മഹീന്ദ്ര ഥാറിന് ഓട്ടോമാറ്റിക് ഗിയർബോക്സ് തയ്യാർ

പുതിയ തലമുറ മഹീന്ദ്ര ഥാര്‍ പരീക്ഷണയോട്ടത്തിലേര്‍പ്പെടുന്നതിന്റെ ചിത്രങ്ങള്‍ ഈ വര്‍ഷം തുടക്കം മുതല്‍ ഒന്നിലേറെ തവണ നമ്മള്‍ കണ്ടു കഴിഞ്ഞു. 2020 ഓട്ടോ എക്‌സ്‌പോയിലായിരിക്കും എസ്‌യുവിയെ കമ്പനി അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ പുതു തലമുറ മഹീന്ദ്ര ഥാറിനെ കുറിച്ച് മറ്റൊരു വാര്‍ത്ത കൂടിയെത്തിയിരിക്കുകയാണ്. ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സായിരിക്കും പുത്തന്‍ ഥാറിലുണ്ടാവുകയെന്നാണ് സൂചനകള്‍.

ഥാറിന് ഓട്ടോമാറ്റിക് ഗിയർബോക്സ് തയ്യാർ

കൂടാതെ അഡ്വാന്‍സ്ഡ് പ്ലാറ്റ്‌ഫോമിലായിരിക്കും പുതിയ മഹീന്ദ്ര ഥാര്‍ വില്‍പ്പനയ്‌ക്കെത്തുക. നിലവിലെ ഥാറിനെക്കാളും വലുപ്പം കൂടുതലാണ് പുത്തന്‍ മഹീന്ദ്ര ഥാറെന്നത് ഇതിനകം വന്ന ചിത്രങ്ങള്‍ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.

ഥാറിന് ഓട്ടോമാറ്റിക് ഗിയർബോക്സ് തയ്യാർ

ജീപ്പിനെ അനുസ്മരിപ്പിക്കുന്ന ഏഴ് സ്ലാട്ട് ഗ്രില്ല് തന്നെയായിരിക്കും പുതു തലമുറ മഹീന്ദ്ര ഥാറും തുടരുക. ഗ്രില്ലിന് ഇരു വശങ്ങളിലുമായി ക്ലാസിക്ക് ഭാവമുണര്‍ത്തുന്ന വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകളും സ്ഥാനം പിടിച്ചിരിക്കുന്നു.

ഥാറിന് ഓട്ടോമാറ്റിക് ഗിയർബോക്സ് തയ്യാർ

എന്നാല്‍, ഇത്തവണ എല്‍ഇഡി, ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവയോട് കൂടിയ പ്രൊജക്ടര്‍ യൂണിറ്റാവാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇത്തവണ എസ്‌യുവിയിലെ വീല്‍ ആര്‍ച്ചുകളുടെ ഉയരവും കമ്പനി വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവിലെ മോഡലിലെ റൂഫ് മാതൃക തന്നെയാണ് പുത്തന്‍ ഥാറും തുടരുക.

ഥാറിന് ഓട്ടോമാറ്റിക് ഗിയർബോക്സ് തയ്യാർ

താല്‍ക്കാലിക യൂണിറ്റായി നിലകൊള്ളുന്ന രീതിയിലാണ് ടെയില്‍ ലാമ്പ് ഘടന. ഇത് നിര്‍മ്മാണ യൂണിറ്റായി മാറുമ്പോള്‍ പരിഷ്‌കരിക്കാനുള്ള സാധ്യതയേറെയാണ്.

ഥാറിന് ഓട്ടോമാറ്റിക് ഗിയർബോക്സ് തയ്യാർ

ഥാറിലെ സൈഡ് ഫെയ്‌സിംഗ് ബെഞ്ച് സീറ്റുകള്‍ എസ്‌യുവി ഓഫ്‌റോഡ് ആവശ്യങ്ങള്‍ക്ക് മുതല്‍ക്കൂട്ടാണെന്നതിന് അടിവരയിടുന്നു. പുതിയ തലമുറ ഥാറിന്റെ ഇന്റീരിയറിലാണ് കമ്പനി ഏറ്റവും കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടത്തുകയെന്നാണ് മിക്കവരും പ്രതീക്ഷിക്കുന്നത്.

Most Read: സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം, ആസിഡ് ആക്രമണങ്ങൾക്ക് ഇരയായി കാറുകൾ

ഥാറിന് ഓട്ടോമാറ്റിക് ഗിയർബോക്സ് തയ്യാർ

നവീകരിച്ച ഡാഷ്‌ബോര്‍ഡും ഇന്‍ഫോടെയിന്‍മെന്റ് സംവിധാവും ഥാറില്‍ മഹീന്ദ്ര ഉള്‍പ്പെടുത്താനാണ് സാധ്യത. കൂടാതെ പുതിയ ഇന്‍സ്ട്രമന്റ് ക്ലസ്റ്ററും എസ്‌യുവിയില്‍ കമ്പനി ഉള്‍പ്പെടുത്തും.

Most Read: പുസ്തക വില്‍പ്പനയ്ക്കിറങ്ങി ബെന്റ്‌ലി, ബുക്കൊന്നിന് വില 1.80 കോടി രൂപ

ഥാറിന് ഓട്ടോമാറ്റിക് ഗിയർബോക്സ് തയ്യാർ

വരാനിരിക്കുന്ന ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന എഞ്ചിനായിരിക്കും മഹീന്ദ്ര ഥാറിലുണ്ടാവുക. 2.0 ലിറ്റര്‍ ശേഷിയുള്ള നാല് സിലിണ്ടര്‍ ഡീസല്‍ എഞ്ചിനായിരിക്കും കമ്പനി പുതു തലമുറ മഹീന്ദ്ര ഥാറില്‍ അവതരിപ്പിക്കുക.

Most Read: മെര്‍സിഡീസ് ബെന്‍സ് E ക്ലാസ് ലോങ്ങ് വീല്‍ബേസ് വിപണിയില്‍ - വില 57.5 ലക്ഷം രൂപ മുതല്‍

ഥാറിന് ഓട്ടോമാറ്റിക് ഗിയർബോക്സ് തയ്യാർ

ഇത് 140 bhp കരുത്ത് പരമാവധി സൃഷ്ടിക്കുന്നതായിരിക്കും. മാനുവല്‍ ഗിയര്‍ബോക്‌സായിരിക്കും എസ്‌യുവിയിലുണ്ടാവുകയെങ്കിലും ഓപ്ഷനലായി ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുമുണ്ടാവും.

ഥാറിന് ഓട്ടോമാറ്റിക് ഗിയർബോക്സ് തയ്യാർ

നിലവില്‍ മൂന്ന് ഡീസല്‍ വകഭേദങ്ങളായാണ് മഹീന്ദ്ര ഥാര്‍ ലഭ്യമാവുന്നത്. 6.72 ലക്ഷം രൂപ മുതല്‍ 9.49 ലക്ഷം രൂപയാണ് നിലവിലെ മഹീന്ദ്ര ഥാറിന്റെ എക്‌സ്‌ഷോറൂം വില.

Image Source: CarBlogIndia

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
New Mahindra Thar May Feature AMT Transmission — Launch Early Next Year: Read In Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X