ചെറുകാര്‍ വിപണി പിടിക്കാന്‍ ടൊയോട്ട, തുടക്കം പുതിയ എത്തിയോസില്‍ നിന്ന്

ഇന്ത്യന്‍ ചെറുകാര്‍ വിപണി പിടിക്കാന്‍ ടൊയോട്ട ഒരുക്കംകൂട്ടുന്നു. എത്തിയോസ് സെഡാന്‍, എത്തിയോസ് ലിവ ഹാച്ച്ബാക്ക് മോഡലുകള്‍ പരിഷ്‌കരിച്ച് കളംനിറയാനാണ് ഇക്കുറി ടൊയോട്ടയുടെ പദ്ധതി. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങളും BNVSAP (ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം) ചട്ടങ്ങളും കര്‍ശനമാവുന്ന സാഹചര്യത്തില്‍ ഈ രണ്ടുമോഡലുകളെയും കമ്പനിക്ക് പുതുക്കേണ്ടതായുണ്ട്.

ചെറുകാര്‍ വിപണി പിടിക്കാന്‍ ടൊയോട്ട, തുടക്കം പുതിയ എത്തിയോസില്‍ നിന്ന്

ഇന്ത്യന്‍ ചെറുകാര്‍ നിരയില്‍ എത്തിയോസ്, എത്തിയോസ് ലിവ കാറുകള്‍ മാത്രമാണ് ജാപ്പനീസ് നിര്‍മ്മാതാക്കളുടെ പ്രതിനിധികള്‍. പുതുതലമുറ എത്തിയോസ്, ലിവ പതിപ്പുകള്‍ക്ക് പുറമെ മറ്റൊരു പ്രാരംഭ മോഡലിനെക്കൂടി ഇന്ത്യയില്‍ കൊണ്ടുവരാനുള്ള സാധ്യത ടൊയോട്ട ഇപ്പോള്‍ തേടുന്നുണ്ടൈന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മാസാകാഷു യോഷിമുറ പറഞ്ഞു.

ചെറുകാര്‍ വിപണി പിടിക്കാന്‍ ടൊയോട്ട, തുടക്കം പുതിയ എത്തിയോസില്‍ നിന്ന്

നിലവില്‍ ആറുവര്‍ഷത്തെ പഴക്കമുണ്ട് എത്തിയോസ് സെഡാനും ലിവ ഹാച്ച്ബാക്കിനും ഇന്ത്യയില്‍. ഈ ആക്ഷേപം പുതുതലമുറ പതിപ്പുകള്‍ പൂര്‍ണ്ണമായി പരിഹരിക്കും. ബജറ്റ് കാര്‍ വിപണി പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരു കാറുകളെയും കമ്പനി അവതരിപ്പിച്ചത്. പക്ഷെ ഉദ്ദേശിച്ച ഫലമുണ്ടായില്ല.

ചെറുകാര്‍ വിപണി പിടിക്കാന്‍ ടൊയോട്ട, തുടക്കം പുതിയ എത്തിയോസില്‍ നിന്ന്

പ്രധാനമായും ടാക്‌സി വിപണിയിലാണ് എത്തിയോസും ലിവയും തിളങ്ങിയത്. ഇന്നും ടാക്‌സി മേഖലയില്‍ ഇരു മോഡലുകള്‍ക്കും ആവശ്യക്കാരേറെയാണ്. എന്തായാലും പെട്രോള്‍, പെട്രോള്‍ ഹൈബ്രിഡ്, സിഎന്‍ജി പതിപ്പുകളെ പുതുതലമുറ എത്തിയോസിലും ലിവയിലും പ്രതീക്ഷിക്കാം. മലിനീകരണ നിയന്ത്രണ നിയമം പിടിമുറുക്കുന്ന സന്ദര്‍ഭത്തില്‍ എത്തിയോസിനും ലിവയ്ക്കും ഡീസല്‍ പതിപ്പ് നല്‍കേണ്ടതില്ലെന്ന തീരമാനത്തിലാവും ടൊയോട്ട എത്തുക.

ചെറുകാര്‍ വിപണി പിടിക്കാന്‍ ടൊയോട്ട, തുടക്കം പുതിയ എത്തിയോസില്‍ നിന്ന്

അകമെയും പുറമെയും കാര്യമായ അഴിച്ചുപ്പണികള്‍ ഇരു കാറുകള്‍ക്കും സംഭവിക്കും. പഴഞ്ചനെന്ന പേരുദോഷം മാറ്റാന്‍ ഈ നടപടികള്‍ അനിവാര്യമാണ്. സുരക്ഷയ്ക്കും കൂടുതല്‍ മുന്‍കരുതലുകള്‍ കമ്പനി സ്വീകരിക്കും. രാജ്യത്തെ സുരക്ഷിതമായ കാറുകളുടെ പട്ടികയില്‍ എത്തിയോസ്, ലിവ മോഡലുകള്‍ നിലവില്‍ ഇടംകണ്ടെത്തുന്നുണ്ട്. പുതുതലമുറയും ഈ ചരിത്രം ആവര്‍ത്തിക്കുമെന്നാണ് വിലയിരുത്തല്‍.

ചെറുകാര്‍ വിപണി പിടിക്കാന്‍ ടൊയോട്ട, തുടക്കം പുതിയ എത്തിയോസില്‍ നിന്ന്

ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മാരുതിയുമായുള്ള കൂട്ടുകെട്ടിനെ അടിസ്ഥാനപ്പെടുത്തിയാവും ലിവയ്ക്ക് താഴെ മറ്റൊരു പ്രാരംഭ മോഡലിനെ അവതരിപ്പിക്കാനാണ് കമ്പനിയുടെ ആലോചന. അതേസമയം ടൊയോട്ടയ്ക്ക് കീഴിലുള്ള ഡായിറ്റ്‌സുവില്‍ നിന്നുമൊരു ചെറുകാറിനെ തിരഞ്ഞെടുത്ത് ഇവിടെ അവതരിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കള്ളയാനാവില്ല.

Source: Economic Times

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Etios And Etios Liva Models To Receive Major Updates Soon. Read in Malayalam.
Story first published: Monday, February 11, 2019, 17:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X