മാരുതി ബ്രെസ്സയോട് മുട്ടാന്‍ ഹ്യുണ്ടായി സ്‌റ്റൈക്‌സ്, ടീസര്‍ പുറത്ത്

പുതിയ ഹ്യുണ്ടായി സ്റ്റൈക്‌സ് കൂടി വരുന്നതോടെ നാലു മീറ്ററില്‍ താഴെയുള്ള എസ്‌യുവികളുടെ മത്സരം കൊഴുക്കും. മാരുതി ബ്രെസ്സയെ താഴെയിറക്കാന്‍ പഠിച്ച പണി പതിനെട്ടു പയറ്റിയിട്ടും കഴിയാതെ നില്‍ക്കുകയാണ് എതിരാളികള്‍. പക്ഷെ വൈകാതെ ചിത്രം മാറിയേക്കും. XUV300 -യുമായി മഹീന്ദ്ര വന്നിരിക്കുന്നു. സ്റ്റൈക്‌സുമായി ഹ്യുണ്ടായിയും ഉടനെത്തും.

മാരുതി ബ്രെസ്സയോട് മുട്ടാന്‍ ഹ്യുണ്ടായി സ്‌റ്റൈക്‌സ്, ടീസര്‍ പുറത്ത്

ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി മുമ്പ് അവതരിപ്പിച്ച കാര്‍ലിനോ കോണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ അവതാരമാണ് സ്റ്റൈക്‌സ്. ഏപ്രിലില്‍ നടക്കുന്ന ന്യൂയോര്‍ക്ക് ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ പുത്തന്‍ എസ്‌യുവിയെ ഹ്യുണ്ടായി അനാവരണം ചെയ്യും. ഈ വര്‍ഷം രണ്ടാംപാദം സ്റ്റൈക്‌സിനെ വില്‍പ്പനയ്ക്ക് കൊണ്ടുവരാനാണ് കമ്പനിയുടെ പദ്ധതി.

മാരുതി ബ്രെസ്സയോട് മുട്ടാന്‍ ഹ്യുണ്ടായി സ്‌റ്റൈക്‌സ്, ടീസര്‍ പുറത്ത്

ഹ്യുണ്ടായി ആദ്യമായി നിര്‍മ്മിക്കുന്ന കോമ്പാക്ട് സെഡാനെന്ന് വിശേഷണവും പുതിയ എസ്‌യുവിക്കുണ്ട്. ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണയോട്ടം നടത്തുന്ന സ്‌റ്റൈക്‌സ് എസ്‌യുവിയെ ക്യാമറ നിരവധി തവണ പകര്‍ത്തിക്കഴിഞ്ഞു. ഇപ്പോള്‍ കമ്പനി പുറത്തുവിട്ടിരിക്കുന്ന എസ്‌യുവിയുടെ ടീസര്‍ ദൃശ്യങ്ങള്‍ ആരാധകരുടെ പ്രതീക്ഷ ഉയര്‍ത്തുകയാണ്.

Most Read: കോപ്പിയടി കേസില്‍ ലാന്‍ഡ് റോവറിന് ജയം, ചൈനീസ് കമ്പനിയെ വിലക്കി കോടതി

മാരുതി ബ്രെസ്സയോട് മുട്ടാന്‍ ഹ്യുണ്ടായി സ്‌റ്റൈക്‌സ്, ടീസര്‍ പുറത്ത്

ഇന്ത്യന്‍ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി വികസിപ്പിച്ച മോഡലാണെങ്കിലും അമേരിക്ക ഉള്‍പ്പെടുന്ന വിദേശ വിപണികളിലും സ്റ്റൈക്‌സ് അണിനിരക്കും. മുതിര്‍ന്ന ക്രെറ്റ എസ്‌യുവിയില്‍ നിന്നും ഡിസൈന്‍ ഘടകങ്ങള്‍ പങ്കിട്ടാകും സ്റ്റൈക്‌സ് ഒരുങ്ങുക. ക്രെറ്റയുടെ മാതൃകയില്‍ ബോഡി പാനലുകള്‍ പ്രതീക്ഷിക്കാം.

