Just In
- 1 hr ago ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
- 12 hrs ago തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- 15 hrs ago ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- 16 hrs ago പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
Don't Miss
- News സ്വര്‍ണം വീണു; വിലക്കുറവ് മുതലെടുക്കാം, ഏപ്രിലില്‍ വര്‍ധിച്ചത് എത്രയെന്ന് അറിയാമോ, ഇന്നത്തെ വില
- Sports T20 World Cup 2024: സഞ്ജുവിന് നീതി വേണം, ലോകകപ്പില്‍ സീറ്റ് നല്‍കൂ; ആവശ്യപ്പെട്ട് തരൂര്‍
- Lifestyle കാരണമില്ലെങ്കിലും ഉണ്ടാക്കിയെടുത്ത് വഴക്ക്; ദമ്പതികളുടെ വഴക്കിന് 10 സാധാരണ കാരണങ്ങള്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
- Finance കോൾ ഇന്ത്യ ഓഹരി 15% കുതിക്കും, ഇതാണ് കാരണം, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- Technology സൂക്ഷിച്ചാൽ ദുഖിക്കേണ്ട! സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Movies ഗബ്രിയുടെ നെഞ്ചത്തേക്ക് വീണ് ജിന്റോ, ടാസ്ക്കിനിടയിൽ നേർക്കുനേർ ആക്രമണം, ജിന്റോയോ ഗബ്രിയോ പുറത്തേക്ക്?
ബോംബിട്ടാലും തകരില്ല പുതിയ റേഞ്ച് റോവര്‍ സെന്റിനല്‍, മോദിയും വാങ്ങുമോ ഒരെണ്ണം?
ഇന്ത്യന്‍ പ്രധാനമന്ത്രി ഉള്‍പ്പടെ ലോകത്തെ നിരവധി നേതാക്കളാണ് ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ എസ്യുവികള് ഉപയോഗിക്കുന്നത്. ഇവയുടെ മഹത്തരമായ ശേഷി തന്നെയാണ് പല പ്രമുഖരെയും റേഞ്ച് റോവര്‍ എസ്യുവികള് തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നതും.
എന്നാലിപ്പോള്‍ പുതിയ റേഞ്ച് റോവര്‍ സെന്റിനല്‍ എസ്യുവി പുറത്തിറക്കിയിരിക്കുകയാണ് ലാന്‍ഡ് റോവര്‍. കവചിത വാഹനമായ റേഞ്ച് റോവര്‍ സെന്റിനല്‍ എത്തുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിലവിലെ റേഞ്ച് റോവര്‍ എസ്യുവിയില് നിന്ന് പുത്തന്‍ സെന്റിനലിലേക്ക് മാറുമോ?
ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളുടെ സ്പെഷല്‍ വൈഹിക്കിള്‍ വിഭാഗമാണ് പുത്തന്‍ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ സെന്റിനല്‍ ഒരുക്കിയിരിക്കുന്നത്.
Most Read:എക്കാലത്തേയും മികച്ച റെക്കോര്‍ഡ് കുറിച്ച് ടാറ്റ നെക്സോണ്‍, ഭീഷണിയില്ലാതെ മാരുതി ബ്രെസ്സ
നിലവിലെ റേഞ്ച് റോവറിന്റെ എല്ലാ രൂപഭാവങ്ങളുമുള്ള ഈ വാഹനത്തിന്റെ പ്രധാന സവിശേഷത ഇത് കവചിത വാഹനമായിരിക്കുമെന്നതാണ്. റേഞ്ച് റോവറിന്റെ ഉയര്‍ന്ന ശ്രേണി വാഹനമായ ഓട്ടോബയോഗ്രഫിയിലുള്ളതിന് സമാനമായിരിക്കും സെന്റിനല്‍ എസ്യുവിയിലെയും ഫീച്ചറുകള്‍.
ബ്രിട്ടനില്‍ മാര്‍ച്ച് അഞ്ചിന് നടക്കുന്ന ഹോം ഓഫീസ് സെക്യൂരിറ്റി ആന്‍ഡ് പോലീസിംഗ് ഷോയില്‍ ആയിരിക്കും പുത്തന്‍ പുത്തന്‍ റേഞ്ച് റോവര്‍ സെന്റിനല്‍ അരങ്ങേറ്റം കുറിക്കുക.
സാധാരണ വാഹനങ്ങളെയപേക്ഷിച്ച് കവചിത വാഹനങ്ങള്ക്കെപ്പോഴും ഭാരം കൂടുതലായിരിക്കും. അതിസുരക്ഷയ്ക്കായി ഇവയില്‍ പണികഴിപ്പിക്കുന്ന രക്ഷാകവചങ്ങളും ബുള്ളറ്റ് പ്രൂഫ് ചില്ലുകളുമാണ് ഈ ഭാരക്കൂടുതലിന് കാരണം.
