നിസ്സാന്‍ കിക്ക്‌സിന് പുതിയ പ്രാരംഭ ഡീസല്‍ പതിപ്പ്

2019 ജനുവരിയില്‍ പുറത്തിറക്കിയ വാഹനത്തിന്റെ 132 യൂണിറ്റുകള്‍ മാത്രമാണ് ജൂലായില്‍ നിസ്സാന് വില്‍ക്കാന്‍ സാധിച്ചത്. വാഹനത്തിന്റെ വില്‍പ്പന കൂപ്പുകുത്തുന്ന സാഹചര്യത്തില്‍ നിലവിലെ പ്രാരംഭ പതിപ്പിനേക്കാള്‍ 96,000 രൂപ വിലക്കുറവില്‍ പുതിയ ഡീസല്‍ വകഭേദത്തെ പുറത്തിറക്കുകയാണ് നിസ്സാന്‍.

നിസ്സാന്‍ കിക്ക്സിന് പുതിയ പ്രാരംഭ ഡീസല്‍ പതിപ്പ്

നിസ്സാന്‍ കിക്ക്‌സ് XE എന്ന പേരിലാണ് പുതിയ വകഭേദത്തെ കമ്പനി പുറത്തിറക്കുന്നത്. 9.89 ലക്ഷം രൂപയാണ് XE -യുടെ എക്‌സ്-ഷോറൂം വില. വാഹനത്തിന്റെ XL, XV, XV പ്രീമിയം പതിപ്പുകള്‍ക്ക് പുതിയ ഫീച്ചറുകളും നല്‍കുന്നതിനൊപ്പം ഇവയുടെ വിലയും കമ്പനി 24,000 രൂപ വര്‍ദ്ധിപ്പിച്ചു.

നിസ്സാന്‍ കിക്ക്സിന് പുതിയ പ്രാരംഭ ഡീസല്‍ പതിപ്പ്

ഇരട്ട എയര്‍ബാഗുകള്‍, ABS, EBD, ബ്രേക്ക് അസിസ്റ്റ്, ഓട്ടോമാറ്റിക്ക് ഏസി, പിന്‍ ഏസി വെന്റുകള്‍, നാലു സ്പീക്കറുകള്‍ വരുന്ന ഇരട്ട ഡിന്‍ ഓഡിയോ സിസ്റ്റം, ഗ്ലൗബോക്ക്‌സ് കൂളിങ് സിസ്റ്റം, നിസ്സാന്‍ കണക്ട് സാങ്കേതിക വിദ്യ എന്നിവ നിര്‍മ്മാതാക്കള്‍ വാഹനത്തില്‍ നല്‍കുന്നു.

നിസ്സാന്‍ കിക്ക്സിന് പുതിയ പ്രാരംഭ ഡീസല്‍ പതിപ്പ്

അതോടൊപ്പം ചൈല്‍ഡ് ലോക്ക് ഉള്‍പ്പടെയുള്ള സെന്‍ട്രല്‍ ലോക്കിങ് സിസ്റ്റം, സ്പീഡ് സെന്‍സിങ് ഓട്ടോ ഡോര്‍ ലോക്ക്, ഇമ്പാക്ട് സെന്‍സിങ് ഓട്ടോ ഡോര്‍ അണ്‍ലോക്ക്, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവയും വാഹനത്തില്‍ വരുന്നു.

നിസ്സാന്‍ കിക്ക്സിന് പുതിയ പ്രാരംഭ ഡീസല്‍ പതിപ്പ്

11.09 ലക്ഷം രൂപയാണ് പുതിയ XL പതിപ്പിന്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുള്‍പ്പെട്ട പുതിയ 8.0 ഇഞ്ച് ആന്‍ഡ്രോയിഡി ഇന്‍ വെഹിക്കിള്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റമാണ്.

