മാരുതി വിറ്റാര ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

വളരെ നാളത്തെ ഇടവേളക്ക് ശേഷം 2016 -ലാണ് വിറ്റാര ബ്രെസ്സയുമായി മാരുതി വീണ്ടും എസ്‌യുവി ശ്രെണിയിലേക്ക് തിരികെ എത്തിയത്. കോമ്പാക്ട് എസ്‌യുവി വിഭാഗത്തിൽ ആദ്യകാലത്ത് ഫോർഡ് ഇക്കോസ്‌പോർട്ട് നാട്ടിയ നാഴികകല്ല് വളരെ കുറയ്ച്ച് സമയം കൊണ്ട് മറികടക്കാൻ ബ്രെസ്സയ്ക്ക് സാധിച്ചു.

മാരുതി വിറ്റാര ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പിന്നീട് തുടർച്ചയായി മൂന്നു വർഷവും ശ്രേണിയിലെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലായി മാറുകയും ചെയ്തു. പതിനായിരക്കണക്കിന് യൂണിറ്റ് വിൽപ്പന കരസ്ഥമാക്കി വിപണിയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ആധിപത്യം വാഹനം നേടിയെടുക്കുകയും ചെയ്തു.

മാരുതി വിറ്റാര ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്ത പ്രതീക്ഷകൾക്ക് മറുപടിയായി ബ്രെസ്സയ്ക്ക് വിപണിയിൽ പുതിയ എതിരാളികൾ വരാൻ തുടങ്ങി. 2017 -ന്റെ അവസാനത്തിൽ പുറത്തിറങ്ങിയ ടാറ്റ നെക്സോണിന് മികച്ച സ്വീകാര്യത ലഭിച്ചുവെങ്കിലും വിറ്റാര ബ്രെസ്സ വിൽപ്പനയെ കാര്യമായി ബാധിച്ചില്ല.

മാരുതി വിറ്റാര ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

എന്നാൽ ഇന്ത്യയിലെ ആദ്യ കണക്ടഡ് വാഹനമായ ഹ്യുണ്ടായിയുടെ വെന്യുവിന്റെ രംഗപ്രവേശനം വിറ്റാര ബ്രെസ്സയ്ക്ക് കടുത്ത തിരിച്ചടിയായിരുന്നു.

മാരുതി വിറ്റാര ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

നിരവധി ഫീച്ചറുകളും, സവിശേഷതകളും ഉൾകൊള്ളുന്ന വാഹനം മൂന്ന് എഞ്ചിൻ ഓപ്ഷനുകളും ഉപഭോക്താക്കൾക്ക് നൽകുന്നു. വിപണിയിലെത്തി കുറയ്ച്ച് നാളുകൾക്കകം ബ്രെസ്സയുടെ സ്ഥാനം വെന്യു പിടിച്ചടക്കി.

മാരുതി വിറ്റാര ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

വിപണിയിൽ നേരിട്ട തിരിച്ചടിക്ക് ബദലായി വിറ്റാര ബ്രെസ്സയുടെ ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പിനെ പുറത്തിറക്കാനുള്ള പണിപ്പുരയിലാണ് മാരുതി.

മാരുതി വിറ്റാര ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഇതിനിടെ 2020 വിറ്റാര ബ്രെസ്സയുടെ പരീക്ഷയോട്ടം ക്യാമറയിൽ പതിഞ്ഞിരിക്കുകയാണ്. മുഴുവനും മൂടിയ തരത്തിൽ കാണപ്പെട്ട പുതിയ വാഹനത്തിന് നിലവിലുള്ള മോഡലിൽ നിന്ന് കാര്യമായ മാറ്റങ്ങലൊന്നും ഉണ്ടാവില്ല എന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read: വിപണിയിലെത്തും മുമ്പ് എംജി eZS എസ്‌യുവിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

മാരുതി വിറ്റാര ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

അഞ്ച് സീറ്റർ എസ്‌യുവിക്ക് മുൻവശത്ത് പുതുതായി രൂപകൽപ്പന ചെയ്ത ബമ്പറും വൃത്താകൃതിയിലുള്ള ഫോഗ് ലാമ്പ് ഹൌസിങ്ങുമാണ്. എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ സംയോജിപ്പിച്ച പ്രൊജക്ടർ ഹെഡ്‌ലാമ്പുകളാണ്.

