മാരുതി എസ്-പ്രസ്സോയ്ക്ക് വെല്ലുവിളിയുമായി റെനോ ക്ലൈമ്പര്‍ ഫെയ്‌സ്‌ലിഫ്റ്റ്

മാരുതി ആള്‍ട്ടോയുടെ വില്‍പ്പനയില്‍ ചെറിയ ഒരു സ്വാധീനം ചെലുത്തിയ വാഹനമായിരുന്നു റെനോയുടെ ക്വിഡ്. എസ്-പ്രസ്സോ എന്നൊരു പുതിയ ഹാച്ച്ബാക്കിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് മാരുതി.

മാരുതി എസ്-പ്രസ്സോയ്ക്ക് വെല്ലുവിളിയുമായി റെനോ ക്ലൈമ്പര്‍ ഫെയ്‌സ്‌ലിഫ്റ്റ്

എസ്-പ്രെസ്സോയ്‌ക്കൊപ്പം പിടിക്കാന്‍ ക്വിഡിന് സാധിക്കില്ലെന്ന് മനസ്സിലാക്കിയതോടെയാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ക്വിഡ് ക്ലൈമ്പറിന്റെ ഫെയ്‌സ് ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. പുതിയ പതിപ്പിന്റെ ചിത്രങ്ങളും പുറത്തുവന്നു.

മാരുതി എസ്-പ്രസ്സോയ്ക്ക് വെല്ലുവിളിയുമായി റെനോ ക്ലൈമ്പര്‍ ഫെയ്‌സ്‌ലിഫ്റ്റ്

മുന്‍വശം അടിമുടി മാറ്റത്തോടെയാണ് ക്ലൈമ്പറിന്റെ ഫെയ്‌സ് ലിഫ്റ്റ് പതിപ്പ് വിപണിയില്‍ എത്തുന്നത്. ചൈനയില്‍ പുറത്തിറങ്ങിയ ഇലക്ട്രിക്ക് ക്വിഡിന്റെതിന് സമാനമായ മുന്‍വശം തന്നെയാണ് പുതിയ ക്ലൈമ്പറിന്റെ ഫെയ്‌സ് ലിഫ്റ്റ് പതിപ്പിനും കമ്പനി നല്‍കിയിരിക്കുന്നത്.

മാരുതി എസ്-പ്രസ്സോയ്ക്ക് വെല്ലുവിളിയുമായി റെനോ ക്ലൈമ്പര്‍ ഫെയ്‌സ്‌ലിഫ്റ്റ്

മുന്‍വശത്തെ ഹെഡ്‌ലാമ്പിലെ ഡിസൈനില്‍ വന്നിരിക്കുന്ന മാറ്റം തന്നെയാണ് ആദ്യം ശ്രദ്ധയില്‍പ്പെടുക. ഹെഡ്‌ലാമ്പില്‍ വരുത്തിയിരിക്കുന്ന മാറ്റം ദുരെ നിന്ന് നോക്കുമ്പോള്‍ ഒരു എസ് യുവിയുടെ വലിപ്പം തന്നെയാണ് കാറിന് നല്‍കുന്നത്.

മാരുതി എസ്-പ്രസ്സോയ്ക്ക് വെല്ലുവിളിയുമായി റെനോ ക്ലൈമ്പര്‍ ഫെയ്‌സ്‌ലിഫ്റ്റ്

ടാറ്റയുടെ ഹാരിയറിലാണ് ഈ ഡിസൈന്‍ ആദ്യം അവതരിപ്പിക്കുന്നത്. പിന്നാലെ എംജി ഹെക്ടറിലും, കിയ സെല്‍റ്റോസിലും, ഹ്യുണ്ടായി വെന്യവിലും ഈ ഡിസൈന്‍ ഇടംപിടിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ക്ലൈമ്പറിലും ഡിസൈന്‍ ഇടംപിടിച്ചിരിക്കുന്നത്.

