പുതിയ 'വലിയ' മാരുതി വാഗണ്‍ആര്‍ എത്തി, വില 4.19 ലക്ഷം രൂപ മുതല്‍

പുതിയ 'വലിയ' മാരുതി വാഗണ്‍ആര്‍ വിപണിയില്‍. 4.19 ലക്ഷം രൂപ മുതലാണ് പുതിയ വാഗണ്‍ആറിന് ഇന്ത്യയില്‍ വില. ഔദ്യോഗിക അവതരണം മുന്‍നിര്‍ത്തി ഹാച്ച്ബാക്കിന്റെ പ്രീ-ബുക്കിംഗ് മാരുതി നേരത്തെ തുടങ്ങിയിരുന്നു. ബുക്ക് ചെയ്തവര്‍ക്ക് ഫെബ്രുവരി രണ്ടാംവാരം മുതല്‍ കമ്പനി കാറുകള്‍ കൈമാറും.

പുതിയ 'വലിയ' മാരുതി വാഗണ്‍ആര്‍ എത്തി, വില 4.19 ലക്ഷം രൂപ മുതല്‍

രാജ്യത്തെ മുഴുവന്‍ ഡീലര്‍ഷിപ്പുകളിലും 2019 വാഗണ്‍ആര്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. ബുക്കിംഗ് തുക 11,000 രൂപ. രൂപത്തിലും ഭാവത്തിലും വളര്‍ച്ച വരിച്ചാണ് പുതിയ വാഗണ്‍ആര്‍ അണിനിരക്കുന്നത്. 3,655 mm നീളവും 1,620 mm വീതിയും 1,675 mm ഉയരവും ഹാച്ച്ബാക്കിനുണ്ട്. വീല്‍ബേസ് 2,435 mm (മുന്‍തലമുറയെക്കാള്‍ 35 mm കൂടുതല്‍).

പുതിയ 'വലിയ' മാരുതി വാഗണ്‍ആര്‍ എത്തി, വില 4.19 ലക്ഷം രൂപ മുതല്‍

സ്വിഫ്റ്റ്, ബലെനോ, ഇഗ്നിസ് മോഡലുകള്‍ പങ്കിടുന്ന HEARTECT പ്ലാറ്റ്‌ഫോമാണ് പുതിയ വാഗണ്‍ആറിനും അടിത്തറ. ഇക്കാരണത്താല്‍ 65 കിലോയോളം ഭാരം വാഗണ്‍ആറിന് കുറഞ്ഞു. ഇനി പ്രാരഭ വാഗണ്‍ആര്‍ LXi മോഡല്‍ 805 കിലോ ഭാരം മാത്രമെ കുറിക്കുകയുള്ളൂ.

പുതിയ 'വലിയ' മാരുതി വാഗണ്‍ആര്‍ എത്തി, വില 4.19 ലക്ഷം രൂപ മുതല്‍

പിന്നിലേക്ക് വലിഞ്ഞ സ്വെപ്റ്റ്ബാക്ക് ഹെഡ്‌ലാമ്പ്, ക്രോം ആവരണമുള്ള വീതികൂടിയ ഗ്രില്ല്, സെന്‍ട്രല്‍ എയര്‍ഡാം ഇടംകണ്ടെത്തുന്ന വലിയ ബമ്പര്‍ എന്നിവയെല്ലാം വാഗണ്‍ആറിന് പുതിയ മുഖച്ഛായ സമര്‍പ്പിക്കുന്നു. ബമ്പറിന് ഇരുവശത്തുമുള്ള ഫോഗ്‌ലാമ്പുകള്‍ കമ്പനി പരിഷ്‌കരിച്ചു.

പുതിയ 'വലിയ' മാരുതി വാഗണ്‍ആര്‍ എത്തി, വില 4.19 ലക്ഷം രൂപ മുതല്‍

വശങ്ങളില്‍ പഴയ ടോള്‍ ബോയ് വ്യക്തിത്വം വാഗണ്‍ആര്‍ കൈവെടിഞ്ഞിട്ടില്ല. 14 ഇഞ്ച് വലുപ്പമുള്ള ടയറുകള്‍ ഹാച്ച്ബാക്കിന്റെ മിത ശൈലിയോട് നീതിപുലര്‍ത്തുന്നതായി കാണാം. ഒഴുകിയിറങ്ങുംപോലെയാണ് മേല്‍ക്കൂര. മിററുകളില്‍ ഇന്‍ഡിക്കേറ്ററുകളും സ്ഥാനം കണ്ടെത്തുന്നു.

