വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി നിസാനും, മെര്‍സിഡീസ് ബെന്‍സും

2020 ജനുവരി മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് മാരുതി സുസുക്കി അറിയിച്ചതിന് പിന്നാലെ മറ്റ് നിര്‍മ്മാതാക്കളും വില ഉയര്‍ത്തുമെന്ന് വ്യക്തമാക്കി രംഗത്തെത്തി കഴിഞ്ഞു.

വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി നിസാനും, മെര്‍സിഡീസ് ബെന്‍സും

ടാറ്റയും ഹ്യുണ്ടായിയും കഴിഞ്ഞ ദിവസം തന്നെ വില ഉയര്‍ത്തുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നിസാനും, ആഢംബര വാഹന നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സും വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി നിസാനും, മെര്‍സിഡീസ് ബെന്‍സും

ജനുവരി മുതല്‍ കാറുകളെ വില അഞ്ച് ശതമാനം വര്‍ധിപ്പിക്കുമെന്നാണ് നിസാന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മോഡലുകളെ ആശ്രയിച്ച് കാറുകളുടെ വില 10,000 രൂപയില്‍ നിന്ന് 50,000 രൂപയായി ഉയരും. നിര്‍മാണ ചെലവും പാര്‍ട്സിന്റെ വിലയും ഉയര്‍ന്നതിനെ തുടര്‍ന്നാണ് വാഹനങ്ങളുടെ വില ഉയര്‍ത്തുന്നതെന്നാണ് നിസാന്‍ അറിയിച്ചിരിക്കുന്നത്.

വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി നിസാനും, മെര്‍സിഡീസ് ബെന്‍സും

വില ഉയര്‍ത്തുന്നതിന് മുമ്പായി ഡിസംബറില്‍ എല്ലാ മോഡലുകള്‍ക്കും വില കുറവും മികച്ച ആനുകൂല്യങ്ങളും നിസാന്‍ ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം എത്ര രൂപയാണ് മോഡലുകളില്‍ വര്‍ധിപ്പിക്കുന്നതെന്ന് മെര്‍സിഡീസ് ബെന്‍സ് വ്യക്തമാക്കിയിട്ടില്ല.

വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി നിസാനും, മെര്‍സിഡീസ് ബെന്‍സും

C-ക്ലാസ്, E-ക്ലാസ്, S-ക്ലാസ്, V-ക്ലാസ്, CLA, CLA, GLA, GLC, G-വാഗണ്‍ മോഡലുകളാണ് ബെന്‍സ് നിരയില്‍ നിന്നും ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന മോഡലുകള്‍. ഈ മോഡലുകളുടെയെല്ലാം വിലയില്‍ മൂന്ന് ശതമാനം വരെയെങ്കിലും വര്‍ധനവ് ഉണ്ടായേക്കാം എന്നാണ് റിപ്പോര്‍ട്ട്.

വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി നിസാനും, മെര്‍സിഡീസ് ബെന്‍സും

എന്നാല്‍ കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ എത്തിയിട്ടില്ല. 2020 ജനുവരി മുതല്‍ ബിഎസ് VI മോഡലുകളുടെ വില വര്‍ധിപ്പിക്കും എന്നു മാത്രമാണ് ബിഎംഡബ്ല്യു അറിയിച്ചിരിക്കുന്നത്.

വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി നിസാനും, മെര്‍സിഡീസ് ബെന്‍സും

അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നത് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടിയാണ് കമ്പനികള്‍ വില വര്‍ധിപ്പിക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിനും വായുമലിനീകരണം കുറയ്ക്കുന്നതിനും ബിഎസ് VI -ലേക്ക് വാഹനനിര്‍മ്മാണം മാറേണ്ടതുണ്ട്.

Most Read: മാരുതിക്ക് പിന്നാലെ വില വര്‍ധിപ്പിക്കാനൊരുങ്ങി ടാറ്റയും

വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി നിസാനും, മെര്‍സിഡീസ് ബെന്‍സും

ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുളള ഈ വ്യവസ്ഥയിലേക്ക് മാറുമ്പോള്‍ ചെലവ് ഉയരുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഇതും കൂടി കണക്കാക്കിയാണ് ജനുവരി മുതല്‍ വാഹനങ്ങള്‍ക്ക് വില ഉയര്‍ത്താന്‍ വിവിധ കമ്പനികള്‍ നിശ്ചയിച്ചിരിക്കുന്നത്.

Most Read: ഷോറൂമിന്റെ ഒന്നാം നിലയിൽ നിന്നും നിലം പതിച്ച് കിയ സെൽറ്റോസ്; വീഡിയോ

വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി നിസാനും, മെര്‍സിഡീസ് ബെന്‍സും

വില വര്‍ധിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഏതൊക്കെ മോഡലുകള്‍ക്കാണ് വില വര്‍ധിപ്പിക്കുന്നതെന്നോ, എത്ര രൂപ വരെയാണ് മോഡലുകള്‍ക്ക് വര്‍ധിപ്പിക്കുന്നതെന്നോ മറ്റ് കമ്പനികള്‍ വ്യക്തമാക്കിയിട്ടില്ല. മോഡലുകളെ ആശ്രയിച്ചാണ് വില വര്‍ധനവ് ഉണ്ടാവുക എന്നുമാത്രമാണ് അറിയിച്ചിരിക്കുന്നത്.

Most Read: കഴുത വണ്ടി; ഉടമയുടെ പ്രതിഷേധത്തിന് പ്രതികരണവുമായി എംജി

വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി നിസാനും, മെര്‍സിഡീസ് ബെന്‍സും

സുരക്ഷ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കിയതോടെ അടുത്തിടെ മോഡലുകള്‍ക്ക് കമ്പനി വില വര്‍ധിപ്പിച്ചിരുന്നു. പുതിയ ചട്ടങ്ങള്‍ പ്രകാരം എബിഎസ്, ഡ്രൈവര്‍ എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം, വേഗ മുന്നറിയിപ്പ് സംവിധാനം, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവ മുഴുവന്‍ മോഡലുകളിലും നിര്‍മ്മാതാക്കള്‍ ഉറപ്പുവരുത്തേണ്ടതായുണ്ട്.

വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി നിസാനും, മെര്‍സിഡീസ് ബെന്‍സും

ഇതിന്റെ ഭാഗമായി വാഹനങ്ങളുടെ വിലയില്‍ അടുത്തിടെ നിര്‍മ്മാതാക്കള്‍ നേരിയ വര്‍ധനവ് വരുത്തിയിരുന്നു. മാന്ദ്യത്തിനിടെ വില വര്‍ധനവ് വാഹന വിപണിയേ തളര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ ആഭ്യന്തര വാഹന വില്‍പനയില്‍ നവംബര്‍ മാസം 12.05 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
Nissan and Mercedes-Benz announce price hike. Read more in Malayalam.
Story first published: Wednesday, December 11, 2019, 19:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X