് അവതരിപ്പിക്കാന്‍ ഹ്യുണ്ടായി

ഇപ്പോഴുള്ള അഞ്ചു സീറ്ററിന് പുറമെ പുതിയ ഏഴു സീറ്റര്‍ ക്രെറ്റ പതിപ്പിനെ ആവിഷ്‌കരിക്കാനുള്ള പദ്ധതി കമ്പനിക്കുണ്ട്. മൂന്നാംനിര സീറ്റുകള്‍ക്കായി കൂടുതല്‍ നീളവും വലുപ്പവും എസ്‌യുവി അവകാശപ്പെടും. സാന്റാ ഫെയുടെ ഡിസൈന്‍ ശൈലി ക്രെറ്റയിലേക്ക് കമ്പനി പകര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ക്രെറ്റയ്ക്ക് ഏഴു സീറ്റര്‍ പതിപ്പ് അവതരിപ്പിക്കാന്‍ ഹ്യുണ്ടായി

വലിയ ഇന്‍ഫോടെയന്‍മെന്റ് സംവിധാനം നല്‍കാന്‍ ഹ്യുണ്ടായി പ്രത്യേകം ശ്രദ്ധിക്കും. നിലവില്‍ 1.6 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ യൂണിറ്റുകളിലാണ് ഹ്യുണ്ടായി ക്രെറ്റ വില്‍പ്പനയ്ക്ക് അണിനിരക്കുന്നത്. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭ്യമാണ്.

Most Read: പത്തുലക്ഷത്തിന് താഴെ ഏറ്റവും സുരക്ഷയുള്ള കാറുകള്‍ (ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് അടിസ്ഥാനപ്പെടുത്തി)

ക്രെറ്റയ്ക്ക് ഏഴു സീറ്റര്‍ പതിപ്പ് അവതരിപ്പിക്കാന്‍ ഹ്യുണ്ടായി

മറീന ബ്ലൂ, പാഷന്‍ ഓറഞ്ച്/ഫാന്റം ബ്ലാക്ക്, ഫാന്റം ബ്ലാക്ക്, ഫിയെറി റെഡ്, സ്റ്റാര്‍ഡസ്റ്റ്, പാഷന്‍ ഓറഞ്ച്, സ്ലീക്ക് സില്‍വര്‍, പോളാര്‍ വൈറ്റ്, പോളാര്‍ വൈറ്റ്/ഫാന്റം ബ്ലാക്ക് നിറങ്ങള്‍ എസ്‌യുവിയിലുണ്ട്. വിപണിയില്‍ 9.60 ലക്ഷം മുതല്‍ 15.64 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി ക്രെറ്റയുടെ വിലസൂചിക.

Source: GaadiWaadi

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Creta 7-Seater Launching Late 2020. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X