നിസ്സാന്‍ കിക്ക്സിന് പുതിയ പ്രാരംഭ ഡീസല്‍ പതിപ്പ്

ഇതിനൊപ്പം വോയിസ് റെകൊഗ്നിഷന്‍, സ്റ്റിയറിങ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോളുകള്‍, 17 ഇഞ്ച് അഞ്ച് സ്‌പോക്ക് മെഷീന്‍ കട്ട് അലോയി വീലുകള്‍, വെഹിക്കില്‍ ഡയനാമിക്ക് കണ്‍ട്രോള്‍, റൂഫ് റെയിലുകള്‍, ECO മോഡ് എന്നിവയാണ് പുതിയ XL പതിപ്പിന്റെ സവിശേഷതകള്‍.

നിസ്സാന്‍ കിക്ക്സിന് പുതിയ പ്രാരംഭ ഡീസല്‍ പതിപ്പ്

എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, സ്മാര്‍ട്ട് കീ എന്‍ട്രി, ഇലക്ട്രിക്കലായി നിയന്ത്രിക്കാന്‍ കഴിയുന്ന മിററുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ് എന്നിവയാണ് പുതിയ XV പതിപ്പിന്റെ സവിശേഷതകള്‍. 12.51 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില.

Most Read: ഹ്യുണ്ടായി വെന്യുവിനെ ജനപ്രിയമാക്കുന്നത് എന്തെല്ലാം

നിസ്സാന്‍ കിക്ക്സിന് പുതിയ പ്രാരംഭ ഡീസല്‍ പതിപ്പ്

13.69 ലക്ഷം രൂപ വില വരുന്ന XV പ്രീമിയം പതിപ്പില്‍ കാര്‍ബണ്‍ ഫിനിഷ് വരുന്ന ബ്ലാക്ക് ബ്രൗണ്‍ ഇരട്ട ടോണ്‍ അകത്തളമാണ് വാഹനത്തില്‍ വരുന്നത്. 360 ഡിഗ്രി എറൗണ്ട് വ്യൂ മോണിറ്റര്‍, വശങ്ങളില്‍ എയര്‍ബാഗുകള്‍, ലെതര്‍ സീറ്റുകളും, ലെതറില്‍ പൊതിഞ്ഞ ഡാഷ്‌ബോര്‍ഡ്, ഓട്ടോമാറ്റിക്ക് ഹെഡ്‌ലാമ്പ്, വശങ്ങളിലേക്ക് വെട്ടമെത്തിക്കുന്ന ഫോഗ് ലാമ്പുകള്‍, മഴ സെന്‍സ് ചെയ്യുന്ന വൈപ്പറുകള്‍ എന്നിങ്ങനെ നിരവധി പുതിയ ഫീച്ചറുകള്‍ വാഹനത്തിലുണ്ട്.

Most Read: കാത്തിരുന്നു മുഷിയേണ്ട; ജാവ വെബ്‌സൈറ്റില്‍ ഇനിമുതല്‍ ഡെലിവറി എസ്റ്റിമേറ്റര്‍

നിസ്സാന്‍ കിക്ക്സിന് പുതിയ പ്രാരംഭ ഡീസല്‍ പതിപ്പ്

106 bhp കരുത്തും 142 Nm torque ഉം സൃഷ്ടിക്കുന്ന 1.5 ലിറ്റര്‍ H4K പെട്രോള്‍ എഞ്ചിന്‍, 110 bhp കരുത്തും 240 Nm torque ഉം ഉത്പാദിപ്പിക്കുന്ന K9K DCi ഡീസല്‍ എഞ്ചിനുമാണ് കിക്ക്‌സില്‍ നിര്‍മ്മാതാക്കള്‍ നല്‍കുന്നത്.

Most Read: കിയ സെല്‍റ്റോസ്; അറിയേണ്ടതെല്ലാം

നിസ്സാന്‍ കിക്ക്സിന് പുതിയ പ്രാരംഭ ഡീസല്‍ പതിപ്പ്

അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് പെട്രോള്‍ എഞ്ചിനില്‍ വരുന്നത്, ഡീസല്‍ യൂണിറ്റില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ്. വാഹനത്തിന്റെ ഓട്ടോമാറ്റിക്ക് പതിപ്പിനെ പറ്റി കമ്പനി ഇതുവരെ പദ്ധതികളൊന്നും പുറത്തുവിട്ടിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാന്‍ #nissan
English summary
Nissan Kicks New Base ‘XE’ Variant Launched In India: Priced At Rs 9.89 Lakh. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X