അടിമുടി മാറി ഡസ്റ്റര്‍ എത്തുന്നു, അടുത്ത വര്‍ഷം വിപണിയില്‍

രണ്ട് പുത്തന്‍ വാഹനങ്ങള്‍ കൂടി ഇന്ത്യയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ. ക്വിഡിനെ അടിസ്ഥാനമാക്കി വരുന്ന RBC എംപിവിയും പുതിയ ഡസ്റ്ററും. ഈ വര്‍ഷം ജൂലൈയില്‍ ആയിരിക്കും RBC എംപിവി വില്‍പ്പനയ്‌ക്കെത്തുക. പുത്തന്‍ ഡസ്റ്റര്‍ എത്തുക അടുത്ത വര്‍ഷവും. 2020 ഓട്ടോ എക്‌സ്‌പോയിലായിരിക്കും പുതിയ ഡസ്റ്ററിനെ ഇന്ത്യന്‍ വാഹനപ്രേമികള്‍ക്ക് മുമ്പില്‍ റെനോ അവതരിപ്പിക്കുക.

അടിമുടി മാറി ഡസ്റ്റര്‍ എത്തുന്നു, അടുത്ത വര്‍ഷം വിപണിയില്‍

2012 -ലാണ് ആദ്യ തലമുറ പുറത്തിറങ്ങിയത്. നീണ്ട ഏഴ് വര്‍ഷമായി വിപണിയിലുണ്ട് ഈ എസ്‌യുവി. പോയ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ചെറിയ രീതിയിലുള്ള പരിഷ്‌കാരങ്ങള്‍ ഡസ്റ്ററിന് ലഭിച്ചെങ്കിലും ഹ്യുണ്ടായി ക്രെറ്റ, മാരുതി എസ്-ക്രോസ് പോലുള്ള വാഹനങ്ങളുടെ പകിട്ടിന് മുമ്പില്‍ റെനോ ഡസ്റ്റര്‍ നിറം മങ്ങിപ്പോവുകയായിരുന്നു.

അടിമുടി മാറി ഡസ്റ്റര്‍ എത്തുന്നു, അടുത്ത വര്‍ഷം വിപണിയില്‍

വില്‍പ്പന വര്‍ധിപ്പിക്കാനായി ഡസ്റ്ററിന് റെനോ നല്‍കിയ മാറ്റങ്ങളൊന്നും തന്നെ വിപണിയില്‍ ഒരു ചലനവും ഉണ്ടാക്കിയതുമില്ല. മാസത്തില്‍ 1,000 യൂണിറ്റ് വില്‍പ്പന മാത്രമാണ് നിലവില്‍ ഡസ്റ്ററിനുള്ളത്.

Most Read:സുരക്ഷയ്ക്ക് പ്രാധാന്യം കല്‍പ്പിച്ച് മാരുതി ഈക്കോ, നിരയില്‍ നിന്ന് ഒമ്‌നി പുറത്ത്

അടിമുടി മാറി ഡസ്റ്റര്‍ എത്തുന്നു, അടുത്ത വര്‍ഷം വിപണിയില്‍

ഇക്കാരണത്താലാണ് അടിമുടി മാറ്റത്തില്‍ ഡസ്റ്ററിനെ കൊണ്ട് വരാന്‍ റെനോ തീരുമാനിച്ചത്. 2020 -ല്‍ ആയിരിക്കും വില്‍പ്പന തിരിച്ച് പിടിക്കാനായി പുതിയ ഡസ്റ്റര്‍ എത്തുക.

