2020 ജാഗ്വർ XE ഫെയിസ്‌ലിഫ്റ്റ്‌ ഇന്ത്യയിൽ അവതരിപ്പിച്ചു

ആഢംബര വാഹന നിർമ്മാതാക്കളായ ജാഗ്വർ പുതിയ XE ഫെയിസ്‌ലിഫ്റ്റ്‌ സെഡാൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 44.98 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ വില.

2020 ജാഗ്വർ XE ഫെയിസ്‌ലിഫ്റ്റ്‌ ഇന്ത്യയിൽ അവതരിപ്പിച്ചു

രണ്ട് വകഭേദങ്ങളിലാണ് ജാഗ്വർ XE ഫെയിസ്‌ലിഫ്റ്റ്‌ സെഡാൻ വിപണിയിലെത്തുന്നത്. XE S, XE SE എന്നീ രണ്ട് മോഡലും പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു.

Variants Petrol Diesel
Jaguar XE S Rs 44.98 Lakhs Rs 44.98 Lakhs
Jaguar XE SE Rs 46.32 Lakhs Rs 46.32 Lakhs
2020 ജാഗ്വർ XE ഫെയിസ്‌ലിഫ്റ്റ്‌ ഇന്ത്യയിൽ അവതരിപ്പിച്ചു

മുമ്പത്തെ മോഡലിനെക്കാൾ നിരവധി പരിശഷ്ക്കരണങ്ങളുമായാണ് പുതിയ ജാഗ്വർ XE വിപണിയിൽ എത്തിയിരിക്കുന്നത്. ഇതിൽ നിരവധി സൂക്ഷ്മമായ മാറ്റങ്ങളും അധിക സവിശേഷതകളും ഉപകരണങ്ങളും ഉൾപ്പെടുന്നു.

2020 ജാഗ്വർ XE ഫെയിസ്‌ലിഫ്റ്റ്‌ ഇന്ത്യയിൽ അവതരിപ്പിച്ചു

ഡിസൈനിൽ പുതിയ ജാഗ്വർ XE മുൻ മോഡലിനെക്കാൾ വിശാലവും താഴ്ന്നതുമായ നിലപാടാണ് നൽകുന്നത്. വാഹനത്തിന്റെ മുൻവശത്ത്, ഒരു വലിയ ഗ്രിൽ, ഇന്റഗ്രേറ്റഡ് ജെ ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളുള്ള സ്ലീക്കർ എൽഇഡി ഹെഡ്‌ലാമ്പുകളും XE ഫെയിസ്‌ലിഫ്റ്റിന് ലഭിക്കുന്നു. കൂടാതെ ഫ്രണ്ട് ബമ്പറിലും വലിയ എയർ ഇന്റേക്കുകളുമായാണ് പുതിയ മോഡൽ എത്തുന്നത്.

2020 ജാഗ്വർ XE ഫെയിസ്‌ലിഫ്റ്റ്‌ ഇന്ത്യയിൽ അവതരിപ്പിച്ചു

ജാഗ്വർ XE-യുടെ വശങ്ങളിലേക്കും പിൻഭാഗത്തേക്കും നോക്കുമ്പോൾ പുതിയ സെഡാനിൽ ഇപ്പോൾ പുനർ‌രൂപകൽപ്പന ചെയ്ത അലോയ് വീലുകളും ഷാർപ്പ് എൽ‌ഇഡി ടെയിൽ‌ ലൈറ്റുകളും വാഗ്ദാനം ചെയ്യുന്നു. ഇതെല്ലാം പുതിയ ജാഗ്വർ XE സെഡാന് കൂടുതൽ ആക്രമണാത്മകവും സ്പോർട്ടി രൂപവും നൽകാൻ സഹായിച്ചിട്ടുണ്ട്.

2020 ജാഗ്വർ XE ഫെയിസ്‌ലിഫ്റ്റ്‌ ഇന്ത്യയിൽ അവതരിപ്പിച്ചു

വാഹനത്തിന്റെ ഇന്റീരിയറിൽ നവീകരിച്ച ധാരാളം മാറ്റങ്ങളുമുണ്ട്. സെന്റർ കൺസോളിൽ ഇരട്ട-ടച്ച്സ്ക്രീൻ ഡിസ്പ്ലേ പരിഷ്ക്കരണങ്ങളിലെ ശ്രദ്ധാ കേന്ദ്രമാകുന്നു. കൺസോളിലെ ഒന്ന് ഇൻഫോടെയിൻമെന്റിനും മറ്റൊന്ന് ക്ലൈമറ്റ് കൺട്രോളിനുമായാണ് നൽകിയിരിക്കുന്നത്.

