രണ്ട് വര്‍ഷത്തിനിടെ നാല് മോഡലുകള്‍ കൂടി, വിപണി പിടിക്കാനൊരുങ്ങി റെനോ

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യന്‍ വാഹന വിപണിയിലെ സജീവ സാന്നിധ്യമാണ് റെനോ. മിക്ക ശ്രേണിയിലുമുള്ള വാഹനങ്ങള്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിക്കാന്‍ സാധിച്ചിട്ടുണ്ട് ഈ ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കള്‍ക്ക്. എങ്കിലും അടുത്ത കാലത്തായി ചില റെനോ മോഡലുകള്‍ക്ക് വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്താനായില്ല. ഇത് കമ്പനിയ്ക്ക് ഇന്ത്യയിലുള്ള വില്‍പ്പനയില്‍ ഇടിവ് വരുത്താനും കാരണമായി.

രണ്ട് വര്‍ഷത്തിനിടെ നാല് മോഡലുകള്‍ കൂടി, വിപണി പിടിക്കാനൊരുങ്ങി റെനോ

റെനോ ക്വിഡിന് മാത്രമാണ് സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടുള്ളത്. കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയിലെ റെനോയുടെ വില്‍പ്പനയില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

രണ്ട് വര്‍ഷത്തിനിടെ നാല് മോഡലുകള്‍ കൂടി, വിപണി പിടിക്കാനൊരുങ്ങി റെനോ

പോയ സാമ്പത്തിക വര്‍ഷത്തില്‍ 22 ശതമാനത്തിന്റെ ഇടിവാണ് കമ്പനി നേരിട്ടത്. വെറും 82,000 പാസഞ്ചര്‍ വാഹനങ്ങള്‍ മാത്രമാണ് ഇക്കാലയളവില്‍ കമ്പനിയ്ക്ക് വില്‍ക്കാന്‍ സാധിച്ചത്. ആ പ്രശ്‌നത്തിനൊരു അറുതി വരുത്താന്‍ മുന്നിട്ടിറങ്ങിരിക്കുകയാണ് റെനോയിപ്പോള്‍.

Most Read:റോള്‍സ് റോയ്‌സ് കലിനന്‍ ഗരാജിലെത്തിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

രണ്ട് വര്‍ഷത്തിനിടെ നാല് മോഡലുകള്‍ കൂടി, വിപണി പിടിക്കാനൊരുങ്ങി റെനോ

അടുത്ത 15 മുതല്‍ 18 മാസങ്ങള്‍ക്കുള്ളില്‍ പുതിയ നാല് വാഹനങ്ങള്‍ വിപണിയിലെത്തിക്കുമെന്നാണ് റെനോ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ രണ്ട് പുതിയ മോഡലുകളും രണ്ട് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളുമാണുണ്ടാവുക. RBC & HBC എന്നിവയായിരിക്കും പുതിയ മോഡലുകള്‍.

രണ്ട് വര്‍ഷത്തിനിടെ നാല് മോഡലുകള്‍ കൂടി, വിപണി പിടിക്കാനൊരുങ്ങി റെനോ

വരാനിരിക്കുന്ന ട്രൈബര്‍ എംപിവിയെയാണ് കമ്പനി RBC എന്ന കോഡ് നാമത്തില്‍ വിളിക്കുന്നത്. എന്നാല്‍ വരാനിരിക്കുന്ന പുതിയ എസ്‌യുവിയ്ക്ക് കമ്പനി നല്‍കിയ കോഡ് നാമമാണ് HBC എന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് വര്‍ഷത്തിനിടെ നാല് മോഡലുകള്‍ കൂടി, വിപണി പിടിക്കാനൊരുങ്ങി റെനോ

പുതിയ എസ്‌യുവിയുടെ പേരിതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ഈ വര്‍ഷം സെപ്റ്റംബറോട് കൂടിയായിരിക്കും ട്രൈബര്‍ എംപിവി വിപണിയിലെത്തുക. 2020 -ലായിരിക്കും പുതിയ HBC എസ്‌യുവിയെ കമ്പനി വില്‍പ്പനയ്‌ക്കെത്തിക്കുക.

രണ്ട് വര്‍ഷത്തിനിടെ നാല് മോഡലുകള്‍ കൂടി, വിപണി പിടിക്കാനൊരുങ്ങി റെനോ

2020 ഡസ്റ്റര്‍, ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റ് എന്നിവയായിരിക്കും റെനോ പുറത്തിറക്കുന്ന ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍. ഈ വര്‍ഷം തന്നെ രണ്ട് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളെയും ഇന്ത്യന്‍ വിപണിയിലെത്തിക്കുമെന്ന് റെനോ അറിയിച്ചിട്ടുണ്ട്.

Most Read:രണ്ടുമാസം കൊണ്ട് CB300R യൂണിറ്റുകള്‍ മുഴുവന്‍ വിറ്റ് ഹോണ്ട

രണ്ട് വര്‍ഷത്തിനിടെ നാല് മോഡലുകള്‍ കൂടി, വിപണി പിടിക്കാനൊരുങ്ങി റെനോ

മൂന്നാം തലമുറ ഡസ്റ്ററിനെ ഇന്ത്യയിലെത്തിക്കാന്‍ പദ്ധതിയുണ്ടെന്ന് റെനോ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 2012 -ലാണ് ഡസ്റ്ററിനെ കമ്പനി ആദ്യമായി വിപണിയിലെത്തിച്ചത്.

രണ്ട് വര്‍ഷത്തിനിടെ നാല് മോഡലുകള്‍ കൂടി, വിപണി പിടിക്കാനൊരുങ്ങി റെനോ

ആരംഭത്തില്‍ വന്‍ വിജയമായിരുന്ന ഡസ്റ്ററിന് പിന്നീട് മുഖ്യമായ പരിഷ്‌കരണങ്ങള്‍ നല്‍കുന്നതില്‍ കമ്പനി പരാജയപ്പെട്ടു. പുതിയ മൂന്നാം തലമുറ ഡസ്റ്റര്‍ ഈ വര്‍ഷം തന്നെ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Source: ET Auto

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault To Add New Models To Its India Lineup — Announce Four New Models In Next Two Years: read in malayalam
Story first published: Wednesday, April 17, 2019, 15:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X