വരാനിരിക്കുന്ന പുതിയ എട്ട് മഹീന്ദ്ര എസ്‌യുവികള്‍

ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര, ഒരു രാജ്യാന്തര ഓട്ടോമോട്ടിവ് ബ്രാന്‍ഡെന്ന നിലയിലേക്ക് വളര്‍ന്ന് വരികയാണ്. അടുത്തിടെ വിപണിയില്‍ കമ്പനി നടത്തിയ ഇടപെടലുകള്‍ ഇതിന് തെളിവാണ്. പോയ ആറ് മാസത്തിനിടെ മൂന്ന് പ്രധാന വാഹനങ്ങളാണ് കമ്പനി വിപണിയിലെത്തിച്ചത്. മറാസോ, ആള്‍ട്യുറാസ് G4, XUV300 എന്നിവയാണ് കഴിഞ്ഞ ആറ് മാസത്തിനിടെ കമ്പനി പുറത്തിറക്കിയ വാഹനങ്ങള്‍.

വരാനിരിക്കുന്ന പുതിയ മഹീന്ദ്ര എസ്‌യുവികള്‍

അടുത്ത വര്‍ഷത്തോട് കൂടി തങ്ങളുടെ നിരയിലെ മിക്ക വാഹനങ്ങളും പരിഷ്‌കരിച്ച് മഹീന്ദ്ര പുതിയ വാഹനങ്ങളും നിലവിലുള്ളവയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളുമെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതാ 2020 -ഓടെ വിപണിയിലെത്താന്‍ സാധ്യതയുള്ള എട്ട് മഹീന്ദ്ര എസ്‌യുവികള്‍.

വരാനിരിക്കുന്ന പുതിയ മഹീന്ദ്ര എസ്‌യുവികള്‍

KUV100 ഇലക്ട്രിക്ക്

ഇലക്ട്രിക്ക് വാഹന വിപണിയില്‍ വളരെ കാര്യമായി തന്നെ മഹീന്ദ്ര ശ്രദ്ധ ചെലുത്തുന്നുണ്ട്. കമ്പനി വിപണിയിലെത്തിക്കുന്ന ആദ്യ വാഹനമായി കരുതപ്പെടുന്നത് KUV100 ഇല്കട്രിക്കിനെയാണ്. KUV100 -ന്റെ സമാന ഫീച്ചറകള്‍ തന്നെയായിരിക്കും ഇലക്ട്രിക്ക് പതിപ്പിലുമുണ്ടാവുക.

വരാനിരിക്കുന്ന പുതിയ മഹീന്ദ്ര എസ്‌യുവികള്‍

റിമോട്ട് ഡയഗ്‌നോസ്റ്റിക്‌സ്, ക്യാബിന്‍ പ്രീ കൂളിംഗ്, റിയല്‍ ടൈം ലൊക്കേഷന്‍ ട്രാക്കിംഗ്, ഡ്രൈവിംഗ് പാറ്റേണ്‍ മോണിറ്ററിംഗ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. ഒറ്റ ചാര്‍ജ്ജില്‍ 350 കിലാേമീറ്റര്‍ വരെ സഞ്ചരിക്കാന്‍ പ്രാപ്തിയുള്ളതാണ് e-KUV എന്നാണ് മഹീന്ദ്രയുടെ വാദം. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ ദൂരം വെറും ഒമ്പത് സെക്കന്‍ഡുകള്‍ കൊണ്ട് എസ്‌യുവി തൊടും. മണിക്കൂറില്‍ 186 കിലോമീറ്ററാണ് e-KUV -യുടെ പരമാവധി വേഗം.

Most Read:ഓടിക്കൊണ്ടിരുന്ന അപ്പാച്ചെയ്ക്ക് തീപിടിച്ചു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് - വീഡിയോ

വരാനിരിക്കുന്ന പുതിയ മഹീന്ദ്ര എസ്‌യുവികള്‍

TUV300 ഫെയ്‌സ്‌ലിഫ്റ്റ്

പോയ കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് പരീക്ഷണ ഓട്ടത്തിലേര്‍പ്പെടുന്ന ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. നിലവിലെ മോഡലിന്റെ ശൈലി തന്നെയാണ് പുതിയ ഫെയ്‌സ്‌ലിഫ്റ്റിനുമുള്ളതെന്നാണ് ചിത്രങ്ങളില്‍ നിന്ന് വ്യക്തമായത്.