Most Read: ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള അഞ്ച് പെട്രോൾ കാറുകൾ

മാരുതി വിറ്റാര ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

കൂടാതെ വാഹനത്തിന്റെ ഗ്രില്ലുകൾക്കും ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കോം‌പാക്റ്റ് എസ്‌യുവിയുടെ ഉയരമുള്ള പില്ലറുകളും മൊത്തത്തിലുള്ള ബോക്‌സി ശൈലിക്കും കാരയ്മായ മാറ്റങ്ങലില്ല. നിലവിലുള്ളതിന് സമാന ആകൃതിയിലുള്ള ചിറകുക ടേൺ ഇൻഡിക്കേറ്ററുകളടങ്ങിയ മിററുകളുമാണ്.

Most Read: തനിയെ ബാലൻസ് ചെയ്യുന്ന ഇലക്ട്രിക്ക് സ്കൂട്ടറുമായി സ്റ്റാർട്ട്-അപ്പ് കമ്പനി -വീഡിയോ

മാരുതി വിറ്റാര ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

2020 മാരുതി സുസുക്കി വിറ്റാര ബ്രെസ്സയിൽ പഴയ റാപ്പ്എറൌണ്ട് എൽഇഡി ടെയിൽ ലാമ്പുകൾ, ക്രോം ബൂട്ട് അപ്ലിക്, ഹൈ-മൌണ്ട്ഡ് സ്റ്റോപ്പ് ലാമ്പുകൾ എന്നിവ തുടരുന്നതിനാൽ പിൻ ഭാഗത്തിന് വലിയ മാറ്റങ്ങളൊന്നും കാണുന്നില്ല.

മാരുതി വിറ്റാര ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവ ഉൾപ്പെടുന്ന നവീകരിച്ച സ്മാർട്ട്പ്ലേ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും, പുതിയ സവിശേഷതകളും, ഫീച്ചറുകളുമല്ലാതെ അകത്തളത്തിനും വലിയ പരിഷ്കാരങ്ങളൊന്നും ലഭിക്കുകയില്ല എന്നാണ് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്.

മാരുതി വിറ്റാര ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പവർട്രെയിനിനെ സംബന്ധിച്ചിടത്തോളം, വരാനിരിക്കുന്ന വിറ്റാര ബ്രെസ്സയിൽ 1.5 ലിറ്റർ നാല് സിലിണ്ടർ K15B SHVS ബി‌എസ്‌ VI പെട്രോൾ എഞ്ചിനാവും നിർമ്മാതാക്കൾ ഒരുക്കുന്നത്.

മാരുതി വിറ്റാര ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

സിയാസിൽ അരങ്ങേറ്റം കുറിച്ച എഞ്ചിൻ എർട്ടിഗയിലും കാണാം, 104 bhp കരുത്തും 138 Nm torque ഉം ഉത്പാദിപ്പിക്കാൻ ഈ എഞ്ചിൻ പര്യാപ്തമാണ്. അഞ്ച് സ്പീഡ് മാനുവൽ, ഓപ്ഷനായി നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുകൾ വാഹനത്തിൽ വരുന്നു.

Source: Gaadiwaadi

Most Read Articles

Malayalam
English summary
New (2020) Maruti Suzuki Vitara Brezza Facelift Spied Testing Ahead Of Launch: Spy Pics & Details. Read more Malayalam
Story first published: Saturday, September 21, 2019, 12:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X