റെനോ ക്വിഡ് എംപിവിയാകുമ്പോള്‍, പുതിയ ട്രൈബറിന്റെ ചിത്രങ്ങള്‍ പുറത്ത്

ക്വിഡ് ഹാച്ച്ബാക്കിനെ അടിസ്ഥാനപ്പെടുത്തി പുതിയൊരു എംപിവി. ട്രൈബറിനെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് റെനോ. ക്വിഡ് പുറത്തിറങ്ങുന്ന CMF-A പ്ലാറ്റ്‌ഫോമില്‍ ട്രൈബര്‍ എംപിവി ഒരുങ്ങുമ്പോള്‍ വിപണി ആകാംക്ഷ പൂണ്ടുനില്‍ക്കുന്നു. പരീക്ഷണയോട്ടം തുടരുന്നുണ്ടെങ്കിലും മോഡല്‍ ഏറെക്കുറെ ഉത്പാദനസജ്ജമാണ്.

റെനോ ക്വിഡ് എംപിവിയാകുമ്പോള്‍, പുതിയ ട്രൈബറിന്റെ ചിത്രങ്ങള്‍ പുറത്ത്

മാരുതി ഈക്കോ, ഡാറ്റ്‌സന്‍ ഗോ പ്ലസ് എന്നിവരുടെ വിപണിയില്‍ നോട്ടമിട്ട് റെനോ ട്രൈബര്‍ ഇങ്ങെത്തും. പ്ലാറ്റ്‌ഫോമും എഞ്ചിനും ഗിയര്‍ബോക്‌സും പങ്കിടുമെങ്കിലും ക്വിഡിനെക്കാള്‍ ഉയര്‍ന്ന വിലനിലവാരം ട്രൈബര്‍ പുലര്‍ത്തുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട മോഡല്‍ വരാനിരിക്കുന്ന ട്രൈബറിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിക്കഴിഞ്ഞു.

റെനോ ക്വിഡ് എംപിവിയാകുമ്പോള്‍, പുതിയ ട്രൈബറിന്റെ ചിത്രങ്ങള്‍ പുറത്ത്

ടോള്‍ ബോയ് ഡിസൈനാണ് എംപിവിക്ക്. നികുതിയാനുകൂല്യങ്ങള്‍ക്കായി നാലു മീറ്ററില്‍ താഴെ ട്രൈബറിന്റെ നീളം റെനോ പരിമിതപ്പെടുത്തി. ഇന്ത്യന്‍ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി കൂടുതല്‍ പ്രായോഗികമായ ഡിസൈന്‍ ഭാഷ്യമാണ് ട്രൈബര്‍ പിന്തുടരുന്നത്. ക്വിഡിന്റെ നിഴലാട്ടങ്ങള്‍ എംപിവിയില്‍ പ്രതീക്ഷിക്കാം.

Most Read: കയറ്റത്തില്‍ കിതച്ച് ഫോര്‍ഡ് എന്‍ഡവര്‍, ഉയരം കീഴടക്കി ടൊയോട്ട ഫോര്‍ച്യൂണറും മഹീന്ദ്ര ഥാറും — വീഡിയോ

റെനോ ക്വിഡ് എംപിവിയാകുമ്പോള്‍, പുതിയ ട്രൈബറിന്റെ ചിത്രങ്ങള്‍ പുറത്ത്

ക്വിഡ് ഹാച്ച്ബാക്കിലെ 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ട്രൈബറിലും തുടിക്കും. 75 bhp കരുത്തും 100 Nm torque -മായിരിക്കും എഞ്ചിന്‍ സൃഷ്ടിക്കുക. 67 bhp കരുത്തും 91 Nm torque -മാണ് ക്വിഡ് പരമാവധി കുറിക്കുന്നത്. മുന്‍ വീല്‍ ഡ്രൈവ് സംവിധാനം ട്രൈബറില്‍ അടിസ്ഥാന വിശേഷമായി നിലകൊള്ളും.