മാരുതി എസ്-പ്രസ്സോയ്ക്ക് വെല്ലുവിളിയുമായി റെനോ ക്ലൈമ്പര്‍ ഫെയ്‌സ്‌ലിഫ്റ്റ്

മറ്റ് സവിശേഷതകള്‍ ഒന്നും തന്നെ കാറില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാലും 2020 ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കുന്ന അതേ ഫീച്ചറുകള്‍ ക്ലൈമ്പറിലും നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2020 ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിന് സമാനമായിരിക്കും ക്ലൈബറിന്റെയും അകത്തളവും, എഞ്ചിനും, ഫീച്ചറുകളും.

മാരുതി എസ്-പ്രസ്സോയ്ക്ക് വെല്ലുവിളിയുമായി റെനോ ക്ലൈമ്പര്‍ ഫെയ്‌സ്‌ലിഫ്റ്റ്

ചെറു കാര്‍ ശ്രേണിയില്‍ ക്വിഡിന്റെ ഗംഭീര വിജയത്തിന് ശേഷം രൂപത്തില്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്തിയാണ് ക്വിഡ് ക്ലൈമ്പര്‍ എന്ന പതിപ്പിനെ ആദ്യം പുറത്തിറക്കുന്നത്. മാനുവല്‍ ഓട്ടോമാറ്റിക് പതിപ്പുകളില്‍ ക്ലൈമ്പര്‍ നിരത്തിലെത്തിയിരുന്നു.

Most Read: ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്

മാരുതി എസ്-പ്രസ്സോയ്ക്ക് വെല്ലുവിളിയുമായി റെനോ ക്ലൈമ്പര്‍ ഫെയ്‌സ്‌ലിഫ്റ്റ്

0.8 ലിറ്റര്‍ ക്വിഡ്, 1.0 ലിറ്റര്‍ ക്വിഡ്, ഈസി-ആര്‍ ക്വിഡ് എന്നിവയ്ക്ക് ശേഷം ക്വിഡ് ശ്രേണിയില്‍ പുറത്തിറങ്ങുന്ന നാലാമന് ക്ലൈബര്‍. 4.30 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. ഓട്ടോമാറ്റിക് പതിപ്പിന് വില 4.60 ലക്ഷവും. 2016 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലായിരുന്നു ക്ലൈമ്പര്‍ റെനോ ആദ്യമായി അവതരിപ്പിച്ചത്.

Most Read: മാരുതി എസ്സ്-പ്രെസ്സോയുടെ ബുക്കിങ് സെപ്തംബർ 25 മുതൽ ആരംഭിക്കും

മാരുതി എസ്-പ്രസ്സോയ്ക്ക് വെല്ലുവിളിയുമായി റെനോ ക്ലൈമ്പര്‍ ഫെയ്‌സ്‌ലിഫ്റ്റ്

മാസീവ് ലുക്ക് നല്‍കാന്‍ രൂപത്തില്‍ ചില്ലറ മാറ്റങ്ങള്‍ മാത്രമാണ് പുതിയ ക്വിഡില്‍ റെനോ വരുത്തിയത്. എഞ്ചിന്‍ കരുത്തില്‍ മാറ്റമില്ല, 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ എഞ്ചിന്‍ പരമാവധി 5500 rpm -ല്‍ 67 bhp കരുത്തും 4250 rpm -ല്‍ 91 Nm torque ഉം സൃഷ്ടിക്കും.

Most Read: ഓണക്കാലത്ത് വാഹനങ്ങള്‍ക്ക് വമ്പിച്ച ഓഫറുകള്‍ നല്‍കി റെനോ

മാരുതി എസ്-പ്രസ്സോയ്ക്ക് വെല്ലുവിളിയുമായി റെനോ ക്ലൈമ്പര്‍ ഫെയ്‌സ്‌ലിഫ്റ്റ്

അധികം വൈകാതെ 2020 ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് റെനോ. അടുത്തിടെ വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ചൈനയില്‍ വിപണിയില്‍ അവതരിപ്പിച്ച ക്വിഡിന്റെ ഇലക്ട്രിക്ക് K-ZE കണ്‍സെപ്റ്റിലാണ് പുതിയ പതിപ്പ് എത്തുന്നത്.

