2020 ടാറ്റ ടിയാഗൊ ഫെയിസ്‌ലിഫ്റ്റിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

ടാറ്റ മോട്ടോർസിന്റെ ജനപ്രിയ ഹാച്ച്ബാക്കായ ടിയാഗൊയുടെ ഫെയിസ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയിലെത്തിക്കാൻ തയ്യാറെടുക്കുകയാണ് കമ്പനി. അതിന്റെ ഭാഗമായി വാഹനത്തിന്റെ പരീക്ഷണ ഓട്ട പ്രക്രിയയിലാണ് ടാറ്റ. ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതിനു മുന്നോടിയായി വാഹനത്തിന്റെ ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പ്രചരിച്ചു.

2020 ടാറ്റ ടിയാഗൊ ഫെയിസ്‌ലിഫ്റ്റിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

പുതിയ സ്പൈ ചിത്രങ്ങൾ ഹാച്ച്ബാക്കിന്റെ പുതിയ ഫ്രണ്ട് ഡിസൈൻ വെളിപ്പെടുത്തുന്നു. വരാനിരിക്കുന്ന ഹാച്ച്ബാക്കിൽ പുതുക്കിയ ഇന്റീരിയറും ബാഹ്യ രൂപകൽപ്പനയും ഉണ്ടാകുമെന്ന് വ്യക്തമാണ്. ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പുതിയ ഡിസൈനാണ് വാഹനത്തിന് നൽകിയിരിക്കുന്നത്.

2020 ടാറ്റ ടിയാഗൊ ഫെയിസ്‌ലിഫ്റ്റിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

മുൻവശത്തെ നവീകരണത്തിൽ എൽഇഡി ഡിആർഎല്ലുകളുള്ള പുതിയ ഹെഡ് ലാമ്പുകൾ ഉൾപ്പെടുന്നു. കൂടാതെ ഫ്രണ്ട് ബമ്പറുകളും ഫോഗ് ലാമ്പ് രൂപകൽപ്പനയും പരിഷ്‌ക്കരിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

2020 ടാറ്റ ടിയാഗൊ ഫെയിസ്‌ലിഫ്റ്റിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

2020 ടിയാഗൊ ഹാച്ച്ബാക്കിൽ പുതുക്കിയ റിയർ ബമ്പറുകളും പുതിയ ടെയിൽ ലാമ്പ് ക്ലസ്റ്റർ ഡിസൈനും ഉണ്ട്. വരാനിരിക്കുന്ന ഹാച്ച്ബാക്കിന്റെ സ്പൈ വീഡിയോ പുതിയ ഡ്യുവൽ ടോൺ അലോയ് വീൽ ഡിസൈനും വെളിപ്പെടുത്തുന്നു. ടാറ്റ ഹാച്ച്ബാക്കിലേക്ക് വരുത്തിയ പുതിയ പുനരവലോകനം 2020 ടിഗോർ കോംപാക്ട് സെഡാനിലേക്കും ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2020 ടാറ്റ ടിയാഗൊ ഫെയിസ്‌ലിഫ്റ്റിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

പെട്രോൾ എഞ്ചിനിൽ മാത്രമാകും 2020 ടാറ്റ ടിയാഗൊ വിപണിയിലെത്തുക. നിലവിലെ മോഡൽ ടിയാഗൊയിലും ടിഗോറിലും വാഗ്ദാനം ചെയ്യുന്ന ചെറിയ ശേഷിയുള്ള ഡീസൽ എഞ്ചിനുകൾ ബി‌എസ്‌-VI കംപ്ലയിന്റായി മുന്നോട്ട് കൊണ്ടുപോകില്ലെന്ന് കമ്പനി നേരത്തെ സ്ഥിരീകരിച്ചിരുന്നു. വരാനിരിക്കുന്ന മലിനീകരണ മാനദണ്ഡങ്ങൾ പാലിച്ച് എഞ്ചിൻ പരിഷ്ക്കരിക്കുന്നനുള്ള ഉയർന്ന ചെലവാണ് ഇതിന് കാരണം.

2020 ടാറ്റ ടിയാഗൊ ഫെയിസ്‌ലിഫ്റ്റിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

നിലവിലെ ഹാച്ച്ബാക്കിൽ അവതരിപ്പിച്ചിരിക്കുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ബി‌എസ്-VI-ന് അനുസൃതമായി മുന്നോട്ട് കൊണ്ടുപോകും. ഈ 1.2 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ 84 bhp കരുത്തും 114 Nm torque ഉം ഉത്പാദിപ്പിക്കും. പവർ, torque കണക്കുകൾ ബി‌എസ്-VI മോഡലിലും സമാനമായിരിക്കും.