റെനോ ക്വിഡ് എംപിവിയാകുമ്പോള്‍, പുതിയ ട്രൈബറിന്റെ ചിത്രങ്ങള്‍ പുറത്ത്

അഞ്ചു സ്പീഡ് മാനുവല്‍, അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ എംപിവിയില്‍ പ്രതീക്ഷിക്കാം. ഏഴു പേര്‍ക്കിരിക്കാവുന്ന വിധമാണ് ട്രൈബറിലെ സീറ്റ് ഘടന. ഇതേസമയം, ആവശ്യമെങ്കില്‍ മൂന്നാംനിര ഊരിമാറ്റാനുള്ള സൗകര്യം കമ്പനി ഉറപ്പുവരുത്തും. അതായത് കൂടുതല്‍ ലഗ്ഗേജുള്ള അവസരങ്ങളില്‍ മൂന്നാംനിര സീറ്റുകള്‍ ഉടമകള്‍ക്ക് തന്നെ ഊരിമാറ്റാം.

റെനോ ക്വിഡ് എംപിവിയാകുമ്പോള്‍, പുതിയ ട്രൈബറിന്റെ ചിത്രങ്ങള്‍ പുറത്ത്

ശ്രേണിയില്‍ മറ്റൊരു എംപിവിയും പ്രായോഗികമായ ഇത്തരമൊരു സൗകര്യം അവകാശപ്പെടുന്നില്ല. റെനോയുടെ മീഡിയനാവ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമായിരിക്കും ട്രൈബറില്‍ ഇടംപിടിക്കുക. മത്സരം കണക്കിലെടുത്ത് അകത്തളത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കാന്‍ കമ്പനി പ്രത്യേകം ശ്രദ്ധിക്കും.

Most Read: പത്തുലക്ഷത്തിന് താഴെ ഏറ്റവും സുരക്ഷയുള്ള കാറുകള്‍ (ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് അടിസ്ഥാനപ്പെടുത്തി)

റെനോ ക്വിഡ് എംപിവിയാകുമ്പോള്‍, പുതിയ ട്രൈബറിന്റെ ചിത്രങ്ങള്‍ പുറത്ത്

വൈവിധ്യമാര്‍ന്ന നിറപ്പകിട്ടില്‍ അകത്തളം ഒരുങ്ങുമെന്ന് സൂചനയുണ്ട്. പ്രാബല്യത്തില്‍ വരാനിരിക്കുന്ന ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം ചട്ടങ്ങള്‍ പാലിച്ചാകും ട്രൈബര്‍ വിപണിയിലെത്തുക. ഡ്രൈവര്‍ എയര്‍ബാഗ്, എബിഎസ്, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, വേഗ മുന്നറിയിപ്പ് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവ അടിസ്ഥാന ഫീച്ചറുകളായി വാഹനങ്ങളില്‍ ഒരുങ്ങണമെന്നാണ് പുതിയ സുരക്ഷാ ചട്ടം.

റെനോ ക്വിഡ് എംപിവിയാകുമ്പോള്‍, പുതിയ ട്രൈബറിന്റെ ചിത്രങ്ങള്‍ പുറത്ത്

ഒരുപക്ഷെ ഭാരത് സ്റ്റേജ് VI നിലവാരവും റെനോ ട്രൈബര്‍ പുലര്‍ത്തും. ഇന്ത്യയില്‍ റെനോയുടെ ഏറ്റവും വലിയ ഹിറ്റ് കാറാണ് ക്വിഡ്. ഇതേ വിജയം ക്വിഡിനെ അടിസ്ഥാനപ്പെടുത്തിയുള്ള ട്രൈബറും ആവര്‍ത്തിക്കുമെന്ന് കമ്പനി ഉറച്ചുവിശ്വസിക്കുന്നു. ട്രൈബറിന് പിന്നാലെ പുത്തന്‍ ഡസ്റ്ററിനെ വിപണിയില്‍ യാഥാര്‍ത്ഥ്യമാക്കാനും റെനോയ്ക്ക് പദ്ധതിയുണ്ട്.

Spy Image Source: Auto Punditz

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault #Spy Pics
English summary
New Renault Triber Spied Testing Again. Read in Malayalam.
Story first published: Tuesday, April 16, 2019, 12:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X