5.0 ലിറ്റര്‍ ശേഷിയുള്ള സുപ്പര്‍ചാര്‍ജിംഗ് V8 പെട്രോള്‍ എഞ്ചിനാണ് പുതിയ റേഞ്ച് റോവര്‍ സെന്റിനലിലുള്ളത്. ഇത് 375 bhp കരുത്ത് നല്‍കുന്നതാണ്. റേഞ്ച് റോവറിന്റെ തന്നെ SV ഓട്ടോബയോഗ്രഫി എസ്യുവിയിലും സമാനമായ എഞ്ചിനാണുള്ളത്.
എന്നാല്‍, SV ഓട്ടോബയോഗ്രഫിയിലെ 5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജിംഗ് V8 എഞ്ചിന് 560 bhp കരുത്തും 700 Nm torque ഉം കുറിക്കുന്നു. നിലവിലെ സെന്റിനല്‍ എസ്യുവിയെക്കാളും ഏതാണ്ട് 39 bhp കരുത്ത് അധികം സൃഷ്ടിക്കാന്‍ പുത്തന്‍ റേഞ്ച് റോവര്‍ സെന്റിനലിന് കഴിയും.
V6 പെട്രോള്‍ എഞ്ചിനാണ് നിലവിലെ സെന്റിനല്‍ എസ്യുവിയിലുള്ളത്. പുതിയ റേഞ്ച് റോവര്‍ സെന്റിനലിന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം തൊടാന്‍ വെറും 10.4 സെക്കന്‍ഡുകള്‍ മതി.
Most Read:മാരുതി ബലെനോയോട് മത്സരിക്കാന്‍ ടാറ്റ ആള്‍ട്രോസ്, അറിയണം ഇക്കാര്യങ്ങള്‍
മണിക്കൂറില്‍ 193 കിലോമീറ്ററാണ് പുതിയ റേഞ്ച് റോവര്‍ സെന്റിനലിന്റെ പരമാവധി വേഗം. നൂതന സ്ഫോടക വസ്തുക്കളില്‍ നിന്നുള്ള ആക്രമണങ്ങള്‍ ചെറുക്കാനുള്ള VR8 ബാലിസ്റ്റിക്ക് സുരക്ഷ പുതിയ റേഞ്ച് റോവര്‍ സെന്റിനല്‍ എസ്യുവിയിലുണ്ട്.
ഓഫ് റോഡ് ഡ്രൈവിനുള്ള വാഹനത്തിന്റെ ശേഷി വീഡിയോയില്‍ നിന്ന് തന്നെ വ്യക്തമാണ്. ഇവ അടിയന്തര സാഹചര്യങ്ങളില്‍ മുഖ്യ പങ്ക് വഹിക്കും.
ഏത് തരത്തിലുള്ള വെള്ളക്കെട്ടുകളും മറികടക്കാനുള്ള പ്രാപ്തിയും ഈ എസ്യുവിയ്ക്കുള്ളതായി വീഡിയോയില്‍ കാണുന്നു. പുതിയ സെന്റിനല്‍ എസ്യുവിയില് റണ്‍-ഫ്ളാറ്റ് സംവിധാനവും ലാന്‍ഡ് റോവര്‍ സ്പെഷല്‍ വെഹിക്കിള്‍ വിഭാഗം ഒരുക്കിയിട്ടുണ്ട്.
വാഹനത്തിന്റെ ടയറിന് കേടുപാടുകള്‍ സംഭവിച്ചാലും മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ പരമാവധി 50 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ റണ്‍-ഫ്ളാറ്റ് സംവിധാനം സഹായിക്കും.
Most Read:ലോകത്തെ ഏറ്റവും വിലകൂടിയ കാറുമായി ബുഗാട്ടി
എല്‍ഇഡി ലൈറ്റിംഗ് സംവിധാനമാണ് ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ സെന്റിനലിന്റെ എക്സ്റ്റീരിയില്‍ ലഭിച്ചിട്ടുള്ളത്. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനായി സൈറണ്‍, എമര്‍ജന്‍സി ഫ്ളാഷറുകള്‍ എന്നിവയും വാഹനത്തില്‍ നിര്‍മ്മിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയ്ക്കായി എത്തുമോ പുതിയ റേഞ്ച് റോവര്‍ സെന്റിനല്‍?
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും വാഹനങ്ങള്‍ തിരഞ്ഞെടുക്കുന്നത് സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പാണ് (SPG). നേരത്തെ ഉയര്‍ന്ന സുരക്ഷയോട് കൂടിയ ബിഎംഡബ്യു 7 സീരീസ് സെഡാനായിരുന്നു പ്രധാനമന്ത്രിയുടെ വാഹനം.
നിലവില്‍ കവചിത വാഹനങ്ങളായ രണ്ട് റേഞ്ച് റോവര്‍ എസ്യുവികളാണ് ഉപയോഗിക്കുന്നത്. ഇതിലൊന്ന് മുന്തലമുറയില്പ്പെട്ടതും മറ്റേത് പ്രീ-ഫെയ്സ്ലിഫ്റ്റഡ് വകഭേദവുമാണ്. ഇതല്ലാതെ മറ്റൊരു കവചിത വാഹനമായ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ എസ്യുവിയിലും അദ്ദേഹം പൊതുപരിപാടികള്ക്കെത്തുന്നത് കാണാറുണ്ട്.