ഇന്ത്യൻ വിപണിയിൽ പുതിയ അഞ്ച് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി കിയ

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോഴ്‌സ് പുതിയ അഞ്ച് മോഡലുകളെ ഇന്ത്യൻ വിപണിയിൽ ഇറക്കുമതി ചെയ്യാൻ ഒരുങ്ങുന്നു. കിയ ടെല്ലുറൈഡ്, സോറെന്റോ, മുൻനിര സെഡാനായ സ്റ്റിംഗർ എന്നിവയ്‌ക്കൊപ്പം ഇലക്ട്രിക്ക് വാഹനങ്ങളായ സോൾ, നിരോ മോഡലുകളാണ് വിപണിയിൽ എത്തിക്കാൻ കമ്പനി തയ്യാറെടുക്കുന്നത്.

ഇന്ത്യൻ വിപണിയിൽ പുതിയ അഞ്ച് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി കിയ

ഈ മോഡലുകളെ കംപ്ലീറ്റ്ലി നോക്ക് ഡൗണ്‍ (CKD) വഴി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാണ് കിയ ഒരുങ്ങുന്നത്. കമ്പനിയുടെ ആന്ധ്രാപ്രദേശിലെ അനന്തപുർ പ്ലാന്റിൽ മോഡലുകളെ പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യൻ വിപണിയിൽ പുതിയ അഞ്ച് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി കിയ

അടുത്തിടെ രാജ്യത്തെ ഇറക്കുമതി നിയമങ്ങൾ കേന്ദ്ര സർക്കാർ പരിഷ്ക്കരിച്ചിരുന്നു. പുതിയ നിയമങ്ങൾ അനുസരിച്ച് വാഹന നിർമ്മാതാക്കൾക്ക് തങ്ങളുടെ വാഹനങ്ങൾ പൂർണ്ണമായും നിർമ്മിച്ച യൂണിറ്റായോ (Completely Built Unit), അല്ലെങ്കിൽ കംപ്ലീറ്റ്ലി നോക്ക് ഡൗണ്‍ (CKD) യൂണിറ്റുകളായോ കൊണ്ടുവരുന്നതിനുള്ള ഇറക്കുമതി തീരുവയ്ക്കുള്ള നികുതിയാണ് സർക്കാർ കുറച്ചിരിക്കുന്നത്.

ഇന്ത്യൻ വിപണിയിൽ പുതിയ അഞ്ച് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി കിയ

പുതിയ ഇറക്കുമതി ചട്ടം വാഹന നിർമ്മാതാക്കൾക്ക് എല്ലാ വർഷവും 2500 വാഹനങ്ങൾ സികെഡി, സിബിയു ചാനലുകൾ വഴി ഇറക്കുമതി ചെയ്യാൻ സഹായിക്കുന്നു. എന്നിരുന്നാലും, ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾ അന്താരാഷ്ട്ര വാഹന മാനദണ്ഡങ്ങൾ പാലിക്കണം.

ഇന്ത്യൻ വിപണിയിൽ പുതിയ അഞ്ച് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി കിയ

സികെഡി വഴി ഇറക്കുമതി ചെയ്യുന്ന കാറുകളെ പിന്തുണയ്ക്കുന്നതിനായി, സെൽറ്റോസ് എസ്‌യുവിയുടെ ഉത്‌പാദന മേഖലയ്‌ക്കൊപ്പം കമ്പനി പ്രത്യേക അസംബ്ലി ലൈനും സ്ഥാപിച്ചിട്ടുണ്ട്.

ഇന്ത്യൻ വിപണിയിൽ പുതിയ അഞ്ച് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി കിയ

CBU-നെ അപേക്ഷിച്ച് ഇറക്കുമതി തീരുവ പകുതിയായതിനാൽ CKD ലക്ഷ്യമാക്കാനാണ് കിയ മോട്ടോഴ്‌സ് ആഗ്രഹിക്കുന്നത്. ഒരേ പ്ലാന്റിലെ ഇലക്ട്രിക്ക് വാഹനങ്ങളുടെ നിർമ്മാണവും അസംബ്ലിയും കൈകാര്യം ചെയ്യാൻ പ്ലാന്റിന് കഴിയുമെന്നും കമ്പനി സ്ഥിരീകരിക്കുന്നു.

