വീട്ടില്‍ വൈദ്യുതി ഇല്ലാത്ത അവസരങ്ങളില്‍ ലീഫിനെ ആശ്രയിക്കാം

വീട്ടില്‍ വൈദ്യുതി ഇല്ലാത്ത അവസരങ്ങളില്‍ ഇലക്ട്രിക്ക് കാറായ ലീഫിനെ ആശ്രയിക്കാമെന്നു ജാപ്പനീസ് നിര്‍മാതാക്കളായ നിസ്സാന്‍. അടിയന്തിര സാഹചര്യത്തില്‍ വീട്ടിലേക്ക് നാലു ദിവസം വരെയെങ്കിലും വൈദ്യുതി നല്‍കാന്‍ കാറിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

വീട്ടില്‍ വൈദ്യുതി ഇല്ലാത്ത അവസരങ്ങളില്‍ ലീഫിനെ ആശ്രയിക്കാം

ഇത് തെളിയിക്കുന്ന സംഭവവും നിസ്സാന്റെ സീനിയര്‍ മാനേജര്‍ യുസുകെ ഹയാഷി പങ്കുവെച്ചു. ആദ്യ തലമുറ ലീഫ് പുറത്തെത്തി മൂന്നു മാസത്തിനുള്ളില്‍ 2011 മാര്‍ച്ചിലാണു ജപ്പാന്റെ വടക്കു കിഴക്കന്‍ തീരത്ത് ഭൂചലനവും തുടര്‍ന്നു സൂനാമി സൃഷ്ടിച്ച തിരകളും ആഞ്ഞടിച്ചത്.

വീട്ടില്‍ വൈദ്യുതി ഇല്ലാത്ത അവസരങ്ങളില്‍ ലീഫിനെ ആശ്രയിക്കാം

ഇതോടെ 48 ലക്ഷത്തോളം കുടുംബങ്ങളിലേക്കുള്ള വൈദ്യുതി വിതരണമാണു മുടങ്ങിയത്. ആ ഘട്ടത്തില്‍ പ്രകൃതി ക്ഷോഭം നേരിട്ട മേഖലകളില്‍ വൈദ്യുതി ഉറപ്പാക്കാനായി 66 ലീഫ് ആണു കമ്പനി ലഭ്യമാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.

വീട്ടില്‍ വൈദ്യുതി ഇല്ലാത്ത അവസരങ്ങളില്‍ ലീഫിനെ ആശ്രയിക്കാം

വാഹനത്തിലെവൈദ്യുതി ഏത് ആവശ്യത്തിനും ഉപയോഗിക്കാവുന്ന വിധത്തിലുള്ള വെഹിക്കിള്‍ ടു എവരിതിങ് (V2X) എന്ന സാങ്കേതികവിദ്യയാണു നിസ്സാന്‍ ലീഫിലുള്ളത്. അതുകൊണ്ടുതന്നെ ചാര്‍ജിങ് വേളയില്‍ ഗ്രിഡില്‍ നിന്നു വൈദ്യുതി സ്വീകരിക്കുന്നതു പോലെ മറ്റു സമയത്ത് ഗ്രിഡിലേക്കു വൈദ്യുതി മടക്കി നല്‍കാനുമാവും.

വീട്ടില്‍ വൈദ്യുതി ഇല്ലാത്ത അവസരങ്ങളില്‍ ലീഫിനെ ആശ്രയിക്കാം

ഈ വൈദ്യുതി വീടുകളിലും ബിസിനസ് ആവശ്യത്തിനും വിവിധ വൈദ്യുതോപകരണങ്ങളുടെ പ്രവര്‍ത്തനത്തിനുമൊക്കെ പ്രയോജനപ്പെടുത്താനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. V2X സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ ലീഫ് E+ -ലെത്തുന്ന 62 kWh ബാറ്ററിക്കു പൂര്‍ണ ചാര്‍ജില്‍ ശരാശരി ജാപ്പനീസ് വീട്ടിലെ നാലു ദിവസത്തെ വൈദ്യുതി നല്‍കാനാവും.

വീട്ടില്‍ വൈദ്യുതി ഇല്ലാത്ത അവസരങ്ങളില്‍ ലീഫിനെ ആശ്രയിക്കാം

6,200 സ്മാര്‍ട് ഫോണുകള്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാനോ 43 നിലയുള്ള അപാര്‍ട്മെന്റിലെ ഒരു ലിഫ്റ്റിന്റെ 100 യാത്രകള്‍ക്കും ഈ ബാറ്ററിയിലെ ഊര്‍ജം പര്യാപ്തമാണെന്നും കമ്പനി അവകാശപ്പെടുന്നു.

