പകരക്കാരനായി വന്ന നിസാന്‍ കിക്ക്‌സിനും രക്ഷയില്ല — വില്‍പ്പനയില്‍ ടെറാനോയ്ക്കും പിന്നില്‍

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കഠിനമായ പാതയിലൂടെ ഇന്ത്യന്‍ വാഹന വിപണി കടന്നുപോവുന്നത്. വിപണിയില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടുള്ളത് എസ്‌യുവികള്‍ മാത്രമാണ്. മിക്ക വാഹന നിര്‍മ്മാതാക്കളുടെയും എസ്‌യുവി ശ്രേണിയുടെ വളര്‍ച്ച താരതമ്യേന കൂടുതലായിരുന്നെന്നും പറയാം. പോയ കുറച്ച് വര്‍ഷങ്ങളായി എസ്‌യുവികളോട് ഇന്ത്യക്കാര്‍ക്കുള്ള പ്രിയമാണ് ഈ വളര്‍ച്ചയ്ക്ക് കാരണവും.

പകരക്കാരനായി വന്ന നിസാന്‍ കിക്ക്‌സിനും രക്ഷയില്ല — വില്‍പ്പനയില്‍ ടെറാനോയ്ക്കും പിന്നില്‍

എന്നാല്‍, എല്ലാ വാഹന നിര്‍മ്മാതാക്കള്‍ക്കും ഈ വളര്‍ച്ച അവകാശപ്പെടാനാവില്ല. ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ നിസാന്‍, വില്‍പ്പനയില്‍ തുടര്‍ച്ചയായി ഇടിവ് നേരിട്ടു കൊണ്ടിരിക്കുകയാണ്.

പകരക്കാരനായി വന്ന നിസാന്‍ കിക്ക്‌സിനും രക്ഷയില്ല — വില്‍പ്പനയില്‍ ടെറാനോയ്ക്കും പിന്നില്‍

നിരയില്‍ ടെറാനോ മാത്രമാണ് ആശ്വാസകരമായ പ്രകടനം കാഴ്ചവെച്ചിട്ടുള്ളത്. ഹ്യുണ്ടായി ക്രെറ്റയുടെ വിപണിയില്‍ കണ്ണുവച്ച് കമ്പനി പുറത്തിറക്കിയ കിക്ക്‌സിനും ചുവട് പിഴയ്ക്കുന്ന കാഴ്ചയാണ് വിപണിയില്‍ കാണുന്നത്.

May-19

May-18

Diff

%

Renault Duster

672

1,046

-374

-35.76

Nissn Terrano

166

151

15

9.93

Nissan Kicks

79

NA

NA

NA

Renault Captur

76

324

-248

-76.54

Total

993

1,521

-528

-34.71

പകരക്കാരനായി വന്ന നിസാന്‍ കിക്ക്‌സിനും രക്ഷയില്ല — വില്‍പ്പനയില്‍ ടെറാനോയ്ക്കും പിന്നില്‍

വില്‍പ്പനയ്‌ക്കെത്തിയ ആദ്യം മാസങ്ങളൊഴിച്ചാല്‍ പിന്നീടങ്ങോട്ട് കാര്യമായ നേട്ടമുണ്ടാക്കാന്‍ എസ്‌യുവിയ്ക്ക് സാധിച്ചില്ല. കഴിഞ്ഞ അഞ്ച് മാസങ്ങളില്‍ 1,370, 609, 701, 300, 79 യൂണിറ്റുകളാണ് കിക്ക്‌സിന്റെ വില്‍പ്പന.

May-19 May-18 Diff %
1 Creta 9,054 11,044 -1,950

-17.72

2 Brezza 8,781 15,629 -6,848 -43.82

3 Venue 7,049 NA NA NA

4 XUV300 5,113 NA NA NA

5 Nexon 4,506 4,308 198 4.60

6 Ecosport 3,604 5,003 -1,399 -27.96

7 Scorpio 3,476 3,775 -299 -7.92

8 Harrier 1,779 NA NA NA

9 WR-V 1,520 1,962 -442 -22.53

10 S-Cross 1,507 4,610 -3,103 -67.31

11 TUV300 1,393 1,939 -546 -28.16

12 XUV500 1,195 2,770 -1,575 -56.86

13 Compass 977 1,518 -541 -35.64

14 Duster 672 1,046 -374 -35.76

15 Terrano 672 151 15 9.93

19 Safari 152 304 -152 -50.00

17 Kicks 79 NA NA NA

18 Captur 76 324 -248 -76.54

Total 51,099 54,343 -3,244 -5.97

പകരക്കാരനായി വന്ന നിസാന്‍ കിക്ക്‌സിനും രക്ഷയില്ല — വില്‍പ്പനയില്‍ ടെറാനോയ്ക്കും പിന്നില്‍

ഏറ്റവും അവസാന മാസത്തെ കണക്കില്‍ കിക്ക്‌സ് വില്‍പ്പന രണ്ടക്കത്തിലേക്ക് ചുരുങ്ങിയത് കമ്പനിയെ അസ്വസ്ഥരാക്കിയിട്ടുണ്ട്. വില്‍പ്പനയില്‍ റെനോ ക്യാപ്ച്ചറിന്റെ അവസ്ഥയിലേക്ക് തന്നെയാണോ നിസാന്‍ കിക്ക്‌സും എത്തുന്നതെന്ന സംശയവും ഏവര്‍ക്കുമുണ്ട്.