പുതിയ 'വലിയ' മാരുതി വാഗണ്‍ആര്‍ എത്തി, വില 4.19 ലക്ഷം രൂപ മുതല്‍

കുത്തനെ സ്ഥാപിച്ച ടെയില്‍ലാമ്പുകളാണ് പിറകിലെ ആകര്‍ഷണം. നമ്പര്‍ പ്ലേറ്റിന് തൊട്ടുമുകളിലുള്ള കട്ടിയേറിയ ക്രോം ആവരണം പിന്നഴകിന് മാറ്റുകൂട്ടും. വാഗണ്‍ആര്‍ ബാഡ്ജും ഇതില്‍ത്തന്നെ. ഉള്ളില്‍ ഇരട്ടനിറമാണ് ഡാഷ്‌ബോര്‍ഡിന്.

Most Read: 2019 മാരുതി ബലെനോ: ബുക്കിംഗ് തുടങ്ങി

പുതിയ 'വലിയ' മാരുതി വാഗണ്‍ആര്‍ എത്തി, വില 4.19 ലക്ഷം രൂപ മുതല്‍

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഫീച്ചറുകള്‍ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഉറപ്പുവരുത്തും. മാനുവല്‍ എസി കണ്‍ട്രോള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകളുള്ള സ്റ്റീയറിംഗ് വീല്‍, പവര്‍ വിന്‍ഡോ എന്നിങ്ങനെ നീളം വാഗണ്‍ആര്‍ വിശേഷങ്ങള്‍.

പുതിയ 'വലിയ' മാരുതി വാഗണ്‍ആര്‍ എത്തി, വില 4.19 ലക്ഷം രൂപ മുതല്‍

വലിയ അനലോഗ് സ്പീഡോമീറ്ററും കാറില്‍ ശ്രദ്ധയാകര്‍ഷിക്കും. പുതിയ സുരക്ഷാ ചട്ടങ്ങള്‍ മാനിച്ച് എബിഎസ്, ഇബിഡി, ഇരട്ട എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, വേഗ മുന്നറിയിപ്പ് സംവിധാനം, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയെല്ലാം ഹാച്ച്ബാക്കിലുണ്ട്.

പുതിയ 'വലിയ' മാരുതി വാഗണ്‍ആര്‍ എത്തി, വില 4.19 ലക്ഷം രൂപ മുതല്‍

മൂന്നു വകഭേദങ്ങളാണ് ഹാച്ച്ബാക്കിലുള്ളത് - LXi, VXi, ZXi. മൂന്നു വകഭേദങ്ങള്‍ക്കും 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ തുടിപ്പേകും. 67 bhp കരുത്തും 90 Nm torque -മാണ് എഞ്ചിന്‍ പരമാവധി സൃഷ്ടിക്കുക. ഉയര്‍ന്ന VXi, ZXi വകഭേദങ്ങളില്‍ 1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനും അണിനിരക്കും.

പുതിയ 'വലിയ' മാരുതി വാഗണ്‍ആര്‍ എത്തി, വില 4.19 ലക്ഷം രൂപ മുതല്‍

സ്വിഫ്റ്റ്, ഇഗ്നിസ് മോഡലുകളിലുള്ള എഞ്ചിനാണിത്. എഞ്ചിന് 90 bhp കരുത്തും 113 Nm torque ഉം കുറിക്കാനാവും. ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. 1.2 ലിറ്റര്‍ പതിപ്പില്‍ എഎംടി ഗിയര്‍ബോക്‌സ് തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്.

Most Read: എഎംടി കാറുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങള്‍

പുതിയ 'വലിയ' മാരുതി വാഗണ്‍ആര്‍ എത്തി, വില 4.19 ലക്ഷം രൂപ മുതല്‍

സുപ്പീരിയര്‍ വൈറ്റ്, സില്‍ക്കി സില്‍വര്‍, മാഗ്മ ഗ്രെയ്, ഓട്ടം ഓറഞ്ച്, നട്മഗ് ബ്രൗണ്‍, പൂള്‍സൈഡ് ബ്ലൂ എന്നിങ്ങെനയാണ് വാഗണ്‍ആറിലെ നിറപ്പതിപ്പുകള്‍. ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായി സാന്‍ട്രോ, റെനോ ക്വിഡ്, ടാറ്റ ടിയാഗൊ മോഡലുകളുമായി പുതിയ വാഗണ്‍ആര്‍ കൊമ്പുകോര്‍ക്കും.

പുതിയ 'വലിയ' മാരുതി വാഗണ്‍ആര്‍ എത്തി, വില 4.19 ലക്ഷം രൂപ മുതല്‍
Variants

Price

LXI 1.0 Litre

Rs 4,19,000

VXI 1.0 Litre

Rs 4,69,000

VXI 1.2 Litre

Rs 4,89,000

VXI AMT 1.0 Litre

Rs 5,16,000

ZXI 1.2 Litre

Rs 5,22,000

VXI AMT 1.2 Litre

Rs 5,36,000

ZXI AMT 1.2 Litre

Rs 5,69,000

Most Read Articles

Malayalam
English summary
New Maruti Wagon R 2019 Launched In India. Read in Malayalam.
Story first published: Wednesday, January 23, 2019, 13:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X