പുതുതലമുറ മാരുതി സെലറിയോ അടുത്ത വർഷം

സെലറിയോ ഹാച്ച്ബാക്കിന്റെ പുത്തന്‍ തലമുറ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് മാരുതി സുസുക്കി. 2020 രണ്ടാം പകുതിയില്‍ വാഹനം പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതുതലമുറ മാരുതി സെലറിയോ അടുത്ത വർഷം

കുറച്ച് കാലങ്ങളായി വളരെ നല്ല രീതിയില്‍ വില്‍പ്പന നടന്നിരുന്ന ഒരു ഹാച്ച്ബാക്കായിരുന്നു സെലറിയോ. എന്നാല്‍ ഡിസൈനിലെ പഴക്കവും വിപണിയിലെ മത്സരങ്ങളും സെലറിയോയെ സാരമായി ബാധിച്ചു.

പുതുതലമുറ മാരുതി സെലറിയോ അടുത്ത വർഷം

2014 -ല്‍ ആണ് സെലറിയോ പുറത്തിറങ്ങിയത്. സാധാരണക്കാരന് താങ്ങാനാവുന്ന വില, മാരുതിയുടെ വിശ്വാസ്യത, സിംപിള്‍ ഡിസൈന്‍ എന്നിവകൊണ്ട് തുടക്കത്തിലെ സെലറിയോ ഒരു വമ്പന്‍ ഹിറ്റായിരുന്നു. എന്നാല്‍ പിന്നാലെ വിപണിയില്‍ നേരിട്ട മത്സരങ്ങള്‍ മാരുതിക്ക് തിരിച്ചടിയായി.

പുതുതലമുറ മാരുതി സെലറിയോ അടുത്ത വർഷം

അതില്‍ നിന്ന് അതിജീവിക്കാന്‍ 2017 -ല്‍ സെലറിയോയ്ക്ക് ഒരു ഫെയ്സ്ലിഫ്റ്റ് മാരുതി നല്‍കി. ഡിസൈനില്‍ വരുത്തിയ പുതിയ മാറ്റങ്ങളും കൂടുതലായി ചേര്‍ത്ത ഫീച്ചറുകളുടേയും ബലത്തില്‍ സെലറിയോ കുറേക്കാലം കൂടെ പിടിച്ച് നിന്നു. എന്നാല്‍ വിപണിയില്‍ വര്‍ദ്ധിച്ചുവരുന്ന മത്സരങ്ങളില്‍ പിടിച്ച് നില്‍ക്കാന്‍ ഒരു ഫെയ്സ്ലിഫ്റ്റിന് സാധ്യമായിരുന്നില്ല.

Most Read: കിയ സെല്‍റ്റോസ് - പ്രതീക്ഷകള്‍ എന്തെല്ലാം?

പുതുതലമുറ മാരുതി സെലറിയോ അടുത്ത വർഷം

അതുകൊണ്ട് പഴയ പ്ലാറ്റ്‌ഫോമിലുള്ള പഴയ ഡിസൈനിനെ മാറ്റിക്കൊണ്ട് YNC എന്ന കോഡില്‍ പുതു തലമുറയെ വികസിപ്പിച്ചെടുക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. YNC മോഡല്‍ അടുത്ത 12-18 മാസത്തിനുള്ളില്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Most Read: ഇന്ത്യയില്‍ അപ്രീലിയ ബൈക്കുകളെത്താന്‍ വൈകും — കാരണമിതാണ്‌

പുത്തന്‍ തലമുറ സെലേറിയോ 2020 -ല്‍

പുതു തലമുറ സെലറിയോയില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാനാണ് കമ്പനിയുടെ പദ്ധതി. ഇരട്ട എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് വാര്‍ണിംഗ്, സ്പീഡ് ലിമിറ്റ് വാര്‍ണിംഗ്, എബിഎസ് എന്നിവ പുത്തന്‍ സെലറിയോയുടെ സ്റ്റാന്റേര്‍ഡ് ഫീച്ചറുകളായിരിക്കും. ഉയര്‍ന്ന മോഡലുകള്‍ക്ക് കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കും.

Most Read: പുത്തന്‍ നാല് എസ്‌യുവികളുമായി ഫോക്‌സ്‌വാഗണ്‍

പുതുതലമുറ മാരുതി സെലറിയോ അടുത്ത വർഷം

സുരക്ഷ മാത്രമല്ല ഇന്ധനക്ഷമവും പരിസ്ഥിതി സൗഹാര്‍ദവുമായിരിക്കും പുത്തന്‍ സെലറിയോ. 67bhp പവറും 90Nm ടോര്‍ക്കും പുറപ്പെടുവിക്കാന്‍ കഴിയുന്ന 1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് നിലവിലുള്ള സെലറിയോയുടെ ഹൃദയം. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് ഓട്ടോമാറ്റിക്ക് എന്നീ വകഭേതങ്ങളില്‍ വാഹനം ലഭ്യമാണ്.

Source: Economic Times

Most Read Articles

Malayalam
English summary
Next-Gen Maruti Suzuki Celerio To Be Launched In 2020. Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X