കിക്ക്‌സിലൂടെ തിരിച്ച് വരവ് നടത്തി നിസാന്‍

വില്‍പ്പനയില്‍ പോയ വര്‍ഷത്തക്കാളും 55 ശതമാനത്തോളം വളര്‍ച്ച കൈവരിച്ച് നിസാന്‍ വിപണിയില്‍ സ്ഥാനം ഭദ്രമാക്കി. പുത്തന്‍ കിക്ക്‌സ് എസ്‌യുവിയെ വിപണിയില്‍ അണിനിരത്തിയതാണ് നിസാന് വില്‍പ്പനയില്‍ വളര്‍ച്ച കൈവരിക്കാന്‍ സഹായകമായത്. കഴിഞ്ഞ ഡിസംബറില്‍ ജാപ്പനീസ് ഈ കാര്‍ ബ്രാന്‍ഡിന് ആകെ വില്‍ക്കാനായത് 224 യൂണിറ്റ് മാത്രമാണ്. നിസാന്റെ കീഴിലെ കമ്പനിയായ ഡാറ്റ്‌സണാവട്ടെ 2141 യൂണിറ്റ് വില്‍ക്കുകയും ചെയ്തു. എന്നാല്‍ 2019 -ല്‍ നിസാന്‍ ലോഞ്ച് ചെയ്തതോടെ കണക്കുകള്‍ നേര്‍ വിപരീതമാവുകയാണുണ്ടായത്. ജനുവരിയില്‍ കമ്പനിയുടെ ആകെ വില്‍പ്പന 1500 യൂണിറ്റാണെങ്കില്‍ ഇതില്‍ 1370 യൂണിറ്റുകള്‍ കിക്ക്‌സ് എസ്‌യുവിയാണ്.

നിസാന്‍ കിക്ക്‌സ്

9.55 ലക്ഷം രൂപ മുതല്‍ വില തുടങ്ങുന്ന നിസാന്‍ കിക്കസ് മികച്ച എസ്‌യുവിയാണെന്ന് തന്നെ പറയാം. ഇന്ത്യയിലെത്തുന്നതിന് മുമ്പ് തന്നെ പല വിദേശ വിപണികളിലും കിക്ക്‌സ് എത്തിയിരുന്നു. വിദേശ വിപണികളില്‍ ലഭ്യമാവുന്നതില്‍ നിന്ന വ്യത്യസ്തമായി ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ആവശ്യമായ മാറ്റം വരുത്തിയ കിക്ക്‌സ് എസ്‌യുവിയാണ് നിലവില്‍ ഇന്ത്യയിലുള്ളത്. വിദേശ വിപണിയിലെ കിക്ക്‌സിനെക്കാളും വലുപ്പം കൂടുതലാണ് ഇന്ത്യന്‍ കിക്ക്‌സ്.

നിസാന്‍ കിക്ക്‌സ്

എട്ടിഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, എക്കോ മോഡ്, 360- ഡിഗ്രി പാര്‍ക്കിംഗ് ക്യാമറ, ഹില്‍ - സ്റ്റാര്‍ട്ട് അസിസ്റ്റ്, ക്രൂയിസ് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയാണ് നിസാന്‍ കിക്ക്‌സിലെ പ്രധാന സവിശേഷതകള്‍. GRAPHENE ബോഡി ഘടനയെ അടിസ്ഥാനമാക്കിയാണ് ഈ കോമ്പാക്റ്റ് എസ്‌യുവി നിര്‍മ്മിച്ചിരിക്കുന്നത്. 1.5 ലിറ്റര്‍ H4K പെട്രോള്‍ വകഭേദത്തിലും K9K DCi ഡീസല്‍ വകഭേദത്തിലും നിസാന്‍ കിക്ക്‌സ് എസ്‌യുവി ലഭ്യമാണ്.

നിസാന്‍ കിക്ക്‌സ്

106 bhp കരുത്തും 142 Nm torque ഉം പെട്രോള്‍ എഞ്ചിന്‍ കുറിക്കുമ്പോള്‍, 110 bhp കരുത്തും 240 Nm torque ഉം പരമാവധി കുറിക്കും. പെട്രോള്‍ വകഭേദത്തില്‍ അഞ്ച് സപീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ഡീസല്‍ വകഭേദത്തില്‍ ആറും. വിപണിയില്‍ ഹ്യണ്ടായി ക്രെറ്റ, റെനോ കാപ്ച്ചര്‍, മാരുതി സുസുക്കി എസ് ക്രോസ്, ടാറ്റ ഹാരിയര്‍ എന്നിവരാണ് നിസാന്‍ കിക്കസിന്റെ എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Kicks Saves Its Company In India - Sales Increase By 55 Per Cent: read in malayalam
Story first published: Friday, February 8, 2019, 17:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X