വാഗണ്‍ആറിനെ ഏഴു സീറ്റര്‍ എംപിവിയാക്കാന്‍ മാരുതി, ജൂലായില്‍ വിപണിയില്‍

വാഗണ്‍ആറിനെ എംപിവിയാക്കാന്‍ മാരുതി. ഏഴു സീറ്റര്‍ വാഗണ്‍ആര്‍ മോഡലുമായി വിപണിയില്‍ കടക്കാനുള്ള കരുനീക്കം ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മാരുതി തുടങ്ങി. സുസുക്കിയുടെ HEARTECT അടിത്തറ പങ്കിടുന്ന പുതുതലമുറ വാഗണ്‍ആറിനെ ഈ വര്‍ഷമാദ്യമാണ് കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചത്. കാര്‍ പതിവുപോലെ ഹിറ്റാവുകയും ചെയ്തു.

വാഗണ്‍ആറിനെ ഏഴു സീറ്റര്‍ എംപിവിയാക്കാന്‍ മാരുതി, ജൂലായില്‍ വിപണിയില്‍

ഈ അവസരത്തില്‍ ബജറ്റ് എംപിവി ശ്രേണയില്‍ വാഗണ്‍ആറിന്റെ പ്രചാരം വിനിയോഗിക്കാനാണ് കമ്പനിയുടെ തീരുമാനം. ഏഴു സീറ്ററായതുകൊണ്ട് അഞ്ചു സീറ്റര്‍ വാഗണ്‍ആറിനെക്കാള്‍ കൂടുതല്‍ വീല്‍ബേസ് പുതിയ മോഡല്‍ കുറിക്കും. നിലവില്‍ ബലെനോ ഹാച്ച്ബാക്കും ഡിസൈര്‍ സെഡാനും 3,995 mm നീളവുമായാണ് വിപണിയില്‍ എത്തുന്നത്.

വാഗണ്‍ആറിനെ ഏഴു സീറ്റര്‍ എംപിവിയാക്കാന്‍ മാരുതി, ജൂലായില്‍ വിപണിയില്‍

ഇരു മോഡലുകള്‍ക്കും ആധാരം HEARTECT അടിത്തറതന്നെ. ഇക്കാരണത്താല്‍ 3,995 mm നീളത്തിലേക്ക് വാഗണ്‍ആറിനെ വലിച്ചുനീട്ടാന്‍ മാരുതിക്ക് വലിയ പ്രയാസമുണ്ടാകില്ല. മൂന്നാംനിരയുടെ പശ്ചാത്തലത്തില്‍ ഏഴു പേര്‍ക്ക് സുഖമായിരിക്കാന്‍ കഴിയുംവിധമാകും വാഗണ്‍ആര്‍ എംപിവിയുടെ സീറ്റിങ് ഘടന. വാഗണ്‍ആര്‍ എംപിവി അണിയറയില്‍ സജ്ജമായെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വാഗണ്‍ആറിനെ ഏഴു സീറ്റര്‍ എംപിവിയാക്കാന്‍ മാരുതി, ജൂലായില്‍ വിപണിയില്‍

പ്രീമിയം കാറുകള്‍ക്കായി മാരുതി സ്ഥാപിച്ച നെക്‌സ ഡീലര്‍ഷിപ്പുകള്‍ ഏഴു സീറ്റര്‍ വാഗണ്‍ആറിന്റെ വില്‍പ്പന നടപടികള്‍ ഏറ്റെടുക്കും. നിലവില്‍ നെക്‌സാ വിപണന ശൃഖലയില്‍ ഏഴു സീറ്റുള്ള കാറൊന്നുപോലുമില്ല. ഈ കുറവ് പുതിയ വാഗണ്‍ആര്‍ എംപിവി പതിപ്പ് നികത്തും.

