പുതുതലമുറ ഫിഗോ, ആസ്പയർ മോഡലുകൾ പുറത്തിറക്കാനൊരുങ്ങി ഫോർഡ്

ഫോർഡിന്റെ ഇന്ത്യൻ വിപണിയിൽ ഏറ്റവും ജനപ്രിയ മോഡലുകളാണ് ഫിഗോയും, ആസ്പയറും. രാജ്യത്ത് അമേരിക്കൻ വാഹന നിർമ്മാതാക്കളുടെ നിലനിൽപ്പിന് തന്നെ കൈത്താങ്ങവുന്നത് ഇവയുടെ മികച്ച വിൽപ്പനയാണ്.

പുതുതലമുറ ഫിഗോ, ആസ്പയർ മോഡലുകൾ പുറത്തിറക്കാനൊരുങ്ങി ഫോർഡ്

ഇരു മോഡലുകളും ബ്രസീൽ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര വിപണികളിലും വിൽക്കപ്പെടുന്നു. ബ്രസീലിൽ ഫോർഡ് Ka, Ka സെഡാൻ എന്നിറിയപ്പെടുന്ന ഇന്ത്യൻ മോഡൽ ഫിഗോ, ആസ്പയർ എന്നിവയുടെ അടുത്ത തലമുറ മോഡലുകൾ ഫോർഡ് വികസിപ്പിക്കുന്നുതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പുതുതലമുറ ഫിഗോ, ആസ്പയർ മോഡലുകൾ പുറത്തിറക്കാനൊരുങ്ങി ഫോർഡ്

കമ്പനിക്കുള്ളിൽ B680, B680S എന്നീ രഹസ്യനാമത്തിൽ അറിയപ്പെടുന്ന ഈ പുതിയ മോഡലുകൾ 2021 ഓടെ വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

പുതുതലമുറ ഫിഗോ, ആസ്പയർ മോഡലുകൾ പുറത്തിറക്കാനൊരുങ്ങി ഫോർഡ്

ഫോർഡിന്റെ B-പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാവും വാഹനങ്ങളുടെ അടുത്ത തലമുറ പതിപ്പുകൾ ഒരുങ്ങുന്നത്. ഫോർഡ് ഇക്കോസ്പോർട്ടിന്റെ പുതുതലമുറ മോഡലിലും പ്ലാറ്റ്ഫോമാവും ഉപയോഗിക്കുക.

പുതുതലമുറ ഫിഗോ, ആസ്പയർ മോഡലുകൾ പുറത്തിറക്കാനൊരുങ്ങി ഫോർഡ്

പുതിയ ഫിഗോ നിലവിൽ വിണിയിലുള്ള മോഡലിനേക്കാൾ വലുതായിരിക്കുമെന്നും അന്താരാഷ്ട്ര വിപണിയിൽ ഫിയസ്റ്റയെ മാറ്റിസ്ഥാപിക്കാമെന്നും പ്രതീക്ഷിക്കുന്നു. ഫിയസ്റ്റ സെഡാന് പകരക്കാരനായി ആസ്പയർ വളരാനും സാധ്യതയുണ്ട്.

പുതുതലമുറ ഫിഗോ, ആസ്പയർ മോഡലുകൾ പുറത്തിറക്കാനൊരുങ്ങി ഫോർഡ്

എന്നിരുന്നാലും, പരിഷ്കരിച്ച ഫിഗോയെയും ആസ്പയറിനെയും ഫോർഡ് ഇന്ത്യയിൽ അവതരിപ്പിക്കുമോ എന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തത ഒന്നും തന്നെയില്ല.

പുതുതലമുറ ഫിഗോ, ആസ്പയർ മോഡലുകൾ പുറത്തിറക്കാനൊരുങ്ങി ഫോർഡ്

കൂടാതെ, നാലുമീറ്ററിൽ താഴെയുള്ള വാഹനങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ കണക്കിലെടുത്ത് ആസ്പയറിന്റെ വലുപ്പമേറിയ പതിപ്പിനെ ഇന്ത്യയിൽ അവതരിപ്പിക്കില്ല എന്ന് കരുതാം.

