Just In
- 23 min ago ലോകം ഇനി ബജാജിനെ ഉറ്റുനോക്കും! ഇതുപോലൊരു ടൂവീലര്‍ ഇതുവരെ ആരും പുറത്തിറക്കിയിട്ടില്ല
- 48 min ago ഥാറിന്റെ 'അപ്പൻ തമ്പുരാൻ'; മുഖംമിനുക്കി ജീപ്പ് റാങ്ലറിന്റെ എഴുന്നള്ളത്ത്; വില കേട്ടാൽ ഞെട്ടും
- 1 hr ago 2024 ജീപ്പ് റാങ്ലർ ഫെയ്സ്ലിഫ്റ്റിൻ്റെ വീഡിയോ റിവ്യൂ കാണാം
- 2 hrs ago എൻഫീൽഡിന്റെ വില്ലനാവാൻ ഓസ്ട്രിയൻ മുതലാളി, കിടിലൻ ബൈക്കുകളുമായി ബ്രിക്സ്റ്റൺ ഇന്ത്യയിലേക്ക്
Don't Miss
- Sports T20 World Cup 2024: ഇതു അതു തന്നെ, സഞ്ജുവും ലോകകപ്പിന്! കോള്‍ വന്നു? നിര്‍ണായക സൂചന
- News തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ ആണ്; പക്ഷേ മമിത ബൈജുവിന് ഇത്തവണ വോട്ടില്ല
- Finance കീശ ചോരില്ല, ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ്, നേട്ടം എത്രയാണെന്ന് നോക്കാം
- Lifestyle ദാമ്പത്യത്തിലെ ഈ അഞ്ച് പ്രശ്നങ്ങളാണ് വിവാഹ മോചനത്തിന് കാരണം
- Movies നിങ്ങളുടെ കൂടെ 13 വര്‍ഷമായെന്ന് സുപ്രിയ! അന്ന് നമ്മളും കുട്ടികളെങ്കില്‍ ഇന്നൊരു കുട്ടിയുടെ മാതാപിതാക്കളായി!
- Technology ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
പുതിയ സിപ്ട്രോൺ ഇലക്ടിക്ക് വാഹന സാങ്കേതികവിദ്യയുമായി ടാറ്റ മോട്ടോഴ്സ്
ഇന്ത്യയിൽ പുതിയ ഇലക്ടിക്ക് വാഹന സാങ്കേതികവിദ്യ പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്സ്. സിപ്ട്രോൺ എന്ന പേരിലാണ് പുതിയ ആശയം കമ്പനി അവതരിപ്പിക്കുന്നത്. പുതിയ സിപ്ട്രോൺ സാങ്കേതികവിദ്യ ഭാവിയിൽ ടാറ്റയുടെ എല്ലാ ഇലക്ട്രിക്ക് കാറുകളുടെയും ഭാഗമാകുമെന്ന് പറയപ്പെടുന്നു.
കൂടാതെ അടുത്ത വർഷം ഇന്ത്യൻ വിപണിയിൽ പുതിയൊരു ഇലക്ട്രിക്ക് കാർ പുറത്തിറക്കുമെന്നും ടാറ്റ മോട്ടോഴ്സ് സ്ഥിരീകരിച്ചു. പുതിയ ടാറ്റ ഇലക്ട്രിക്ക് കാർ ബ്രാൻഡിന്റെ പുതിയ സിപ്ട്രോൺ ഇവി സാങ്കേതികവിദ്യയെ അവതരിപ്പിക്കും.
ടാറ്റയുടെ ആഗോള എഞ്ചിനീയറിംഗ് ശൃംഖല തന്നെ രൂപകൽപ്പന ചെയ്ത ഈ അത്യാധുനിക സാങ്കേതിക ബ്രാൻഡായ സിപ്ട്രോൺ അവതരിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ടാറ്റ മോട്ടോഴ്സ് സിഇഒയും എംഡിയുമായ ഗുണ്ടർ ബട്ട്ഷെക് പറഞ്ഞു.