മാരുതി എസ്-പ്രസ്സോയ്ക്ക് വെല്ലുവിളിയുമായി റെനോ ക്ലൈമ്പര്‍ ഫെയ്‌സ്‌ലിഫ്റ്റ്

നേര്‍ത്ത എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേടൈം റണ്ണിങ് ലാമ്പുകള്‍, സ്‌കിഡ് പ്ലെയ്റ്റ് തുടങ്ങിയവ പുതിയ പതിപ്പിലെ സവിശേഷതകളാണ്.

മാരുതി എസ്-പ്രസ്സോയ്ക്ക് വെല്ലുവിളിയുമായി റെനോ ക്ലൈമ്പര്‍ ഫെയ്‌സ്‌ലിഫ്റ്റ്

വാഹനത്തിന് കൂടുതല്‍ സ്പോര്‍ട്ടി ഭാവം നല്‍കുന്നതിന് C- ആകൃതിയിലുള്ള എല്‍ഇഡി ടെയ്ല്‍ ലാമ്പും പുതിയ ഡിസൈനിലുള്ള ബംമ്പറും ഇടം പിടിച്ചേക്കും. അകത്തളത്തിലും നിരവധി മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മാരുതി എസ്-പ്രസ്സോയ്ക്ക് വെല്ലുവിളിയുമായി റെനോ ക്ലൈമ്പര്‍ ഫെയ്‌സ്‌ലിഫ്റ്റ്

ട്രൈബറില്‍ നല്‍കിയിരിക്കുന്ന രീതിയിലുള്ള പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും, 8 ഇഞ്ചിന്റെ വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും അകത്തളത്തിലെ സവിശേഷതയാണ്. ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ബ്ലുടൂത്ത് കണക്ടിവിറ്റി എന്നിവയെ പിന്തുണയ്ക്കും.

മാരുതി എസ്-പ്രസ്സോയ്ക്ക് വെല്ലുവിളിയുമായി റെനോ ക്ലൈമ്പര്‍ ഫെയ്‌സ്‌ലിഫ്റ്റ്

പുതിയ ഡിസൈനിലുള്ള എസി വെന്റുകള്‍, പിയാനോ ബ്ലാക്ക് നിറത്തിലുള്ള സ്റ്റിയറിങ് വിലും പുതിയ പതിപ്പില്‍ ഇടം പിടിക്കും. സുരക്ഷ വര്‍ധിപ്പിച്ച പതിപ്പിനെയാകും കമ്പനി വിപണിയില്‍ അവതരിപ്പിക്കുക. 2019 ഒക്ടോബര്‍ മുതല്‍ ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്മെന്റ് പ്രോഗ്രാം (BNVSAP) നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ എത്തിയിരുന്നു.

മാരുതി എസ്-പ്രസ്സോയ്ക്ക് വെല്ലുവിളിയുമായി റെനോ ക്ലൈമ്പര്‍ ഫെയ്‌സ്‌ലിഫ്റ്റ്

ഡ്രൈവര്‍ എയര്‍ബാഗ്, സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്ക്, ELR സീറ്റ് ബെല്‍റ്റ്, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, വേഗ മുന്നറിയിപ്പ് സംവിധാനം തുടങ്ങിയ സംവിധാനങ്ങളും പുതിയ ക്വിഡില്‍ സ്ഥാനം പിടിച്ചേക്കും. 2014 -ല്‍ ക്വിഡിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചതു മുതല്‍ റെനോയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറാണ്.

Source: Gaadiwaadi

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
New Renault Kwid Climber facelift spy pictures testing ahead of India launch. Read more in Malayalam.
Story first published: Saturday, September 21, 2019, 15:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X