പകരക്കാരനായി വന്ന നിസാന്‍ കിക്ക്‌സിനും രക്ഷയില്ല — വില്‍പ്പനയില്‍ ടെറാനോയ്ക്കും പിന്നില്‍

മറുഭാഗത്ത് ടെറാനോയുടെ വില്‍പ്പന ഉയര്‍ന്നത് കമ്പനിയ്ക്ക് ആശ്വാസമായി. 166 യൂണിറ്റ് ടെറാനോയാണ് പോയ മാസം വിറ്റഴിച്ചത്. കിക്ക്‌സാവട്ടെ വെറും 79 യൂണിറ്റും.

Most Read: ലാൻഡ് റോവർ ഡിസ്കവറിക്ക് 14 ലക്ഷം രൂപ കുറഞ്ഞു, കാരണമിതാണ്

പകരക്കാരനായി വന്ന നിസാന്‍ കിക്ക്‌സിനും രക്ഷയില്ല — വില്‍പ്പനയില്‍ ടെറാനോയ്ക്കും പിന്നില്‍

നിസാന്റെ പങ്കാളികളായ റെനോയ്ക്കും മറിച്ചല്ല സ്ഥിതി. ഫ്രഞ്ച് കാര്‍ നിര്‍മ്മതാക്കളുടെ നിരയിലെ പ്രമുഖ എസ്‌യുവിയായ ഡസ്റ്ററിനും വില്‍പ്പനയില്‍ കാലിടറി. 2019 മെയ് മാസത്തില്‍ 672 യൂണിറ്റ് വില്‍പ്പനയാണ് ഡസ്റ്റര്‍ കുറിച്ചത്.

Most Read: ഇന്ത്യയില്‍ നിന്നും ബുഗാട്ടി കെട്ടുംകെട്ടി മടങ്ങാന്‍ കാരണം

പകരക്കാരനായി വന്ന നിസാന്‍ കിക്ക്‌സിനും രക്ഷയില്ല — വില്‍പ്പനയില്‍ ടെറാനോയ്ക്കും പിന്നില്‍

എന്നാല്‍, 2018 മെയ് മാസത്തിലിത് 1,046 യൂണിറ്റായിരുന്നു. ഇക്കാരണത്താല്‍ തന്നെ 35 ശതമാനം ഇടിവാണ് പോയ മാസം എസ്‌യുവിയ്ക്ക് നേരിടേണ്ടി വന്നത്. റെനോ ക്യാപ്ച്ചറിനും വ്യത്യസ്തമല്ല കാര്യങ്ങള്‍ 2019 ഏപ്രിലില്‍ 125 യൂണിറ്റും മെയ് മാസത്തില്‍ 76 യൂണിറ്റുമാണ് ക്യാപ്ച്ചറിന്റെ വില്‍പ്പന.

Most Read: ടൊയോട്ട ഗ്ലാന്‍സയും മാരുതി ബലെനോയും - വ്യത്യാസങ്ങള്‍ ഇങ്ങനെ

പകരക്കാരനായി വന്ന നിസാന്‍ കിക്ക്‌സിനും രക്ഷയില്ല — വില്‍പ്പനയില്‍ ടെറാനോയ്ക്കും പിന്നില്‍

2018 മെയ് മാസത്തില്‍ 324 യൂണിറ്റ് വില്‍പ്പനയുണ്ടായിരുന്ന ക്യാപ്ച്ചറിന് ഈ വര്‍ഷമിത് തുടരാനായില്ല. വിപണിയില്‍ മിക്ക വാഹന നിര്‍മ്മാതാക്കളും എസ്‌യുവികള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്.

പകരക്കാരനായി വന്ന നിസാന്‍ കിക്ക്‌സിനും രക്ഷയില്ല — വില്‍പ്പനയില്‍ ടെറാനോയ്ക്കും പിന്നില്‍

കടുത്ത മത്സരം നടന്നുകൊണ്ടിരിക്കുന്ന ശ്രേണിയിലേക്ക് ഇപ്പോഴിതാ എംജി മോട്ടോര്‍, കിയ മോട്ടോര്‍സ് എന്നിവരും കടന്നുവന്നിരിക്കുകയാണ്. ശ്രേണിയിലെ വമ്പന്മരായ ഹ്യുണ്ടായി, ഹോണ്ട എന്നിവരാകട്ടെ തങ്ങളുടെ എസ്‌യുവി നിരയുടെ എണ്ണം കൂട്ടുന്നതിന്റെ തിരക്കിലുമാണ്. നാളുകള്‍ കഴിഞ്ഞു വരുമ്പോള്‍ വിപണിയിലെ ഏറ്റവും മത്സരമുള്ള വിഭാഗമായി മാറി വരികയാണ് എസ്‌യുവി ശ്രേണി.

Source: Autopunditz

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Kicks Sales Dropped, Lower Than Terrano SUV. Read In Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X