V ക്ലാസ് ആഢംബര എംപിവിയുടെ എലൈറ്റ് പതിപ്പ് പുറത്തിറക്കി മെർസിഡീസ്

ആഢംബര വാഹനമായ V ക്ലാസ്സിന്റെ എലൈറ്റ് പതിപ്പ് മെർസീഡിസ് പുറത്തിറക്കി. ചെന്നൈയിൽ നടന്ന ഒരു ചടങ്ങിലാണ് മെഴ്‌സിഡീസ് ബെൻസ് ഇന്ത്യ ആഢംബര എംപിവിയുടെ പുതിയ പതിപ്പിനെ അവതരിപ്പിച്ചത്.

V ക്ലാസ് ആഢംബര എംപിവിയുടെ എലൈറ്റ് പതിപ്പ് പുറത്തിറക്കി മെർസീഡിസ്

എലൈറ്റ് പതിപ്പ് ഇന്ത്യയിലെ എല്ലാ മെർസീഡിസ് ബെൻസ് ഡീലർഷിപ്പുകൾ വഴിയും വിൽപ്പനയ്ക്കെത്തും. 1.1 കോടി രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ്-ഷോറൂം വില.

V ക്ലാസ് ആഢംബര എംപിവിയുടെ എലൈറ്റ് പതിപ്പ് പുറത്തിറക്കി മെർസീഡിസ്

മെർസീഡിസ് ഈ വർഷം ജനുവരിലാണ് V ക്ലാസ് എംപിവി രാജ്യത്ത് എത്തിച്ചത്. നാളിതുവരെ മെർസീഡിസ് V ക്ലാസ് എംപിവി എക്‌സ്‌പ്രഷൻ, എക്‌സ്‌ക്ലൂസീവ് എന്നിങ്ങനെ രണ്ട് വകഭേതങ്ങളിലായി മാത്രമായിരുന്നു വിൽപ്പനയ്ക്ക് എത്തിയിരുന്നത്.

V ക്ലാസ് ആഢംബര എംപിവിയുടെ എലൈറ്റ് പതിപ്പ് പുറത്തിറക്കി മെർസീഡിസ്

എൻട്രി ലെവൽ എക്‌സ്‌പ്രഷന് 68.4 ലക്ഷം രൂപയും നിലവിലെ മിഡ്-സ്‌പെക്ക് എക്‌സ്‌ക്ലൂസീവ് പതിപ്പിന് 81.9 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

V ക്ലാസ് ആഢംബര എംപിവിയുടെ എലൈറ്റ് പതിപ്പ് പുറത്തിറക്കി മെർസീഡിസ്

ഏതാനും ആഴ്ചകൾക്ക് മുമ്പ് വിപണിയിലെത്തിയ V ക്ലാസിന്റെ 2020 ഫെയ്‌സ്‌ലിഫ്റ്റിനെ അടിസ്ഥാനമാക്കിയാണ് എലൈറ്റ് പതിപ്പ് നിർമ്മിച്ചിരിക്കുന്നത്. ഇതിന് പരിഷ്കരിച്ച മുൻവശം, വലിയ എയർ ഇൻടേക്കും ക്രോം ആവരണങ്ങളുമുള്ള പുതിയ മുൻ ബമ്പർ, പുനർരൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പുകൾ എന്നിവ ലഭിക്കുന്നു. ഗ്രില്ലും വ്യത്യസ്തമായി കാണപ്പെടുന്നു.

V ക്ലാസ് ആഢംബര എംപിവിയുടെ എലൈറ്റ് പതിപ്പ് പുറത്തിറക്കി മെർസീഡിസ്

ആഢംബരം വർദ്ധിപ്പിക്കുന്നതിന്, മധ്യനിര സീറ്റുകൾ ചാരിയിരിക്കുന്ന തരത്തിൽ ഒരുക്കിയിരിക്കുന്നു. മസാജിംഗ്, ഹീറ്റിങ്, കൂളിങ് പ്രവർത്തനങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു.

V ക്ലാസ് ആഢംബര എംപിവിയുടെ എലൈറ്റ് പതിപ്പ് പുറത്തിറക്കി മെർസീഡിസ്

പനോരമിക് സൺറൂഫ് ഓപ്ഷനോടുകൂടിയ സ്ലൈഡിംഗ് സൺറൂഫ് കൂടുതൽ വിശാലമായ ക്യാബിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. സ്റ്റീൽ ബ്ലൂ, സെലനൈറ്റ് ഗ്രേ, ഗ്രാഫൈറ്റ് ഗ്രേ, ബ്രില്യന്റ് സിൽവർ, ഒസിഡിയൻ ബ്ലാക്ക്, കവാൻസൈറ്റ് ബ്ലൂ, റോക്ക് ക്രിസ്റ്റൽ വൈറ്റ് എന്നീ നിറങ്ങളിൽ വാഹനം ലഭ്യമാണ്.

V ക്ലാസ് ആഢംബര എംപിവിയുടെ എലൈറ്റ് പതിപ്പ് പുറത്തിറക്കി മെർസീഡിസ്

മൊത്തത്തിൽ, രൂപകൽപ്പനയും പ്രൊഫൈലും നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയ V ക്ലാസിന് സമാനമാണ്. അകത്തും, സീറ്റിങ് ഘടന മാറിയിട്ടില്ലെങ്കിലും, പുതിയ അപ്ഹോൾസ്റ്ററി, ഇന്റീരിയർ ഓപ്ഷണലായി നിർമ്മാതാക്കൾ നൽകുന്നു.