അടിമുടി മാറി ഡസ്റ്റര്‍ എത്തുന്നു, അടുത്ത വര്‍ഷം വിപണിയില്‍

നിലവിലെ ഡസ്റ്ററിന്റെ രൂപഭാവം അങ്ങിങ്ങായി പുത്തന്‍ ഡസ്റ്ററില്‍ പ്രതിഫലിക്കാന്‍ സാധ്യതയുണ്ടെങ്കിലും സ്റ്റൈലില്‍ പൂര്‍ണ്ണമായ മാറ്റം അടുത്ത തലമുറ ഡസ്റ്ററിലുണ്ടാവും. ആദ്യ തലമുറ ഡസ്റ്ററിലെ B-Zero അടിത്തറ പുതിയ ഡസ്റ്ററിലും തുടരും.

അടിമുടി മാറി ഡസ്റ്റര്‍ എത്തുന്നു, അടുത്ത വര്‍ഷം വിപണിയില്‍

ഇപ്പോഴുള്ള ഡസ്റ്ററില്‍ നിന്ന് വ്യത്യസ്തമായിരിക്കും 2020 ഡസ്റ്ററിലെ എഞ്ചിന്‍ സംവിധാനങ്ങള്‍. ഇന്ത്യയില്‍ ഈ വര്‍ഷം പ്രാബല്യത്തില്‍ വരുന്ന ഭാരത് സ്റ്റേജ് VI (ബിഎസ് VI) മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനാലാണ് പുതിയ എഞ്ചിന്‍ സംവിധാനങ്ങള്‍ ഡസ്റ്ററില്‍ റെനോ ഉള്‍പ്പെടുത്തുന്നത്.

അടിമുടി മാറി ഡസ്റ്റര്‍ എത്തുന്നു, അടുത്ത വര്‍ഷം വിപണിയില്‍

പുതിയ സുരക്ഷ ചട്ടങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും അടുത്ത തലമുറ റെനോ ഡസ്റ്റര്‍ പാലിക്കും. നിലവിലെ ഡസ്റ്ററിലുള്ള എഞ്ചിന്‍ ബിഎസ് VI നിലവാരത്തിലേക്കുയര്‍ത്തണമെങ്കില്‍ കമ്പനിയ്ക്ക് കാര്യമായി പണിപ്പെടേണ്ടി വരും.

അടിമുടി മാറി ഡസ്റ്റര്‍ എത്തുന്നു, അടുത്ത വര്‍ഷം വിപണിയില്‍

ഇതിനാല്‍ത്തന്നെ പുതിയ പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ കമ്പനി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത തലമുറ ഡസ്റ്ററില്‍ മുന്‍ വീല്‍, ഓള്‍ വീല്‍ ഡ്രൈവ് പതിപ്പുകളും കമ്പനി അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്.

Most Read:സിയാസിനെയും എര്‍ട്ടിഗയെയും ടൊയോട്ട നിര്‍മ്മിക്കും

അടിമുടി മാറി ഡസ്റ്റര്‍ എത്തുന്നു, അടുത്ത വര്‍ഷം വിപണിയില്‍

മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷന്‍ എസ്‌യുവിയില്‍ ഏറേക്കുറെ ഉറപ്പിച്ചെങ്കിലും ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സിനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ഏഴ് സീറ്ററായിരിക്കും പുതിയ 2020 റെനോ ഡസ്റ്റര്‍.

അടിമുടി മാറി ഡസ്റ്റര്‍ എത്തുന്നു, അടുത്ത വര്‍ഷം വിപണിയില്‍

വിപണിയിലെത്തിയാല്‍ പ്രധാനമായും മാരുതി എസ്-ക്രോസിനോടും ഹ്യുണ്ടായി ക്രെറ്റയോടുമായിരിക്കും പുത്തന്‍ ഡസ്റ്റര്‍ മത്സരിക്കുക. 2020 ഡസ്റ്റര്‍ എത്തുന്നതിന് മുമ്പ് തന്നെ നിലവിലെ മോഡലില്‍ നിന്നൊരു ഇടക്കാല ഫെയ്‌സ്‌ലിഫ്റ്റ് കൂടി റെനോ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
all new next generation renault duster will launch on 2020: read in malayalam
Story first published: Thursday, March 21, 2019, 16:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X