Most Read: മാറിയത് ലോഗോ മാത്രം, തനി ബലെനോ തന്നെ പുതിയ ടൊയോട്ട ഗ്ലാന്‍സ— കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

വാഗണ്‍ആറിനെ ഏഴു സീറ്റര്‍ എംപിവിയാക്കാന്‍ മാരുതി, ജൂലായില്‍ വിപണിയില്‍

വാഗണ്‍ആറില്‍ ഇപ്പോഴുള്ള 1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ ഏഴു സീറ്റര്‍ പതിപ്പില്‍ ഇടംപിടിക്കാന്‍ സാധ്യത കൂടുതല്‍. ഭാരത് സ്റ്റേജ് VI നിലവാരത്തില്‍ എഞ്ചിന്‍ യൂണിറ്റിനെ അവതരിപ്പിക്കാനാകും കമ്പനി ശ്രമിക്കുക. നിലവില്‍ 82 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കാന്‍ എഞ്ചിന് ശേഷിയുണ്ട്.

വാഗണ്‍ആറിനെ ഏഴു സീറ്റര്‍ എംപിവിയാക്കാന്‍ മാരുതി, ജൂലായില്‍ വിപണിയില്‍

അഞ്ചു സ്പീഡാണ് കാറിലെ മാനുവല്‍ ഗിയര്‍ബോക്‌സ്. പുതിയ എംപിവി പതിപ്പില്‍ എഎംടി ഗിയര്‍ബോക്‌സ് നല്‍കാനുള്ള സാധ്യത മാരുതി തേടിയേക്കും. അഞ്ചു സീറ്റര്‍ വാഗണ്‍ആറിലെ സൗകര്യങ്ങളും സംവിധാനങ്ങളുംതന്നെ ഏഴു സീറ്റര്‍ പതിപ്പിലും പ്രതീക്ഷിക്കാം.

Most Read: വന്നു, കണ്ടു, കീഴടക്കി - മഹീന്ദ്ര XUV300 തരംഗത്തില്‍ ചുവടു പിഴച്ച് ടാറ്റ നെക്‌സോണ്‍

വാഗണ്‍ആറിനെ ഏഴു സീറ്റര്‍ എംപിവിയാക്കാന്‍ മാരുതി, ജൂലായില്‍ വിപണിയില്‍

പുതിയ സുരക്ഷാ ചട്ടങ്ങള്‍ മാനിച്ച് ഇരട്ട എയര്‍ബാഗുകള്‍, പിന്‍ പാര്‍ക്കിങ് അസിസ്റ്റ്, ആന്റി - ലോക്ക് ബ്രേക്കിങ്ങ് സംവിധാനം എന്നിവയെല്ലാം കാറില്‍ നിര്‍ബന്ധമായും ഒരുങ്ങണം. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും അലോയ് വീലുകളും എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും ഡെയ്‌ടൈം റണ്ണിങ് ഉയര്‍ന്ന വാഗണ്‍ആര്‍ മോഡലുകളുടെ മാത്രം പ്രത്യേകതയാണ്.

വാഗണ്‍ആറിനെ ഏഴു സീറ്റര്‍ എംപിവിയാക്കാന്‍ മാരുതി, ജൂലായില്‍ വിപണിയില്‍

പുതിയ മോഡലിലും കമ്പനി ഈ പതിവ് തെറ്റിക്കില്ല. അഞ്ചരലക്ഷം മുതല്‍ ആറുലക്ഷം രൂപ വരെ വില പുതിയ വാഗണ്‍ആര്‍ ഏഴു സീറ്റര്‍ മോഡലിന് കരുതാം. ഒന്നരലക്ഷം രൂപ വില വ്യത്യാസമാകും അഞ്ചു സീറ്റര്‍, ഏഴു സീറ്റര്‍ വാഗണ്‍ആര്‍ മോഡലുകള്‍ തമ്മില്‍. ഡാറ്റ്‌സന്‍ ഗോ പ്ലസിന്റെ വിപണി കൈയ്യേറാനാണ് ഏഴു സീറ്റര്‍ വാഗണ്‍ആറുമായുള്ള മാരുതിയുടെ പുറപ്പാട്.

Source: Auto NDTV

Most Read Articles

Malayalam
English summary
New Maruti Wagon R Seven-Seater MPV In The Works. Read in Malayalam.
Story first published: Tuesday, May 7, 2019, 21:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X