Most Read: ഇന്ത്യ മറന്ന റോയല്‍ എന്‍ഫീല്‍ഡ് വാഹനങ്ങള്‍

പുതുതലമുറ ഫിഗോ, ആസ്പയർ മോഡലുകൾ പുറത്തിറക്കാനൊരുങ്ങി ഫോർഡ്

വാസ്തവത്തിൽ, ആസ്പയറിന്റെ നിലവിലെ അന്താരാഷ്ട്ര പതിപ്പിന് ഇന്ത്യയിൽ വിൽക്കുന്നതിനേക്കാൾ വലുപ്പമുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യയിൽ സ്പെക്ക് ആസ്പയർ സെഡാൻ ഫോർഡ് പരിഷ്കരിച്ചിരുന്നു. ഫിഗോയുടെ ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പ് ഈ വർഷം ആദ്യവും പുറത്തിറക്കി.

Most Read: വില്‍പ്പന കുറവ് മൂലം ഗുജറാത്ത് പ്ലാന്റ് വില്‍ക്കാനൊരുങ്ങി ഫോര്‍ഡ്

പുതുതലമുറ ഫിഗോ, ആസ്പയർ മോഡലുകൾ പുറത്തിറക്കാനൊരുങ്ങി ഫോർഡ്

ഇന്ത്യയിലെ ഏറ്റവും ശക്തമായ കോം‌പാക്റ്റ് സെഡാനാണ് ആസ്പയർ. 1.5 ലിറ്റർ 3 സിലിണ്ടർ ഡ്രാഗൺ പെട്രോൾ എഞ്ചിൻ 121 bhp കരുത്തും 150 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ഈ പതിപ്പിന് ലഭിക്കുന്നത്.

Most Read: ട്രാഫിക്ക് നിയമലംഘന പിഴകള്‍ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം

പുതുതലമുറ ഫിഗോ, ആസ്പയർ മോഡലുകൾ പുറത്തിറക്കാനൊരുങ്ങി ഫോർഡ്

1.2 ലിറ്റർ 3 സിലിണ്ടർ ഡ്രാഗൺ പെട്രോൾ യൂണിറ്റ് 95 bhp കരുത്തും, 120 Nm torque ഉം പ്രധാനം ചെയ്യുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് വാഹനത്തിൽ വരുന്നത്.

പുതുതലമുറ ഫിഗോ, ആസ്പയർ മോഡലുകൾ പുറത്തിറക്കാനൊരുങ്ങി ഫോർഡ്

98.6 bhp കരുത്തും 215 Nm torque ഉം സൃഷ്ടിക്കുന്ന 1.5 ലിറ്റർ TDCI ഡീസൽ യൂണിറ്റാണ് നിർമ്മാതാക്കൾ നൽകുന്നത്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്.

പുതുതലമുറ ഫിഗോ, ആസ്പയർ മോഡലുകൾ പുറത്തിറക്കാനൊരുങ്ങി ഫോർഡ്

ഫോർഡ് ഫിഗോ ഹാച്ച്ബാക്കിലും മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ നിർമ്മാതാക്കൾ പ്രധാനം ചെയ്യുന്നു. 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിൻ 95 bhp കരുത്തും 120 Nm torque ഉം നൽകുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ്.

പുതുതലമുറ ഫിഗോ, ആസ്പയർ മോഡലുകൾ പുറത്തിറക്കാനൊരുങ്ങി ഫോർഡ്

1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് ഫിഗോ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഡീസൽ വകഭേതങ്ങളിൽ വരുന്നത്. പരമാവധി 98.6 bhp കരുത്തും 215 Nm torque ഉം എഞ്ചിന് ഉത്പാദിപ്പിക്കാൻ കഴിയും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഡീസലിലും.

പുതുതലമുറ ഫിഗോ, ആസ്പയർ മോഡലുകൾ പുറത്തിറക്കാനൊരുങ്ങി ഫോർഡ്

1.51 പെട്രോൾ എഞ്ചിനാണ് ഫിഗോ ഹാച്ച്ബാക്കിലെ ഏറ്റവും ശക്തമായ എഞ്ചിൻ. 121 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന വാഹനത്തിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സാണ് നിർമ്മാതാക്കൾ പ്രധാനം ചെയ്യുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Next gen Ford Figo, Aspire to be launched in 2021. Read more Malayalam.
Story first published: Tuesday, September 17, 2019, 18:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more