പുതിയ ഹോണ്ട സിറ്റി ഈ വര്‍ഷം

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട തങ്ങളുടെ അടുത്ത തലമുറ കാറായ ഹോണ്ട സിറ്റി സെഡാനെ പുറത്തിറക്കുന്നതിനുള്ള പണിപ്പുരയിലാണ്. ഈ വര്‍ഷം അവസാനത്തോടെ തന്നെ പുത്തന്‍ സിറ്റി സെഡാന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പുതിയ ഹോണ്ട സിറ്റി ഈ വര്‍ഷം

മുന്‍തലമുറയെപ്പോലെ പുത്തന്‍ ഹോണ്ട സിറ്റിയിലും 1.5 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എഞ്ചിന്‍ തന്നെ ആയിരിക്കും ഉണ്ടാവുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ ഹോണ്ട സിറ്റി ഈ വര്‍ഷം

പുതിയ എഞ്ചിന് കൂടുതല്‍ കരുത്തും ചെറിയ തോതിലുള്ള ഹൈബ്രിഡ് സംവിധാനവും നല്‍കുമെന്നും ഹോണ്ട അറിയിച്ചിട്ടുണ്ട്.

ഹോണ്ട അക്കോര്‍ഡിലുള്ള പോലെ പൂര്‍ണ ഹൈബ്രിഡ് സംവിധാനമായിരിക്കില്ല സിറ്റിയിലുണ്ടാവുക, മറിച്ച് ചെലവ് കുറഞ്ഞ രീതിയിലുള്ള നേരിയ ഹൈബ്രിഡ് സംവിധാനമായിരിക്കുമിത്.

പുതിയ ഹോണ്ട സിറ്റി ഈ വര്‍ഷം

നിലവില്‍ ഹോണ്ടയുടെ ഹൈബ്രിഡ് കാറായ അക്കോര്‍ഡ് വിലയില്‍ അല്‍പ്പം മുന്‍പന്തിയിലായത് കൊണ്ട് തന്നെ സാധാരണക്കാരുടെ ബജറ്റിന് ഒതുങ്ങുന്നില്ലെന്ന പരാതിയാണ് ഉപഭോക്താക്കള്‍ക്കുള്ളത്.

Most Read:31 ലക്ഷം രൂപയ്ക്ക് ഫാന്‍സി നമ്പര്‍ സ്വന്തമാക്കി മലയാളി

പുതിയ ഹോണ്ട സിറ്റി ഈ വര്‍ഷം

മിനി ഹൈബ്രിഡ് സംവിധാനമുള്ള കമ്പനിയുടെ പുതിയ സെഡാനെത്തുമ്പോള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഹോണ്ട.

പുതിയ ഹോണ്ട സിറ്റി ഈ വര്‍ഷം

ഇന്ധനശേഷിയുടെ കാര്യത്തില്‍ തന്റെ മുഖ്യ എതിരാളിയായ മാരുതി സുസുക്കി സിയാസിനോട് ഹോണ്ട സിറ്റി കിടപിടിക്കും.

പുതിയ ഹോണ്ട സിറ്റി ഈ വര്‍ഷം

അടുത്ത തലമുറ ഹോണ്ട സിറ്റിയിലേക്ക് വരുമ്പോള്‍ നിലവിലെ ഡീസല്‍ എഞ്ചിനില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുമോയെന്ന് അറിയില്ല.

പുതിയ ഹോണ്ട സിറ്റി ഈ വര്‍ഷം

BS IV നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് നിലവിലെ 1.5 ലിറ്റര്‍ ശേഷിയുള്ള എഞ്ചിന്‍ കമ്പനി പരിഷ്‌ക്കരിക്കുമെന്നുറപ്പാണ്.

1.0 ലിറ്റര്‍ ശേഷിയുള്ള ടര്‍ബോ ചാര്‍ജിംഗ് മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനോടെയായിരിക്കും പുത്തന്‍ ഹോണ്ട സിറ്റി വരികയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പുതിയ ഹോണ്ട സിറ്റി ഈ വര്‍ഷം

രാജ്യാന്തര വിപണിയിറങ്ങുന്ന സിറ്റിയുടെ പുതിയ എഞ്ചിനില്‍ 200 nm torque ലഭിക്കുമെങ്കിലും ഇന്ത്യയിലെത്തുന്ന ഹോണ്ട സിറ്റിക്ക് ഇത് ലഭ്യമാവുകയില്ല.

Most Read:വില്‍പ്പനയില്‍ ടാറ്റയെ പിന്തള്ളി ഹോണ്ട, ഏറ്റവും മുന്നില്‍ മാരുതി

പുതിയ ഹോണ്ട സിറ്റി ഈ വര്‍ഷം

പഴയ മോഡലിനെക്കാളും വലിപ്പക്കൂടുതലും പുതിയ ഹോണ്ട സിറ്റിയ്ക്കുണ്ട്. പിറകിലെ പാസഞ്ചര്‍ ലെഗ്‌റൂം വലിപ്പം കൂടുമെന്നാണ് പ്രതീക്ഷ. നിലവിലെ ഹോണ്ട സിറ്റിയാണ് ശ്രേണിയിലെ ഏറ്റവും വലിയ വാഹനം. 2019 അവസാനത്തോടെ പുത്തന്‍ ഹോണ്ട സിറ്റി രാജ്യാന്തര വിപണിയിലെത്തുമെങ്കിലും ഇന്ത്യയില്‍ 2020 - ഓടെ മാത്രമെ എത്തുകയുള്ളൂ.

Source: Autocar India

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Next-Gen Honda City To Be Unveiled in Late 2019: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X