ഡസ്റ്ററിനെ പുതുക്കി റെനോ, ചിത്രങ്ങൾ പുറത്ത്

കഴിഞ്ഞ കുറെ മാസങ്ങളായി കോമ്പാക്റ്റ് എസ്‌യുവിയായ ഡസ്റ്ററിന്റ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ. ഡസ്റ്റര്‍ ഫെയ്‌സ്‌ലിഫ്റ്റ് ഉടന്‍ തന്നെ വില്‍പ്പനയ്‌ക്കെത്തുമെന്നതിന് സൂചന നല്‍കുകയാണ് അടുത്തിടെ പുറത്തുവന്ന എസ്‌യുവിയുടെ ചിത്രങ്ങള്‍.

ഡസ്റ്ററിനെ പുതുക്കി റെനോ, ചിത്രങ്ങൾ പുറത്ത്

പടിഞ്ഞാറന്‍ ഹിമാലയ മേഖലയില്‍ സോജി ലാ പാസിനടുത്ത് പരീക്ഷണയോട്ടം നടത്തുന്ന എസ്‌യുവിയുടെ ചിത്രങ്ങളാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. താത്ക്കാലിക നമ്പര്‍ പ്ലേറ്റാണ് എസ്‌യുവിയ്ക്കുണ്ടായിരുന്നത്.

ഡസ്റ്ററിനെ പുതുക്കി റെനോ, ചിത്രങ്ങൾ പുറത്ത്

ഒരുപിടി മാറ്റങ്ങളുമായാണ് പുതിയ റെനോ ഡസ്റ്റര്‍ ഫെയ്‌ലിഫ്റ്റിന്റെ വരവ്. ക്രോം പ്ലേറ്റിങ്ങൊടെയുള്ള പുത്തന്‍ ഗ്രില്‍, പരിഷ്‌കരിച്ച ഫോഗ് ലാമ്പ് ഹൗസിംഗ്, പുതിയ അലോയ് വീലുകള്‍, ടെയില്‍ ലാമ്പുകള്‍ എന്നിവയാണ് ഡസ്റ്റര്‍ ഫെയ്‌സ്‌ലിഫ്റ്റിലെ പ്രധാന മാറ്റങ്ങള്‍.

ഡസ്റ്ററിനെ പുതുക്കി റെനോ, ചിത്രങ്ങൾ പുറത്ത്

എസ്‌യുവിയുടെ മെക്കാനിക്കല്‍ വശങ്ങളില്‍ കമ്പനി പ്രധാന മാറ്റങ്ങളൊന്നും വരുത്താന്‍ സാധ്യതയില്ല. ഇപ്പോള്‍ ഡസ്റ്ററിന്റെ ആദ്യ തലമുറ മോഡലാണ് വില്‍പ്പനയ്ക്കുള്ളത്. പുതിയ ഡസ്റ്റര്‍ വരുന്നതോടെ നിലവില്‍ വിപണിയിലുള്ള ആദ്യ തലമുറ ഡസ്റ്ററിനെ കമ്പനി പിന്‍വലിക്കും.

ഡസ്റ്ററിനെ പുതുക്കി റെനോ, ചിത്രങ്ങൾ പുറത്ത്

ഏതാണ്ട് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെയായിരിക്കും എസ്‌യുവിയുടെ രണ്ടാം തലമുറ മോഡല്‍ വില്‍പ്പനയ്‌ക്കെത്തുക. ഇപ്പോള്‍ പരീക്ഷണയോട്ടം നടത്തുന്ന ഡസ്റ്റര്‍ ഫെയ്‌ലിഫ്റ്റ് 1.6 ലിറ്റര്‍ പെട്രോള്‍ യൂണിറ്റാണ്.

ഡസ്റ്ററിനെ പുതുക്കി റെനോ, ചിത്രങ്ങൾ പുറത്ത്

അഞ്ച് സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളിലാവും പുതിയ റെനോ ഡസ്റ്റര്‍ ഫെയ്‌ലിഫ്‌റ്റെത്തുക. 104 bhp കരുത്തും 140 Nm torque ഉം പരമാവധി കുറിക്കാന്‍ കഴിവുള്ളതാണീ പെട്രോള്‍ യൂണിറ്റ്.

Most Read: കുടിവെള്ളം ഉപയോഗിച്ച് കാര്‍ കഴുകി, വിരാട് കോഹ്‌ലിക്ക് പിഴ

ഡസ്റ്ററിനെ പുതുക്കി റെനോ, ചിത്രങ്ങൾ പുറത്ത്

ഇത് കൂടാതെ 1.5 ലിറ്റര്‍ K9K ടര്‍ബോചാര്‍ജിംഗ് ഡീസല്‍ യൂണിറ്റിലും പുതിയ ഡസ്റ്ററെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് തരത്തിലുള്ള ട്യൂണിംഗ് ആയിരിക്കും ഈ എഞ്ചിനിലുണ്ടാവുക.

Most Read: നിലംപതിച്ച് ടാറ്റ ടിഗോര്‍ വില്‍പ്പന

ഡസ്റ്ററിനെ പുതുക്കി റെനോ, ചിത്രങ്ങൾ പുറത്ത്

85 bhp-200 Nm torque, 108 bhp-240 Nm torque യഥാക്രമേണ സൃഷ്ടിക്കുന്നവയായിരിക്കുമിവ. താഴ്ന്ന ഡീസല്‍ വകഭേദത്തിന് അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഉയര്‍ന്ന ഡീസല്‍ വകഭേദത്തിന് ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളും ഉണ്ടാവും.

Most Read: ട്യൂബ്‌ലെസ് കഴിഞ്ഞു, ഇനി എയര്‍ലെസ് ടയറുകളുടെ കാലം

ഡസ്റ്ററിനെ പുതുക്കി റെനോ, ചിത്രങ്ങൾ പുറത്ത്

ഉയര്‍ന്ന ഡീസല്‍ വകഭേദത്തില്‍ ഓള്‍വീല്‍ ഡ്രൈവ് സംവിധാനം കമ്പനി ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. ഓള്‍വീല്‍ ഡ്രൈവ് സംവിധാനത്തെ കൂടാതെ ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇഎസ്പി, ഇന്‍ഡിപെന്‍ഡന്റ് റിയര്‍ സസ്‌പെന്‍ഷന്‍ എന്നീ ഫീച്ചറുകളും പുതിയ റെനോ ഡസ്റ്റര്‍ ഫെയ്‌ലിഫ്റ്റിലുണ്ടാവും.

ഡസ്റ്ററിനെ പുതുക്കി റെനോ, ചിത്രങ്ങൾ പുറത്ത്

പ്രീ- ഫെയ്‌ലിഫ്റ്റ് പതിപ്പിന് സമാനമായ വിലയില്‍ തന്നെ പുതിയ ഡസ്റ്റര്‍ ഫെയ്‌ലിഫ്റ്റിനെയും വില്‍പ്പനയ്‌ക്കെത്തിക്കാനാവും റെനോ ശ്രമിക്കുക. ദില്ലി എക്‌സ്‌ഷോറൂം പ്രകാരം എട്ട് ലക്ഷം രൂപയാണ് നിലവില്‍ വില്‍പ്പനയ്ക്കുള്ള റെനോ ഡസ്റ്ററിന്റെ വില.

Image Courtesy: Digvijay Singh

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
All New Renault Duster SUV Facelift Spotted In Himalayas. Read In Malayalam
Story first published: Monday, June 10, 2019, 10:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X