ഇന്ത്യൻ വിപണിയിൽ പുതിയ അഞ്ച് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി കിയ

ഇന്ത്യൻ വിപണിയിൽ പ്രീമിയം ബ്രാൻഡായി സ്വയം മാറാനാണ് കിയ ലക്ഷ്യമിടുന്നത്. വരും വർഷങ്ങളിൽ കമ്പനിയുടെ അന്താരാഷ്ട്ര നിരയിൽ നിന്ന് ഒന്നിലധികം മോഡലുകൾ അവതരിപ്പിക്കുന്നതിലൂടെ 10 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെയുള്ള മുഴുവൻ ശ്രേണിയിലും പങ്കാളിത്തം ഉറപ്പിക്കാനും കിയ തയ്യാറെടുക്കുകയാണ്.

Most Read: സ്വകാര്യ ഉപഭോക്താക്കൾക്കായുള്ള ടിഗോര്‍ ഇവിയെ ടാറ്റ അടുത്തയാഴ്ച്ച അവതരിപ്പിക്കും

ഇന്ത്യൻ വിപണിയിൽ പുതിയ അഞ്ച് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി കിയ

ഇന്ത്യയിലെ ഇലക്ട്രിക്ക് വാഹന ശ്രേണിയിലേക്ക് സോൾ ഇവി അല്ലെങ്കിൽ നിരോ ഇവി മോഡലിനെ കിയ അവതരിപ്പിച്ചേക്കാം. ഇലക്ട്രിക്ക് വാഹനങ്ങൾക്ക് പുറമേ, അവരുടെ മുൻനിര സെഡാനായ സ്റ്റിംഗറും വിപണിയിലെത്തിക്കാൻ കമ്പനി പദ്ധതിയിടുന്നു. 2018 ലെ ഓട്ടോ എക്‌സ്‌പോയിലാണ് ഈ വാഹനത്തെ ആദ്യമായി ഇന്ത്യയിൽ പ്രദർശിപ്പിച്ചത്.

Most Read: ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള അഞ്ച് പെട്രോൾ കാറുകൾ

ഇന്ത്യൻ വിപണിയിൽ പുതിയ അഞ്ച് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി കിയ

കിയയുടെ മിഡ് സൈസ് എസ്‌യുവിയായ സെറന്റോയെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത് വൈകിയേക്കും. ഈ അന്താരാഷ്ട്ര മോഡലിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനായുള്ള നിർമ്മാണത്തിലാണ് കമ്പനി.

Most Read: മാരുതി XL6 അടിസ്ഥാനമാക്കി ടൊയോട്ടയുടെ റീബാഡ്ജഡ് എർട്ടിഗ

ഇന്ത്യൻ വിപണിയിൽ പുതിയ അഞ്ച് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി കിയ

എന്നിരുന്നാലും, ഇന്ത്യൻ വിപണിയിൽ കിയയുടെതായി വിപണിയിലെത്തുന്ന വാഹനമാണ് കാർണിവൽ എംപിവി. ഏഴ് സീറ്റർ എം‌പി‌വി അടുത്ത വർഷം സമാരംഭിക്കും. 2020 ഓട്ടോ എക്‌സ്‌പോയിൽ മോഡലിനെ പ്രദർശിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യൻ വിപണിയിൽ പുതിയ അഞ്ച് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി കിയ

സെൽറ്റോസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചതോടെ കിയ എന്ന ബ്രാൻഡിന് മികച്ച തുടക്കമാണ് ഇന്ത്യൻ വിപണിയിൽ ലഭിച്ചത്. പുറത്തിറങ്ങിയതിനുശേഷം ഇതിനകം 6,000 യൂണിറ്റ് വിൽപ്പനയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യൻ വിപണിയിലെ ഏറ്റവും മികച്ച മിഡ്-സൈസ് എസ്‌യുവിയായി വളരെ പെട്ടന്ന് മാറി. 2019 ലെ വേൾഡ് കാർ ഓഫ് ദി ഇയർ അവാർഡിനും ഈ കാർ നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

Most Read Articles

Malayalam
English summary
Kia Motors Considering Five New Cars For The Indian Market. Read more Malayalam
Story first published: Saturday, September 21, 2019, 10:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X