വരാനിരിക്കുന്ന പുതിയ മഹീന്ദ്ര എസ്‌യുവികള്‍

2019 മധ്യത്തോടെയാണ് TUV ഫെയ്‌സ്‌ലിഫ്റ്റിന്റെ വിപണി അരങ്ങേറ്റം പ്രതീക്ഷിക്കുന്നത്. ഇന്റീരിയറിലും പുറത്തും ഒരുപാട് ഫീച്ചറുകളുമായിട്ടായിരിക്കും പുതിയ TUV300 ഫെയ്‌സ്‌ലിഫ്റ്റ് എത്തുക. നാല് മീറ്ററില്‍ താഴെയുള്ള ഈ എസ്‌യുവില്‍ എയര്‍ബാഗുകള്‍, പാര്‍ക്കിംഗ് സെന്‍സറുകള്‍, എബിഎസ്, ഇബിഡി തുടങ്ങിയ സുരക്ഷ സംവിധാനങ്ങളുണ്ടാവും.

വരാനിരിക്കുന്ന പുതിയ മഹീന്ദ്ര എസ്‌യുവികള്‍

XUV300 ഓട്ടോമാറ്റിക്ക്

2019 ഫെബ്രുവരിയിലാണ് XUV300 -.യെ മഹീന്ദ്ര വിപണിയിലെത്തിച്ചത്. വില്‍പ്പനയ്‌ക്കെത്തി ഏതാനും ദിവസങ്ങള്‍ കഴിയും മുമ്പേ തന്നെ ശ്രേണിയില്‍ മികച്ച വില്‍പ്പനയുള്ള മൂന്നാമത്തെ വാഹനമാവാന്‍ XUV300 -യ്ക്ക് സാധിച്ചു.

വരാനിരിക്കുന്ന പുതിയ മഹീന്ദ്ര എസ്‌യുവികള്‍

ഇപ്പോഴിതാ എസ്‌യുവിയുടെ ഓട്ടോമാറ്റിക്ക് പതിപ്പ് കൂടി പുറത്തിറക്കാനായിരിക്കുകയാണ് കമ്പനി. വിപണിയിലുടനെത്തുമെന്ന് പറയപ്പെടുന്ന XUV300 ഓട്ടോമാറ്റിക്ക് മാരുതി വിറ്റാര ബ്രെസ്സയ്ക്കായിരിക്കും വെല്ലുവിളി ഉയര്‍ത്തുക.

വരാനിരിക്കുന്ന പുതിയ മഹീന്ദ്ര എസ്‌യുവികള്‍

XUV300 LWB

നാല് മീറ്ററില്‍ താഴെയുള്ള കോമ്പാക്റ്റ് എസ്‌യുവിയായ XUv300 -യുടെ ലോങ് വീല്‍ ബേസ് പതിപ്പാണ് XUV300 LWB. വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റ, റെനോ ഡസ്റ്റര്‍ എന്നിവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ മോഡലിന് XUV400 അല്ലെങ്കില്‍ XUV300 പ്ലസ് എന്നോ കമ്പനി പേരിടാനാണ് സാധ്യത.

Most Read:നിലവിലെ ഥാറിന് സ്‌പെഷ്യല്‍ എഡിഷന്‍ ഒരുക്കി വിടചൊല്ലാന്‍ മഹീന്ദ്ര

വരാനിരിക്കുന്ന പുതിയ മഹീന്ദ്ര എസ്‌യുവികള്‍

XUV300 ഇലക്ട്രിക്ക്

ഭാവിയുടെ വാഹനങ്ങളെന്ന് വിശേഷണമുള്ള ഇലക്ട്രിക്ക്/ ഹൈബ്രിഡ് വാഹനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് രാജ്യത്തെ മിക്ക വാഹന നിര്‍മ്മാതാക്കളും.

വരാനിരിക്കുന്ന പുതിയ മഹീന്ദ്ര എസ്‌യുവികള്‍

മഹീന്ദ്രയും ഇലക്ട്രിക്ക് വാഹന വിപണി ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്നതിന് തെളിവാണ് മുമ്പ് സൂചിപ്പിരുന്ന KUV100 ഇലക്ട്രിക്ക്. എന്നാലിത് കൂടാതെ മറ്റൊരു ഇലക്ട്രിക്ക് എസ്‌യുവി കൂടി മഹീന്ദ്ര പുറത്തിറക്കാനിരിക്കുകയാണ്. XUV300 -യുടെ ഇലക്ട്രിക്ക് പതിപ്പാണിത്. 2020 -ഓടെയാണ് XUV300 ഇലക്ട്രിക്ക് വിപണിലെത്തുന്നത്. ഒറ്റ ചാര്‍ജ്ജില്‍ 250 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ എസ്‌യുവിയ്ക്കാകും.

വരാനിരിക്കുന്ന പുതിയ മഹീന്ദ്ര എസ്‌യുവികള്‍

ഥാര്‍

2010 തൊട്ട് മറ്റ് പ്രധാന മാറ്റങ്ങളൊന്നും കൂടാതെ മഹീന്ദ്ര നില നിര്‍ത്തുന്നൊരു വാഹനാണ് ഥാര്‍. എന്നാല്‍ നിലവിലെ മോഡലിനെയപേക്ഷിച്ച് ഒരപിടി മാറ്റങ്ങളുമായി പുത്തന്‍ ഥാറിനെ എത്തിക്കാനാണ് കമ്പനി തീരുമാനം.

