പുതുതലമുറ സ്കോഡ ഒക്ടാവിയയുടെ രേഖാചിത്രങ്ങൾ പുറത്ത്

സ്കോഡയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഒക്ടാവിയ സെഡാൻ 2020-ൽ ഒരു പുതിയ തലമുറയിലേക്ക് നീങ്ങും. ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമ്മാതാക്കൾ തങ്ങളുടെ പുതുതലമുറ വാഹനത്തിന്റെ പുതിയ രേഖാചിത്രങ്ങൾ പുറത്തുവിട്ടു. ഇത് 2020 ഒക്ടാവിയയുടെ പുറംമോഡിയെക്കുറിച്ച് വ്യക്തമായ സൂചനകൾ വെളിപ്പെടുത്തുന്നു.

പുതുതലമുറ സ്കോഡ ഒക്ടാവിയയുടെ രേഖാചിത്രങ്ങൾ പുറത്ത്

വാഹനത്തെ അടുത്ത വർഷം ഷോറൂമുകളിൽ പ്രദർശിപ്പിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. സ്കോഡ സൂപ്പർബിൽ നിന്ന് സ്വാധീനം ചെലുത്തിയുള്ള രൂപകൽപ്പനയാണ് പുതിയ കാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിലെ മോഡലിലുള്ള സ്പ്ലിറ്റ്-ഹെഡ്‌ലാമ്പ് രൂപകൽപ്പന ഒഴിവാക്കി സിംഗിൾ യൂണിറ്റാണ് 2020 ഒക്ടാവിയയുടെ മുൻവശത്ത് കമ്പനി നൽകിയിരിക്കുന്നത്.

പുതുതലമുറ സ്കോഡ ഒക്ടാവിയയുടെ രേഖാചിത്രങ്ങൾ പുറത്ത്

ഇത് വളരെ വലിയ ഗ്രിൽ ഉൾപ്പെടുത്തുന്നതിന് സഹായിച്ചു. സൂപ്പർബിന്റെ ബോണറ്റിൽ കാണുന്ന ഒരു പുതിയ ക്ലാംഷെല്ലും 2020 ഒക്ടാവിയയിൽ കാണാം. നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ മൊത്തത്തിലുള്ള രൂപത്തിനൊപ്പം കൂടുതൽ കോണീയ രൂപമാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. ടെയിൽ‌ഗേറ്റും ടെയിൽ‌-ലൈറ്റ് രൂപകൽപ്പനയും പരിഗണിക്കുമ്പോൾ ഇപ്പോൾ വിപണിയിലുള്ള ഒക്ടാവിയയുമായി യാതൊരു സാമ്യവുമില്ല എന്നതും ശ്രദ്ധേയമാണ്.

പുതുതലമുറ സ്കോഡ ഒക്ടാവിയയുടെ രേഖാചിത്രങ്ങൾ പുറത്ത്

അടുത്ത തലമുറ ഫോക്‌സ്‌വാഗണ്‍ ഗോൾഫിൽ ഉപയോഗിക്കുന്ന MQB പ്ലാറ്റ്‌ഫോമിന്റെ പരിഷ്ക്കരിച്ച പതിപ്പിനെ അടിസ്ഥാനമാക്കി നിർമ്മിക്കുന്നതിനാൽ നാലാം തലമുറ ഒക്ടാവിയയുടെ ബാഹ്യ അളവുകളിൽ വ്യത്യാസമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല.

പുതുതലമുറ സ്കോഡ ഒക്ടാവിയയുടെ രേഖാചിത്രങ്ങൾ പുറത്ത്

എന്നിരുന്നാലും, Mk8 ഗോൾഫ് ഭാരം കുറഞ്ഞ ലോഹത്തിന്റെ വലിയൊരു ശതമാനം ഉപയോഗിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍ പ്രതിനിധികൾ വ്യക്തമാക്കിയിട്ടുണ്ട്. ഇത് വാഹനത്തിന്റെ ഭാരം 50 കിലോഗ്രാം കുറയ്ക്കും. പുതിയ ഒക്ടാവിയയുടെ കാര്യത്തിലും ഇത് സംഭവിക്കാം.