ഞങ്ങളുടെ ഭാവി ഇലക്ട്രിക്ക് വാഹന ലൈനപ്പിൽ ഈ സാങ്കേതികവിദ്യ ആവേശകരമായ ഡ്രൈവിംഗ് അനുഭവം നൽകും. ഒരു ദശലക്ഷം കിലോമീറ്റർ കർശനമായി പരീക്ഷിച്ച സിപ്ട്രോൺ സാങ്കേതികവിദ്യ മികച്ച രീതിയിൽ തെളിയിക്കപ്പെട്ടതും നൂതനവും വിശ്വസനീയവുമാണെന്നും ഗുണ്ടർ ബട്ട്ഷെക് അഭിപ്രായപ്പെട്ടു.
ടാറ്റ മോട്ടോഴ്സിൽ നിന്നുള്ള ഭാവിയിലെ എല്ലാ ഇലക്ട്രിക്ക് കാറുകൾക്കും കാര്യക്ഷമമായ ഉയർന്ന വോൾട്ടേജ് സംവിധാനം, ദൈർഘ്യമേറിയ ബാറ്ററി ശ്രേണി, ഫാസ്റ്റ് ചാർജിംഗ് കഴിവുകൾ, സിപ്പി ഡ്രൈവിംഗ് പ്രകടനം എന്നിവ നൽകുന്ന ഇവി പവർട്രെയിൻ സാങ്കേതികവിദ്യയാണ് സിപ്ട്രോൺ.
എട്ട് വർഷത്തെ വാറണ്ടിയോടെയാണ് പുതിയ എഞ്ചിൻ വാഗ്ദാനം ചെയ്യുന്നത്. സിപ്ട്രോൺ സാങ്കേതികവിദ്യ കാര്യക്ഷമമായ മാഗ്നറ്റ് എസി മോട്ടോറുമായാണ് വരുന്നത്. ഇത് എല്ലായ്പ്പോഴും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും പറയപ്പെടുന്നു. അതേസമയം പൊടി, വാട്ടർപ്രൂഫ് ബാറ്ററി സംവിധാനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു.
Most Read: ഹീറോ ലെക്ട്രോ ഇലക്ട്രിക്ക് ബൈക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു
പുതിയ ഇലക്ട്രിക്ക് വാഹന സാങ്കേതികവിദ്യ പുനര്ജ്ജനകമായ ബ്രേക്കിംഗുള്ള എല്ലാ പുതിയ ടാറ്റ ഇലക്ട്രിക്ക് കാറുകളും വാഗ്ദാനം ചെയ്യും. കൂടുതൽ അവബോധം പകരുന്നതിനായി ടാറ്റ മോട്ടോഴ്സ് സിപ്ട്രോൺ ഫ്രീഡം 2.0 ക്യാമ്പെയിനും ഇതോടൊപ്പം അവതരിപ്പിച്ചു.
Most Read: മാരുതി XL6 അടിസ്ഥാനമാക്കി ടൊയോട്ടയുടെ റീബാഡ്ജഡ് എർട്ടിഗ
ഭാവിയിലെ ഇലക്ട്രിക്ക് കാറുകൾ ശ്രേണി ഉത്കണ്ഠയടക്കം നിരവധി തടസ്സങ്ങൾ എങ്ങനെ തരണം ചെയ്യാമെന്ന് ഇത് എടുത്തുകാണിക്കുന്നു. നിലവിൽ ടാറ്റ മോട്ടോഴ്സ് ടിഗോറിന്റെ ഇലക്ട്രിക്ക് പതിപ്പ് ഇന്ത്യൻ വിപണിയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ടാറ്റ ടിഗോർ ഇവി നിലവിൽ ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കും മറ്റ് സർക്കാർ സ്ഥാപനങ്ങൾക്കും ലഭ്യമാണ്.
Most Read: ഏഥർ 340 ഇലക്ട്രിക്ക് സ്കൂട്ടർ പിൻവലിച്ചു
അവരുടെ ജനപ്രിയ കോംപാക്റ്റ്-എസ്യുവിയായ നെക്സോണിന്റെ ഇലക്ട്രിക്ക് പതിപ്പിലും കമ്പനി പ്രവർത്തിക്കുന്നുണ്ട. ടാറ്റ നെക്സോൺ ഇവി അടുത്ത വർഷം വിൽപ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഹ്യുണ്ടായി കോന ഇവി, വരാനിരിക്കുന്ന എംജി eZS, മഹീന്ദ്ര e-XUV300 എന്നിവയ്ക്ക് എതിരാളികളാകും.