ജീപ്പ് റാംഗ്ലര്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി, സുരക്ഷ വെറും ഒരു സ്റ്റാര്‍

വാഹന പ്രേമികളെ ഒരിക്കല്‍ക്കൂടി ജീപ്പ് റാംഗ്ലര്‍ നിരാശപ്പെടുത്തി. ANCAP (ഓസ്ട്രലേഷ്യന്‍ ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം) ക്രാഷ് ടെസ്റ്റില്‍ ഒരു സ്റ്റാറിലൊതുങ്ങി റാംഗ്ലറിന്റെ സുരക്ഷ. കാറിന് സുരക്ഷ തീരെയില്ലെന്ന് ANCAP ചീഫ് എക്‌സിക്യൂട്ടീവ് ജെയിംസ് ഗോഡ്‌വിന്‍ വ്യക്തമാക്കി.

ഒരിക്കല്‍ കൂടി ജീപ്പ് റാംഗ്ലര്‍ നിരാശപ്പെടുത്തി, സുരക്ഷ വെറും ഒരു സ്റ്റാര്‍

ഏപ്രില്‍ മാസം ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലും വില്‍പ്പനയ്‌ക്കെത്തിയ 2019 ജീപ്പ് റാംഗ്ലറാണ് ക്രാഷ് ടെസ്റ്റിന് വിധേയമായത്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ നടന്ന യൂറോ NCAP ക്രാഷ് ടെസ്റ്റിലും ഒരു സ്റ്റാര്‍ സുരക്ഷ മാത്രമേ റാംഗ്ലര്‍ കുറിച്ചിരുന്നുള്ളൂ. ഡീസല്‍ എഞ്ചിന്‍ യൂണിറ്റുള്ള റാംഗ്ലര്‍ നാലു ഡോര്‍ പതിപ്പാണ് ക്രാഷ് ടെസ്റ്റില്‍ അമ്പെ പരാജയപ്പെട്ടത്.

ഒരിക്കല്‍ കൂടി ജീപ്പ് റാംഗ്ലര്‍ നിരാശപ്പെടുത്തി, സുരക്ഷ വെറും ഒരു സ്റ്റാര്‍

രണ്ടു ഡോറുകളുള്ള റാംഗ്ലര്‍ പെട്രോള്‍ പതിപ്പിന്റെ ചിത്രവും വ്യത്യസ്തമാവില്ല. മുന്‍ നിര യാത്രക്കാരുടെ സുരക്ഷയ്ക്കായി ഇരട്ട മുന്‍ എയര്‍ബാഗുകളും സൈഡ് എയര്‍ബാഗുകളും കമ്പനി നല്‍കുന്നുണ്ടെങ്കിലും പിന്‍ നിരയിലേക്ക് ഇതേ സജ്ജീകരണം ഉറപ്പുവരുത്താന്‍ ജീപ്പ് മുന്‍കൈയ്യെടുത്തില്ല.

ഒരിക്കല്‍ കൂടി ജീപ്പ് റാംഗ്ലര്‍ നിരാശപ്പെടുത്തി, സുരക്ഷ വെറും ഒരു സ്റ്റാര്‍

റാംഗ്ലറിന്റെ പിറകിലിരിക്കുന്നവര്‍ക്ക് മതിയായ സുരക്ഷയില്ലെന്ന് ANCAP ക്രാഷ് ടെസ്റ്റ് വിധിയെഴുതി. ക്യാബിന് ദൃഢത കുറവാണെന്നും കൂട്ടിയിടിയില്‍ ആഘാതം ഉള്ളിലേക്ക് കടക്കുന്നുണ്ടെന്നും ക്രാഷ് ടെസ്റ്റ് ഫലം പറയുന്നു. A പില്ലറിന് വിലങ്ങനെയുള്ള കമ്പികള്‍ ആഘാതം പ്രതിരോധിക്കുന്നതില്‍ പിന്നാക്കം പോയി.

ഒരിക്കല്‍ കൂടി ജീപ്പ് റാംഗ്ലര്‍ നിരാശപ്പെടുത്തി, സുരക്ഷ വെറും ഒരു സ്റ്റാര്‍

അപകടമുണ്ടായാല്‍ മുന്‍ നിരയില്‍ ഇരിക്കുന്ന ഡ്രൈവര്‍ക്കും യാത്രക്കാരനും പരുക്കേല്‍ക്കാന്‍ സാധ്യത കൂടുതലാണ്. ഡാഷ്‌ബോര്‍ഡ് ഘടനയാണ് ഇവിടെ വില്ലനാവുന്നത്. കാല്‍മുട്ടുകള്‍ക്ക് നാമമാത്രമായ സുരക്ഷയേ ലഭിക്കുകയുള്ളൂ. ഡമ്മി യൂണിറ്റുകള്‍ വെച്ച് നടത്തിയ ക്രാഷ് ടെസ്റ്റില്‍ പിറകില്‍ യാത്രക്കാരുടെ കഴുത്തിനും നെഞ്ചിനും സുരക്ഷ തീരെയില്ലെന്ന് കണ്ടെത്തി.