2020 ടാറ്റ ടിയാഗൊ ഫെയിസ്‌ലിഫ്റ്റിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ അഞ്ച് സ്പീഡ് AMT ഓട്ടോമാറ്റിക്ക് ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കും. വരാനിരിക്കുന്ന ഹാച്ച്ബാക്കിലും സമാന ഗിയർ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read: 2020 ഓട്ടോ എക്സ്പോയിൽ മാറ്റുരയ്ക്കാൻ എത്തുന്ന എസ്‌യുവികൾ

2020 ടാറ്റ ടിയാഗൊ ഫെയിസ്‌ലിഫ്റ്റിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

കൂടാതെ ഫെയിസ്‌ലിഫ്റ്റ് മോഡലിന്റെ അകത്തളവും മാറ്റങ്ങൾക്ക് വിധേയമായേക്കും. ആൽ‌ട്രോസ് ഹാച്ച്ബാക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഇന്റീരിയർ മാറ്റങ്ങളാകുമെന്നാണ് പ്രതീക്ഷ. അതായത് പുതിയ ഹാച്ച്ബാക്കിലെ മാറ്റങ്ങൾ ക്യാബിനെ കൂടുതൽ പ്രീമിയമാക്കുന്നതിന് സഹായിക്കും.

Most Read: ക്യൂട്ട് ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ബജാജ്

2020 ടാറ്റ ടിയാഗൊ ഫെയിസ്‌ലിഫ്റ്റിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

ഇതിൽ നവീകരിച്ച സീറ്റ് ഫാബ്രിക്ക് ഡിസൈൻ, മനോഹരമായ ക്യാബിൻ അനുഭവം വർധിപ്പിക്കുന്നതിന് സോഫ്റ്റ് ടച്ച് പ്ലാസ്റ്റിക് എന്നിവയെല്ലാം ഉൾപ്പെടും. 2020 ടിയാഗൊയിൽ ആൻഡ്രോയിഡ്, ആപ്പിൾ സ്മാർട്ട്‌ഫോൺ പിന്തുണക്കുന്ന ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സംവിധാനം അവതരിപ്പിക്കുന്നത് തുടരും. നിലവിലെ മോഡലിൽ എട്ട് സ്പീക്കർ ഓഡിയോ സിസ്റ്റവും ടാറ്റ നൽകുന്നു.

Most Read: കുറഞ്ഞ ചെലവില്‍ വിപണിയില്‍ എത്തുന്ന ഇലക്ട്രിക്ക് വാഹനങ്ങള്‍

2020 ടാറ്റ ടിയാഗൊ ഫെയിസ്‌ലിഫ്റ്റിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

ടാറ്റാ മോട്ടോർസ് അടുത്തിടെ ടിയാഗൊയുടെയും ടിഗോറിന്റെയും ഉയർന്ന വകഭേദങ്ങൾക്ക് പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഉപയോഗിച്ച് പരിഷ്ക്കരിച്ചിട്ടുണ്ട്. അതോടൊപ്പം വരാനിരിക്കുന്ന മോഡലിൽ റിവേഴ്സ് പാർക്കിംഗ് ക്യാമറയും വാഗ്ദാനം ചെയ്യും. നിലവിലെ മോഡലിലുള്ള സുരക്ഷാ ഉപകരണങ്ങൾ 2020 പതിപ്പിലും ഉണ്ടാകും. എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

2020 ടാറ്റ ടിയാഗൊ ഫെയിസ്‌ലിഫ്റ്റിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

തങ്ങളുടെ ശ്രേണിയിലെ മോഡലുകൾ ബി‌എസ്-VI കംപ്ലയിന്റിലേക്ക് പരിഷ്ക്കരിക്കുന്നതിനൊപ്പം ഇന്ത്യൻ വിപണിയിൽ പുതിയ ഇലക്ട്രിക്ക് വാഹനങ്ങൾ വികസിപ്പിക്കുന്നതിനും ടാറ്റ മോട്ടോർസ് പ്രവർത്തിക്കുന്നു. ടിഗോർ കോംപാക്റ്റ് സെഡാന്റെ ഇലക്ട്രിക്ക് വകഭേദം ഇതിനകം തന്നെ കമ്പനി വിപണിയിലെത്തിച്ചിട്ടുണ്ട്.

2020 ടാറ്റ ടിയാഗൊ ഫെയിസ്‌ലിഫ്റ്റിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

ടിഗോർ ഇവി സ്പോർട്സ് പൂർണ ചാർജിൽ 213 കിലോമീറ്റർ പരിധി വരെ അവകാശപ്പെടുന്നു. കൂടാതെ രണ്ട് ഡ്രൈവിംഗ് മോഡുകളുമായാണ് വാഹനം വരുന്നത്.

Source: Area of Interest/YouTube

Most Read Articles

Malayalam
English summary
2020 Tata Tiago Spied Testing Ahead Of Its Debut At The Auto Expo. Read more Malayalam
Story first published: Monday, November 4, 2019, 15:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X