നെക്‌സോണിന്റെ സ്‌പെഷ്യല്‍ എഡീഷന്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

കോംപാക്ട് എസ്‌യുവിയായ നെക്‌സോണിന്റെ സ്‌പെഷ്യല്‍ എഡീഷന്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ മോട്ടോര്‍സ്. സാധാരണ ഉത്സവ സീസണുകളില്‍ കാര്‍, ബൈക്ക് എന്നിവയുടെ സ്‌പെഷ്യല്‍ എഡീഷന്‍ പതിപ്പുകളെ നിര്‍മ്മാതാക്കളെ കമ്പനികള്‍ വിപണിയില്‍ എത്തിക്കാറുണ്ട്.

നെക്‌സോണിന്റെ സ്‌പെഷ്യല്‍ എഡീഷന്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

സ്‌പെഷ്യല്‍ എഡീഷന്‍ പതിപ്പിനെ അവതരിപ്പിച്ച് വിപണിയില്‍ ഒരു തിരിച്ച് വരവാണ് ടാറ്റ ലക്ഷ്യമിടുന്നത്. വാഹന വിപണി അതിന്റെ ഏറ്റവും മോശമായ ഒരു അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്.സ്‌പെഷ്യല്‍ എഡീഷന്‍ പതിപ്പിനെ അവതരിപ്പിച്ച് ഇതിനെ ഒരു പരിധി വരെ മറികടക്കാം എന്നാണ് കമ്പനിയുടെ പ്രതീക്ഷ.

നെക്‌സോണിന്റെ സ്‌പെഷ്യല്‍ എഡീഷന്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

നേരത്തെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ടാറ്റ മണ്‍സൂണ്‍ മെയിന്റെനന്‍സ് പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നു. ടാറ്റയുടെ ഒപ്പം തന്നെ മറ്റ് നിര്‍മ്മാതാക്കളും തെരഞ്ഞടുത്ത് ചില മോഡലുകള്‍ക്ക് നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു.

നെക്‌സോണിന്റെ സ്‌പെഷ്യല്‍ എഡീഷന്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

ക്രാസ് എന്ന് പേരിട്ടിരിക്കുന്ന നെക്‌സോണിന്റെ പുതിയ സ്‌പെഷ്യല്‍ എഡീഷന്‍ പതിപ്പിനെ ഉടന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി. പുതിയ പതിപ്പിന്റെ ടീസറും കഴിഞ്ഞ ദിവസം കമ്പനി പുറത്തിറക്കി. എന്നാല്‍ വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

നെക്‌സോണിന്റെ സ്‌പെഷ്യല്‍ എഡീഷന്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

കഴിഞ്ഞ വര്‍ഷവും സ്‌പെഷ്യല്‍ എഡീഷന്‍ പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. വിപണിയില്‍ എത്തിയതിന്റെ ആദ്യ വാര്‍ഷികം പ്രമാണിച്ചായിരുന്നു ടാറ്റ മോട്ടോഴ്‌സ് സ്‌പെഷ്യല്‍ എഡീഷന്‍ പതിപ്പിനെ അവതരിപ്പിച്ചത്. അന്നും സ്‌പെഷ്യല്‍ എഡീഷന്‍ പതിപ്പിന് നെക്‌സോണ്‍ ക്രാസ് എന്നായിരുന്നു കമ്പനി നല്‍കിയ പേര്.

നെക്‌സോണിന്റെ സ്‌പെഷ്യല്‍ എഡീഷന്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

ക്രാസ്, ക്രാസ് പ്ലസ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളില്‍ വാഹനം വില്‍പ്പനയ്ക്ക് എത്തിയിരുന്നു. ചെറിയ മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി കാറില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. മെക്കാനിക്കല്‍ ഫീച്ചേഴ്‌സിലും മാറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

നെക്‌സോണിന്റെ സ്‌പെഷ്യല്‍ എഡീഷന്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

അന്ന് അവതരിപ്പിച്ചതുപോലെ പുതിയ സ്‌പെഷ്യല്‍ എഡീഷന്‍ പതിപ്പിനും കമ്പനി കറുപ്പ് തന്നെ പ്രാഥമിക നിറമായി പരിഗണിച്ചേക്കും. എന്നാല്‍ മേല്‍ക്കൂരയുടെ നിറം എന്തെന്ന കാര്യത്തില്‍ വ്യക്തതയില്ല. ടീസര്‍ പ്രകാരം ചിലപ്പോള്‍ റെഡ് അഥവാ ഓറഞ്ച് നിറം കമ്പനി നല്‍കിയേക്കും.

Most Read:റിവോള്‍ട്ട് RV400 -ന്റെ ഈ സവിശേഷതകള്‍ അറിഞ്ഞിരിക്കണം

നെക്‌സോണിന്റെ സ്‌പെഷ്യല്‍ എഡീഷന്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

പുറംമോടിയിലും അകത്തുമായി ആകെ 10 മാറ്റങ്ങളോടെയാണ് സ്‌പെഷ്യല്‍ എഡീഷന്‍ കഴിഞ്ഞ വര്‍ഷം വിപണിയില്‍ എത്തിയിരുന്നത്. വിവിധ ഭാഗങ്ങളില്‍ നിയോ ഗ്രീന്‍ ടച്ചിനൊപ്പം കറുപ്പില്‍ മുങ്ങിക്കുളിച്ചാണ് വാഹനത്തിന്റെ രൂപം.

