വി-ക്രോസ് എസ്‌യുവിയുടെ ഡീസല്‍ ഓട്ടോമാറ്റിക് പതിപ്പുമായി ഇസുസു

നീണ്ട കാത്തിരിപ്പിന് ശേഷം, ഇസുസു ഇന്ത്യ വി-ക്രോസ് എസ്‌യുവിയുടെ പുതിയ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. Z-പ്രസ്റ്റീജ് എന്ന് പേരിട്ടിരിക്കുന്ന ലിമിറ്റഡ് എഡീഷന് കരുത്ത് പകരുന്നത് പുതിയ 1.9 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ്.

വി-ക്രോസ് എസ്‌യുവിയുടെ ഡീസല്‍ ഓട്ടോമാറ്റിക് പതിപ്പുമായി ഇസുസു

ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. പുതിയ ഇസുസു വി-ക്രോസ് ഡീസല്‍ ഓട്ടോമാറ്റിക് വേരിയന്റിന് 19.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. പുതിയ വേരിയന്റിനായുള്ള ബുക്കിംഗ് ഇന്നുമുതല്‍ കമ്പനി ആരംഭിച്ചു.

വി-ക്രോസ് എസ്‌യുവിയുടെ ഡീസല്‍ ഓട്ടോമാറ്റിക് പതിപ്പുമായി ഇസുസു

ലിമിറ്റഡ് എഡീഷന്‍ പതിപ്പിനെ കമ്പനി ഇന്ത്യയില്‍ ആദ്യം അവതരിപ്പിക്കുകയാണെങ്കിലും അന്തരാഷ്ട്ര വിപണികളില്‍ വാഹനം നേരത്തെ തന്നെ ലഭ്യമാണ്. പുതിയ 1.9 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 150 bhp പവറും 350 Nm torqe ഉം ഉത്പാദിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

വി-ക്രോസ് എസ്‌യുവിയുടെ ഡീസല്‍ ഓട്ടോമാറ്റിക് പതിപ്പുമായി ഇസുസു

പുതിയ എഞ്ചിനൊപ്പം തന്നെ വേറെയും നിരവധി ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാണ് ലിമിറ്റഡ് എഡിഷന്‍ പതിപ്പ് വിപണിയില്‍ എത്തുന്നത്. ഇന്റീരിയറിലാണ് കൂടുതലും മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സോഫ്റ്റ് ടച്ച് മെറ്റീരിയല്‍സ് ഉപയോഗിച്ചിട്ടുള്ള ഡാഷ്‌ബോര്‍ഡാണ് വാഹനത്തിന് കമ്പനി നല്‍കിയിരിക്കുന്നത്.

വി-ക്രോസ് എസ്‌യുവിയുടെ ഡീസല്‍ ഓട്ടോമാറ്റിക് പതിപ്പുമായി ഇസുസു

ഡ്യുവല്‍ ടോണിലുള്ള ലെതര്‍ സീറ്റുകള്‍, പുതിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മുകളില്‍ ഘടിപ്പിച്ചിരിക്കുന്ന സ്പീക്കറുകള്‍ എന്നിവയൊക്കെ ലിമിറ്റഡ് എഡീഷന്റെ അകത്തളത്തിലെ സവിശേഷതകളാണ്. അകത്തളത്തിനൊപ്പം തന്നെ പുറമേ നല്‍കിയിരിക്കുന്ന സവിശേഷതകളും വാഹനത്തെ കൂടുതല്‍ മനോഹരമാക്കുന്നു.

വി-ക്രോസ് എസ്‌യുവിയുടെ ഡീസല്‍ ഓട്ടോമാറ്റിക് പതിപ്പുമായി ഇസുസു

പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയ്ല്‍ ലാമ്പുകള്‍, എല്‍ഇഡി ഡേടൈം റണ്ണിങ് ലാമ്പുകള്‍ എന്നിവ വാഹനത്തിന്റെ മുന്‍വശത്തെ മനേഹരമാക്കുന്നു. വശങ്ങളിലേക്ക് വന്നാല്‍ 18 ഇഞ്ചിന്റെ ഡയമണ്ട് കട്ട് അലോയി വീലുകള്‍ തന്നെയാണ് മുഖ്യ ആകര്‍ഷണം.

