പുതിയ ഹ്യുണ്ടായി ഗ്രാന്റ് i10 നിയോസിന്റെ ബുക്കിങ് ആരംഭിച്ചു

ഗ്രാന്റ് i10 നിയോസ് എന്ന് പേരിട്ടിരിക്കുന്ന രണ്ടാം തലമുറ ഗ്രാന്റ് i10 -ന്റെ ചിത്രം പുറത്തുവിട്ട് ഹ്യുണ്ടായി. 2019 ഓഗസ്റ്റ് 20 -ന് വിപണിയില്‍ അവതരിപ്പിക്കാനിരിക്കെയാണ് ഹാച്ച്ബാക്കിന്റെ ചിത്രം കമ്പനി പങ്കുവെച്ചിരിക്കുന്നത്.

പുതിയ ഹ്യുണ്ടായി ഗ്രാന്റ് i10 നിയോസിന്റെ ബുക്കിങ് ആരംഭിച്ചു

ചിത്രം പങ്കുവെച്ചതിനൊപ്പം തന്നെ വാഹനത്തിനായുള്ള ബുക്കിങും കമ്പനി ആരംഭിച്ചു. ഡീലര്‍ഷിപ്പുകള്‍ വഴിയും ഓണ്‍ലൈന്‍ വഴിയും 11,000 രൂപ നല്‍കി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യമാണ് കമ്പനി നല്‍കിയിരിക്കുന്നത്. വിപണിയില്‍ അവതരിപ്പിച്ച് ഉടന്‍ തന്നെ ഉപഭോക്താക്കള്‍ക്ക് വാഹനം ലഭ്യമായി തുടങ്ങുമെന്നും കമ്പനി അറിയിച്ചു.

പുതിയ ഹ്യുണ്ടായി ഗ്രാന്റ് i10 നിയോസിന്റെ ബുക്കിങ് ആരംഭിച്ചു

2013 -ല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച മോഡല്‍, പിന്നീട് 2017 -ലാണ് ഫെയ്‌സ്‌ലിഫ്റ്റില്‍ വിപണിയില്‍ എത്തുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ രണ്ടാം തലമുറ നിയോസിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്.

പുതിയ ഹ്യുണ്ടായി ഗ്രാന്റ് i10 നിയോസിന്റെ ബുക്കിങ് ആരംഭിച്ചു

ഹ്യൂണ്ടായിയുടെ ഈ സെഗ്മെന്റില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന കാറുകളില്‍ ഒരു മോഡല്‍ കൂടിയാണിത്. രണ്ടാം തലമുറ ഗ്രാന്റ് i10 നിയോസ് എത്തുന്നതോടെ വില്‍പ്പന ഇനിയും വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

പുതിയ ഹ്യുണ്ടായി ഗ്രാന്റ് i10 നിയോസിന്റെ ബുക്കിങ് ആരംഭിച്ചു

വിപണിയിലുള്ള ഗ്രാന്റ് i10 -നും എലൈറ്റ് i20 -യ്ക്കും ഇടയിലാകും പുതിയ നിയോസിന്റെ സ്ഥാനം. പുതുതലമുറ സാന്റ്രോയുടെ ഡിസൈന്‍ ശൈലിയാണ് പുതിയ നിയോസും പിന്‍തുടര്‍ന്നിരിക്കുന്നത്. വെന്യുവിന് സമാനമായ കാസ്‌കേഡ് ഗ്രില്ലും പുതിയ പതിപ്പില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നു.

പുതിയ ഹ്യുണ്ടായി ഗ്രാന്റ് i10 നിയോസിന്റെ ബുക്കിങ് ആരംഭിച്ചു

യൂറോപ്പ് വിപണയില്‍ വില്‍ക്കുന്ന രണ്ടാം തലമുറ ഗ്രാന്‍ഡ് i10 -ന് സമാനമായ ഫോഗ് ലാമ്പുകളും പുതിയ മോഡലില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. റേഡിയേറ്റര്‍ ഗ്രില്ലിന് മുകളിലായി ഡേടൈം റണ്ണിങ് ലാമ്പുകളും ഇടംപിടിച്ചിട്ടുണ്ട്. പുതിയ ഡിസൈനിലുള്ള അലോയി വീലുകള്‍, പരിഷ്‌കരിച്ച ഹെഡ്‌ലൈറ്റ്, പുത്തന്‍ ശൈലിയിലുള്ള ടെയില്‍ ലാമ്പ് എന്നിവയൊക്കെ രണ്ടാം തലമുറ ഗ്രാന്‍ഡ് i10 നിയോസിന്റെ സവിശേഷതകളാണ്.