വീട്ടില്‍ വൈദ്യുതി ഇല്ലാത്ത അവസരങ്ങളില്‍ ലീഫിനെ ആശ്രയിക്കാം

മാത്രമല്ല, പരമ്പരാഗത ഇന്ധനവിതരണ ശൃംഖലകള്‍ പുനഃസ്ഥാപിക്കുന്നതിലും വേഗത്തില്‍ വൈദ്യുത ബന്ധം തിരിച്ചെത്തുമെന്നതിനാല്‍ ലീഫ് പോലുള്ള കാറുകളും അതിവേഗം നിരത്തിലിറക്കാനാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഇന്ത്യന്‍ വാഹന വിപണി ഇലക്ട്രിക്ക് വാഹന യുഗത്തിലേക്ക് ചുവടുവെയ്ക്കാന്‍ ഒരുങ്ങുകയാണ്.

Most Read: മാരുതി എസ്-പ്രസ്സോയ്ക്ക് വെല്ലുവിളിയുമായി റെനോ ക്ലൈമ്പര്‍ ഫെയ്‌സ്‌ലിഫ്റ്റ്

വീട്ടില്‍ വൈദ്യുതി ഇല്ലാത്ത അവസരങ്ങളില്‍ ലീഫിനെ ആശ്രയിക്കാം

ഇലക്ട്രിക്ക് ഹാച്ച്ബാക്കായ ലീഫിനെ ഇന്ത്യന്‍ നിരത്തിലെത്തിക്കുമെന്ന് ഈ വര്‍ഷം ആദ്യം തന്നെ കമ്പനി വ്യക്തമാക്കിയിരുന്നു. ലീഫിന്റെ രണ്ടാം തലമുറ വാഹനമാണ് ഇപ്പോള്‍ ആഗോള വിപണിയില്‍ ഉള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ഇലക്ട്രിക്ക് ഹാച്ച്ബാക്ക് മോഡലുകൂടിയാണ് ലീഫ്.

Most Read: ഇന്ത്യയിലെ ആദ്യ ഇലക്ട്രിക്ക് ട്രക്ക് വിപണിയിൽ

വീട്ടില്‍ വൈദ്യുതി ഇല്ലാത്ത അവസരങ്ങളില്‍ ലീഫിനെ ആശ്രയിക്കാം

40 kWh ബാറ്ററിയാണ് വാഹനത്തില്‍ കമ്പനി നല്‍കിയിരിക്കുന്നത്. 148 പിഎസ് പവറും 320 Nm torque ഉം നല്‍കുന്നതാണ് ലീഫിലെ ഇലക്ട്രിക്ക് ബാറ്ററി. ഒറ്റ ചാര്‍ജില്‍ 400 കിലോമീറ്റര്‍ മൈലേജ് വരെ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Most Read: കോംമ്പാക്ട് എസ്‌യുവി ശ്രേണിയിലെ മികച്ച് ഡീസല്‍-മാനുവല്‍ കാറുകള്‍

വീട്ടില്‍ വൈദ്യുതി ഇല്ലാത്ത അവസരങ്ങളില്‍ ലീഫിനെ ആശ്രയിക്കാം

8 മുതല്‍ 16 മണിക്കൂര്‍ വരെ സമയം എടുക്കും ബാറ്ററി പൂര്‍ണമായും ചാര്‍ജ് ആകാന്‍. എന്നാല്‍ വാഹനത്തിനൊപ്പം ക്യുക്ക് ചാര്‍ജിങ് സംവിധാനവും കമ്പനി നല്‍കുന്നുണ്ട്.

വീട്ടില്‍ വൈദ്യുതി ഇല്ലാത്ത അവസരങ്ങളില്‍ ലീഫിനെ ആശ്രയിക്കാം

ഫാസ്റ്റ് ചാര്‍ജിങ്‌സംവിധാനം ഉപയോഗിച്ച് 40 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. വിപണിയില്‍ ഏകദേശം 30 മുതല്‍ 35 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Leaf Electric Car can power a house for 2-4 days. Read more in Malayalam.
Story first published: Monday, September 23, 2019, 9:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X