വി-ക്രോസ് എസ്‌യുവിയുടെ ഡീസല്‍ ഓട്ടോമാറ്റിക് പതിപ്പുമായി ഇസുസു

ഷാര്‍ക്ക് ഫിന്‍ ആന്റിന, സ്‌പോര്‍ട്ടി ആയിട്ടുള്ള റൂഫ് റെയിലുകള്‍, ബ്ലാക്ക് നിറത്തിലുള്ള B പില്ലറുകളും C പില്ലറുകളും വാഹനത്തെ കൂടുതല്‍ മനോഹരമാക്കിയിരിക്കുന്നു. സുരക്ഷയുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല ഈ വാഹനം. കുറച്ച് അധികം സുരക്ഷാ ഫീച്ചറുകള്‍ കമ്പനി വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

Most Read: ലംബോര്‍ഗിനി ഹുറാകാന്‍ EVO -യില്‍ കറങ്ങി ഹാര്‍ദിക് പാണ്ഡ്യ; വീഡിയോ

വി-ക്രോസ് എസ്‌യുവിയുടെ ഡീസല്‍ ഓട്ടോമാറ്റിക് പതിപ്പുമായി ഇസുസു

ആറ് എയര്‍ബാഗുകള്‍, ബ്രേക്ക് ഓവര്‍റൈഡ് സിസ്റ്റം, സീറ്റ് ബെല്‍റ്റ് റിമെയ്ന്‍ഡര്‍, ഹൈ സ്പീഡ് വാര്‍ണിങ് സിസ്റ്റം, ISOFIX ചൈല്‍ഡ് സിറ്റ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകള്‍ എല്ലാം തന്നെ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Most Read: ഇന്ത്യയില്‍ C-HR ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പാക്കാനൊരുങ്ങി ടൊയോട്ട

വി-ക്രോസ് എസ്‌യുവിയുടെ ഡീസല്‍ ഓട്ടോമാറ്റിക് പതിപ്പുമായി ഇസുസു

സാഫൈര്‍ ബ്ലൂ, റൂബി റെഡ്, പേള്‍ വൈറ്റ്, കോസ്മിക് ബ്ലാക്ക് എന്നിങ്ങനെ പുതിയ നാല് കളര്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും.

Most Read: യെസ്ഡി വീണ്ടും തിരിച്ചെത്തിയേക്കാം!

വി-ക്രോസ് എസ്‌യുവിയുടെ ഡീസല്‍ ഓട്ടോമാറ്റിക് പതിപ്പുമായി ഇസുസു

അടുത്തിടെയാണ് 20 പുത്തന്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി വി-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. പുത്തന്‍ ഫ്രണ്ട് ഗ്രില്‍, ബൈ-എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ക്രോം ബെസലോടെയുള്ള ഫോഗ് ലാമ്പുകള്‍, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ഫ്ളെയര്‍ഡ് വീല്‍ ആര്‍ച്ചുകള്‍ എന്നിവയാണ് പുതിയ ഇസൂസു വി-ക്രോസ് ഫെയ്സ്ലിഫ്റ്റിലെ പ്രധാന എക്സ്റ്റീരിയര്‍ സവിശേഷതകള്‍.

വി-ക്രോസ് എസ്‌യുവിയുടെ ഡീസല്‍ ഓട്ടോമാറ്റിക് പതിപ്പുമായി ഇസുസു

ഷാര്‍ക്ക് ഫിന്‍ ആന്റിന, സ്‌പോര്‍ടി ഭാവമുണര്‍ത്തുന്ന റൂഫ് റെയിലുകള്‍, ബ്ലാക്ക് നിറത്തിലുള്ള B പില്ലറുകള്‍, ബാറിലെ ക്രോം ആവരണം എന്നിവയൊക്കെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലെ സവിശേഷതകളാണ്.

വി-ക്രോസ് എസ്‌യുവിയുടെ ഡീസല്‍ ഓട്ടോമാറ്റിക് പതിപ്പുമായി ഇസുസു

പിന്‍ യാത്രക്കാര്‍ക്കായി യുഎസ്ബി ചാര്‍ജിങ് സംവിധാനം കമ്പനി വി-ക്രോസ് ഫെയ്സ്ലിഫ്റ്റില്‍ ഒരുക്കിയിരിക്കുന്നു. ഇന്‍ഫോടെയിന്‍മെന്റ് സംവിധാനങ്ങള്‍ക്കൊപ്പം വി-ക്രോസിലെ സുരക്ഷ സജ്ജീകരണങ്ങളും കമ്പനി പരിഷ്‌കരിച്ചിട്ടുണ്ട്.

വി-ക്രോസ് എസ്‌യുവിയുടെ ഡീസല്‍ ഓട്ടോമാറ്റിക് പതിപ്പുമായി ഇസുസു

ഭാരത് സ്‌റ്റേജ് VI മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്ന എഞ്ചിനാണ് ഫെയ്സ്ലിഫ്റ്റില്‍ കമ്പനി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. യുകെ പോലുള്ള വിദേശ രാജ്യങ്ങളില്‍ റിയര്‍ വീല്‍ ഡ്രൈവ് അഥവാ ടു വീല്‍ ഡ്രൈവ് ലേ ഔട്ടുകളോടെയാണ് വി-ക്രോസ് വില്‍പ്പനയ്ക്ക് എത്തുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഇസൂസു #isuzu
English summary
New Isuzu V-Cross diesel automatic launch price specs features details. Read more in Malayalam.
Story first published: Tuesday, August 20, 2019, 18:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X