നീരവ് മോദിയുടെ 12 കാറുകൾ വിറ്റപ്പോൾ സർക്കാരിന് കിട്ടിയത് 3.28 കോടി രൂപ

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് ക്രമവിരുദ്ധമായി 14,000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ഇന്ത്യ വിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെയും അദ്ദേഹത്തിന്റെ അമ്മാവന്‍ മെഹുല്‍ ചോക്‌സിയുടെയും കാറുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ഓണ്‍ലൈന്‍ വഴി നടത്തിയ ലേലത്തില്‍ വിറ്റു. ഇവരുടെ കാറുകള്‍ മുമ്പ് തന്നെ പിടിച്ചെടുത്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഇത് ലേലത്തില്‍ വില്‍ക്കാനുള്ള അനുമതി കോടതി നല്‍കുകയായിരുന്നു.

നീരവ് മോദിയുടെ 12 കാറുകൾ വിറ്റപ്പോൾ സർക്കാരിന് കിട്ടിയത് 3.28 കോടി രൂപ

റോള്‍സ് റോയ്‌സ് ഗോസ്റ്റ്, പോര്‍ഷ പനാമെര, മെര്‍സിഡീസ് ബെന്‍സ് GL-ക്ലാസ് ഉള്‍പ്പടെയുള്ള ഇവരുടെ 12 കാറുകളാണ് ലേലത്തില്‍ വിറ്റുപോയത്. ഏകദേശം 3.28 കോടി രൂപയ്ക്കാണ് ഇവയെല്ലാം വിറ്റതെന്നാണ് കണക്കുകള്‍.

നീരവ് മോദിയുടെ 12 കാറുകൾ വിറ്റപ്പോൾ സർക്കാരിന് കിട്ടിയത് 3.28 കോടി രൂപ

എന്നാല്‍ 3.25 ലക്ഷം രൂപ വില വരുന്ന 2011 ടൊയോട്ട കൊറോള ആള്‍ട്ടിസ് 1.8G -യ്ക്കായി ലേലത്തില്‍ ആരും സമീപിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 90 മിനുറ്റുകളോളം നീണ്ട ലേലത്തില്‍ കാറുകള്‍ക്ക് നിശ്ചയിച്ചിരുന്ന അടിസ്ഥാന വിലയെക്കാളും 28 ലക്ഷം രൂപയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അധികം ലഭിച്ചത്.

നീരവ് മോദിയുടെ 12 കാറുകൾ വിറ്റപ്പോൾ സർക്കാരിന് കിട്ടിയത് 3.28 കോടി രൂപ

ലേലത്തില്‍ വച്ച കാറുകളില്‍ ഏറ്റഴും മൂല്യമേറിയത് റോള്‍സ് റോയ്‌സ് ഗോസ്റ്റായിരുന്നു. നിശ്ചയിച്ച വിലയിലും 10,000 രൂപ അധികം ലഭിച്ച് 1.33 കോടി രൂപയ്ക്കാണ് കാര്‍ വിറ്റുപോയത്. 2010 മോഡലായിരുന്ന ഗോസ്റ്റിന്റെ ഓഡോമീറ്ററില്‍ കാര്‍ 24,439 കിലോമീറ്റര്‍ സഞ്ചരിച്ചതായി കാണിക്കുന്നുണ്ടായിരുന്നു.

Most Read:ഈ ബൈക്കിന് ബുള്ളറ്റിനെക്കാൾ ശബ്ദം എങ്ങനെ? കവാസാക്കി നിഞ്ചയെ പൂട്ടി പൊലീസ്

നീരവ് മോദിയുടെ 12 കാറുകൾ വിറ്റപ്പോൾ സർക്കാരിന് കിട്ടിയത് 3.28 കോടി രൂപ

പ്രീമിയം നമ്പറാണ് റോള്‍സ് റോയ്‌സ് ഗോസ്റ്റിനുള്ളത്. ഇതില്‍ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ കാര്‍ പോര്‍ഷ പനാമെര ആയിരുന്നു. പ്രീമിയം നമ്പറുണ്ടായിരുന്ന പനാമെര 54 ലക്ഷം രൂപയ്ക്കാണ് ലേലത്തില്‍ വിറ്റത്.