Most Read: എന്തു വിലയുണ്ടാവും മാരുതി വാഗൺആർ ഇലക്ട്രിക്കിന്?

ഒരിക്കല്‍ കൂടി ജീപ്പ് റാംഗ്ലര്‍ നിരാശപ്പെടുത്തി, സുരക്ഷ വെറും ഒരു സ്റ്റാര്‍

ഫ്രണ്ടല്‍ ഓഫ്‌സെറ്റ് ക്രാഷ് ടെസ്റ്റില്‍ ആറു വയസ്സുള്ള കുട്ടിയുടെ ഡമ്മിയ്ക്ക് പൂര്‍ണ്ണ സുരക്ഷ ലഭിച്ചെങ്കിലും പത്തു വയസ്സുള്ള കുട്ടിയുടെ ഡമ്മിക്ക് ഗുരുതരമായ പരുക്കുകളേറ്റു. വഴിയാത്രക്കാര്‍ക്ക് സുരക്ഷ നല്‍കുന്നതിലും റാംഗ്ലര്‍ പരാജയപ്പെട്ടു. മുഴുവന്‍ റാംഗ്ലര്‍ വകഭേദങ്ങള്‍ക്കും ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ് നല്‍കാന്‍ ജീപ്പ് ഇനിയും കൂട്ടാക്കിയിട്ടില്ല.

Most Read: ടാറ്റ ആള്‍ട്രോസ് ഇന്ത്യന്‍ നിരത്തില്‍, മാരുതി ബലെനോയ്ക്ക് പറ്റിയ എതിരാളി

ഒരിക്കല്‍ കൂടി ജീപ്പ് റാംഗ്ലര്‍ നിരാശപ്പെടുത്തി, സുരക്ഷ വെറും ഒരു സ്റ്റാര്‍

ലെയ്ന്‍ കീപ്പിങ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട് മോണിട്ടറിങ് സംവിധാനം തുടങ്ങിയ നിര്‍ണായക സുരക്ഷാ ഫീച്ചറുകള്‍ ഉയര്‍ന്ന റാംഗ്ലര്‍ മോഡലുകളുടെ മാത്രം പ്രത്യേകതയാണ്. നിലവില്‍ നാലാം തലമുറ റാംഗ്ലറാണ് ജീപ്പ് നിരയില്‍ അണിനിരക്കുന്നത്. ഈ വര്‍ഷാവസാനം പുത്തന്‍ റാംഗ്ലറിനെ ഇന്ത്യയില്‍ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അമേരിക്കന്‍ കമ്പനി.

Most Read: കാര്‍ വാങ്ങാം ലളിതമായ രീതിയില്‍, പുതിയ ലീസ് സംവിധാനം അവതരിപ്പിച്ച് ഹ്യുണ്ടായി — വീഡിയോ

പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ റാംഗ്ലര്‍ ഇന്ത്യന്‍ തീരമണയും. അണ്‍ലിമിറ്റഡ്, സഹാഹ, റുബീക്കോണ്‍ വകഭേദങ്ങള്‍ റാംഗ്ലറില്‍ ലഭ്യമാവുമെന്നാണ് സൂചന. മൂന്നു മോഡലുകളെയും നിരവധി തവണ ഇന്ത്യന്‍ നിരത്തുകളില്‍ നിന്നും ക്യാമറ പകര്‍ത്തിക്കഴിഞ്ഞു. 3.6 ലിറ്റര്‍ V6, 2.0 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ യൂണിറ്റുകളാണ് റാംഗ്ലര്‍ മോഡലുകളില്‍ തുടിക്കുന്നത്. അറുപതു മുതല്‍ എഴുപതു ലക്ഷം രൂപ വരെ റാംഗ്ലര്‍ മോഡലുകള്‍ക്ക് വിപണിയില്‍ വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Wrangler ANCAP Crash Test Result. Read in Malayalam.
Story first published: Wednesday, May 29, 2019, 11:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X