ഫോക്‌സ്‌വാഗണ്‍ പോളോ GT ഫെയ്‌സ്‌ലിഫ്റ്റ് ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും

കുറച്ചു നാളുകളായി ഇന്ത്യന്‍ വിപമിയിലേക്കുള്ള പോളോ GT -യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ പണിപ്പുരയിലാണ് ഫോക്‌സ്‌വാഗണ്‍. ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന് മുമ്പായി നിരവധി അവസരങ്ങളില്‍ മൂടി പൊതിഞ്ഞ് പരീക്ഷണയോട്ടം നടത്തുന്ന വാഹനം പലതവണ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഫോക്‌സ്‌വാഗണ്‍ പോളോ GT ഫെയ്‌സ്‌ലിഫ്റ്റ് ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും

കഴിഞ്ഞ ദിവസമാണ് കമ്പനി അധികൃതര്‍ വാഹനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കു വയ്ച്ചത്. അടുത്ത മൂന്ന് നാല് മാസത്തിനുള്ളില്‍ പോളോ GT -യെ വിപണിയിലെത്തിക്കാനുള്ള ഒരുക്കങ്ങളിലാണ് ഫോക്‌സ്‌വാഗണ്‍. നിലവില്‍ പ്രചാരത്തിലുള്ള മോഡലിന്റെ പരിഷ്‌കരിച്ച പതിപ്പാവും പുതിയ പോളോ GT.

ഫോക്‌സ്‌വാഗണ്‍ പോളോ GT ഫെയ്‌സ്‌ലിഫ്റ്റ് ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും

നിരവധി കോസ്‌മെറ്റിക്ക്, മെക്കാനിക്കള്‍ പരിഷ്‌കാരങ്ങളോടെയാവും 2019 ഫോക്‌സ്‌വാഗണ്‍ പോളോ GT ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറങ്ങുക. പോളോ GTI ഹോട്ട് ഹാച്ചില്‍ നിന്നും കടംകൊണ്ട പുതിയ ഫ്രണ്ട് ഗ്രില്ല് ഡിസൈനാണ് മുന്‍ വശത്തെ പ്രധാന മാറ്റം.

ഫോക്‌സ്‌വാഗണ്‍ പോളോ GT ഫെയ്‌സ്‌ലിഫ്റ്റ് ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും

ഫ്രെണ്ട് ഗ്രില്ല് കഴിഞ്ഞാല്‍ എല്‍ഇഡി ഡേ റ്റൈം റണ്ണിങ് ലൈറ്റുകളോടു കൂടിയ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, മുന്‍ പിന്‍ ബമ്പറുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവയ്ക്കാണ് മാറ്റം വരുന്നത്. ഇവയെല്ലാം തന്നെ GTI പതിപ്പില്‍ നിന്ന് കടം കൊണ്ടതാണ്.

ഫോക്‌സ്‌വാഗണ്‍ പോളോ GT ഫെയ്‌സ്‌ലിഫ്റ്റ് ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും

പുതിയ പോളോ GT -യുടെ അകത്തളത്തിനും കാര്യമായ മാറ്റങ്ങള്‍ സംഭവിക്കാം. കൂടുതല്‍ മോഡേണ്‍, സ്‌പോര്‍ടി, പ്രീമിയം അനുഭവം നല്‍കുന്നതാവുമിത്. 2019 പോളോ GT ഫെയ്‌സ്‌ലിഫ്റ്റിന്റെ ഉള്‍വശം സ്‌പോര്‍ടി ബ്ലാക്ക് നിറത്തിലാവും വരുന്നതെന്ന് പ്രതീക്ഷിക്കാം.

ഫോക്‌സ്‌വാഗണ്‍ പോളോ GT ഫെയ്‌സ്‌ലിഫ്റ്റ് ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും

അകത്തളത്തിലെ ഇരുണ്ട നിറത്തിനോട് വിപരീതമായ നിറത്തിലുള്ള നിറത്തിലുള്ള സ്റ്റിച്ചിങ്ങും, പുതിയ ഫീച്ചറുകളും, നൂതന സാങ്കേതിക വിദ്യയും വാഹനത്തിലുണ്ടാവും.

