മെർസിഡീസ് ബെൻസ് GLE അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

പുതിയ മെർസിഡീസ് ബെൻസ് GLE അവതരിപ്പിക്കുന്നതിനു മുന്നോടിയായി ഇന്ത്യൻ നിരത്തുകളിൽ പരിശോധന നടത്തി. നാലാം തലമുറ GLE പുതിയ ഇന്റീരിയറുകളുള്ള ഒരു പുതിയ ഡിസൈനാകും അവതരിപ്പിക്കുക. വാഹനത്തെ അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മെർസിഡീസ് ബെൻസ് GLE അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

നേരത്തെ കമ്പനിയുടെ ‘ML-ക്ലാസ്' ലൈനപ്പിന്റെ ഭാഗമായിരുന്ന GLE ബി‌എസ്- VI കംപ്ലയിന്റ് എഞ്ചിനാകും വാഗ്ദാനം ചെയ്യുക. ബെൻസ് GLE പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ചിത്രങ്ങൾ ഇന്റർനെറ്റുവഴി പ്രചരിച്ചിട്ടുണ്ട്. ആഢംബര എസ്‌യുവിയിൽ പുനർ‌രൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പ് ക്ലസ്റ്റർ, ഇന്റഗ്രേറ്റഡ് ഡി‌ആർ‌എല്ലുകൾ, ഒരു പുതിയ ഗ്രിൽ, പുതുക്കിയ ഫ്രണ്ട് ബമ്പർ, പുതിയ ടെയിൽ ലാമ്പ് ക്ലസ്റ്റർ എന്നിവ ഉൾപ്പെടുത്തും.

മെർസിഡീസ് ബെൻസ് GLE അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

നിലവിലെ പതിപ്പ് GLE-യുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ മോഡലിൽ നീളമേറിയ വീൽബേസ് ഉണ്ടാകും. തൽഫലമായി, റൂമിയർ ക്യാബിനും ലെഗ് റൂമിനായി 69 mm കൂടുതൽ സ്ഥലവും വാഹനത്തിൽ ഉണ്ടാകും.

മെർസിഡീസ് ബെൻസ് GLE അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

മൂന്നാം തലമുറ GLE-യുമായി താരതമ്യപ്പെടുത്തുമ്പോൾ വിപുലമായ സസ്‌പെൻഷൻ സജ്ജീകരണം ഇത് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത തലമുറ മെർസിഡീസ് GLE-യിൽ യഥാക്രമം ഒരു ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനുമായി 12.3 ഇഞ്ച് സ്‌ക്രീനുകൾ ഉണ്ടാകും. സെന്റർ കൺസോളിൽ ഒരു ടച്ച്‌പാഡും സംയോജിത ഗ്രാബ് ഹാൻഡിലുകളും വാഹനത്തിൽ അവതരിപ്പിക്കും.

മെർസിഡീസ് ബെൻസ് GLE അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലൂടെയും മറ്റ് ക്രമീകരണങ്ങളിലൂടെയും നാവിഗേറ്റുചെയ്യുന്നതിന് സ്റ്റിയറിംഗ് വീലിൽ ടച്ച്‌പാഡുകൾ സ്ഥാപിച്ചിട്ടുണ്ട് കമ്പനി. പുതിയ ക്ലൈമറ്റ് കൺട്രോൾ യൂണിറ്റ്, പുനർ‌രൂപകൽപ്പന ചെയ്ത എയർ കണ്ടീഷനിംഗ് വെന്റുകൾ, കൂടുതൽ‌ പ്രീമിയം അനുഭവത്തിനായി ക്യാബിനിലെ മാറ്റങ്ങൾ‌ എന്നിവ ഇന്റീരിയറിലെ മറ്റ് മാറ്റങ്ങളിൽ‌ ഉൾ‌പ്പെടുന്നു.

മെർസിഡീസ് ബെൻസ് GLE അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

മെർസിഡീസ് ബിഎസ്-VI കംപ്ലയിന്റ് എഞ്ചിനുകൾക്കൊപ്പം അടുത്ത തലമുറ GLEഅവതരിപ്പിക്കും. എന്നിരുന്നാലും, ആദ്യം ഡീസൽ എഞ്ചിനുകൾ ഉപയോഗിച്ചായിരിക്കും എസ്‌യുവി പുറത്തിറങ്ങുകയെന്നാണ് സൂചന. എന്നാൽ അധികം വൈകാതെ ഒരു പെട്രോൾ എഞ്ചിനും കമ്പനി വാഗ്ദാനം ചെയ്യും.

മെർസിഡീസ് ബെൻസ് GLE അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

വകഭേദങ്ങളെ ആശ്രയിച്ച് മൂന്ന് എഞ്ചിൻ മോഡലുകൾ ഓഫറിൽ ഉണ്ടാകും. ഉയർന്ന പതിപ്പ് GLE 400d-ൽ 3.0 ലിറ്റർ ആറ് സിലിണ്ടർ ഡീസൽ എഞ്ചിനാകും ഉണ്ടാവുക. ഇത് 325 bhp കരുത്തും 700 Nm torque ഉം വാഹനം ഉത്പാദിപ്പിക്കും.

Most Read: ഇന്ത്യൻ വിപണിയിൽ പുതിയ അഞ്ച് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി കിയ

മെർസിഡീസ് ബെൻസ് GLE അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

GLE 300d-യിൽ പുതിയ 2.0 ലിറ്റർ ഇൻ-ലൈൻ നാല് സിലിണ്ടർ ഡീസൽ എഞ്ചിൻ 241 bhp കരുത്തും 500 Nm torque ഉം സൃഷിടിക്കും. 3.02 ലിറ്റർ, ഇൻ-ലൈൻ ആറ് സിലിണ്ടർ എഞ്ചിനാണ് GLE-യുടെ പെട്രോൾ വേരിയന്റിന് കരുത്ത് പകരുന്നത്. ഇത് 362 bhp കരുത്തിൽ 500 Nm torque ഉം ഉത്പാദിപ്പിക്കും.

Most Read: മാരുതി എസ്സ്-പ്രെസ്സോയുടെ ബുക്കിങ് സെപ്തംബർ 25 മുതൽ ആരംഭിക്കും

മെർസിഡീസ് ബെൻസ് GLE അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

കമ്പനിയുടെ സ്ഥിരമായ ‘4 മാറ്റിക്' ഓൾ-വീൽ ഡ്രൈവ് സംവിധാനമുള്ള എല്ലാ എഞ്ചിനുകളും 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സലേക്ക് ഘടിപ്പിച്ചിരിക്കുന്നു.

Most Read: മാരുതി XL6 അടിസ്ഥാനമാക്കി ടൊയോട്ടയുടെ റീബാഡ്ജഡ് എർട്ടിഗ

മെർസിഡീസ് ബെൻസ് GLE അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

ഇന്ത്യയിൽ അവതരിപ്പിച്ചാൽ GLE300D പുതിയ ബി‌എം‌ഡബ്ല്യു X5, ലാൻഡ് റോവർ ഡിസ്കവറി, ഔഡി Q5 എന്നിവയുമായി മത്സരിക്കും. 2020 GLE മോഡലിന് 80 ലക്ഷം മുതൽ 90 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന വില.

Source: Autocarindia

Most Read Articles

Malayalam
English summary
New Mercedes-Benz GLE Spotted Testing In India Ahead Of Launch. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X