മാരുതി ബ്രെസ്സയോട് മുട്ടാന്‍ ഹ്യുണ്ടായി സ്‌റ്റൈക്‌സ്, ടീസര്‍ പുറത്ത്

പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകളും ഹ്യുണ്ടായി തനത് വ്യക്തിമുദ്ര പതിഞ്ഞ ഹെക്‌സഗണല്‍ മുന്‍ ഗ്രില്ലും ടീസര്‍ ദൃശ്യങ്ങളില്‍ കാണാം. ക്രെറ്റയ്ക്ക് സമാനമായ ടെയില്‍ഗേറ്റ് ഘടനയാണ് സ്റ്റൈക്‌സും പിന്തുടരുന്നത്. ഇരട്ടനിറമുള്ള 16 ഇഞ്ച് മെഷീന്‍ കട്ട് അലോയ് വീലുകള്‍, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സംവിധാനം, വെന്റിലേഷന്‍ സൗകര്യമുള്ള മുന്‍ സീറ്റുകള്‍, വൈദ്യുത സണ്‍റൂഫ് തുടങ്ങിയ ഫീച്ചറുകള്‍ എസ്‌യുവിക്ക് നല്‍കാന്‍ ഹ്യുണ്ടായി മടിക്കില്ല.

മാരുതി ബ്രെസ്സയോട് മുട്ടാന്‍ ഹ്യുണ്ടായി സ്‌റ്റൈക്‌സ്, ടീസര്‍ പുറത്ത്

എബിഎസ്, ഇബിഡി, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഏഴു എയര്‍ബാഗുകള്‍ എന്നിവ സുരക്ഷാ ക്രമീകരണങ്ങളില്‍ ഇടംപിടിക്കും. മൂന്നു എഞ്ചിന്‍ പതിപ്പുകള്‍ സ്റ്റൈക്‌സിലുണ്ടെന്നാണ് സൂചന. രണ്ടു പെട്രോളും ഒരു ഡീസലും. വേര്‍ണയിലെ 1.4 ലിറ്റര്‍ പെട്രോള്‍ യൂണിറ്റാകും ഇതിലൊന്ന്.

Most Read: 2,000 കാറുകളുമായി പോയ കപ്പലിന് തീപിടിച്ചു, നഷ്ടമായവയില്‍ പോര്‍ഷ 911 GT2 RS മോഡലും

മാരുതി ബ്രെസ്സയോട് മുട്ടാന്‍ ഹ്യുണ്ടായി സ്‌റ്റൈക്‌സ്, ടീസര്‍ പുറത്ത്

1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 100 bhp കരുത്തും കരുത്ത് സൃഷ്ടിക്കും. 90 bhp കരുത്തുത്പാദനമുള്ള 1.4 ലിറ്റര്‍ ഡീസല്‍ യൂണിറ്റാണ് രണ്ടാമത്തേത്. പുതിയ 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനും എസ്‌യുവിയില്‍ ഒരുങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 100 bhp കരുത്ത് കുറിക്കാനുള്ള ശേഷി 1.0 ലിറ്റര്‍ എഞ്ചിന്‍ യൂണിറ്റിനുണ്ടാവും.

മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ സ്റ്റൈക്‌സില്‍ പ്രതീക്ഷിക്കാം. മാരുതി ബ്രെസ്സയ്ക്ക് പുറമെ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, ടാറ്റ നെക്‌സോണ്‍ എന്നിവരുമായും ഹ്യുണ്ടായി സ്‌റ്റൈക്‌സ് ഇന്ത്യയില്‍ അങ്കം കുറിക്കും. അതേസമയം ശ്രേണിയില്‍ ഉയര്‍ന്ന വിലനിലവാരമാകും വാരനിരിക്കുന്ന സ്റ്റൈക്‌സ് എസ്‌യുവി പുലര്‍ത്തുക.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai’s New Compact-SUV Styx Teased In Its First Official Video. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X