ഫോക്‌സ്‌വാഗണ്‍ പോളോ GT ഫെയ്‌സ്‌ലിഫ്റ്റ് ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും

പുതിയ 1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാവും പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലെ പ്രധാനമാറ്റം. നിലവില്‍ വിപണിയിലുള്ള 1.2 ലിറ്റര്‍ TSI യൂണിറ്റിനെ പുതിയ എഞ്ചിന്‍ പകരംവയ്ക്കും.

Most Read: റെനോ ട്രൈബര്‍ ബുക്കിങ് ആഗസ്റ്റ് 17 -ന് ആരംഭിക്കും

ഫോക്‌സ്‌വാഗണ്‍ പോളോ GT ഫെയ്‌സ്‌ലിഫ്റ്റ് ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും

എഞ്ചിന്റെ പൂര്‍ണ്ണമായ കരുത്തും മറ്റു വിവരങ്ങളും ഇതുവരെ നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറങ്ങുന്നതിനോടടുത്ത് ഇവ പുറത്തു വിടുമെന്ന് പ്രതീക്ഷിക്കാം.

Most Read: മാരുതി വാഗണ്‍ആര്‍ ഇലക്ട്രിക്ക് സ്വകാര്യ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാനാവില്ല

ഫോക്‌സ്‌വാഗണ്‍ പോളോ GT ഫെയ്‌സ്‌ലിഫ്റ്റ് ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും

ഉടന്‍ പ്രാബല്യത്തില്‍ വരുന്ന മലിനീകരണ നിരോധന ചട്ടങ്ങള്‍ പ്രകാരം ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിനാവും വാഹനത്തില്‍ വരുന്നത്. നിലവിലുള്ള മോഡലില്‍ വരുന്ന അതേ DSG ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്ക്‌സാവും പുതിയ പോളോ GT TSI ഫെയ്‌സ്‌ലിഫ്റ്റിലും ഫോക്‌സ്‌വാഗണ്‍ നല്‍കുന്നത്.

Most Read: എർട്ടിഗയുടെ 1.3 ലിറ്റർ ഡീസൽ എഞ്ചിൻ മാരുതി നിർത്തലാക്കി

ഫോക്‌സ്‌വാഗണ്‍ പോളോ GT ഫെയ്‌സ്‌ലിഫ്റ്റ് ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും

എന്നാല്‍ നിലവിലെ പോളോ GT ഹാച്ച്ബാക്കില്‍ വരുന്ന 1.5 ലിറ്റര്‍ TDI ഡീസല്‍ എഞ്ചിന്റെ കാര്യത്തില്‍ നിര്‍മ്മാതാക്കള്‍ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല. 108 bhp കരുത്തും 250 Nm torque ഉം ആണ് നിലവിലെ ഡീസല്‍ എഞ്ചിന്‍ സൃഷ്ടിക്കുന്നത്. അടിസ്ഥാനമായി അഞഅച് സ്പീഡ് ഗിയര്‍ബോക്ക്‌സാണ് പോളോ GT -ല്‍ വരുന്നത്.

ഫോക്‌സ്‌വാഗണ്‍ പോളോ GT ഫെയ്‌സ്‌ലിഫ്റ്റ് ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും

രാജ്യത്ത് ഉടനടി പ്രാബല്യത്തില്‍ വരുന്ന മലിനീകരണ നിരോധന നിയമങ്ങളും മറ്റും കണക്കിലെടുത്ത് നിരവധി നിര്‍മ്മാതാക്കള്‍ ഡീസല്‍ എഞ്ചിനുകള്‍ നിര്‍ത്തലാക്കാനുള്ള നീക്കത്തിലാണ്.

ഫോക്‌സ്‌വാഗണ്‍ പോളോ GT ഫെയ്‌സ്‌ലിഫ്റ്റ് ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും

അടുത്ത വര്‍ഷം മുതല്‍ ഡീസല്‍ വാഹനങ്ങള്‍ ഉത്പാദിപ്പിക്കില്ല എന്ന് മാരുതി സുസുക്കി വ്യക്തമാക്കിയിരുന്നു. റെനോ, ഹ്യുണ്ടായി, ടൊയോട്ട എന്നീ നിര്‍മ്മാതാക്കളും ഡീസല്‍ എഞ്ചിനുകള്‍ ക്രമേണ നിര്‍ത്താനുള്ള ഒരുക്കത്തിലാണ്.

Most Read Articles

Malayalam
English summary
New Volkswagen Polo GT Facelift Coming To India Within The Next 4 Months. Read more Malayalam.
Story first published: Friday, August 16, 2019, 12:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X