Most Read:എഞ്ചിന്‍ പണിയൊന്നുമില്ലാതെ അഞ്ച് ലക്ഷം കിലോമീറ്റര്‍ പൂര്‍ത്തീകരിച്ച് ടാറ്റ ഇന്‍ഡിക്ക

നെക്‌സോണിന്റെ സ്‌പെഷ്യല്‍ എഡീഷന്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

സോണിക് - സില്‍വര്‍ ഡ്യുവല്‍ ടോണ്‍ റൂഫ് വാഹനത്തിന് ഒരു സ്‌പോര്‍ട്ടി ഭാവം നല്‍കിയിരുന്നു.ലിമിറ്റഡ് എഡിഷനെ ഓര്‍മ്മപ്പെടുത്താന്‍ മുന്നിലും പിന്നിലും സെന്റര്‍ കണ്‍സോളിലും ക്രേസ് ബാഡ്ജിങ്ങുകളും ടാറ്റ നല്‍കി.

Most Read:സെല്‍റ്റോസിന് പിന്നാലെ ഗ്രാന്‍ഡ് കാര്‍ണിവല്‍ എംപിവിയുമായി കിയ

നെക്‌സോണിന്റെ സ്‌പെഷ്യല്‍ എഡീഷന്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

മിറര്‍, വീല്‍, ഗ്രില്‍, എയര്‍ വെന്റ്‌സ്, സെന്റര്‍ കണ്‍സോള്‍, സീറ്റ് കുഷ്യന്‍ എന്നിവയിലെല്ലാം നിയോ ഗ്രീന്‍ നിറം പ്രകടമായി കാണാമായിരുന്നു. പിയാനോ ബ്ലാക്ക് ഫിനിഷിലാണ് ഡാഷ്‌ബോര്‍ഡും ഡിസൈന്‍ ചെയ്തിരുന്നത്.

നെക്‌സോണിന്റെ സ്‌പെഷ്യല്‍ എഡീഷന്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

ഹൈവേകളിലെ കാര്യക്ഷമമായ ക്രൂസിങ്ങിനായി ഇക്കോ മോഡ്, നഗരത്തിരക്കിനായി സിറ്റി മോഡ്, കൂടുതല്‍ പ്രകടനക്ഷമതയ്ക്കായി സ്‌പോര്‍ട് മോഡ് എന്നിവയും നെക്‌സോണ്‍ ക്രാസിലുണ്ട്.

നെക്‌സോണിന്റെ സ്‌പെഷ്യല്‍ എഡീഷന്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

ഹര്‍മാന്റെ നാലു സ്പീക്കര്‍ ഇന്‍ഫൊടെയ്ന്‍മെന്റ്, ബ്ലൂടൂത്ത്, സ്റ്റീയറിങ്ങില്‍ ഘടിപ്പിച്ച കണ്‍ട്രോള്‍, പിന്നില്‍ എയര്‍ വെന്റ് സഹിതം ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റബ്ള്‍ ഫോള്‍ഡബ്ള്‍ മിറര്‍, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, മള്‍ട്ടി യൂട്ടിലിറ്റി ഗ്ലൗ ബോക്‌സ് എന്നിവയെല്ലാം ക്രസിലെ സവിശേഷതകളാണ്.

നെക്‌സോണിന്റെ സ്‌പെഷ്യല്‍ എഡീഷന്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

108 bhp പവറും 170 Nm torque ഉം സൃഷ്ടിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും 108 bhp പവറും 260 Nm torque ഉം സൃഷ്ടിക്കുന്ന 1.5 ലിറ്റര്‍ ടാര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനുമാണ് നെക്‌സോണ്‍ ക്രേസിനും കരുത്ത് നല്‍കിയിരുന്നത്.

നെക്‌സോണിന്റെ സ്‌പെഷ്യല്‍ എഡീഷന്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

ആറു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാണു ട്രാന്‍സ്മിഷന്‍. രാജ്യത്ത് ഏറ്റവുമധികം വില്‍പ്പനയുള്ള കോംപാക്ട് എസ്‌യുവികളില്‍ ഒന്നാണ് നെക്‌സോണ്‍. വിപണിയില്‍ എത്തിയതുമുതല്‍ മികച്ച പ്രതികരണമാണ് നെക്‌സേണിന് ലഭിച്ചിരുന്നത്.

നെക്‌സോണിന്റെ സ്‌പെഷ്യല്‍ എഡീഷന്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

എന്നാല്‍ അടുത്തിടെ ഉണ്ടായ മാന്ദ്യം ടാറ്റയുടെ വിപണിയെയും തളര്‍ത്തി. അതേടൊപ്പം ഹ്യുണ്ടായി വെന്യുവില്‍ നിന്നും മഹീന്ദ്രയുടെ XUV300 ഉം വിപണിയില്‍ എത്തിയതോടെ നെക്‌സോണിന്റെ വിപണിയെ കാര്യമായി ബാധിക്കുകയും ചെയ്തു. വില്‍പ്പനയില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുകയും ചെയ്തു.

നെക്‌സോണിന്റെ സ്‌പെഷ്യല്‍ എഡീഷന്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

ഉടന്‍ തന്നെ നെക്‌സോണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ടാറ്റ. ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്തുന്നതുവരെ സ്‌പെഷ്യല്‍ എഡീഷന്‍ പതിപ്പിനെ അവതരിപ്പിച്ച് മാന്ദ്യത്തെ നേരിടുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.

Most Read Articles

Malayalam
English summary
New Tata Nexon Kraz edition teased. Read more in Malayalam.
Story first published: Wednesday, September 4, 2019, 19:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X