പുതിയ മഹീന്ദ്ര ബൊലേറോ സിറ്റി പിക്ക്-അപ്പ് പുറത്തിറങ്ങി; വില 6.25 ലക്ഷം

പുതിയ ബൊലേറോ സിറ്റി പിക്ക്-അപ്പിനെ മഹീന്ദ്ര ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കമ്പനിയുടെ പിക്ക്-അപ്പ് ശ്രേണിയിലേക്കുള്ള ഏറ്റവും പുതിയ അംഗമാണിത്. 6.25 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്-ഷോറൂം വില.

പുതിയ മഹീന്ദ്ര ബൊലേറോ സിറ്റി പിക്ക്-അപ്പ് പുറത്തിറങ്ങി; വില 6.25 ലക്ഷം

സാധനസാമഗ്രികള്‍ കയറ്റി സുഖപ്രദമായി യാത്ര ചെയ്യാവുന്ന തരത്തിലാണ് വാഹനത്തിന്റെ നിര്‍മ്മാണമെന്ന് മഹീന്ദ്ര അവകാശപ്പെടുന്നു. നഗരങ്ങളിലൂടെ ഏത് തരം ഭാരവും വഹിച്ചു കൊണ്ട് പോകാന്‍ പിക്ക്-അപ്പിന് കഴിയും, മികച്ച സസ്‌പെന്‍ഷനാണ് കമ്പനി നല്‍കുന്നത്, പിന്‍ വശത്തെ സസ്‌പെന്‍ഷന്‍ കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്.

പുതിയ മഹീന്ദ്ര ബൊലേറോ സിറ്റി പിക്ക്-അപ്പ് പുറത്തിറങ്ങി; വില 6.25 ലക്ഷം

വാഹനത്തിന്റെ അകത്തളത്തിലും മഹീന്ദ്ര കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പുതിയ വാഹനത്തില്‍ ഇടതു വശത്തെ പാസഞ്ചര്‍ സീറ്റിന് കൂടുതല്‍ വീതി നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നു. മികച്ച ഡ്രൈവിങ് പൊസിഷനും കമ്പനി പ്രധാനം ചെയ്യുന്നു. ഇവ വാഹനത്തെ നഗരത്തിനുള്ളിലെ യാത്രകള്‍ക്ക് ഏറ്റവും അനുയോജ്യമായ പിക്ക്-അപ്പാക്കി മാറ്റുന്നു.

പുതിയ മഹീന്ദ്ര ബൊലേറോ സിറ്റി പിക്ക്-അപ്പ് പുറത്തിറങ്ങി; വില 6.25 ലക്ഷം

അത് കൂടാതെ വ്രാപ്പ് എറൗണ്ട് ഹെഡ്‌ലാമ്പുകള്‍, മുന്‍ വശത്ത് സ്റ്റൈലിഷായ ക്രോ ഗ്രില്ല്, ഇരട്ട ടോണ്‍ ഇന്റീരിയര്‍, സുഖപ്രദമായ സീറ്റ് അപ്‌ഹോള്‍സ്റ്ററി അതിന് ചേരുന്ന ഡോര്‍ ട്രിമ്മുകള്‍ എന്നിവ വാഹനത്തില്‍ വരുന്നു.

പുതിയ മഹീന്ദ്ര ബൊലേറോ സിറ്റി പിക്ക്-അപ്പ് പുറത്തിറങ്ങി; വില 6.25 ലക്ഷം

പുതിയ സിറ്റി പിക്ക്-അപ്പിനെ അവതരിപ്പിച്ചതിലൂടെ തങ്ങളുടെ പിക്ക്-അപ്പ് നിര കൂടൂതല്‍ മെച്ചപ്പെട്ടതായി മഹീന്ദ്ര ആന്റ് മഹീന്ദ്ര വൈസ് പ്രസിഡന്റ് വിക്രം ഗാര്‍ഗ പറഞ്ഞു.