പുതുതലമുറ സ്കോഡ ഒക്ടാവിയയുടെ രേഖാചിത്രങ്ങൾ പുറത്ത്

ഒക്ടാവിയയുടെ അകത്തളത്തെക്കുറിച്ച് കാര്യമായ സൂചനകളൊന്നും ഇപ്പോൾ ലഭ്യമല്ല. എന്നാൽ പുതിയ സ്കാലയെ അടിസ്ഥാനമാക്കിയുള്ള അകത്തളമായിരിക്കും2020 ഓക്ടാവിയയിലും അവതരിപ്പിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതുതലമുറ സ്കോഡ ഒക്ടാവിയയുടെ രേഖാചിത്രങ്ങൾ പുറത്ത്

അതിൽ വൈവിധ്യമാർന്ന മെറ്റീരിയലുകളും പുതുതായി വികസിപ്പിച്ച ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമുള്ള ഒരു പുതിയ ഇന്റീരിയർ ഡിസൈൻ അവതരിപ്പിക്കും. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്ക്ക് വയർലെസ് പിന്തുണ നൽകാനും സാധ്യതയുണ്ട്.

Most Read: മാരുതി വാഗൺആർ XL5; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

പുതുതലമുറ സ്കോഡ ഒക്ടാവിയയുടെ രേഖാചിത്രങ്ങൾ പുറത്ത്

2020 ഒക്ടാവിയയുടെ എഞ്ചിൻ പഴയപടി നിലനിർത്തിയേക്കുമെങ്കിലും ബിഎസ്-VI ന് അനുസൃതമായി പരിഷ്ക്കരിക്കും. 1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനായിരിക്കും പ്രാരംഭ മോഡലുകളിൽ അവതരിപ്പിക്കുക. കൂടാതെ 1.5 ലിറ്റർ ‘TSI ഇവോ' യൂണിറ്റും ലഭ്യമാകും. 1.6 ലിറ്റർ, 2.0 ലിറ്റർ രൂപത്തിൽ ഡീസൽ എഞ്ചിനും പ്രധാനമായി അവതരിപ്പിക്കും.

Most Read: മഹീന്ദ്ര-ഫോര്‍ഡ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്നത് ഏഴ് പുതിയ വാഹനങ്ങള്‍

പുതുതലമുറ സ്കോഡ ഒക്ടാവിയയുടെ രേഖാചിത്രങ്ങൾ പുറത്ത്

അതേസമയം വലിയ എഞ്ചിനുകളുടെ തെരഞ്ഞെടുപ്പിൽ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് 48V മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും പ്രയോജനം ചെയ്യും.

Most Read: രണ്ട് പുതിയ മോഡലുകളെ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി കിയ

പുതുതലമുറ സ്കോഡ ഒക്ടാവിയയുടെ രേഖാചിത്രങ്ങൾ പുറത്ത്

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ വിപുലമായ ഇലക്ട്രിഫിക്കേഷൻ പ്രോഗ്രാം ബ്രാൻഡുകളിലുടനീളം വ്യാപിക്കുന്നതിനാൽ ഒരു പ്ലഗ്-ഇൻ ഹൈബ്രിഡ് ഒക്ടാവിയ മോഡലും ആദ്യമായി വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. അടുത്ത വർഷം അവസാനത്തോടെ പുതിയ സ്കോഡ ഒക്ടാവിയ എത്തുമ്പോൾ ഹോണ്ട സിവിക്, അടുത്തിടെ പരിഷ്ക്കരിച്ച് വിപണിയിലെത്തിയ ഹ്യുണ്ടായി എലാൻട്ര എന്നിവയുമായാകും വിപണിയിൽ മത്സരിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Next-gen Skoda Octavia sketches revealed. Read more Malayalam
Story first published: Friday, October 18, 2019, 11:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X