നീരവ് മോദിയുടെ 12 കാറുകൾ വിറ്റപ്പോൾ സർക്കാരിന് കിട്ടിയത് 3.28 കോടി രൂപ

ഇക്കൂട്ടത്തില്‍ ഏറ്റവും വാശിയേറിയ മത്സരം നടന്നത് മെര്‍സിഡീസ് ബെന്‍സ് GL350 -യ്ക്ക് വേണ്ടിയായിരുന്നു. അതിസ്ഥാന വിലയായിരുന്ന 37.8 ലക്ഷം രൂപയും കടന്ന് 53.76 ലക്ഷം രൂപയ്ക്കാണ് കാര്‍ ലേലത്തില്‍ വിറ്റുപോയത്. മെഹുല്‍ ചോസ്‌കിയുടെ ബിഎംഡബ്ല്യു കാര്‍ 11.75 ലക്ഷം രൂപയ്ക്കാണ് വിറ്റത്.

നീരവ് മോദിയുടെ 12 കാറുകൾ വിറ്റപ്പോൾ സർക്കാരിന് കിട്ടിയത് 3.28 കോടി രൂപ

ലേലത്തിലുണ്ടായിരുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് 18.06 ലക്ഷം രൂപയാണ് ലഭിച്ചത്. ഇത് കൂടാതെ രണ്ട് ഹോണ്ട ബ്രയോ ഹാച്ച്ബാക്കുകള്‍ക്ക് 2.7 ലക്ഷം രൂപ വീതമാണ് ലഭിച്ചത്. ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് 4 മണി വരെയായിരുന്നു ലേലത്തിന് നിശ്ചയിച്ചിരുന്ന സമയക്രമം.

നീരവ് മോദിയുടെ 12 കാറുകൾ വിറ്റപ്പോൾ സർക്കാരിന് കിട്ടിയത് 3.28 കോടി രൂപ

എന്നാല്‍, ആവശ്യക്കാരേറിയതോടെ ലേലം 5.30 വരെ ദീര്‍ഘിപ്പിക്കുകയായിരുന്നു. ഓഡോമീറ്റര്‍ റീഡാ ചെയ്തും പൂര്‍ണ്ണ പരിശോധനയ്ക്കും ശേഷമായിരുന്നു വാഹനങ്ങളുടെ വില നിശ്ചയിച്ചിരുന്നത്.

Most Read:പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ഷവോമി, ഒറ്റ ചാര്‍ജില്‍ 120 കിലോമീറ്റര്‍ - വില 32,000 രൂപ

നീരവ് മോദിയുടെ 12 കാറുകൾ വിറ്റപ്പോൾ സർക്കാരിന് കിട്ടിയത് 3.28 കോടി രൂപ

ലേലത്തിന്റെ എല്ലാ ഔദ്യോഗിക പ്രക്രിയകള്‍ക്ക് ശേഷമായിരിക്കും വാഹനങ്ങള്‍ ലേലത്തില്‍ സ്വന്തമാക്കിയവര്‍ക്ക് കൈമാറുക. ഇതിന് ഏകദേശം രണ്ട് മുതല്‍ മൂന്ന് ആഴ്ചകള്‍ നീളും. ലേലത്തില്‍ വിജയിച്ചവര്‍ ലേലത്തുകയുടെ അഞ്ച് ശതമാനം ഓണ്‍ലൈന്‍ വൈബ്‌സൈറ്റിലൂടെ ആദ്യം നിക്ഷേപിക്കണം.

നീരവ് മോദിയുടെ 12 കാറുകൾ വിറ്റപ്പോൾ സർക്കാരിന് കിട്ടിയത് 3.28 കോടി രൂപ

ഇവരെ കത്തുകള്‍ മുഖേനെയായിരിക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബന്ധപ്പെടുക. അനുവദിച്ച സമയപരിധിക്കുള്ളില്‍ മുഴുവന്‍ തുകയും നല്‍കാനായില്ലെങ്കില്‍ ആദ്യം നിക്ഷേപിച്ച തുകയും ലേലവും അസാധുവായി മാറും. നീരവ് മോദിയുടെ ശേഖരത്തിലുള്ള പെയിന്റിംഗുകളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലേലം ചെയ്തിരുന്നു. ഏകദേശം 54 കോടി രൂപയാണ് ഇവയ്ക്ക് ലഭിച്ചത്.

Most Read Articles

Malayalam
English summary
diamond merchant nirav modi's cars were auctioned by enforcement directorate: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X