പുതിയ മഹീന്ദ്ര ബൊലേറോ സിറ്റി പിക്ക്-അപ്പ് പുറത്തിറങ്ങി; വില 6.25 ലക്ഷം

വിവിധ ആവശ്യങ്ങള്‍ക്കുമായുള്ള മോഡലുകള്‍ ഇപ്പോള്‍ മഹീന്ദ്ര നിരയിലുണ്ട്. നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കുള്ള ചരക്കു നീക്കത്തിന് 1.7T ബൊലേറോ പിക്ക-അപ്പും, നഗരത്തിനുള്ളിലെ ആവശ്യങ്ങള്‍ക്ക് ബൊലേറോ സിറ്റി പിക്ക്-അപ്പ്, ബൊലേറോ മാക്‌സി ട്രക്ക് പ്ലസ്സ് മോഡലുകളും കമ്പനി നല്‍കുന്നു.

Most Read: കൊയമ്പത്തൂരില്‍ മാലിന്യ നിര്‍മ്മാജനത്തിന് ഇനി മലിനീകരണമുണ്ടാക്കാത്ത വാഹനങ്ങള്‍

പുതിയ മഹീന്ദ്ര ബൊലേറോ സിറ്റി പിക്ക്-അപ്പ് പുറത്തിറങ്ങി; വില 6.25 ലക്ഷം

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കേന്ദ്രീകരിച്ച് വികസിപ്പിച്ചെടുത്ത വാഹനമാണിത്. നഗരവീഥികളിലൂടെയും, ട്രാഫിക്ക് തിരക്കുകളിലൂടെയും അനായാസം കടന്നു പോകാന്‍ കഴിയും. ബൊലേറോ പിക്ക-അപ്പുകളുടെ കരുത്തുറ്റ പാരമ്പര്യം നിലനിര്‍ത്തുന്നതിനൊപ്പം ഉടമകളുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും വാഹനം സഹായിക്കുമെന്ന് ഗാര്‍ഗ അറിയിച്ചു.

Most Read: പാക്കിസ്ഥാനില്‍ ലഭിക്കുന്നതും ഇന്ത്യയില്‍ ലഭിക്കാത്തതുമായ ചില വാഹനങ്ങള്‍

പുതിയ മഹീന്ദ്ര ബൊലേറോ സിറ്റി പിക്ക്-അപ്പ് പുറത്തിറങ്ങി; വില 6.25 ലക്ഷം

63 bhp കരുത്തും 195 NM torque ഉം ഉത്പാദിപ്പിക്കുന്ന 2.5 ലിറ്റര്‍ m2Di നാലു സിലണ്ടര്‍ ഡീസല്‍ എഞ്ചിനാണ് പുതിയ വാഹനത്തില്‍ വരുന്നത്. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സാണ്. 8.7 x 5.6 അടി വരുന്ന കാര്‍ഗോ ബോക്‌സാണ് കമ്പനി നല്‍കുന്നത്. 1.4 ടണ്‍ ബാരം വഹിക്കാന്‍ പിക്ക്-അപ്പിന് സാധിക്കും.

Most Read: കണ്ണോടിക്കാം! ഇന്ത്യന്‍ പൊലീസ് സേനയിലെ വാഹന വ്യൂഹത്തിലെക്ക്

പുതിയ മഹീന്ദ്ര ബൊലേറോ സിറ്റി പിക്ക്-അപ്പ് പുറത്തിറങ്ങി; വില 6.25 ലക്ഷം

ഇവയ്‌ക്കൊപ്പം ബൊലേറോ സിറ്റി പിക്ക്-അപ്പിന് 3 വര്‍ഷം/ ഒരു ലക്ഷം കിലോമീറ്റര്‍ വാറന്റിയാണ് മഹീന്ദ്ര നല്‍കുന്നത്. ഉപഭോക്താക്കളുടെ സംതൃപ്തിക്കായി മിതമായ സര്‍വ്വീസ് ചാര്‍ജുകള്‍ മാത്രമാണ് കമ്പനി ഈടാക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
New Mahindra Bolero City Pik-Up Launched In India: Priced At Rs 6.25 Lakh. Read more Malayalam.
Story first published: Friday, August 30, 2019, 12:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X