2020 മാരുതി വാഗൺആറിന്റെ രണ്ടാം ഘട്ട പരീക്ഷണ ചിത്രങ്ങൾ പുറത്ത്

മാരുതി സുസുക്കി വാഗൺആറിന്റെ ഏറ്റവും പുതിയ മോഡലിനെ ഇന്ത്യൻ നിരത്തുകളിൽ അടുത്തിടെ പരീക്ഷണം നടത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസവും വാഹനത്തിന്റെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടവും ഇന്ത്യൻ നിരത്തുകളിൽ കമ്പനി നടത്തി.

2020 മാരുതി വാഗൺആറിന്റെ രണ്ടാം ഘട്ട പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ബോക്സിയും വിശാലവുമായ മാരുതി സുസുക്കിയുടെ നിലവിലെ മോഡൽ വാഗൺആർ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നാണ്. വാഹന വിപണിയിലെ തകർച്ചക്കിടയിലും മികച്ച വിൽപ്പന നേടാൻ വാഹനത്തിന് സാധിക്കുന്നുണ്ട്.

2020 മാരുതി വാഗൺആറിന്റെ രണ്ടാം ഘട്ട പരീക്ഷണ ചിത്രങ്ങൾ പുറത്ത്

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന് (MSIL) ആഭ്യന്തര വിപണിയിൽ അടുത്തതായി അവതരിപ്പിക്കുന്ന പുതിയ വാഹനമാണ് എസ്-പ്രസ്സോ. ഉത്സവ സീസണിൽ ബ്രാൻഡിന്റെ വിപണിയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമാണിത്.

2020 മാരുതി വാഗൺആറിന്റെ രണ്ടാം ഘട്ട പരീക്ഷണ ചിത്രങ്ങൾ പുറത്ത്

റെനോ ക്വിഡ്, മഹീന്ദ്ര KUV100, വരാനിരിക്കുന്ന ടാറ്റ H2X അധിഷ്ഠിത മോഡൽ എന്നീ വാഹനങ്ങൾക്കുള്ള മാരുതിയുടെ ഉത്തരമാണ് എസ്-പ്രസ്സോ എന്ന മൈക്രോ എസ്‌യുവി മോഡൽ.

2020 മാരുതി വാഗൺആറിന്റെ രണ്ടാം ഘട്ട പരീക്ഷണ ചിത്രങ്ങൾ പുറത്ത്

2019 ജനുവരിയിൽ അവതരിപ്പിച്ച മൂന്നാം തലമുറ വാഗൺ ആർ ഉപഭോക്താക്കളിൽ നല്ല സ്വീകാര്യതയാണ് നേടിയത്. അതിന്റെ ജനപ്രീതി മുതലെടുക്കാൻ മാരുതി സുസുക്കി വാഗൺആറിന്റെ കൂടുതൽ പ്രീമിയം മോഡലിൽ പ്രവർത്തിക്കുകയാണിപ്പോൾ. XL5 എന്നാണ് വാഹനത്തിന് നൽകിയിരിക്കുന്ന പേരെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2020 മാരുതി വാഗൺആറിന്റെ രണ്ടാം ഘട്ട പരീക്ഷണ ചിത്രങ്ങൾ പുറത്ത്

കൂടാതെ പ്രീമിയം ഡീലർഷിപ്പായ നെക്സ ഡീലർഷിപ്പുകൾ വിഴയായിരിക്കും മോഡലിന്റെ വിൽപ്പന മാരുതി നടത്തുക. 2019 വാഗൺആർ അധിഷ്‌ഠിത പ്രീമിയം മോഡലിന്റെ ചിത്രങ്ങൾ നേരത്തെ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. ഇപ്പോൾ വാഹനത്തിന്റെ പിൻഭാഗത്തിന്റെ ചിത്രങ്ങളും പുറത്തുവന്നു. എൽഇഡി ടെയിൽ ലാമ്പുകളും ഉയർന്ന സ്റ്റോപ്പ് ലാമ്പുകളുമാണ് പുതിയ മോഡലിൽ കമ്പനി നൽകിയിരിക്കുന്നതെന്ന് ചിത്രങ്ങൾ വഴി മനസിലാക്കാം.

Most Read: ബ്രെസ്സയ്ക്കും, എസ്-ക്രോസിനും പെട്രോള്‍ എഞ്ചിന്‍ നല്‍കാന്‍ മാരുതി

2020 മാരുതി വാഗൺആറിന്റെ രണ്ടാം ഘട്ട പരീക്ഷണ ചിത്രങ്ങൾ പുറത്ത്

എങ്കിലും വാഹനത്തിന്റെ പിൻഭാഗത്തെ രൂപകൽപ്പനയിൽ കാര്യമായ മാറ്റങ്ങളൊന്നും തന്നെ കമ്പനി ഉൾപ്പെടുത്തിയിട്ടില്ല. എൽ‌ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ‌ക്കൊപ്പം പുനർ‌രൂപകൽപ്പന ചെയ്ത ഗ്രിൽ‌, ഹെഡ്‌ലാമ്പുകൾ‌, ബമ്പർ‌ എന്നിവയുൾ‌പ്പെടെ പ്രധാന സ്റ്റൈലിംഗിലെല്ലാംം മാറ്റങ്ങൾ‌ പ്രതീക്ഷിക്കുന്നു.

Most Read: മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

2020 മാരുതി വാഗൺആറിന്റെ രണ്ടാം ഘട്ട പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഇതിന് പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും 180 mm ഉയർന്ന ഗ്രൗണ്ട്‌ ക്ലിയറൻസും ലഭിച്ചേക്കാം. ഇന്റീരിയർ XL6 ന് സമാനമായ ബ്ലാക്ക് തീം ആയിരിക്കും നൽകുക. എന്നാൽ

പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

Most Read: ഡീസൽ എഞ്ചിൻ നിർത്തലാക്കാൻ ഒരുങ്ങുന്ന 10 കാറുകൾ

2020 മാരുതി വാഗൺആറിന്റെ രണ്ടാം ഘട്ട പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ബി‌എസ്‌-VI ലേക്ക് പരിഷ്ക്കരിച്ച 1.2 ലിറ്റർ K-സീരീസ് പെട്രോൾ എഞ്ചിൻ മാത്രമേ വാഗൺആറിന്റെ പുതിയ മോഡൽ വാഗ്ദാനം ചെയ്യുകയുള്ളൂ. ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് എ‌എം‌ടി ട്രാൻസ്മിഷനുമായി ഘടിപ്പിച്ചേക്കാം. കൂടാതെ SHVS സാങ്കേതികവിദ്യയിലൂടെ മൈൽഡ്-ഹൈബ്രിഡ് ആകാനും സാധ്യതയുണ്ട്.

Most Read Articles

Malayalam
English summary
Nexa Version Of Wagon R XL5 Spied Again. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X