മൂന്നാംതലമുറ ഡസ്റ്ററിനെ ഇന്ത്യയില്‍ വികസിപ്പിക്കാന്‍ റെനോ

തീരുമാനമായി. കാത്തിരുന്നത് വെറുതെ. രണ്ടാംതലമുറ ഡസ്റ്റര്‍ എസ്‌യുവിയെ റെനോ ഇന്ത്യയില്‍ കൊണ്ടുവരില്ല. പകരം മൂന്നാംതലമുറ ഡസ്റ്ററിനെ ഫ്രഞ്ച് കമ്പനി ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിക്കും. 2012 -ല്‍ അവതരിച്ചത് മുതല്‍ ഇതുവരെ രണ്ടുലക്ഷം ഡസ്റ്റര്‍ യൂണിറ്റോളം ഇന്ത്യയില്‍ റെനോ വിറ്റുകഴിഞ്ഞു.

മൂന്നാംതലമുറ ഡസ്റ്ററിനെ ഇന്ത്യയില്‍ വികസിപ്പിക്കാന്‍ റെനോ

ഈ അവസരത്തില്‍ ഡസ്റ്റര്‍ മോഡലിന്റെ പൂര്‍ണ്ണ നിയന്ത്രണം റെനോ ഇന്ത്യയ്ക്ക് വിട്ടുനല്‍കാനാണ് കമ്പനിയുടെ തീരുമാനം. നാളിതുവരെ റെനോയുടെ റൊമേനിയന്‍ ഉപ കമ്പനി ഡാസിയയായിരുന്നു ഡസ്റ്ററിനെ രൂപകല്‍പ്പന ചെയ്തതും വികസിപ്പിച്ചതും. എന്നാല്‍ ഇപ്പോള്‍ യൂറോപ്യന്‍ വിപണിയില്‍ മലിനീകരണ നിര്‍ദ്ദേശങ്ങള്‍ കൂടുതല്‍ കര്‍ശനമായി. ഒട്ടുമിക്ക യൂറോപ്യന്‍ രാജ്യങ്ങളും ഏറെ വൈകാതെ പൂര്‍ണ്ണ വൈദ്യുത വാഹനങ്ങളിലേക്ക് തിരിയും.

മൂന്നാംതലമുറ ഡസ്റ്ററിനെ ഇന്ത്യയില്‍ വികസിപ്പിക്കാന്‍ റെനോ

ഇനി ലാറ്റിന്‍ അമേരിക്കന്‍, ഇന്ത്യന്‍ വിപണികളില്‍ മാത്രമായിരിക്കും പുതുതലമുറ ഡസ്റ്ററിന് സാധ്യത. ഇന്ത്യയില്‍ കുറഞ്ഞ ചിലവില്‍ കാറുകള്‍ പുറത്തിറക്കാമെന്ന അനുകൂല സാഹചര്യം റെനോയെ ഇങ്ങോട്ടേക്ക് കൂടുതല്‍ അടുപ്പിക്കുന്നു. അടുത്തവര്‍ഷം രണ്ടാംപാദം മാത്രമേ മൂന്നാംതലമുറ ഡസ്റ്ററിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കമ്പനി ഇന്ത്യയില്‍ ആരംഭിക്കുകയുള്ളൂ.

മൂന്നാംതലമുറ ഡസ്റ്ററിനെ ഇന്ത്യയില്‍ വികസിപ്പിക്കാന്‍ റെനോ

2023 ഓടെ മോഡലിനെ വിപണിയില്‍ പ്രതീക്ഷിക്കാം. പ്രധാനമായും യൂറോപ്യന്‍ മലിനീകരണ നിര്‍ദ്ദേശങ്ങള്‍ പാലിച്ചൊരുങ്ങിയതുകൊണ്ടാണ് രണ്ടാംതലമുറ ഡസ്റ്ററിനെ ഇന്ത്യയില്‍ അവതരിപ്പിക്കേണ്ടതില്ലെന്ന റെനോയുടെ നിലപാട്. ആദ്യതലമുറ ഡസ്റ്റര്‍ ഉപയോഗിക്കുന്ന B0 പ്ലാറ്റ്‌ഫോമില്‍ ചെറിയ ഭേദഗതികള്‍ വരുത്തിയാണ് രണ്ടാംതലമുറ ഡസ്റ്ററിനെ കമ്പനി യൂറോപ്പില്‍ അണിനിരത്തുന്നത്.

Most Read: പുതിയ രൂപത്തില്‍, പുതിയ ഭാവത്തില്‍ 2020 ഹ്യുണ്ടായി ക്രെറ്റ — ടെസ്‌ലാ മാതൃകയില്‍ ക്യാബിന്‍

മൂന്നാംതലമുറ ഡസ്റ്ററിനെ ഇന്ത്യയില്‍ വികസിപ്പിക്കാന്‍ റെനോ

നിലവില്‍ ഇന്ത്യയില്‍ റെനോ ക്യാപ്ച്ചര്‍, നിസാന്‍ കിക്ക്‌സ് മോഡലുകളുമായി B0 അടിത്തറ ഡസ്റ്റര്‍ പങ്കിടുന്നുണ്ട്. ഇതേസമയം, മൂന്നാംതലമുറ അവതരിക്കുന്നതിന് മുമ്പ് ഡസ്റ്ററിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഡിസൈനിലും അകത്തളത്തിലും ചെറിയ പരിഷ്‌കാരങ്ങളോടെ റെനോ ഡസ്റ്റര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തും.

മൂന്നാംതലമുറ ഡസ്റ്ററിനെ ഇന്ത്യയില്‍ വികസിപ്പിക്കാന്‍ റെനോ

രാജ്യാന്തര മോഡലിന്റെ ഡിസൈന്‍ കടമെടുത്താകും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി അവതരിപ്പിക്കുക. ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം പ്രാബല്യത്തില്‍ വരുന്നത് മാനിച്ച് കൂടുതല്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ എസ്‌യുവിയില്‍ റെനോയ്ക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്. ഒപ്പം അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ ഭാരത് സ്റ്റേജ് VI മലിനീകരണ നിര്‍ദ്ദേശങ്ങളും വിപണിയില്‍ പിടിമുറുക്കും.

Most Read: റെനോ ക്വിഡ് എംപിവിയാകുമ്പോള്‍, പുതിയ ട്രൈബറിന്റെ ചിത്രങ്ങള്‍ പുറത്ത്

മൂന്നാംതലമുറ ഡസ്റ്ററിനെ ഇന്ത്യയില്‍ വികസിപ്പിക്കാന്‍ റെനോ

ഈ അവസരത്തില്‍ ഇപ്പോഴുള്ള 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റിനെ പരിഷ്‌കരിക്കാതെ റെനോയ്ക്ക് വേറെ തരമില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഭാരത് സ്റ്റേജ് VI നിലവാരമുള്ള റെനോ ഡസ്റ്ററുകള്‍ അടുത്തവര്‍ഷം മാര്‍ച്ച് മുതല്‍ വിപണിയില്‍ വന്നുതുടങ്ങും.

Source: NDTV Auto

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Next-Gen Renault Duster To Be Developed In India. Read in Malayalam.
Story first published: Tuesday, April 16, 2019, 14:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X