2020 ജാഗ്വർ XE ഫെയിസ്‌ലിഫ്റ്റ്‌ ഇന്ത്യയിൽ അവതരിപ്പിച്ചു

കണക്റ്റുചെയ്‌ത മറ്റ് സവിശേഷതകളും നാവിഗേഷനും ഒപ്പം ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റത്തിന്റെ രൂപത്തിലാണ് ഇൻഫോടെയിൻമെന്റ് ഡിസ്‌പ്ലേ ഉൾപ്പെടുത്തിയിരിക്കുന്നത്.

Most Read: ടാറ്റയില്‍ വിശ്വസിച്ച് സംസ്ഥാനങ്ങള്‍; ലഭിച്ചത് 2,300 ബസുകള്‍ക്കായുള്ള ഓര്‍ഡര്‍

2020 ജാഗ്വർ XE ഫെയിസ്‌ലിഫ്റ്റ്‌ ഇന്ത്യയിൽ അവതരിപ്പിച്ചു

F-പേസ്, E-പേസ് എസ്‌യുവികളിൽ നിന്ന് പിസ്റ്റൾ-ഗ്രിപ്പ് ഗിയർ ഷിഫ്റ്ററും പുതിയ XE ഫെയിസ്‌ലിഫ്റ്റ് മുന്നോട്ട് കൊണ്ടുപോകുന്നു. ലെതർ അപ്ഹോൾസ്റ്ററി, വയർലെസ് ചാർജിംഗ്, സ്റ്റിയറിംഗ്-മൗണ്ടഡ്‌ സോഫ്റ്റ് ടച്ച് നിയന്ത്രണങ്ങൾ, കൂടാതെ മറ്റ് നിരവധി സ്റ്റാൻഡേർഡ് സവിശേഷതകളും സെഡാനിൽ ലഭ്യമാണ്.

Most Read: മെർസിഡീസ് ബെൻസ് GLC ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു

2020 ജാഗ്വർ XE ഫെയിസ്‌ലിഫ്റ്റ്‌ ഇന്ത്യയിൽ അവതരിപ്പിച്ചു

പുതിയ 2020 ജാഗ്വാർ XE മുമ്പത്തെ മോഡലിൽ നിന്നുള്ള അതേ എഞ്ചിൻ ഓപ്ഷനുകൾ തന്നെയാണ് മുമ്പോട്ട് കൊണ്ടുപോകുന്നത്. 2.0 ലിറ്റർ ഇൻ‌ജെനിയം പെട്രോളും 2.0 ലിറ്റർ ഇൻ‌ജെനിയം ഡീസൽ യൂണിറ്റും ഇതിൽ ഉൾപ്പെടുന്നു. എന്നിരുന്നാലും 2020 ഏപ്രിലിൽ വരാനിരിക്കുന്ന ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി രണ്ട് എഞ്ചിനുകളും കമ്പനി പരിഷ്ക്കരിച്ചിട്ടുണ്ട്.

Most Read: രണ്ട് വർഷത്തിനുള്ളിൽ ആറ് പുതിയ മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിക്കാൻ സ്കോഡ

2020 ജാഗ്വർ XE ഫെയിസ്‌ലിഫ്റ്റ്‌ ഇന്ത്യയിൽ അവതരിപ്പിച്ചു

2.0 ലിറ്റർ പെട്രോൾ എഞ്ചിൻ 5500 rpm-ൽ 246 bhp കരുത്തും 1500 rpm-ൽ 365 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 2.0 ലിറ്റർ ഡീസൽ എഞ്ചിൻ 4000 rpm-ൽ 178 bhp കരുത്തും 1750 rpm-ൽ 430 Nm torque ഉം സൃഷ്ടിക്കുന്നു. രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്സ് യൂണിറ്റുമായി ജോടിയാക്കിയിരിക്കുന്നു.

2020 ജാഗ്വർ XE ഫെയിസ്‌ലിഫ്റ്റ്‌ ഇന്ത്യയിൽ അവതരിപ്പിച്ചു

ഇന്ത്യൻ വിപണിയിൽ ബ്രാൻഡ് അവതരിപ്പിച്ച ആദ്യത്തെ ബിഎസ്-VI മോഡലുകളിൽ ഒന്നാണ് പുതിയ XE ഫെയിസ്‌ലിഫ്റ്റ്‌. മെർസിഡീസ് ബെൻസ് C-ക്ലാസ്, ബിഎംഡബ്ല്യു 3 സീരീസ്, ഔഡി A4 എന്നിവയാണ് പുതിയ XE സെഡാന്റെ ഇന്ത്യൻ വിപണിയിലെ പ്രധാന എതിരാളികൾ.

Most Read Articles

Malayalam
കൂടുതല്‍... #ജാഗ്വർ #jaguar
English summary
2020 Jaguar XE Facelift Launched In India. Read more Malayalam
Story first published: Wednesday, December 4, 2019, 15:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X