V ക്ലാസ് ആഢംബര എംപിവിയുടെ എലൈറ്റ് പതിപ്പ് പുറത്തിറക്കി മെർസീഡിസ്

17 ഇഞ്ച് അഞ്ച് ട്വിൻ സ്‌പോക്ക് ലൈറ്റ് അലോയ് വീലുകൾ സ്റ്റാൻഡേർഡായി വരുന്നു ഓപ്ഷണലായി 18 ഇഞ്ച് അഞ്ച് ട്വിൻ സ്‌പോക്ക് ലൈറ്റ് അലോയ് വീലുകളും കമ്പനി നൽകുന്നു.

V ക്ലാസ് ആഢംബര എംപിവിയുടെ എലൈറ്റ് പതിപ്പ് പുറത്തിറക്കി മെർസീഡിസ്

V ക്ലാസ് എലൈറ്റിന് കരുത്ത് നൽകുന്നത് പുതിയ 2.0 ലിറ്റർ ബിഎസ് 6 ഡീസൽ എഞ്ചിനാണ്. ഈ 1950 സിസി നാല് സിലിണ്ടർ എഞ്ചിൻ പഴയ എഞ്ചിനേക്കാൾ 17 ശതമാനം ഭാരം കുറഞ്ഞതാണ്.

V ക്ലാസ് ആഢംബര എംപിവിയുടെ എലൈറ്റ് പതിപ്പ് പുറത്തിറക്കി മെർസീഡിസ്

ഇത് 163 bhp കരുത്തും 380 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഒമ്പത് സ്പീഡ് ഓട്ടോ ഗിയർ‌ബോക്‌സുമായിട്ടാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്.

V ക്ലാസ് ആഢംബര എംപിവിയുടെ എലൈറ്റ് പതിപ്പ് പുറത്തിറക്കി മെർസീഡിസ്

മറ്റ് V ക്ലാസ് പതിപ്പുകളിലെ എഞ്ചിൻ 2,143 സിസി ഡീസൽ മോട്ടോറാണ്, ഇത് 164 bhp കരുത്തും 380 Nm torque ഉം സൃഷ്ടിക്കുന്നു. ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് വാഹനത്തിൽ വരുന്നത്.

V ക്ലാസ് ആഢംബര എംപിവിയുടെ എലൈറ്റ് പതിപ്പ് പുറത്തിറക്കി മെർസീഡിസ്

സുരക്ഷാ രംഗത്ത്, മെർസീഡിസ് V ക്ലാസ് നേരത്തെ മികച്ച ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിങ് നേടിയിരുന്നു. എട്ട് എയർബാഗുകൾ, ESP, ABS, EBD, ആക്റ്റീവ് പാർക്കിങ്, ക്രോസ് വിൻഡ് അസിസ്റ്റ്, അറ്റൻഷൻ അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിങ്ങനെ നീണ്ട സുരക്ഷാ സവിശേഷതകളുടെ പട്ടികയാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്.

V ക്ലാസ് ആഢംബര എംപിവിയുടെ എലൈറ്റ് പതിപ്പ് പുറത്തിറക്കി മെർസീഡിസ്

ആഢംബര ഹോട്ടലുകൾ / സ്പാകൾ / ഗോൾഫ് കോഴ്സുകൾ, വിവിധ സിനി-വ്യവസായ പ്രൊഫഷണലുകൾ എന്നിങ്ങനെ കോർപ്പറേറ്റ് ഉപഭോക്താകളിൽ നിന്ന് V ക്ലാസ് എലൈറ്റിന് ആവശ്യക്കാർ ഉണ്ടാവും.

V ക്ലാസ് ആഢംബര എംപിവിയുടെ എലൈറ്റ് പതിപ്പ് പുറത്തിറക്കി മെർസീഡിസ്

പിന്നിലെ സീറ്റിൽ V ക്ലാസ് നൽകുന്ന സമാനതകളില്ലാത്ത ആഢംബരവും സ്ഥലവും ഒരു ആഢംബര മൊബൈൽ ഓഫീസ് ആഗ്രഹിക്കുന്ന ആളുകൾക്കായി ഇത് ഏറ്റവും മികച്ച ഓപ്ഷനാക്കുന്നു.

V ക്ലാസ് ആഢംബര എംപിവിയുടെ എലൈറ്റ് പതിപ്പ് പുറത്തിറക്കി മെർസീഡിസ്

പ്രായോഗികമായി, ഇതുവരെ രാജ്യത്ത് V ക്ലാസിന് വിപണിയിൽ ഒരു മത്സരവുമില്ല. എന്നിരുന്നാലും, ടൊയോട്ട ഉടൻ തന്നെ വെൽ‌ഫയർ രാജ്യത്ത് വിപണിയിലെത്തിക്കാൻ ഉദ്ദേശിക്കുന്നുവെന്നും ഇത് V ക്ലാസിന്റെ ശക്തമായ എതിരാളിയായി മാറുമെന്നും റിപ്പോട്ടുകൾ സൂചിപ്പിക്കുന്നു.

Most Read Articles

Malayalam
English summary
New Mercedes V class Elite trim launched in India details. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X