പുതിയ ഹ്യുണ്ടായി ഗ്രാന്റ് i10 നിയോസിന്റെ ബുക്കിങ് ആരംഭിച്ചു

അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ ഹ്യുണ്ടായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയൊരു ഫ്ളാറ്റ്ഫോമിലാണ് പുതിയ ഗ്രാന്റ് i10 നിയോസും നിരത്തിലെത്തുക. ഭാഗികമായി ഡിജിറ്റലും അനലോഗുമായ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റിനൊപ്പം പുത്തന്‍ ഡാഷ് ബോര്‍ഡ് ലേ ഔട്ടും വാഹനത്തിന് നല്‍കിയിട്ടുണ്ട്.

Most Read:ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി മഹീന്ദ്രയുടെ ഇലക്ട്രിക്ക് വെരിറ്റോ

പുതിയ ഹ്യുണ്ടായി ഗ്രാന്റ് i10 നിയോസിന്റെ ബുക്കിങ് ആരംഭിച്ചു

വെന്യുവില്‍ കണ്ട ആന്‍ഡ്രോയിഡ് ഓട്ടോ-ആപ്പിള്‍ കാര്‍ പ്ലേ കംപാറ്റിബിലിറ്റിയുള്ള എട്ട് ഇഞ്ച് ഇന്‍ഫേര്‍ടെയ്ന്‍മെന്റ് സിസ്റ്റവും, റിയര്‍ എസി വെന്റുകളും വാഹനത്തില്‍ സ്ഥാനം ഉറപ്പിച്ചു.

Most Read:മോട്ടോര്‍ വാഹന ഭേതഗതി ബില്ല് രാജ്യസഭയും പാസാക്കി

പുതിയ ഹ്യുണ്ടായി ഗ്രാന്റ് i10 നിയോസിന്റെ ബുക്കിങ് ആരംഭിച്ചു

എഞ്ചിന്‍ ഓപഷനുകളെക്കുറിച്ച് ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും നിലവിലുള്ള 1.2 ലിറ്റര്‍ കാപ്പ പെട്രോള്‍ എഞ്ചിന്‍ പരിഷ്‌കരിച്ച് മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് 6 (ബിഎസ്6) നിലവാരത്തിലേക്ക് ഉയര്‍ത്തിയാകും പുതിയ മോഡലിനെ കമ്പനി നിരത്തിലെത്തിക്കുന്നത്.

Most Read:കരുത്തും പ്രൗഢിയും പ്രകടമാക്കി നാലാം തലമുറ ജീപ്പ് റാംഗ്ലര്‍ ഓഗസ്റ്റ് 9 -ന് നിരത്തില്‍

പുതിയ ഹ്യുണ്ടായി ഗ്രാന്റ് i10 നിയോസിന്റെ ബുക്കിങ് ആരംഭിച്ചു

1.2 ലിറ്റര്‍ U2 ഡീസല്‍ എഞ്ചിന്‍ പതിപ്പിനെയും ഭാരത് സ്റ്റേജ് 6 നിലവാരത്തിലേക്ക് ഉയര്‍ത്തിയാകും വിപണിയില്‍ അവതരിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപഷനുകളും ഹാച്ച്ബാക്കില്‍ പ്രതീക്ഷിക്കാം.

പുതിയ ഹ്യുണ്ടായി ഗ്രാന്റ് i10 നിയോസിന്റെ ബുക്കിങ് ആരംഭിച്ചു

വാഹനത്തില്‍ രണ്ട് എയര്‍ബാഗുകള്‍, കാല്‍നട യാത്രക്കാര്‍ക്ക് പരിക്കുകള്‍ ഉണ്ടക്കാത്ത ബമ്പറുകള്‍, ABS-EBD സംവിധാനം, പിന്‍ പാര്‍കിങ് സെന്‍സറുകള്‍, സ്പീഡ് അലേര്‍ട്ട് വാര്‍ണിങ്, ഇരട്ട സീറ്റ് ബെല്‍റ്റ് റിമൈണ്ടറുകള്‍ എന്നിവ ഉണ്ടായിരിക്കും. 5 ലക്ഷം രൂപ മുതല്‍ 7.65 ലക്ഷം രൂപ വരെ മോഡലിന് വിപണിയില്‍ വില പ്രതീക്ഷിക്കാം.

പുതിയ മോഡലിനൊപ്പം തന്നെ പഴയ മോഡലിനെ കമ്പനി വിപണിയില്‍ നിലനിര്‍ത്തും. ആദ്യ മോഡലിന് ഗ്രാന്‍ഡ് i10 പ്രൈം എന്ന പേര് നല്‍കി ടാക്സി വിഭാഗത്തില്‍ വില്‍പ്പന നടത്താനാണ് സാധ്യത. ഹാച്ച്ബാക്ക് വിഭാഗത്തില്‍ ഫോര്‍ഡ് ഫിഗോ, മാരുതി സ്വിഫ്റ്റ്, ടാറ്റ ടിയാഗൊ, മാരുതി സെലറിയോ തുടങ്ങിയ മോഡലുകളായിരിക്കും നിയോസിന്റെ എതിരാളികള്‍.

Most Read Articles

Malayalam
English summary
New Hyundai Grand i10 NIOS bookings open. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X