വരാനിരിക്കുന്ന പുതിയ മഹീന്ദ്ര എസ്‌യുവികള്‍

പുത്തന്‍ ഥാര്‍ പരീക്ഷണ ഓട്ടത്തിലേര്‍പ്പെടുന്നതിന്റെ ചിത്രങ്ങള്‍ ഇതിനകം പുറത്ത് വന്ന് കഴിഞ്ഞു. നിലവിലെ മോഡലിനെക്കാളും വലുപ്പം പുത്തന്‍ ഥാറിനുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 140 bhp കരുത്ത് നല്‍കുന്ന 2.0 ലിറ്റര്‍ എഞ്ചിനായിരിക്കും പുത്തന്‍ മഹീന്ദ്ര ഥാറിലുണ്ടാവുക.

Most Read:ക്രെറ്റയ്ക്ക് ഏഴു സീറ്റര്‍ പതിപ്പ് അവതരിപ്പിക്കാന്‍ ഹ്യുണ്ടായി

വരാനിരിക്കുന്ന പുതിയ മഹീന്ദ്ര എസ്‌യുവികള്‍

സ്‌കോര്‍പിയോ

ഇന്ത്യന്‍ വിപണിയില്‍ നാല് മീറ്ററില്‍ താഴെയുള്ള എസ്‌യുവികളില്‍ മികച്ച വില്‍പ്പനയുള്ള മോഡലാണ് മഹീന്ദ്ര സ്‌കോര്‍പിയോ. 2002 മുതല്‍ വില്‍പ്പനയ്ക്കുള്ള ഈ പരുക്കന്‍ എസ്‌യുവി, മികച്ച ഓഫ് റോഡിംഗ് ശേഷിയുള്ള വാഹനം കൂടിയാണ്.

വരാനിരിക്കുന്ന പുതിയ മഹീന്ദ്ര എസ്‌യുവികള്‍

എന്നാല്‍ പുതു തലമുറ എതിരാളികളോട് മത്സരിക്കാനായി പുത്തന്‍ സ്‌കോര്‍പിയോയെ പുറത്തിറക്കാനിരിക്കുകയാണ് മഹീന്ദ്ര. 2020 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന ബിഎസ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമായിരിക്കും പുത്തന്‍ സ്‌കോര്‍പിയോ ഒരുങ്ങുക. ഇതിലെ 2.0 ലിറ്റര്‍ ശേഷിയുള്ള എഞ്ചിന്‍ 140 bhp കരുത്തും 300 Nm torque ഉം കുറിക്കും.

വരാനിരിക്കുന്ന പുതിയ മഹീന്ദ്ര എസ്‌യുവികള്‍

പുതിയ XUV500

അടുത്ത വര്‍ഷം എത്താനിരിക്കുന്ന സ്‌കോര്‍പിയോ, ഥാര്‍ എന്നിവര്‍ക്കൊപ്പം മറ്റൊരു മഹീന്ദ്ര എസ്‌യുവി കൂടി പുതു ഭാവത്തില്‍ എത്താനാരിക്കുകയാണ്. ശ്രണിയില്‍ട മികച്ച വില്‍പ്പനയുണ്ടായിരുന്ന XUV500 -യ്ക്ക് ടാറ്റ ഹാരിയര്‍ വിപണിയിലെത്തിയതോടെയാണ് തിരിച്ചടി നേരിടാന്‍ തുടങ്ങിയത്.

Most Read:കയറ്റത്തില്‍ കിതച്ച് ഫോര്‍ഡ് എന്‍ഡവര്‍, ഉയരം കീഴടക്കി ടൊയോട്ട ഫോര്‍ച്യൂണറും മഹീന്ദ്ര ഥാറും - വീഡിയോ

വരാനിരിക്കുന്ന പുതിയ മഹീന്ദ്ര എസ്‌യുവികള്‍

ഇക്കൂട്ടത്തിലേക്ക് ടാറ്റ കസീനിയും എംജി ഹെക്ടറും കൂടിയെത്തുന്നതോടെ വാശിയേറിയ മത്സരത്തിന് അരങ്ങൊരുങ്ങും. ഇതെല്ലാം മുന്നില്‍ക്കണ്ടാണ് കമ്പനി പുത്തന്‍ XUV500 -യെ വിപണിയിലെത്തിക്കാന്‍ ശ്രമിക്കുന്നത്.

വരാനിരിക്കുന്ന പുതിയ മഹീന്ദ്ര എസ്‌യുവികള്‍

പുതിയ ഷാസിയും 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമായെത്തുന്ന പുത്തന്‍ മഹീന്ദ്ര XUV500 -യുടെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും മുഖ്യ മാറ്റങ്ങള്‍ കമ്പനി വരുത്തുമെന്നാണ് പ്രതീക്ഷ.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
all new mahindra suvs in india: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X